അവളാണെന്‍റെ ലോകം [Novel] 149

“എന്തിനാ നീയും മോനും എന്നോടിങ്ങനെ അകലം കാണിച്ചത്,,, അപ്പോ ഞാനനുഭവിച്ച വേദന അത് തന്നെയാണ് ഇപ്പൊ നീയും അനുഭവിച്ചത്.. “

“ഞാനറിഞ്ഞു കൊണ്ടല്ലല്ലോ ഇക്കാ,,, സാഹചര്യം അങ്ങനെയൊക്കെ ആയോണ്ടാല്ലേ,, എന്നാ ഇക്കാ അറിഞ്ഞു കൊണ്ടല്ലേ എന്നോട് മിണ്ടാതെ പോയത്,,, നമ്മുടെ മോന് അതൊന്നും തിരിയാനുള്ള പ്രായം ആകാത്തത് കൊണ്ടാ… അവനിപ്പോ എന്നെക്കാളും കൂടുതൽ ഇഷ്ടം നിച്ചൂക്കാനേ തന്നെയാ… “

പ്രണയാർദ്രമായ നിമിഷങ്ങൾക്ക് കൈ കോർക്കാൻ ഞങ്ങൾ രണ്ട് പേരും തയ്യാറാണെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാൽ ഞങ്ങളൊന്ന് മുഘാമുഖം നോക്കി പുഞ്ചിരിച്ചു…

“അവന് നിച്ചൂക്കാനേ മതിയെങ്കിൽ എനിക്ക് നീ പെട്ടെന്ന് ഒരു കുഞ്ഞു ഷാദിനെ തരണം,, എന്നാലേ ഞമ്മളെ സങ്കടം മാറുള്ളു,,,, എന്റെ കുഞ്ഞു ശാദി,, അവളായിരിക്കും എനി എന്റെ ലോകം.. “

പറഞ്ഞു തീർന്നതും അവളെന്നെ തള്ളി മാറ്റി…

“ഇക്കാക്ക് ഈയൊരു വിചാരം മാത്രേയുള്ളൂ,, “

“ഇതിനെ നീ ഇങ്ങനെ വിചാരം എന്നൊന്നും പറഞ് തള്ളിക്കളയരുത് ട്ടോ,,,, ഞമ്മളിതിനെയാ വികാരം എന്ന് പറയുന്നത്.. “.. അതും പറഞ് അവളെ നോക്കി ഒന്ന് കണ്ണിറുക്കി…

അപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.. നോക്കുമ്പോൾ ആദിയാണ്…

“ഹാലോ അളിയാ,,, ഞാനിവിടെ എത്തി ട്ടോ.. നിങ്ങളെ രണ്ടാളെയും കാണുന്നില്ലല്ലോ,, രണ്ടും കൂടി എവിടെക്കാ മുങ്ങിയത് ??”

“ഡാ,, ഞാനിവിടെ തന്നെയുണ്ട്… ഞാനിപ്പോ അങ്ങോട്ട് വരാം.. എല്ലാരേയും പരിചയപ്പെടുത്താം… ദൂരെ നിന്ന് നോക്കി കണ്ടാൽ മാത്രം പോരാ… നിനക്കു ഇന്ന് ഉപ്പയെ ചേർത്ത് പിടിക്കാനുള്ള അവസരവും ഞാൻ ഒരുക്കി തരും.. “

“Ok അളിയാ,, “

ഫോൺ വെച്ചു ഞാൻ അവളെയും കൂട്ടി താഴേക്കിറങ്ങി… നോക്കുമ്പോൾ കണ്ട കാഴ്ച,,, പെൺപടയൊക്കെ അവനെ പൊതിഞ്ഞിട്ടുണ്ട്… പേര് കേട്ട സിങ്ങർ അല്ലേ,, അത് കൊണ്ടാവും..

ഉപ്പയ്ക്കരികിൽ പോയി അവനെ ഞാൻ പരിചയപെടുത്തുമ്പോ,, ഉപ്പ അവനോട് പറയുന്നുണ്ടായിരുന്നു,,, മോനേ കുറിച്ചൊരുപാട് കേട്ടിട്ടുണ്ട്.. നേരിൽ കാണുന്നത് ഇപ്പോഴാണ് എന്നൊക്കെ.. അവനെയും എന്നെയും മാറി നോക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടഞ്ഞു.. ഉപ്പയ്ക്ക് മനസ്സിലാകുമോ അവൻ ഉപ്പയുടെ ചോരയാണെന്ന്,,,

ഉപ്പയെ പോയി അവൻ ആലിംഗനം ചെയ്യുമ്പോ ഞാൻ മനസ്സറിഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…

ഒടുവിൽ എല്ലാവരെയും ചേർത്തി നിർത്തി ഞാനൊരു ഗ്രൂപ്പ് ഫോട്ടോയെടുക്കാൻ പറയുമ്പോഴാണ് അജുവിന്‌ ആദിയെ കണ്ടതിൽ ഒരു അന്താളിപ്പ്.. ഞങ്ങളെങ്ങനെ ഒന്നായി എന്നായിരിക്കും അവൻ ചിന്തിക്കുന്നത്… ആദിയുടെ തൊട്ടരികിൽ നിച്ചൂക സ്ഥാനം പിടിച്ചപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ ആയിരുന്നു എനിക്ക്… എന്റെ മോൻ അവന്റെ മടിയിൽ ചേർന്നിരിക്കുമ്പോൾ ലോകം കീഴടിക്കിയ സന്തോഷമായിരുന്നെനിക്ക്…

എന്റെ മോന് മാത്രം കിട്ടിയ സൗഭാഗ്യം,,, സ്വന്തം കാര്നോരും ഇളയുപ്പയും ഒരാളിൽ ഒതുങ്ങുന്നു എന്ന സൗഭാഗ്യം…

ഞാനും എന്റെ കുടുംബവും,,, ഈ ക്യാമെറയ്ക്കുള്ളിൽ പകർത്തുമ്പോൾ ആ വാക്കിനർത്ഥവും ഞാൻ ഓർക്കുകയായിരുന്നു… കൂടുമ്പോൾ ഇമ്പമുള്ളത്,, അതാണല്ലോ കുടുംബം….

അവസാനിച്ചു…

(ഞാനെഴുതി തുടങ്ങിയ വരികൾക്ക് സ്നേഹത്തോടെയുള്ള പ്രോത്സാഹനം നൽകിയ എന്റെ എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി )

Ramsi faiz

Updated: March 12, 2018 — 2:03 am

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story????????????????

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.