ബൂസ്റ്റ്‌ [അലീന] 353

“അമ്മേ… ഇപ്പോളാ കഴിഞ്ഞത്… ഇറങ്ങിയുള്ളു… നിങ്ങൾ രണ്ടു പേരും അടുത്ത ദിവസം ഒന്നൂടെ വരണം എന്നാ രാജീവ് സർ പറഞ്ഞത്…”

“എന്നാ ശെരിയമ്മേ… ഞാൻ ബസിൽ കേറുമ്പോ വിളിക്കാം..”

ഞാൻ പതുക്കെ ഓഫീസിന്റെ പുറത്തേക്കു നടന്നു…

എത്ര പെട്ടെന്നാ എല്ലാം… അച്ഛൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ പറ്റണില്ല… അടുത്ത മാസം മുതൽ അച്ഛന്റെ ജോലി…

അങ്ങനെ ഓരോന്ന് ആലോചിച്ചു ബസ് നോക്കി നിക്കുമ്പോ അപ്പുറത്ത് ഒരു കട കണ്ടു…

രാവിലെ ഒരു ഗ്ലാസ്‌ ചായ കുടിച്ചിട്ടിറങ്ങിയതാ…

വിശന്നിട്ടു തല കറങ്ങി തുടങ്ങി…

ഒരു ചായ കുടിക്കാന്ന് വച്ചു ഞാൻ ആ കടയിലേക്ക് നടന്നു…

ഒരു ചെറിയ പെട്ടികടയാണ്..

വല്യ തിരക്കൊന്നും ഇല്ല… ഒരു ചേട്ടൻ അകത്തു ചായ എടുക്കുന്നുണ്ട്…

“ചേട്ടാ…”

“ആ മോളേ പറഞ്ഞോ… എന്താ വേണ്ടേ..?
ചായ, കാപ്പി, പാൽ, ബൂസ്റ്റ്, ഹോർലിക്സ്…..

“കഴിക്കാൻ ആണേൽ ഉള്ളിവട, പരിപ്പുവട, ബോണ്ട, സുഖിയൻ…”

“എന്താ വേണ്ടത് പറ…”

ഒരു വെള്ള ബോർഡിൽ കരി വച്ചു എഴുതി തൂക്കിയിട്ടിട്ടുണ്ട് സാധനങ്ങളുടെ ലിസ്റ്റ്…

ആദ്യം തന്നെ ഒരു പേരിൽ കണ്ണുടക്കി…

ബൂസ്റ്റ്…

“ചേട്ടാ ഒരു ബൂസ്റ്റ്… വേറെ ഒന്നും വേണ്ട..”

ആ ചേട്ടൻ പെട്ടെന്ന് തന്നെ ഒരു ചില്ലു ഗ്ലാസിൽ ചൂട് പാൽ ഒഴിച്ച് അതിലേക്ക് ഒരു ചെറിയ കവർ ബൂസ്റ്റ് പൊട്ടിച്ചിട്ടു ഇളക്കി തന്നു…

ഞാൻ അത് വാങ്ങി… നല്ല ചൂടുണ്ട്…

ഞാൻ അതൊന്നു മണത്തു നോക്കി….

അതെ… അത് തന്നെ…
അന്നത്തെ അതേ മണം…

ഞാൻ പതുക്കെ ഊതി കുടിച്ചു…

മധുരം ഒക്കെയുണ്ട്…

പക്ഷെ അന്നത്തെ ആ രുചി… അതില്ല…

ഞാൻ പൈസ കൊടുത്ത് അവിടെ നിന്നിറങ്ങി ബസ് സ്റ്റോപ്പിൽ വന്നിരുന്നു…

അച്ഛനെ ഓർമ വരുമ്പോ ഒക്കെ ഒരു ബൂസ്റ്റ് കുടിക്കാൻ തോന്നും…. അതിന്റെ മണമോ രുചിയോ അങ്ങനെ എന്തൊക്കെയോ അച്ഛന്റെ കുറെ ഓർമ്മകൾ തരും..

അച്ഛൻ പോയേ പിന്നെ ഒരുപാട് വട്ടം കുടിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ആ ഒരു രുചിയോ മധുരമോ ഒന്നും ഇന്ന് വരെ തോന്നിട്ടില്ല എനിക്ക്….

ചില കാര്യങ്ങൾ അങ്ങനെ ആണ്… എത്ര കാലങ്ങൾ കഴിഞ്ഞാലും പകരം വക്കാൻ മറ്റൊന്നിനെ കൊണ്ടും ആയിന്നു വരില്ല…

ശുഭം..

43 Comments

  1. ഈ കഥ വായിച്ചപ്പോ
    ഓർമ്മ വന്നത്
    എന്റെ അച്ഛന് കച്ചവടം ആയിരുന്നു
    അന്ന് ദാരിദ്ര്യ൦ നല്ലപോലെ ഉണ്ട്
    മൂപരു രണ്ടു ആഴ്‌ച കൂടുമ്പോ സാധനങ്ങൾ വിൽക്കാൻ പോകും
    അപ്പൊ തിരികെ വരുമ്പോ എനിക്ക് കോംപ്ലാൻ ബൂസ്റ്റ് ഹോര്ലിക്സ് ബോൺവിറ്റ മാൾട്ടോവ ഇമ്മാതിരി പൊടികൾ മാറി മാറി കൊണ്ട് വരും ,,
    ഇപ്പോളും എനിക് ഓർമ്മ ഉണ്ട് മൂന്ന് വയസിൽ ഒകെ നടന്ന ആ കാര്യങ്ങൾ അച്ഛൻ പടി കടന്നു വന്നു ആ പൊതി എനിക്ക് നീട്ടി നെറുകയിൽ ഉമ്മ വെക്കും
    അന്നെനിക്ക് ഒരു കുഞ്ഞു സൈക്കിൾ ഉണ്ടായിരുന്നു , ചുവന്ന സീറ്റ് ഉള്ള സൈക്കിൾ
    വീടിനകത്തു ആ സൈക്കിൾ ഓടിക്കുമ്പോ വഴിക്കു അതിരായി ഈ പൊടികൾ നിറഞ്ഞിരിക്കുന്ന കുപ്പികൾ ആണ് വെച്ചിരുന്നത് ,,
    അത്രക്കും സമൃദ്ധമായ ബാല്യം ആണ് എനിക്കെന്റെ അച്ഛൻ സമ്മാനിച്ചിരുന്നത്
    അച്ഛൻ ഇന്നില്ല ,,

    എല്ലാം ഓർമ്മ വന്നു ,,,

  2. ♥️♥️♥️♥️

    1. Achan maare okke vrudha sadanathilaakkanam

  3. ഉള്ളിലൊരു നോവ്…. അച്ഛൻ അതൊരു സൗഭാഗ്യം തന്നെ ആണ്…

  4. പക്ഷെ അന്നത്തെ ആ രുചി… അതില്ല…

    മനോഹരം… ഉള്ളിൽ ഒരു നീറലായി നില്കുന്നു ഈ കഥ ♥️♥️♥️

  5. വളരെ നല്ല കഥ. മരിച്ചുപോയ അച്ഛനെ പെട്ടെന്ന് ഓർമ്മ വന്നു…

  6. നല്ല കഥയാണ് ട്ടോ അലീന ???

  7. ഇപ്പോൾ ഉള്ള ബൂസ്റ്റിനു പഴയ taste illa.. satyam…. നല്ല kadha… ഒരുപാട് ഇഷ്ടമായി…❤️

  8. Kollam bro nice story

    1. താങ്ക്സ് ???

  9. കറുപ്പിനെ പ്രണയിച്ചവൻ{KL08?}

    ❣️❣️❣️❣️❣️❣️❣️

  10. ചില കഥകൾ വായിക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കും… ഓരോ വരിയും ഓരോ യുഗങ്ങൾ പോലെ തോന്നും… വളരെ മനോഹരം ???

    1. താങ്ക്സ്സ് ????

    2. ❤️❤️❤️

  11. കഥ തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല…
    വെറും 5 പേജിൽ വിസ്മയം തീർത്തു…
    ഒരുപാട് ഇഷ്ട്ടയി… ചേച്ചി പറഞ്ഞത് ശരിയാ

    ചില കാര്യങ്ങൾ എത്ര കാലം കഴിഞ്ഞാലും പകരം വെക്കാൻ സാധിക്കില്ല…???

    1. സത്യം ആണ്..????

  12. മനസിൽ ഒരു നൊമ്പര മൂണർത്തി….?
    അച്ഛനും അമ്മയും നമ്മെ വിട്ട് പോയാലെ അവർ കൊണ്ട് തന്നതും ഉണ്ടാക്കി തന്നതും ആയ ഭക്ഷണത്തിന് പ്രത്യേക tast ആയിരുന്നു എന്ന് തോന്നുക….????

    അലീന ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു..??❤❤?

    1. ഒരുപാട് സന്തോഷം ഉണ്ട് ഇത് വായിച്ചപ്പോൾ… താങ്ക്സ്

  13. ❤️❤️❤️

  14. ആലീന നല്ല കഥ… ❤️

    കൂടുതൽ കഥകള്‍ പ്രതീക്ഷിക്കുന്നു ❤️

    1. ആദ്യത്തെ ആണ്… ഇനിയും എഴുഗാണ് ശ്രമിക്കുന്നതായിരിക്കും…???

    1. താങ്ക്സ്സ് ????

  15. നല്ലൊരു കഥ വളരെ അധികം ഇഷ്ടമായി ❤️❤️❤️

  16. അലീന,
    നൊമ്പരമുണർത്തുന്ന കഥ, ചെറിയ കഥാതന്തു പക്ഷെ താങ്കളുടെ എഴുത്തിന്റെ ശൈലിയിൽ അതിമനോഹരം ആയിട്ടുണ്ട്, ഒപ്പം കഥപറച്ചിലിന്റെ സ്റ്റയിലും രസാവഹമായി…
    നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…

    1. സന്തോഷം ഉണ്ടട്ടോ ????

  17. വിഷ്ണു?

    ?♥️♥️

    1. വിഷ്ണു?

      വളരെ നന്നായിട്ടുണ്ട്..അച്ഛൻ മരിച്ച ഭാഗം വായിച്ചപ്പോൾ ഒരു സങ്കടം തോന്നി.നല്ല ഒരു ചെറുകഥ♥️

      സ്നേഹത്തോടെ??

      1. ???താങ്ക്സ്സ് സന്തോഷം ഉണ്ടേ…

    1. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്.,.,.
      നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.,,..
      ജീവിതത്തിൽ ചില കാര്യങ്ങൾ പ്രവചനാതീതമാണ്.,., എങ്കിലും അതിനും മുൻപ് അവർ നമുക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുമുണ്ടാകും.,.,
      കുഞ്ഞു കഥാതന്തു അതിന്റെ മനോഹാരിതയിൽ എഴുതി.,.,
      വളരെ ഇഷ്ടപ്പെട്ടു.,.,
      സ്നേഹപൂർവ്വം.,.,
      തമ്പുരാൻ.,.,
      ??

      1. ഇങ്ങനെ ഒത്തിരി അഭിപ്രായം ഒക്കെ കേക്കുമ്പോ ഒത്തിരി സന്തോഷം… ആദ്യായിട്ടു ആണ്…???

    1. തെണ്ടി… എനിക്ക് മാത്രം മറുപടി തന്നില്ല…,????

      1. Ayyodaaa…. Nammal angnanoo…??????

Comments are closed.