ഈ സമയം കൊണ്ട് അയാൾ അമ്മുവിനെ എടുത്തു കൊണ്ട് അച്ചുവിന്റെകയ്യിൽ കൊടുത്തു
“അച്ചു നീ വേഗം മോളെയും കൊണ്ട് പുറത്തു പൊയ്ക്കോ ഞാൻ ഇവരെ നോക്കിക്കോളാം ” അയാൾ അവളോട് അലറി. അവൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു.
“അജി…. നീ ഒറ്റക്ക് ” അവിടെ അജിയെ കണ്ടപ്പോൾ എന്തുകൊണ്ടോ അവൾക്ക് അവനെ അവിടെ തനിച്ചുവിടാൻ മനസ്സുവന്നില്ല
” ടി ഞാൻ പറയുന്നത് കേൾക്കാൻ , കുഞ്ഞിന് ഇപ്പോ തന്നെ വയ്യ നീ പൊയ്ക്കോ ” അവളുടെ അടുത്തേക്കു വന്ന മണിയെ തടഞ്ഞുകൊണ്ട് അവൻ പറഞ്ഞു
മനസ്സില്ല മനസ്സോടെ അമ്മുവിനെ മാറോടണച്ചു അവൾ പുറത്തേക്കിറങ്ങി. പെട്ടന്ന് എന്തോ ഓർത്തിട്ട് ബുർഖയുടെ പോക്കറ്റിലിട്ട ഫോൺ എടുത്തു സിദ്ധുവിനെ വിളിച്ചു ലൊക്കേഷൻ പറഞ്ഞു കൊടുത്തു. അമ്മു ഒന്നുമറിയാതെ അമ്മയുടെ നെഞ്ചോട് പറ്റിച്ചേർന്നു.
അജി മണിയുടെ കൈകൾ പുറകോട്ട് മടക്കി അവന്റെ നടു നോക്കി ചവിട്ടുകൊടുത്തു. മണി വേദനകൊണ്ട് അലറി മണിയുടെ കരച്ചിൽ കേട്ടതും സ്വാമി അജിയുടെ പുറകിൽ വന്നു ഊക്കോടെ ചവുട്ടി. അയാളുടെ രൂപം പ്രായത്തെ വിളിച്ചോടുന്നുവെങ്കിലും ശരീരത്തിന് നല്ലൊരു ചെറുപ്പക്കാരന്റെ പവർ ഉണ്ടെന്ന് അജിക്ക് മനസ്സിലായി…
അച്ചു കുറച്ചു മുന്നിലേക്കു ഓടി. ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം. അമ്മുവിനെ നിലത്തു നിർത്തിയ ശേഷം കയ്യിലേയും കാലിലെയും കെട്ടുകളഴിക്കാൻ തുടങ്ങി.. പെട്ടന്നാണ് ആരോ ഓടിവരുന്നതുപോലെ ശബ്ദം കേട്ടത്.. അച്ചു അമ്മുവിനെയും കൊണ്ട് വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലേക്ക് ഒളിച്ചിരുന്നു.
പെട്ടന്നുള്ള നീക്കമായിരുന്നതിനാല്‍ അമ്മുവിന്റെ കാല്‍ വള്ളിയില്‍ കുടുങ്ങിയത് അവള്‍ ശ്രദ്ധിച്ചില്ല.
അടിപൊളി ആയിരുന്നു
Thanks
Thanks ithupole oru nalla story sammanichathinu ??
ഇടയിൽ twist vallom ഇടോ എന്നൊരു ഇത് ഉണ്ടർന്ന്. ക്ലൈമാക്സ് ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. മനസ്സിൽ വരുന്ന മുറിവ് ഉണങ്ങിയാലും ചെറിയ പാട് അവിടെ കിടക്കും. എന്താ പറയാ. വളരെ നന്നായി തന്നെ ഒരു പോയിൻ്റ് ഉൾ നിർത്താൻ സാധിച്ചു. ഇനിയും പുതിയ കഥകൾ അയി ബരു ഉണ്ണി ❤️❤️❤️
നല്ലൊരു സൗഹൃദ കഥ അതിന്റെ നഷ്ടത്തിലുണ്ടാകുന്ന വേദന അതാണ് ഈ സ്റ്റോറിൽ പറയാൻ കരുതിയത്… ഒത്തിരി ട്വിസ്റ്റ് ഒക്കെ നമുക്ക് വഴങ്ങില്ലപ്പാ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ??
ഷാന ?
ആദ്യത്തെ ചെറുനോവലാണെന്നു പറയില്ല. ?? ഒരു തുടക്കാരിയുടെ വലിയ പതർച്ചയൊന്നും ഞാങ്കണ്ടില്ല. ???
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാനേറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് വായനാ സുഖത്തെ ശല്യപ്പെടുത്താത്ത സാമാന്യം നല്ല സീൻ ടു സീൻ ഒഴുക്കാണ്. എല്ലാ ഭാഗത്തിലും ആ ഒരൊഴുക്ക് കാര്യമായിത്തന്നെയുണ്ടായിരുന്നു. ???
തമാശയിൽ തുടങ്ങി പതിയെ ഗതിമാറി കുറച്ചു ഗൗരവവും പിന്നെ പ്രണയവും കൊണ്ടുവന്നു അവസാനം നല്ല രീതിൽ തന്നെ അവസാനിപ്പിച്ചു ???
ചില വാക്കുകൾ മുറിച്ചെഴുതാതെ കൂട്ടിയെഴുതുന്നതാണ് വായനയുടെ ഒരു സുഖത്തിനും അനുഭവത്തിനും നല്ലത്. എഴുതി വെച്ചത് ഒന്നോ രണ്ടോ വട്ടം വീണ്ടും വായിച്ചു നോക്കിയാൽ അത് ഷാനക്കു തന്നെ മനസിലാകും. അങ്ങനെ ചെയ്‌താൽ വേണ്ടയിടത്ത് കൂട്ടിയും മുറിച്ചും എഴുതാനുമുള്ള ആ സ്കില്ലും തനിയെ വന്നു ചേരും ???
ചില കുറവുകളുണ്ടെങ്കിലും ഷാനയുടെ ഈ ചിങ്കാരി എനിക്കിഷ്ടപ്പെട്ടു ???
???
ഋഷി
എന്റെ അച്ചുവിനെയും കൂട്ടരെയും ഇഷ്ടപെട്ടുവെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ചിങ്കാരി എന്ന സ്റ്റോറി ഭാഗ്യപരീക്ഷണമായിരുന്നു… പരിമിതിക്കുള്ളിൽ നിന്നുനടത്തിയൊരു ശ്രമം.. മേന്മകളേക്കാൾ പോരായ്മകൾ ഉണ്ടെന്നറിയാം.. മേന്മകൾ കൈമുതലാക്കിയും പോരായ്മകൾ തിരുത്തിയും ഇനിയും മുന്നേറാൻ ശ്രമിക്കും… തുറന്ന അപ്ഭിപ്രായത്തിനു പെരുത്തിഷ്ടം കൂട്ടെ ❣️❣️