അവളാണെന്‍റെ ലോകം [Novel] 149

“അതെന്റെ വായ പൊള്ളിയതാ ”
“അതിനിത് കൂൾ ഡ്രിങ്ക്സ് അല്ലേ അക്കു,, പിന്നെങ്ങനെയാ വായ പൊള്ളുക “

“ഇക്കയ്ക്കിപ്പോ ഹോട്ടും കൂളൊന്നും തിരിച്ചറിയാതെ ആയി ഷഫ്‌ന “… അതും പറഞ്ഞു ഷാദി ചിരിക്കാൻ തുടങ്ങി.. എന്നെ പരിഹസിച്ചോണ്ടുള്ള ആ ചിരി എനിക്കെവിടെയും പിടിച്ചില്ല… ഞാൻ ഉടനെ എഴുന്നേറ്റ് ഷഫ്‌നയുടെ അരികിൽ പോയിരുന്നു… അവളെയൊന്നു ദേഷ്യം പിടിപ്പിക്കാൻ വിചാരിച്ചു പോയതാ…
മുഖം വീർപ്പിച്ചു ഷാദി അവിടെന്നെഴുന്നേറ്റ് അകത്തേക്ക് പോയി…

ഇത്തയോടും അളിയാക്കുനോടുമൊക്കെ സംസാരിക്കുമ്പോഴൊക്കെ ഞാൻ ഷാദിയെ തിരഞ്ഞു… പക്ഷെ അവൾ എന്നെ കണ്ടിട്ടൊന്നു മൈൻഡ് ആക്കാതെ മിന്നു മോളെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു…

ഭക്ഷണം കഴിക്കുമ്പോഴും ഞാൻ അവളെ ശ്രദ്ധിച്ചു… ഇല്ല അവൾ എന്നെയൊന്നു നോക്കുന്നു കൂടിയില്ല.. എന്തോ മനസ്സിനപ്പോ വല്ലാത്ത വിഷമം തോന്നി.. പെട്ടെന്ന് തന്നെ അവരോടൊക്കെ യാത്ര പറഞ്ഞു ഞാനും അവളും അവിടെന്നിറങ്ങി…

ബൈക്ക് ഞാൻ നേരെ ബീച്ചിലേക്ക് വിട്ടു… ഇതുവരെയായിട്ടും അവൾ എന്നോടൊന്നും മിണ്ടിയിട്ടില്ല…

“ഷാദി,,, നീയെന്താടാ ഒന്നും പറയാത്തെ ??”

“ഒന്നൂല്ല,,, ഇക്കയ്ക്ക് ശരിക്കും അവളെ ഇഷ്ടമല്ലേ,, ഷഫ്‌നയെ കെട്ടാത്തതിൽ ഇക്കയ്ക്കിപ്പോ കുറ്റബോധം തോന്നുന്നുണ്ടോ ??”… അവളുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു…

“സ്വന്തം ഭർത്താവിന്റെ മനസ്സറിയുന്ന ഭാര്യയാണ് ഷാദി എങ്കിൽ,, ഈ ചോദ്യം ഒഴിവാക്കാമായിരുന്നു… അവളൊരു വായാടിയായതു കൊണ്ട് അങ്ങനെയൊക്കെ പറഞ്ഞതല്ലേ.. ”
ഒന്നും മിണ്ടാതെ അവൾ തിരമാലകളിലേക്ക് നോക്കി നടന്നു… കാലിൽ വെള്ളം തട്ടുന്നയിടം വരെ ഒറ്റയ്ക്കു നടന്നിട്ടവൾ വിദൂരതയിലേക്ക് നോക്കി നിൽകുകയാണിപ്പോൾ… പതിയെ ഞാൻ അവൾക്കരികിലേക്ക് നടന്നു… അവളുടെ കൈവിരലുകൾക്കിടയിലൂടെ എന്റെ വിരലുകളെ ചേർത്ത് പിടിച്ചു… തിരിച്ചൊന്നും അവൾ പ്രതികരിച്ചില്ല…

“അക്കൂന് ഈ ലോകത്തു ഒരു പെണ്ണിനോടെ ഇഷ്ടം തോന്നിയിട്ടുള്ളൂ,, അതെന്റെ ഷാദിയോട് മാത്രമാ.. “… അത് കേട്ടതോടെ അവൾ എന്നിലേക്ക് ചാഞ്ഞു…

“ഇക്കാ,,, നാളെയാണ് എന്റെ റിസൾട്ട്… ഞാൻ ജയിച്ചാൽ,, ഇക്കയെനിക്ക് ഞാനെന്താണോ ആവിശ്യപെടുന്നത് അത് ചെയ്തു തരണം… മറിച്ചു ഞാൻ പരാജയപ്പെട്ടാൽ ഇക്ക പറയുന്നതെന്തും ഞാൻ ചെയ്തു തരും… “

“ഇതൊരുമാതിരി ചതിയാണ് ഷാദി…. വീണ്ടും നീയെന്നെ അകറ്റല്ലേ മോളെ,,, തോറ്റാലും ജയിച്ചാലും അത് നമ്മുടെ ജീവിതത്തെ ബാധിക്കാത്ത കാര്യമാണെങ്കിൽ,, നിന്റെ എന്താവശ്യവും ഞാൻ നടത്തി തരും….
നിറഞ്ഞ പുഞ്ചിരിയോടെ അവൾ എനിക്ക് സമ്മതം നൽകി….

അതെ,, ഇനിയങ്ങോട്ട് എന്റെയും ഷാദിയുടെയും ദിനങ്ങളാണ്….
ഇന്നാണ് ഷാദിയുടെ റിസൾട്ട് അറിയുന്നത്.. ഉച്ചയ്ക്ക് പബ്ലിഷ് ചെയ്യുമെന്നാണ് പറഞ്ഞത്.. എന്ത് തന്നെയായാലും ഞാൻ ഹാപ്പിയാ… ഇന്ന് ഞാനൊരു കലക്ക് കലക്കും…പക്ഷെ അവൾക്കു യാതൊരു കുലുക്കവുമില്ല… എല്ലാരോടും ചിരിച്ചും കളിച്ചും നടക്കുന്നുണ്ട്… ജയിച്ചാൽ എന്റെ വക ചിലവ് വേണമെന്നൊക്കെ പറഞ്ഞു അജുവും ഹംനയും എന്നോട് ചട്ടം കെട്ടിയിട്ടുണ്ട്… അജുവും ഹംനയും കൂടി അവൾക്കെന്തോ ഗിഫ്റ്റൊക്കെ വാങ്ങി വെച്ചിട്ടുണ്ടെന്ന് തോന്നുന്നു… നിച്ചുക്കയാണെങ്കിൽ ഇപ്പോ അത്ര നല്ല മൂഡിലുമല്ല…

വീടിനു വെളിയിൽ ഇറങ്ങി നടക്കുകയായിരുന്ന നിച്ചൂക്കയുടെ അടുത്തേക്ക് ഞാൻ ചെന്നു

“എന്താ നിച്ചൂക്കാ ഒരു ടെൻഷൻ പോലെ ??എന്തേലും പ്രശ്നമുണ്ടോ ??”

“ഹേയ് ഒന്നുല്ലടാ അക്കു,, നിനക്കു തോന്നുന്നതാ… ” ഒഴിഞ്ഞു മാറാൻ നിച്ചുക്ക ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല

“ഈ അക്കൂനോട് പറയാൻ പറ്റാത്തതാണെങ്കിൽ പറയണ്ട… എല്ലാം ഉള്ളിലൊതുക്കി നടന്നോളു “..

“അക്കു,, അങ്ങനെ കാര്യായിട്ടൊന്നുമില്ലടാ… അത് പിന്നെ,,,, ഞാനിപ്പോ നാട്ടിൽ വന്നിട്ടെന്നെ 2 മാസമായില്ലേടാ,, കല്യാണം കഴിഞ്ഞിട്ട് 4 വർഷാകാലായി… ഇതുവരെ എനിക്കൊരു കുഞ്ഞിനെ കിട്ടിയില്ലല്ലോടാ എന്നോർത്തപ്പോ എന്തോ മനസ്സിനൊരു വല്ലായ്മ “… പറഞ്ഞു തീർന്നതും ഇക്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

“അതിനാണോ ഞമ്മളെ നിച്ചൂസ് ഇങ്ങനെ ബേജാറാകണേ ???അയ്യേ മോശം,,, 4 വർഷമല്ലേ ആയുള്ളൂ… അതിനിപ്പോ എന്താ… പടച്ചോൻ അങ്ങനെയൊന്നും നമ്മളെ കൈ വിടൂല നിച്ചൂക്കാ,, അതുമല്ല,, ഇപ്പോ തന്നെ ലൈഫ് മാക്സിമം എൻജോയ് ചെയ്തോ,, ഇല്ലെങ്കിൽ കുട്ടി കുറുമ്പന്മാർ വന്നാൽ നിങ്ങൾക് രണ്ടാൾക്കും നേരെ ചൊവ്വെ സംസാരിക്കാൻ കൂടി പറ്റത്തില്ല… അത് കൊണ്ട് എന്റെ നിച്ചൂക്കാ ഒന്ന് ചിരിച്ചാട്ടെ,, ” അതും പറഞ്ഞു ഞാനിക്കയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു…

“നീ പറഞ്ഞതും ശരിയാടാ,, പടച്ചോൻ അതിനൊക്കെ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടാകും,,, എന്തായാലും എന്റെ അക്കൂനെങ്കിലും അങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ “… മനസ്സിന്റെ ഉള്ളിൽ തട്ടി നിച്ചൂക്ക പറഞ്ഞ ആ വാക്കുകൾ എന്നിലും നവോന്മേഷം ഉണർത്തി..
**********************

റിസൾട്ട് അറിയാനുള്ള സമയം കഴിഞ്ഞു… അവൾ എന്റെ ഫോണിൽ നിന്ന് കുത്തി കുത്തി നോക്കിയിട്ടും പാവത്തിന് ഫലം അറിയാൻ പറ്റിയില്ല… എന്നിട്ടും അവൾക്കു യാതൊരു ഭാവ മാറ്റവുമില്ല… എനിക്കാണെങ്കിൽ ഇരിക്ക പൊറുതിയില്ല… ഇടയ്ക്കിടെ അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ട്…

“എന്തായി ഷാദി റിസൾട്ട് ഇന്നറിയുമോ ??”

“ഇക്കാ,, സൈറ്റ് ഭയങ്കര ബിസി ആണെന്നാ കാണിക്കുന്നത്,,, കുറച്ചൂടി കഴിഞ്ഞാൽ നോക്കാം “

“നീ ഉപ്പയെ വിളിച്ചു പറയെടി… ഉപ്പയുടെ ഷോപ്പ് ടൗണിലല്ലേ,,, അവിടെ ഇന്റർനെറ്റ് കഫെയിൽ നിന്ന് നോക്കിയാൽ പെട്ടെന്ന് കിട്ടിയേക്കാം.. “

അത് കേട്ടയുടൻ അവൾ ഉപ്പയെ വിളിച്ചു പറഞ്ഞു…. കുറേ നേരമായിട്ടും ഉപ്പയെ വിളിച്ചിട്ട് കിട്ടുന്നില്ല… ഫോൺ റിങ് ചെയ്യുന്നുണ്ട്,, എടുക്കുന്നില്ല…

“ഷാദി,, ഇനി നീ തോറ്റിട്ടുണ്ടാകുമോടി ??? അത് പറയാനുള്ള ചമ്മൽ കൊണ്ടാകാം ഉപ്പ ഫോൺ എടുക്കാത്തത് “…അതും പറഞ്ഞു ഞാനവളെയൊന്നു നോക്കി…

അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല…

അജു വന്നിട്ട് ഉപ്പ നിങ്ങളെ 2 പേരെയും വിളിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങൾ താഴേക്കിറങ്ങി… അവളെ കണ്ടതും ഉപ്പ കയ്യിലുള്ള പൊതി അവളെ ഏല്പിച്ചിട്ട് അവളുടെ നെറുകയിൽ ഒരു മുത്തവും നൽകി…

“എന്റെ മോൾക്ക് ഫുൾ മാർക്കാണല്ലോ കിട്ടിയിരിക്കുന്നത്… ”
ആ വാക്ക് കേട്ടു ഞാനും അജുവും മുഖത്തോടു മുഖം നോക്കി നിന്നു…

പിന്നെ അവിടെ സമ്മാന വിതരണമായിരുന്നു നടന്നു കൊണ്ടിരുന്നത്… സ്വന്തം കെട്ടിയോനായ ഞാൻ എല്ലാം കണ്ടും കേട്ടും നിർവൃതിയടഞ്ഞു…

“അല്ലടാ അക്കു നിന്റെ വക അവൾക്കൊന്നും കൊടുക്കുന്നില്ലേ ??”
നിച്ചൂക്കയുടെ വകയായിരുന്നു ചോദ്യം…

“ഒന്നും കൊടുക്കാതിരിക്കലാണ് അക്കൂന്റെ പോളിസി,,, ഞങ്ങൾക്കുള്ള ചിലവൊക്കെ നീ തന്നെ ചെയ്യണം മോനേ,, ഇല്ലെങ്കിൽ ഇന്നെ ഞമ്മള് വെറുതെ വിടൂല “..അതും പറഞ്ഞു കൊണ്ട് അജുവും രംഗത്തെത്തി…

ശരിയാണ്,,, ഞാൻ അവൾക്ക് ഒന്നും കൊടുത്തിട്ടില്ല… കൊടുക്കണമെന്ന് ഓർത്തിട്ടു പോലുമില്ലല്ലോ പടച്ചോനെ…

“അതേയ് നിച്ചൂക്ക എന്റെ വക അവൾക്കുള്ള സമ്മാനമാണ് ഈ ഖൽബിനുള്ളിലെ മുഹബ്ബത്ത്,,, ഇപ്പോ കൊടുക്കാൻ എന്റെ കയ്യിൽ അതേ ഉള്ളു ട്ടോ “…അതും പറഞ്ഞു കണ്ണ് കൊണ്ട് ഞാൻ അവളോട് റൂമിലേക്ക് വരാൻ ആംഗ്യം കാണിച്ചു…

“എന്റെ അക്കു,, ഇതൊക്കെ ഓൾഡ് ഡയലോഗ് ആണ് മോനേ,,, ഇതൊന്നും ഇവിടെ ചിലവാകൂല മോനേ,, കാശിറക്കി അവൾക്കെന്തേലും വാങ്ങി കൊടുത്തൂടെടാ,,, “

അജുവിന്റെ ഈ ഡയലോഗ് ഞമ്മക്കെവിടെയും പിടിച്ചില്ല…. ഒന്നും മിണ്ടാതെ ഞാൻ റൂമിലേക്ക് നടന്നു….

“അജു പറഞ്ഞതിലും കാര്യമുണ്ട് ഇക്കാ,,, എന്നാലും എനിക്ക് ഒരു ഗിഫ്റ്റ് തരാൻ ഇക്കയ്ക്ക് പറ്റിയില്ലല്ലോ,,, ” അതും പറഞ്ഞു കൊണ്ടാണ് ഷാദി റൂമിലേക്ക് കയറി വന്നത്…

അവളെ വലിച്ചു എന്നിലേക്കടുപ്പിച്ചു,,,

“അങ്ങനെ എല്ലാരും തരുന്ന പോലെയുള്ള ഗിഫ്റ്റ് അല്ല ഈ അക്കൂന് തരാനുള്ളത്,,, അതവിടെ വെച്ചു തന്നാൽ നീ വാങ്ങുമോടി “???

എന്നെ തള്ളി മാറ്റി ഭിത്തിയോട് ചേർന്ന് നിന്നവൾ എന്നോട് ചോദിച്ചു..

“എന്താ ഇക്കയ്ക്ക് തരാനുള്ളത്,,, ഒന്നും വാങ്ങാതെ വെറും റൊമാൻസ് കളിച്ചു എന്നെ പറ്റിക്കാൻ ആണോ ഭാവം ?”

പതിയെ ഞാനവളിലേക്ക് നടന്നടുത്തു… കണ്ണുകൾ രണ്ടും മുറുക്കെയടച്ചു നിൽക്കുന്ന അവളുടെ ഭാവം കണ്ടപ്പോൾ എനിക്ക് ചിരിക്കാനാണ് തോന്നിയത്… കുറേ നേരം ഞാൻ അവളെയും നോക്കി നിന്നു…

“നീയെന്തിനാടി കണ്ണടച്ച് നിന്നത് ???ഞാൻ തരുന്ന ഗിഫ്റ്റ് കാണാതിരിക്കാനാണോടി ??”

“ഹേയ് അല്ല,,, അത് പിന്നെ,,, ഞാൻ,,, കരുതി,,, ഇക്ക എനിക്ക് തരുന്ന ഗിഫ്റ്റ്,, “

“ഞാൻ തരുന്ന ഗിഫ്റ്റ് നീ എന്താണെന്നാ കരുതിയത് എന്നെനിക്കു മനസ്സിലായി,, അയ്യട,, ആ സമ്മാനം തരാനൊന്നും ഞാനുദ്ദേശിച്ചിട്ടില്ല… ഇന്നാ പിടിക്ക്,,, നിനക്കൊരു ഫോൺ അത്യാവിശ്യമല്ലേ,,, അപ്പോ ഈ അക്കൂന്റെ വക അതായിക്കോട്ടെ നിനക്കുള്ള ഗിഫ്റ്റ് “

Updated: March 12, 2018 — 2:03 am

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story????????????????

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.