ശാദി ആഗ്രഹിച്ചത് പോലെ തന്നെ ജൂനിയർ അക്കൂസിനെ തന്നെ പടച്ചോൻ ഞങ്ങൾക്ക് നൽകി.. അവനിക്ക് ഇപ്പോ ഒന്നര വയസ്സായി.. നിച്ചൂക നാട്ടിലെത്തിയപ്പോ മുതൽ അവൻ നിച്ചൂക്കയോടൊപ്പമാ…
പെങ്ങളുടെ കല്യാണം പ്രമാണിച്ചു ഞാനും നാട്ടിലെത്തി… കല്യാണത്തിന്റെ തലേന്നാൾ… അവിടുന്നാണ് ഞാൻ കഥ പറഞ്ഞു തുടങ്ങുന്നത്…
******************************
മൈലാഞ്ചി മണമുള്ള കൈകൾ എന്റെ കണ്ണ് പൊത്തിയപ്പോഴാണ് ഞാനിരുന്നിടത്തു നിന്ന് എഴുന്നേറ്റത്,, ഞാനാ കൈകളിലേക്ക് എന്റെ കൈ ചേർത്ത് വെച്ചപ്പോൾ എനിക്ക് തോന്നി ശാദി ആയിരിക്കുമതെന്ന്… കാരണം ഞാനിന്നലെ വിളിച്ചപ്പോ പറഞ്ഞിരുന്നു ഞാൻ വരുമ്പോഴേക്കും മൈലാഞ്ചിയൊക്കെ ഇട്ട് മൊഞ്ചത്തി കുട്ടിയായിട്ട് നിൽക്കണമെന്ന്… പക്ഷെ ഇതുവരെ അവളെന്റെ മുന്നിലേക്ക് വന്നില്ല,, വന്ന് കയറുമ്പോ മിന്നായം പോലെ ഒന്ന് കണ്ടതാ… മോനാണെങ്കിലോ,,, ഞമ്മളെയൊട്ടും മൈൻഡാക്കുന്നുമില്ല…..
അവൾ എന്നെ ഉന്തി തള്ളി കൊണ്ട് മുകളിലെ റൂമിലേക്ക് പോയി… കണ്ണ് പൊത്തിയ കൈകൾ മാറ്റിയപ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി…
“നീയായിരുന്നോ ??”.. പ്രതീക്ഷിച്ച ആളെ കാണാത്തപ്പോ അറിയാതെ വന്ന് പോയ ചോദ്യമായിരുന്നത്… മുന്നിലുള്ളത് ഞമ്മളെ കല്യാണ പെണ്ണാണ്,, ഹംന
“അതേ ഞാൻ തന്നെ,,, പിന്നെ ഇങ്ങള് ആരാന്നാ കരുതിയത് ??”
“ഞാനോ,,, അത് പിന്നെ,,, ഞാൻ കരുതിയത്,, ഇത്തയായിരിക്കുമെന്നാ,, “.. ചുമ്മാ ഓളെ ചൊടിപ്പിക്കാൻ വേണ്ടി ഞനൊരു കള്ളം പറഞ്ഞതാ…
“ഓഹ് പിന്നേ,,, കള്ളം പറയണ്ട അക്കൂക്ക,, ഇങ്ങള് കരുതിയത് ഷാദി ആയിരിക്കുമെന്നല്ലേ,, എനിക്കറിയാം.. “
“കൊച്ചു ഗള്ളി,, എല്ലാം അറിയാല്ലോ,,, “.. എന്നും പറഞ് ഞാനവളുടെ കവിളിൽ മെല്ലെയൊന്നു നുള്ളാനൊരുങ്ങിയപ്പോഴേക്കും അവളെന്നെ തട്ടി മാറ്റി…
“തൊട്ട് പോകണ്ട ഇങ്ങള് എന്നെ,, , രണ്ട് വർത്താനം പറയാനാ ഞാനിപ്പോ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്,, നിങ്ങളൊറ്റൊരുത്തൻ കാരണമാ ഇപ്പോ എന്റെ കല്യാണം വേഗം നടത്തുന്നത്… ഇല്ലെങ്കിൽ എന്റെ പഠിപ്പൊക്കെ കഴിഞ്ഞിട്ട് മതീന്ന് ഞാൻ നിച്ചൂകയോട് പറഞ്ഞപ്പോ ഇക്ക സമ്മതിച്ചതാ,, മര്യാദക്ക് ഞാനൊരാളെ പ്രേമിച്ചോണ്ടിരിക്കുമ്പോഴാ ഇങ്ങളെ ഒലക്കമ്മലെ ഒരു വിവാഹം,, “
പെണ്ണ് കട്ട കലിപ്പിൽ എന്നോട് ഓരോന്ന് പറയുമ്പോ എനിക്ക് ചിരിയാണ് വന്നത്…
“ബുഹാഹാ,,,,, “.. ഞമ്മള് അങ്ങനെ ഒന്ന് ആക്കി ചിരിച്ചു,, ഓളെ നോക്കി… വീണ്ടും അത് പോലെ ചിരിക്കാൻ തുടങ്ങി..
“ഇതെന്താ,, ഹിപ്പോപൊട്ടാമസിന്റെ അട്ടഹാസമോ ?? അക്കൂക്ക ഞാനൊരു കാര്യം പറയുമ്പോ ഇങ്ങള് ഇങ്ങനെ അധികം തമാശിക്കല്ലേ,, “
“ഹിപ്പോപൊട്ടാമസ് നിന്റെ കെട്ടിയോൻ,,, പോടി,, അല്ല ഹംന കുട്ടി,, ഇൻക് ആരോടായിരുന്നു ഈ മര്യാദക്കുള്ള പ്രേമം തോന്നിയത്,, ?? ഇയ്യ് പറ മുത്തേ,, ഞമ്മക്കൊരു പരിഹാരം കാണാം “..
“ആരാണെന്ന് ഇങ്ങക്കൊക്കെ അറിയാല്ലോ,, പിന്നെന്തിനാ ഈ ചോദ്യം,, ഏതായലും ചോദിച്ച സ്ഥിതിക്ക് ഞാൻ പറയാം,,
വേറാരുമല്ല,,, ആദിൽ… ഞമ്മക്ക് എന്താന്നറീല്ല അക്കൂക്ക ഓനോട് ഭയങ്കര മുഹബത്താ,, പക്ഷേങ്കിൽ ഓനിക് അറീല്ല ഞമ്മളെ സ്നേഹം “.. അതും പറഞ് ചിണുങ്ങി കൊണ്ട് അവൾ എനിക്കരികിലേക്ക് വന്നു…
പടച്ചോനേ,, സ്വന്തം ആങ്ങളെയെയാണല്ലോ ഈ പെണ്ണ് സ്നേഹിക്കുന്നത്,,, ഇവളോട് ഇനിയിപ്പോ എന്ത് പറയും..
“ഡി,, അത് പ്രേമമാണോ,,, ആരാധനയല്ലേ,, അവൻ വലിയ പാട്ടുകാരനായത് കൊണ്ടല്ലേ ഇൻകോക്കെ ഇത്ര സ്നേഹം “… വിഷയം മാറ്റാനായി ഞാൻ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു..
“ആഹ്,, ആരാധനയും ഉണ്ട്… പക്ഷെ ഓന്റെ മൊഞ്ചും കൂടി കാണുമ്പോ ഏത് പെണ്ണാ ആഗ്രഹിക്കാത്തത്,,, എനി പറഞ്ഞിട്ടെന്ത് കാര്യം,, ഞമ്മളെ നിക്കാഹായില്ലേ,, “..
“അതേ,, എനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല,, പിന്നെ നിയറിഞ്ഞില്ലേ ഓന്റെ നികാഹ് ഒരു വർഷം മുന്നെ കഴിഞ്ഞതാ,, കല്യാണം അടുത്ത മാസം ഉണ്ടാകുമെന്ന പറഞ്ഞത്.. “..
“ഹൈവ,,, അത് പൊളിച്ചു,,, ഓന്റെ നികാഹ് കഴിഞ്ഞെങ്കിൽ ഞമ്മക്ക് കുഴപ്പമില്ല,, ഇത് ഞങ്ങൾ ഫ്രണ്ട്സ് തമ്മിലുള്ള ഒരു കളിയായിരുന്നു,, ഓനെ ആർക്ക് കിട്ടുമെന്നുള്ളത്,,, അതേതായാലും നന്നായി,, എനിക്ക് കിട്ടാത്തത് അവർക്കും കിട്ടണ്ടാ,, “
അതും പറഞ് ഹംന ചിരിക്കാൻ തുടങ്ങി…
“ഈ പെണ്ണിന്റെയൊരു കാര്യം… ” എന്നും പറഞ് അവൾക്കിട്ട് ഒരു കിഴുക്ക് കൊടുത്തു ഞാൻ…
“അതേയ് അക്കൂക്ക,, എനിക്ക് വേറൊരു കാര്യം കൂടി പറയാനുണ്ട്,,, എന്റെ ഫ്രണ്ട്സ് രാത്രി കല്യാണത്തിന് വന്നാൽ ഇങ്ങളെയൊന്ന് പരിചയപ്പെടുത്തി കൊടുക്കണം എനിക്ക് “
“അതെന്തിനാടി “
“അതോ,, ഞാനവരോടൊക്കെ എപ്പോഴും പറയും ആദിൽ എന്റെ അക്കൂക്കാനേ പോലെയാണ് എന്ന്,,, പക്ഷെ ഒറ്റൊരാളും വിശ്വസിക്കലില്ല,, ഇന്നത്തോടെ എല്ലാത്തിന്റെയും അവിശ്വാസം എനിക്ക് മാറ്റി കൊടുക്കണം “..
“എന്റെ പൊന്നു ഹംന മോളേ,,, അവരോടെങ്ങാനും സംസാരിക്കുന്നത് എന്റെ ശാദി കണ്ടാല്,,, പിന്നെ പറയണ്ട എന്റെ കാര്യം കട്ടപ്പൊഹ,,, “
“ശാദി ഇത്ത ഒന്നും പറയില്ല,, ഞാനില്ലേ കൂടെ,, ഇങ്ങള് എന്റെ ഫ്രണ്ട്‌സിന്റെ മുന്നിലേക്ക് വന്നില്ലെങ്കിൽ പിന്നെ ഞാൻ മിണ്ടൂല “
“Ok സമ്മതിച്ചു,,, പക്ഷെ ഇപ്പോ നീ എനിക്കൊരു ഉപകാരം ചെയ്യണം… നീ പോയി ഷാദിയോട് ഒന്നിങ്ങോട്ട് വരാൻ പറ… എനിക്കോളോട് ഒന്ന് സംസാരിക്കാനുണ്ട് “..
“അയ്യടാ,,, അങ്ങനെ ഇപ്പോ ഇക്കൂസ് ഓളോട് സംസാരിക്കണ്ട,, അവിടെ നൂറു കൂട്ടം പണിയുണ്ട് ഇത്താക്ക്,, അപ്പഴാ അങ്ങേരുടെ ഒരു ഒലിപ്പീര്… “
“അയ്യേ അതിനൊന്നുമല്ലടാ,, എനിക്കൊരു കാര്യം പറയാനാ,, അതുമല്ല രാവിലെ വന്ന എന്നെ വൈകുന്നേരമായിട്ടും ഓളൊന്ന് എത്തി നോക്കുക കൂടി ചെയ്തില്ല.. “.. കുറച്ചു സങ്കടത്തോടെ ഞാൻ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു…
പോകാനൊരുങ്ങിയ ഹംനയെ ചേർത്ത് പിടിച്ചു ഞാനൊരു കാര്യം പറഞ്ഞു…
“എന്റെ വക നിനക്കൊരു ഗിഫ്റ്റ് ഉണ്ട്… നീ ഒരുപാട് ഇഷ്ടപെടുന്ന നിന്റെ പ്രിയപ്പെട്ട ഗായകൻ ആദിലിന്റെ സാന്നിധ്യം,, ഇന്ന് നിന്റെ കല്യാണത്തിനുണ്ടാകും… എന്റെ നിർബന്ധത്തിനു വഴങ്ങി അവൻ എത്തിക്കോളാമെന്ന് വാക്ക് തന്നിട്ടുണ്ട്.. പിന്നെ നീ എനിക്കൊരു വാക്ക് തരണം,,, നീ എങ്ങനെയാണോ എന്നെ നോക്കി കാണുന്നത് അത് പോലെ തന്നെ ആയിരിക്കണം അവനെയും നോക്കി കാണേണ്ടത്,,, “
“അത് ഞാനേറ്റു,, എനിക്കിനി അക്കൂക്കയെ പോലെ തന്നെയാ അവനും,,, നമുക്കു മൂന്ന് പേർക്കും കൂടി ഒരു സെൽഫി ഒക്കെ എടുക്കണം,,, അതേയ് അക്കൂക്ക എനിക്കൊരു സംശയം,,, ഇനി നിങ്ങള് രണ്ടാളും ട്വിൻസ് ആയിരിക്കുമോ ?? നമ്മുടെ ഉമ്മ പ്രസവിച്ചപ്പോ ആർകെങ്കിലും കുഞ്ഞില്ലാതായപ്പോ കൊടുത്തതാകുമോ ആദിയെ ?? അത്രയ്ക്ക് സാമ്യതയുണ്ട് രണ്ടാൾക്കും,, അത് കൊണ്ട് ചോദിച്ചതാ… “
പടച്ചോനേ,, കഥയിൽ ഇവളുടെ വക വീണ്ടും ട്വിസ്റ്റോ ?? എനി ഇവൾക്കെങ്ങാനും മനസ്സിലായി കാണുമോ അവൻ ഞങ്ങളുടെ സഹോദരൻ ആണെന്ന്…
“പോടി പൊട്ടിക്കാളി,,, വളർന്നു വലുതായിന്നേ ഉള്ളു.. ബുദ്ധിയൊക്കെ പണ്ട് പറഞ്ഞത് പോലെ തന്നെ… ഹാ ഇന്നും കൂടിയല്ലേ ഞങ്ങൾ ഈ പൊട്ടത്തരം സഹിക്കണ്ടു,,, നാളെ കഴിഞ്ഞാൽ അവനൊറ്റയ്ക്ക് സഹിച്ചോട്ടെ “.. അതും പറഞ് ഞാനവളെ കളിയാക്കി ചിരിച്ചു…
ഒന്നും പറയാതെ മുഖവും വീർപ്പിച്ചു അവളിറങ്ങി പോയി…
*********************************
സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു.. ഇത്രയും നേരായിട്ടും അവളൊന്ന് വന്ന് നോക്കിയിട്ട് കൂടിയില്ല എന്നെ,, അവൾ മാത്രമല്ല എന്റെ മോനും…
ദേഷ്യമാണോ സങ്കടമാണോ എനിക്കറിയില്ലായിരുന്നു,,, ഒരു തരം മരവിപ്പ് ആയിരുന്നു മനസ്സിൽ… ഒന്നും പുറത്തു കാണിക്കാതെ ഞാൻ വേഗം കുളിച്ചു ഫ്രഷ് ആയി വന്നു.. ആളുകൾ വരാൻ തുടങ്ങി കാണും… എത്രയും പെട്ടെന്ന് പന്തലിലേക്കിറങ്ങണം…
ഓരോന്ന് ചിന്തിച്ചു ഞാൻ ഡ്രസ്സ് മാറി… നേവി ബ്ലൂ കളർ ഷർട്ടും ഓഫ് വൈറ്റ് പാന്റുമായിരുന്നു ഞാൻ ധരിച്ചിരുന്നത്.. മുടിയൊക്കെ ഒന്ന് വാരി ഒപ്പിക്കുന്നതിനിടയിലാണ് ശാദി റൂമിലേക്ക് വന്നത്.. കണ്ടിട്ടും ഞാൻ കാണാത്ത ഭാവത്തിൽ നിന്നു…
“ഹൈവ,,, എന്റെ ഇക്കൂസ് ഇന്ന് നല്ല മൊഞ്ചിലാണല്ലോ,,, ആരേലും കണ്ണ് തട്ടാതെ നോക്കണേ “.. അതും പറഞ് അവളെന്നെ നോക്കി…
ഞാൻ ഒന്നും മൈൻഡാക്കാതെ പെട്ടെന്ന് തന്നെ ഷൂവും എടുത്തിട്ട് പുറത്തേക്ക് പോകാനൊരുങ്ങി…
ഇക്കാ എന്നുള്ള വിളി ഞാൻ കുറേ കേട്ടിട്ടും ഞാൻ മറുപടി കൊടുത്തില്ല… അത്രയ്ക്ക് സങ്കടമുണ്ടായിരുന്നു എന്റെ ഉള്ളിൽ.. ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ മുഖം തിരിഞ്ഞു നിന്ന് അവൾ കരയുന്നത് പോലെ തോന്നി..
ഡോർ കൊട്ടിയടക്കുന്ന ശബ്ദം കേട്ടപ്പോൾ അവള് കരുതി കാണും ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി എന്ന്… അവളുടെ കണ്ണീർ കാണാൻ മാത്രമുള്ള കെൽപ്പ് എന്റെ ഖൽബിന് ഇല്ലാതെ പോയത് കൊണ്ടാകണം ഞാൻ റൂമിനുള്ളിൽ തന്നെ നിന്നത്..
അപ്രതീക്ഷിതമായ തിരിഞ്ഞു നോട്ടത്തിൽ അവള് എന്നെ കണ്ടതും എന്റെ നെഞ്ചിലേക്ക് ചാഞ് പൊട്ടി കരയാൻ തുടങ്ങി..
“എന്തിനാ ഇക്കാ എന്നോടിങ്ങനെ മിണ്ടാതിരിക്കുന്നെ,,, ഞാനെന്ത് ചെയ്തിട്ടാ.. “
കരഞ്ഞു കൊണ്ടവൾ പലതും പറയുന്നുണ്ടായിരുന്നു… ഞാനവളെ മുറുകെ പുണർന്ന് തിരിച്ചൊരു ചോദ്യം ചോദിച്ചു..
Atho authorude story charateresinte name mattiyathano
.ethayalum i love the story
Ooooh, polichu machane
Super story????????????????
nalla avatharanam….good story
Nalla kadha real life feeling ee author vere stories undo?
വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി
നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു
Polichu
excellent work , good narration , keep going
ഒരു രക്ഷയുമില്ല ??????
superb bro
റമ്സി ഒരുപാട് ഇഷ്ടമായി .
ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..
Awesome brother
Kadha aanekil orupadu eshtapett.
eanikkum ariyenam ethu eadarthathil ulla aalukal aano eanuu
anikum ariyan ullath thanneya jimprootan choichath .plz answer ramzi
Who is Ramsi faiz????
Please respond author
We kadha real story aano Ramsi faiz aayi egane aan ee kadha bandham.
Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
Evideeya sthalam………….
Author please give me a reply
No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്
Pakshe vayichal parayoola imagine story annenu
story kadha super
Real story aano.