ചിങ്കാരി 6 [Shana] 541

 

“നീ എന്താടാ അച്ചൂനെ കുറിച്ചു കരുതിയത്. അച്ചു ഈസ് ഗ്രേറ്റ്.. അച്ചു ഈസ് ആന്‍ ഇംപ്രവൈസ്ഡ് മാസ്റ്റര്‍ മൈന്‍ഡ്.. ഡോണ്ട് യു നോ ദാറ്റ്… ബ്ലഡി ബഗ്ഗര്‍…” അവൾ സ്വയം പുകഴത്തി പറഞ്ഞു.

 

“ഓ…ഒന്ന് പോയേടീ.. അവടെ മസ്റ്റര്‍ മൈന്‍ഡ് മണ്ണാങ്കട്ട.. എന്നാലും നീ ആ പാവം ഏട്ടനെ മുടിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയേക്കുവാണല്ലോ..”

 

“അയ്യടെ മോനേ.. നിനക്ക് അത്രക്ക് വിഷമം ഉണ്ടേല്‍ മോന്‍ വരണ്ട, ഞാന്‍ പോയിട്ട് തിന്നിട്ട് വരാം…” അച്ചു അവനെ പുച്ഛിച്ചു.

 

” നീ പിണങ്ങാതെ അച്ചു.. ഞാനൊരു തമാശ പറഞ്ഞെന്നു വെച്ചു നീ അത് കാര്യമാക്കല്ലേ. ഓസിനു ഫഡുകിട്ടിയാ ഞാന്‍ വിടുവെന്ന് നിനക്ക് തോന്നുന്നുണ്ടോ. നമ്മള്‍ ഒറ്റക്കെട്ടല്ലേ മോളേ”

 

“എന്നാ വേഗം പോയി റെഡിയായി വരൂ മകനേ  ”

 

“ഓക്കേ.. അഞ്ചു മിനിറ്റ് ”

 

‘ഓക്കേ… പെട്ടെന്ന് വരൂ. “രണ്ടു പേരും അവരവരുടെ വീടുകളിലേക്ക് പോയി.. കുളിയും നനയും കുറവായ രണ്ടുപേരും പറഞ്ഞ സമയത്തിന് മുൻപേ തിരിച്ചെത്തി…

 

“രണ്ടു പേരും അന്ന് മുഴുവന്‍ അതുലിന്റെ കൂടെ നടന്ന് അവനെ നല്ലതുപോലെ പിഴിഞ്ഞു.. അജിയാണേല്‍… സീ ഫുഡ് എന്നും പറഞ്ഞ് ഏതാണ്ടെക്കെ വലിച്ചിവാരി തിന്നുണ്ട്.. അതുല്‍ പല്ലിറുമി നോക്കുന്നതൊന്നും അവന്‍ കാര്യമാക്കീല്ല.. എന്നിട്ട് ഒരു ഫിലിം കൂടി കണ്ട ശേഷമാണ് തിരിച്ചു വീട്ടിലേക്ക് പോന്നത്… അതുല്‍ ഇങ്ങനെയൊരു തെറ്റ് ഇനി മനസില്‍ പോലും ചിന്തിക്കില്ലെന്നു പ്രതിഞ്ജയെടുത്തു.

 

“അജി മറ്റന്നാള്‍ എക്സാമിനു പോകണ്ടേ..” പോകുന്നതിന് മുന്‍പ് അതുല്‍ ചോദിച്ചു.

 

“ആ… ഏട്ടാ കോയമ്പത്തൂര്‍ വരെ പോണം അച്ഛന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്…”

 

“ആരൊക്കെ പോകുന്നുണ്ടെടാ.. ”

 

“അമ്മാവനും അച്ചുവും ഞാനും മാത്രം , വേറാരുമില്ല.. അച്ഛന്‍ വരാന്ന് പറഞ്ഞതാ.. അമ്മാവന്‍ വേണ്ടാന്നു പറഞ്ഞു. അവിടൊക്കെ എങ്ങനെ ആകുമോ ആവോ ”

 

“ഈ പൊട്ടന് പേടിയാ ഏട്ടാ.. ധൈര്യമില്ലാത്ത ഞാഞ്ഞൂല്..”

 

“ചുമ്മാതെ അവള്‍ പറയുന്നതാ ചേട്ടാ.. പിന്നേ ഒരു എക്‌സാം എഴുതാന്‍ അത്രേം വരെ പോകുന്നത് ആലോചിച്ചാ അല്ലാതെ ഒന്നുമില്ല..”

29 Comments

  1. Vellathoru suspense aayi poyi … ?
    I thnik story humouril ninum adinte main plotilek veraan enn ..
    Anyway .. Great stry ..
    Ishtaayi ee chapterum ?.. As usual ..
    Keep writting .. And waiting for next chapter ?

    1. അച്ചുവിന്റെ കാഴ്ചപ്പാടുകളിൽ കുറച്ചു കൂടി പക്വത കൈവരിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ കഥാ ഗതിയും അതിന്റെതായ മാറ്റം വരും… വിലയേറിയ അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വായനയ്ക്കും ഒത്തിരി സ്നേഹം ❣️❣️

  2. ഖുറേഷി അബ്രഹാം

    ഈ പാർട്ടിൽ കൂടുതൽ സസ്പെൻസ് ഇട്ട് നിർത്തിയല്ലോ. കഴിഞ്ഞതിൽ അതുൽ ഏട്ടന് ഫുൾ ആക്ടിങ് ആയിരുന്നോ. അതുൽ അവന്റെ പ്രേമം അവരോട് പറഞ്ഞതാഭത്തമായി പോയി അല്ലെ. അച്ചുവിന്റെയും അജിയുടെയും ജീവിതത്തിൽ എന്താണ് നടന്നത് എന്ന് മനസിലായില്ല. ലെഫ്റ്റെൽ കമാൻഡർ ഒക്കെ ആയി അല്ലെ അച്ചു. അവളുടെ ബാക്കി ജീവിതവും മുന്നേ നടന്നതും അറിയാൻ കാത്തിരിക്കുന്നു. പിന്നെ കഥ ഇഷ്ടമായി, വലിയ കമന്റ് നൽകാൻ പറ്റിയ അവസ്‌ഥ അല്ല അതിനാൽ ചെറുത് നൽകുന്നു.

    | QA |

    1. അച്ചുവിന്റെ ജീവിതം പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുകയാണ് ജീവിതാനുഭവങ്ങൾ അവളെ പുതിയൊരാളാക്കി മാറ്റി.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും…ചെറുതാണെങ്കിലും വലുതാണെങ്കിലും തുടക്കം മുതലുള്ള സപ്പോർട്ട് വളരെ വലുതാണ്… കൂടെയുണ്ടാകുമല്ലോ ?❤️

  3. സീരിയസ് മോഡ് ആകുവാണോ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ജീവിത അനുഭവങ്ങൾ മനുഷ്യനെ കൂടുതൽ പക്വത ഉള്ളവരാക്കും… അച്ചുവും അവളുടെ ജീവിതത്തെ പക്വമായ കാഴ്ചപ്പാടോടെ കാണുന്നു… കാത്തിരിക്കുമല്ലോ…. ?❤️

  4. ഷാന ആകെ ഒരു മാറിമായം ഇത്രയും നേരം എറ്റ്ർറ്റൈന്റ് ചെയ്ത് പോയ കഥ എത്ര പെട്ടന്ന് സീരിയസ് ഭാവം…… ആകെ confusion ആയി…..

    അജി അച്ചു രണ്ട് പേർകിടയിൽ എന്ത് സംഭവിച്ചു..

    വല്ലാത്ത twist ആയിപോയി……???????

    1. ജീവിതം എപ്പോളും അപ്രതീക്ഷിതമായ വഴിത്തിരുവുകളുടെ സമ്മേളനം ആണ്…. നമ്മൾ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും സംഭവിക്കുന്നത്… അത്തരം ജീവിതങ്ങളാണ് ഈ കഥയിലൂടെ അക്ഷരങ്ങളായി പകർത്തുന്നത്… കാത്തിരിക്കുമല്ലോ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  5. ശോ.. ഇത്തിരി സീരിയസ് ആയല്ലോ… സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു ??ഫ്ലാഷ് ബാക്ക് അറിയാൻ വെയിറ്റ്ഇങ് ?❤️

    1. ക്ഷമയോടെ കാത്തിരിക്കൂ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  6. ശെടാ മനസമാധാനം ആയി വായിച്ച് വന്നതായിരുന്നു. ഇടയിൽ ട്വിസ്റ്റ്… ഇപ്പൊ ആകാംക്ഷ. അടുത്ത part വേഗം ഇടനെയ്. കാത്തിരിപ്പ് ❤️❤️❤️❤️❤️.

    1. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കഥയുടെ വരും ഭാഗങ്ങൾ മികവുറ്റതാക്കാൻ ശ്രമിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

  7. ഹോ പൊളിച്ചു,ഈ കഥയിൽ നെക്സ്റ്റ് പാർട്ടിന് ഇത്രേം ക്യുരിയോസിറ്റി ഈ പാർട്ട്‌ വായിച്ചപ്പോളാണ്.

    മീരയുടെ കാര്യത്തിൽ ഇതെന്നെ പ്രതീക്ഷിച്ചിരുന്നു, താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
    അതുലെട്ടൻ ചുമ്മാ ഒന്ന് പേടിപ്പിച്ചല്ലോ.
    പട്ടാളത്തിൽ ചേരാൻപോയവൾ ടീച്ചറായല്ലോ (Lt കമാൻഡർ എന്ന് കണ്ടു അപ്പോൾ ഓൾ പട്ടാളത്തിലായിരുന്നോ ), അജ്ജുന്റെയും അച്ചുന്റെയും ഇടയിൽ എന്താണ് സംഭവിച്ചെതെന്നറിയായിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
    കഥ ഒരുപാട് ഇഷ്ടം ????

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം വരും പാർട്ടുകളിൽ നൽകുവാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  8. ഇവിടെ എന്താ ഇപ്പൊ നടന്നെ ?? അച്ചുവും അജിയും തമ്മിൽ എന്താണാവോ ഉണ്ടായത് കുറുമ്പി ആയ അച്ചുവിന്റെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ??

    1. കുറുമ്പിയായ അച്ചുവിന്റെ ജീവിതം വരും പാർട്ടുകളിൽ വ്യക്തമാവുന്നതായിരിക്കും…. ക്ഷമയോടെ കാത്തിരിക്കുമല്ലോ…. സ്നേഹം കൂട്ടെ ❣️❣️

  9. ഷാനകൊച്ചേ.,.,.,
    ഇനി ഇത് ഒന്നേന്ന് തുടങ്ങണം.,.,.,
    കുറച്ചു വൈകിയാലും ആയാലും വായിക്കും.,.,.,.
    ??

    1. സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ… കാത്തിരിക്കുന്നു ❣️❣️

  10. വല്ലാത്ത ജാതി…. എന്തൊക്കെ നടന്നു എന്നറിയാൻ വെയിറ്റ് ചെയ്യാന്

    1. അച്ചുവല്ലേ ആള്…. നമുക്ക് കാത്തിരിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

    1. നിറഞ്ഞ സ്നേഹം ❣️

  11. വല്ലാത്ത suspence ആയിപ്പോയി ഇനി അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണം… ഇത്രക്ക് പ്രതീക്ഷിച്ചില്ല

    1. കുന്നോളം പ്രതീക്ഷകൾക്ക് പകരം കുന്നിക്കുരുവോളം പ്രതീക്ഷിക്കു??… ഉടൻ വരാം… സ്നേഹം കൂട്ടെ ❣️❣️

  12. കഥ വമ്പൻ ട്വിസ്ററ് ആണല്ലോ? അച്ചുവും സീരിയസ് ആയി. കഥ വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ഇനി അടുത്തഭാഗത്തിനായി…

    1. മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിൽ കൂടെ ഉണ്ടാവുമല്ലോ… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❣️❣️

  13. പൊളിച്ചു. അപ്പൊ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടിൽ ആണല്ലേ

    1. നോക്കാം.. കാത്തിരിക്കൂ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം

  14. വായിച്ചിട്ട് പറയാം

Comments are closed.