“ഇക്കാ,, എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു “…
“എന്റെ ഷാദി,,, നീ നേരത്തെ പറഞ്ഞ കാര്യത്തിന് തന്നെ ഇവിടെ ഒരു തീരുമാനമായില്ല,, അപ്പോഴാണ് അടുത്ത കാര്യം…. “
“ഏഹ്,,, നേരത്തെ പറഞ്ഞ കാര്യത്തിന് ഇക്ക എനിക്ക് വാക്ക് തന്നതല്ലേ,,,, “
“വാക്ക് തന്നത് കൊണ്ട് മാത്രം നീ പറഞ്ഞ ‘ഗിഫ്റ്റ് ‘ കിട്ടുമോടി ???? അത്രയ്ക്കുള്ള അത്ഭുത സിദ്ധിയൊന്നും പടച്ചോൻ എനിക്ക് തന്നിട്ടില്ല “… കുറച്ചു ദേഷ്യത്തോടെ തന്നെ ഞാൻ പറഞ്ഞു തുടങ്ങി..
“അതിനു ഇക്കയെന്തിനാ എന്നോട് ചൂടാകുന്നത് ??ഞാൻ പറഞ്ഞിട്ടാണോ ഉപ്പ ഇതൊക്കെ ചെയ്തു കൂട്ടുന്നത് ??”
“നീ പറഞ്ഞിട്ടാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ,,, നിനക്കു ഉപ്പയോട് പറയാമായിരുന്നില്ലേ,, ഇതിന്റെയൊന്നും ആവശ്യമില്ലെന്ന്,,, എല്ലാത്തിനും സമ്മതം കൊടുത്തൊണ്ടല്ലേ ഉപ്പ ഇത് ഇത്രയും ആർഭാടം ആക്കിയത് “… എനിക്കെന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…
“ഇപ്പൊ കുറ്റം മുഴുവൻ എനിക്കായല്ലേ ??”… അത് ചോദിക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…
“ഷാദി,,, നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലടാ,,,, ഈ ഒരു ദിവസത്തെ കുറിച്ച് എനിക്കൊരുപാട് പ്രതീക്ഷയുണ്ടായിരുന്നു… നീയും ഞാനും മാത്രമായൊരു ലോകം കിനാവ് കണ്ടത്,, ഇന്നെങ്കിലും അത് സാക്ഷാത്കരിക്കുമെന്ന് ഓർത്തിട്ടായിരുന്നു… എന്നിട്ടിപ്പോ നേരെ ചൊവ്വെ ഒന്ന് മിണ്ടാൻ പോലും പറ്റുന്നില്ലല്ലോ എനിക്ക് “…..
ഞാനതു പറഞ്ഞു തീരുമ്പോഴേക്കും ഷാദിയുടെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് കുറേ കുട്ടി പട്ടാളം താഴേക്ക് ഇറങ്ങാൻ തുടങ്ങിയിരുന്നു… അവൾ കണ്ണ് കൊണ്ട് താഴേക്കിറങ്ങാൻ പറഞ്ഞെങ്കിലും എനിക്കെന്തോ പോകാൻ തോന്നിയില്ല….
താഴെ ഒരുപാട് പേരുണ്ട്… അവരുടെയൊക്കെ മുന്നെ പോയിരിക്കാനുള്ള മടി കൊണ്ട് ഞാൻ മുകളിലേക്ക് തന്നെ കയറി… ഭാഗ്യത്തിന് എന്റെ റൂമിൽ ആ സമയത്തു ആരും ഉണ്ടായിരുന്നില്ല…
“അക്കു,,, വന്നിട്ട് നിന്നെ കണ്ടതേയില്ലല്ലോ ??”…
എന്നും പറഞ്ഞു കൊണ്ട് ഷഫ്‌ന അങ്ങോട്ടേക്ക് കയറി വന്നു….
പടച്ചോനെ,,, ഷാദിയെങ്ങാനും ഇവളോട് മിണ്ടുന്നതു കണ്ടാൽ അത് മതി….
“ഞാൻ പള്ളിയിൽ പോയതായിരുന്നുടാ… നീയൊക്കെ നേരത്തെ വന്നിനോ ??”…
“ആഹ്… എനിക്കിവിടെ ബോറടിച്ചിട്ട് വയ്യ… കുറേ സമയം അജൂന്റെ തള്ള് കേട്ട് ഞമ്മളെ കണ്ണ് തന്നെ തള്ളി പോയി… അപ്പോഴാ നീ വന്നിട്ടുണ്ടെന്ന് ഇത്ത പറയുന്നത് കേട്ടത്… നേരെ ഇങ്ങോട്ടേക്ക് വിട്ടു “… അതും പറഞ്ഞവൾ എനിക്കരികിലേക്ക് വന്നിരുന്നു…. ഷാദി കണ്ടാൽ കുഴപ്പമാകുമല്ലോ എന്നോർത്തു ഞാൻ അവിടെന്ന് എണീറ്റ് ഡോറിനടുത്തേക്ക് ചെല്ലുമ്പോഴേക്കും ഷാദി അതാ മുമ്പിൽ…. കയ്യിൽ കുറേ ലഡുവും കേക്കും ഒക്കെയുണ്ട്… എനിക്ക് നേരെ നീട്ടിയവൾ ഒന്ന് ചിരിച്ചു….
പിന്നിൽ നിന്നും ഷഫ്‌നയുടെ വിളി കേട്ടപ്പോഴേക്കും അവളുടെ ചുണ്ടിലെ പുഞ്ചിരി അപ്രത്യക്ഷമായിരുന്നു…
ഒന്നും മിണ്ടാതെ പോകാനൊരുങ്ങിയ അവളെ ഞാൻ തടഞ്ഞു നിർത്തി….
“ഷഫ്‌ന,,, വിരോധമില്ലെങ്കിൽ ഒന്ന് പുറത്തിറങ്ങാമോ,,, എനിക്കിവളോട് കുറച്ചു സംസാരിക്കാനുണ്ട് “….
“ഉം,,, നടക്കട്ടെ നടക്കട്ടെ ” എന്നും പറഞ്ഞു അവൾ മുറി വിട്ടിറങ്ങി….
“ഇക്കയ്ക്ക് ഇവളോട് മിണ്ടാനൊക്കെ നേരമുണ്ടല്ലേ,, ഞാനൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോ എന്തൊക്കെയായിരുന്നു പുകില് ??”….
“എന്റെ ഷാദി,,, ഞാനവളോട് മിണ്ടാനൊന്നും നിന്നില്ല… താഴേക്കിറങ്ങാൻ ഒരുങ്ങുമ്പോഴാണ് നീ വന്നത്,, അല്ലാതെ നീ കരുതും പോലെ,, “
“വേണ്ട ഇക്ക…. എനിക്ക് ഒന്നും കേൾക്കണ്ട… ഞാൻ താഴേക്കിറങ്ങാൻ പറഞ്ഞപ്പോ ഇറങ്ങാൻ പറ്റിയില്ലല്ലോ… പിന്നെന്തിനാ ഇപ്പോ ഒരു നുണ പാസ്സാക്കുന്നത് ??”” അവളുടെ ആ വാക്കുകളിൽ ഒരല്പം ഇടർച്ച വന്നിരുന്നു…
“ഷാദി,, നിന്നോട് ഞാൻ പറഞ്ഞതാണ്,,, എനിക്കവളോട് നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള യാതൊരു അടുപ്പവും ഇല്ല… നിനക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ ??”
“ഇക്ക ഇപ്പോ വാതിൽ തുറക്ക്,,,, എനിക്ക് താഴേക്ക് പോകണം “
“ഇല്ല,,, നിനക്ക് പറയാനുള്ള കാര്യം പറഞ്ഞിട്ട് പോയാൽ മതി,,, എന്നിട്ടേ ഞാനീ വാതിൽ തുറക്കൂ “…
“ഇപ്പോ എനിക്കത് പറയാനുള്ള മൂഡില്ല,,, ഇക്ക വാതിൽ തുറക്കുന്നതാ നല്ലത് “
“എങ്കിൽ പോടീ,,, പോ,,, എന്നെ മനസ്സിലാക്കാൻ പറ്റുന്നില്ലെങ്കിൽ നീ പൊയ്ക്കോ,, ” ദേഷ്യവും സങ്കടവും കൊണ്ടെനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല… വാതിൽ തുറന്ന് ബലമായി ഞാൻ അവളെ പിടിച്ചു പുറത്തേക്ക് തള്ളി…. വാതിലടച്ചു ഞാൻ പൊട്ടി കരഞ്ഞു പോയി…
എന്തൊരു പരീക്ഷണമാണ് റബ്ബേ,,, ഞാനായിട്ട് അവളിലേക്കടുത്തപ്പോൾ അവളൊരു അകലം പാലിച്ചു പിന്നോട്ട് പോയിരുന്നു… എന്നാൽ ഇന്ന് അവളായിട്ട് എന്നിലേക്കടുത്തപ്പോൾ സാഹചര്യം ഞങ്ങളെ അകറ്റുന്നതെന്തിനാ ???
കുറേ സമയം ഞാനെന്റെ റൂമിൽ തന്നെ കഴിച്ചു കൂട്ടി…. കണ്ണുനീരിനെ നിയന്ത്രിക്കാൻ ഞാനൊരുപാട് പാട് പെട്ട് കൊണ്ടിരുന്നു… അപ്പോഴാണ് നിച്ചൂക്കയുടെ വിളി കേട്ടത്… ഞാനുടൻ തന്നെ വാതിൽ തുറന്നു…
“എന്താടാ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത് ??”
“ഹേയ് ഒന്നൂല്ല നിച്ചൂക്കാ,,, എനിക്കെന്തോ ഭയങ്കര തല വേദന,,, അതാ ഞാൻ റൂമിലേക്ക് വന്ന് കിടന്നത് “… എങ്ങനെയൊക്കെയോ അത്രയും പറഞ്ഞു നിർത്തി..
“നീ വാ താഴേക്ക്,,,, വന്നിട്ട് ഭക്ഷണം കഴിച്ചിട്ട് കിടന്നോ,,, എല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട്… ആഹ്,, പിന്നെ,, ഷാദിയുടെ ഉപ്പയ്ക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു… “..
“എനിക്കിപ്പോ ഭക്ഷണമൊന്നും വേണ്ട ഇക്ക,,, എനിക്കൊന്നു കിടന്നാൽ മതിന്നേയുള്ളു,, ഉപ്പയെ ഞാനിപ്പോ തന്നെ പോയി കണ്ടോളാം..”
“വേണ്ട,, നീ വന്നിട്ട് ഭക്ഷണം കഴിച്ചിട്ട് കിടന്നാ മതി,,, ഇല്ലേൽ തല വേദന അധികമാകും,,, ഇനി നിനക്കു കഴിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ എനിക്കും വേണ്ട.. “.. അതും പറഞ്ഞു നിച്ചൂക്ക പോകാനൊരുങ്ങിയപ്പോ ഞാനും വരാമെന്ന് പറഞ്ഞു കൂടെ ചെന്നു…
വളരെ യന്ത്രികമായിട്ടാണ് ഞാൻ ഭക്ഷണം കഴിച്ചത് തന്നെ,,, എന്തോ മനസ്സിനുള്ളിലെ നോവ് ഇപ്പോഴും മാഞ്ഞു പോയിട്ടില്ല… പലരും പലതും ചോദിക്കുന്നുവെങ്കിലും എനിക്കതൊന്നും ചെവി കൊണ്ടില്ല… അതിനിടയിൽ ഞാൻ പല തവണ ഷാദിയെ തിരഞ്ഞെങ്കിലും ഒന്ന് കാണാൻ കൂടി കിട്ടിയില്ല…
“മോനേ “,,, ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകുന്നതിനിടയിലാണ് ഷാദിയുടെ ഉപ്പയുടെ വിളി…
“എന്താ ഉപ്പാ ,,,, കാണണം എന്ന് പറഞ്ഞത് “.
“മോനേ,,, ഈ ഉപ്പയ്ക്കൊരുപാട് പറയാനുണ്ട്,, പക്ഷേങ്കിൽ ഇപ്പോ അതിനുള്ള സമയമല്ല എന്നറിഞ്ഞത് കൊണ്ട് മാത്രം ഞാൻ അധികമൊന്നും പറയുന്നില്ല… എനിക്കറിയാം മോനേ,,, എനി മുതൽ ഷാദിയുടെ മേലുള്ള എല്ലാ അവകാശവും നിനക്കാണെന്ന്,,, ഉപ്പയെന്ന നിലയിൽ ദൂരെ നിന്നു നോക്കി കാണാനേ എനിക്കർഹതയുള്ളൂ എന്നുമറിയാം… ഞാനൊരുപാട് ആഗ്രഹിച്ചതാണ്,, എന്റെ മകളെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണമെന്ന്,,, ചെറുപ്പത്തിൽ അവൾ അനുഭവിച്ച ദുഃങ്ങൾക്ക് ഒരു ശമനം കിട്ടണമെങ്കിൽ പരാശ്രയമില്ലാതെ അവൾ ജീവിക്കാൻ ത്രാണിയുള്ള ഒരു പെണ്ണായി മാറണം,,, അതിനു വേണ്ടിയാണു ഞാൻ ഇത്രയും നാൾ കഷ്ടപെട്ടതും… പക്ഷെ,, അവൾക്കു ചുറ്റുമുള്ള കഴുക കണ്ണുകൾ അവളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ ഞാനെന്റെ ആഗ്രഹത്തെ മാറ്റി വെച്ചു.. സുരക്ഷിതമായ കരങ്ങളിൽ അവളെ എത്തിക്കുക എന്ന ഒരുപ്പയുടെ ദൗത്യം അതി ഗംഭീരമായി ഞാൻ നിറവേറ്റി… ഇന്ന് നിന്റെ പെണ്ണായി അവൾ ഇവിടെ ജീവിക്കുമ്പോഴും എന്റെ മനസിലെപ്പോഴോ ആ പഴയ ആഗ്രഹം വീണ്ടും തളിർത്തു തുടങ്ങിയിരിക്കുന്നു… അതേ,,, അക്കു,,, എന്റെ മോൾക്ക് പഠിക്കാനുള്ള കഴിവ് പടച്ചോൻ നല്ലോണം കൊടുത്തിട്ടുണ്ട്,, അതിനെ ഒന്ന് പ്രോത്സാഹിപ്പിക്കാൻ നീയും കൂടെ ഉണ്ടാകണം,,, ഇതെന്റെ അപേക്ഷയാണ് മോനേ,, “…
അതും പറഞ്ഞു ഉപ്പയെന്റെ ഇരു കരങ്ങളും കൂട്ടിപ്പിടിച്ചു കരയാൻ തുടങ്ങിയപ്പോൾ ഞാൻ ആകെ വല്ലാതെയായി… ആ ഉപ്പയിലൂടെ ഞാൻ എന്നെ കാണുകയായിരുന്നു… നാളെ,, എനിക്കൊരു മകളുണ്ടായാൽ ഞാനും ഇത് പോലെയൊക്കെ തന്നെയല്ലേ ആഗ്രഹിക്കുക,,
“ഉപ്പാ,,, എനിക്ക് വിരോധമൊന്നുമില്ല അവളെ തുടർ പഠനത്തിന് അയക്കുന്നതിന്.. ഉപ്പയുടെ ആഗ്രഹം പോലെ തന്നെ ഇന്നെനിക്കുമുണ്ട് അവൾ പഠിച്ചു നല്ല നിലയിലെത്താൻ,,, ഇനിയങ്ങോട്ട് എന്റെ പ്രോചോദനവും കൂടിയുണ്ടാകും “…
അത്രയും പറഞ്ഞപ്പോഴേക്കും ഉപ്പ സന്തോഷത്തോടെ എന്നെ വാരി പുണർന്നു.. സമയം ഒരുപാട് വൈകിയത് കൊണ്ടാകണണം എല്ലാവരും ഭക്ഷണം കഴിഞ്ഞയുടൻ വീട് വിട്ട് പോയിരുന്നു…
പതിയെ ഞാനുമെന്റെ റൂമിലേക്ക് ചെന്നു… അവൾ പറഞ്ഞ വാക്കുകളുടെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല,,, അത് കൊണ്ടാകണം അവളെയൊന്നു കാത്തു നിൽക്കുക കൂടി ചെയ്യാതെ ഞാൻ ബെഡിലേക്ക് വീണത്…
*******************************
അതിരാവിലെ അലറാമിന്റെ ശബ്ദം കേട്ടു കൊണ്ടാണ് ഞാൻ ഉറക്കിൽ നിന്ന് ഉണർന്നത്… എഴുന്നേൽക്കാനുള്ള ശ്രമം നടത്തുമ്പോഴാണ് എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങുന്ന ഷാദിയെ കണ്ടത്…എപ്പോഴാണ് ഇവള് വന്ന് കിടന്നത്,,, ഞാനറിഞ്ഞത് കൂടിയില്ല… അവളുടെ മുടിയിഴകളിലൂടെ തലോടി അങ്ങനെ കിടക്കാൻ തോന്നിയെങ്കിലും പള്ളിയിൽ പോകേണ്ട സമയമായതിനാൽ അവളെ വിളിച്ചുണർത്താൻ നോക്കി,,, പക്ഷെ ആൾ നല്ല ഉറക്കത്തിലായതു കൊണ്ട് പതിയെ ഞാൻ തന്നെ അവളെ മാറ്റി കിടത്തി…
എന്റെ കുളിയും നനയുമൊക്കെ കഴിഞ്ഞു പോകാനൊരുങ്ങോമ്പോഴാണ് അവൾ എഴുന്നേറ്റിരിക്കുന്നത് കണ്ടത്… കണ്ടിട്ടും കാണാത്ത ഭാവത്തിൽ ഞാൻ റൂമിൽ നിന്നിറങ്ങി…
Atho authorude story charateresinte name mattiyathano
.ethayalum i love the story
Ooooh, polichu machane
Super story????????????????
nalla avatharanam….good story
Nalla kadha real life feeling ee author vere stories undo?
വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി
നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു
Polichu
excellent work , good narration , keep going
ഒരു രക്ഷയുമില്ല ??????
superb bro
റമ്സി ഒരുപാട് ഇഷ്ടമായി .
ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..
Awesome brother
Kadha aanekil orupadu eshtapett.
eanikkum ariyenam ethu eadarthathil ulla aalukal aano eanuu
anikum ariyan ullath thanneya jimprootan choichath .plz answer ramzi
Who is Ramsi faiz????
Please respond author
We kadha real story aano Ramsi faiz aayi egane aan ee kadha bandham.
Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
Evideeya sthalam………….
Author please give me a reply
No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്
Pakshe vayichal parayoola imagine story annenu
story kadha super
Real story aano.