അപ്പോ ഞാൻ ഊഹിച്ചത് ശരിയാണ്,, അവൾക്ക് എന്നോട് മാത്രമേ അകലമുള്ളൂ.. രണ്ടിലൊന്ന് ഇന്നന്നെ അറിയണം…
“ഉമ്മാ,, നിച്ചുക്ക എവിടെ പോയതാ… ഇവിടെയൊന്നും കാണുന്നില്ലല്ലോ “..
“ഹാ ഓന് ഇറച്ചിയും കോഴിയുമൊക്കെ വാങ്ങാൻ ടൗണിലോട്ട് പോയതാടാ,, ഇന്നുച്ചക് ഷാദിയുടെ ഉപ്പയും ഉമ്മയുമൊക്കെ വരൂന്ന് പറഞ്ഞിനി “.. അതും പറഞ്ഞു ഉമ്മ വീണ്ടും ജോലിയിലേർപ്പെട്ടു….
മുന്നിലൊരു ലക്ഷ്യവുമായി ഞാൻ എന്റെ റൂമിലേക്കും പോയി…
**************************************
“ഡാ ആദി,, എങ്ങനെയുണ്ടെടാ എക്സാം ??” കൂട്ടുകാരൻ രാഹുലിന്റെ ചോദ്യം കേട്ടപ്പോൾ ബൈക്ക് എടുത്ത് പോകാനൊരുങ്ങിയ ഞാൻ അവിടെ നിന്നു..
“എക്സമൊക്കെ സൂപ്പർ ആണെടാ,,, എവിടെ നമ്മുടെ ഷബീർ ??”
“ഹാ അവനവിടെന്ന് ആയിഷുനോട് സൊള്ളുന്നുണ്ട്,, അല്ലടാ എന്തായി നിന്റെ കിനാവിലെ മൊഞ്ചത്തിയുടെ കാര്യം… ഇത് വല്ലതും നടക്കുമോടാ ആദി ??”
“നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്.. എനിക്കരികിലേക്ക് അവൾ വന്നു കൊണ്ടിരിക്കയാണെന്നു തോന്നുന്നു,, എന്തോ മനസ്സിലിപ്പോ വല്ലാത്തൊരു സന്തോഷമാ,, നിങ്ങളൊക്കെ കരുതും എനിക്ക് വട്ടാണെന്ന്… പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അവളാണ് എനിക്ക് എല്ലാം… ഞാൻ ആഗ്രഹിച്ച പോലൊരു പെണ്ണ്,,, ഞാൻ വരച്ചെടുത്ത തൂലികയിൽ തെളിഞ്ഞു നിൽക്കുന്ന സൗന്ദര്യ രൂപം… അതേടാ,, അവളാണ് എന്റെ ലോകം… “
“നിന്നെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ലടാ… എത്രയും പെട്ടെന്ന് തന്നെ അവൾ നിനക്കരികിലേക്ക് എത്തട്ടേയെന്ന് ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. “..
“Ok ഡാ പിന്നെ കാണാം “… അതും പറഞ്ഞു ഞാൻ എന്റെ ബൈക്കുമെടുത്തു എന്റെ പെണ്ണിനേയും കിനാവ് കണ്ട് അതിവേഗത്തിൽ പാഞ്ഞു പോയി…..
********************************
ളുഹ്ർ നിസ്കരിക്കാൻ പള്ളിയിലേക്ക് പോകാൻ വേണ്ടി ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു ഷാദിയുടെ വരവ്.. അവളെ കണ്ടതും ഞാൻ അവളുടെ കയ്യിൽ ബലമായി പിടിച്ചു എന്നിലേക്കടുപ്പിച്ചതും ഒരുമിച്ചായിരുന്നു..
ഇതുവരെ എനിക്കവളോട് തോന്നിയ അനുരാഗത്തിനേക്കാൾ തീവ്രത ഇപ്പോ എന്റെ വിദ്വേഷത്തിനുണ്ട്… എന്റെ കൈപ്പിടിയിൽ നിന്നും അവളുടെ കൈ മോചിപ്പിച്ചെടുക്കാനുള്ള പരിശ്രമം അവൾ നടത്തുന്നുണ്ടെങ്കിലും പരാജയമായിരുന്നു അവൾക്കത്… കാരണം,, ഓരോ നിമിഷം പിന്നിടുന്തോറും ഞാനെന്റെ പിടിത്തം മുറുക്കി കൊണ്ടിരുന്നു…
“എന്നോട് മാത്രം നിനക്കുള്ള അകൽച്ചയും മറ്റുള്ളവരോടുള്ള നിന്റെ അടുപ്പവും ഞാൻ മനസ്സിലാക്കി കഴിഞ്ഞു ഷാദി,,, ഇനി എനിക്കറിയേണ്ടത് ഒന്ന് മാത്രമാണ്,,, നിന്റെ മനസ്സിൽ എന്നോട് ഒരു തരി പോലും സ്നേഹമില്ലേ എന്നാണ് “… എന്റെ വാക്കുകളിൽ അല്പം ഇടർച്ച വരുന്നുണ്ടെങ്കിലും ഞാൻ എന്റെ രൗദ്ര ഭാവം കൈവെടിഞ്ഞില്ലായിരുന്നു… അവളുടെ മുഖത്തു അപ്പോ ഒരു തരം ദയനീയത മാത്രമാണ് എനിക്ക് കാണാൻ കഴിഞ്ഞത്…
മൗനമായിരുന്നു അവൾ എനിക്കേകിയ മറുപടി… അതെന്നെ വല്ലാതെ തളർത്തി…
“ഇക്കാ,,, എന്റെ കയ്യൊന്നു വിടുമോ ??എനിക്ക് വേദനിക്കുന്നുണ്ട് “… അവൾ പറഞ്ഞു തീരും മുന്നേ ഞാനെന്റെ കൈ വലിച്ചിരുന്നു… അവളിൽ നിന്നൊരു മറുപടി കിട്ടാത്തത് കൊണ്ട് വീണ്ടും ഞാനവൾക്ക് അരികിലേക്ക് നടന്നടുത്തു… റൂമിന്റെ ഡോറോഡ് ചേർന്ന് നിൽക്കുന്ന അവൾക്കു അഭിമുഖമായി നിന്നു കൊണ്ട്,, എന്റെ രണ്ടു കരങ്ങളും ഡോറിനോട് ചേർത്ത് വെച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി വീണ്ടും ഞാൻ ചോദിച്ചു…
“നിനക്കെന്താ എന്റെ ചോദ്യത്തിന് മറുപടി ഇല്ലേ ??ഇഷ്ടമല്ലെങ്കിൽ തുറന്ന് പറഞ്ഞോളൂ “
“അക്കു നീയവിടെ എന്തെടുക്കുവാ ??എത്ര നേരമായി നിന്നെ ഞങ്ങൾ വെയ്റ്റ് ചെയ്യുന്നു ??.”. അതും ചോദിച്ചു കൊണ്ട് നിച്ചുക്ക ഞങ്ങൾക്കരികിലേക്ക് വന്നത് അപ്പോഴായിരുന്നു…. നിച്ചുക്കയെ കണ്ടതും അവളിൽ നിന്നും ഞാൻ മാറി നിന്നു.. പെട്ടെന്നുള്ള നിച്ചുക്കയുടെ വരവ് എന്നെയൊന്നു ഞെട്ടിച്ചു കളഞ്ഞു… അവളാണെങ്കിൽ ഒരു ചമ്മിയ കളി കളിക്കുന്നുണ്ട്…
“ഓഹോ രണ്ടാളും കൂടി ഇവിടെന്ന് റൊമാൻസ് കളിക്കയാണോ ??നിനക്കു ജസ്റ്റ് ഒന്ന് ആ ഡോറടച്ചൂടെടാ അക്കു,,,, ഇതിപ്പോ മറ്റാരും കാണാത്തതു നന്നായി “എന്നും പറഞ്ഞു കൊണ്ട് നിച്ചൂക്ക എന്നെ നോക്കിയൊന്നു ചിരിച്ചു…
. ഇക്കയുടെ വിചാരം ഇത് റോമൻസാണെന്ന്,, ആഹ്,, അങ്ങനെ കരുതുന്നതാണ് നല്ലത്… ആരും അറിയാതിരിക്കട്ടെ അവൾക്കു എന്നോടുള്ള സമീപനം…
“ആഹ് ഷാദി ഞാൻ പള്ളിയിൽ പോയിട്ട് പെട്ടെന്ന് വരാം…. “..അതും പറഞ്ഞു ഇക്കയോടൊപ്പം നടന്നു നീങ്ങിയ ഞാൻ,, വെറുതെ ഒന്ന് പിന്തിരിഞ്ഞു നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു…
വീണ്ടും അവളോടുള്ള മുഹബ്ബത്ത് കൂടിയതല്ലാതെ മറ്റൊരു മാറ്റവും എനിക്കിപ്പോഴും സംഭവിച്ചിട്ടില്ലായിരുന്നു…
*****************************************
“ഹാലോ ആദി,,, ഇന്നെന്താടാ നല്ല ക്ഷീണത്തിലാണല്ലോ… എന്തേയ് ഇപ്പോ എന്നെ വേണ്ടേ ??”
ചോദിച്ചു തീരും മുന്നേ ഞാനെഴുന്നേറ്റിരുന്നു..
“നീ അങ്ങനെ മാത്രം പറയരുത്… നീയില്ലാത്ത ഒരു ജീവിതം ഈ ആദിക്കില്ല മോളെ… നീയാണ് എന്റെ ജീവനും ജീവിതവും.. “..ഒന്നുകൂടി ഞാനവളിലേക്കു ചേർന്നിരുന്നു..
“ഡാ നിന്റെ പഞ്ച് ഡയലോഗ് ഒക്കെ അവിടെ വെച്ചിട്ട് എനിക്ക് നല്ലൊരു റൊമാന്റിക് സോങ്ങ് പാടി താടാ… കേൾക്കാൻ കൊതിയാകുന്നു… “
“ഡാന്നോ,,,, ഇക്കാ എന്ന് വിളിക്കെടി,,, അത് കേൾക്കാനാണെടി പെണ്ണേ എനിക്കിഷ്ടം… “
“അതൊക്കെ ഈ കഴുത്തിൽ ഒരു മഹർ ചാർത്തിയതിനു ശേഷം വിളിക്കാം… നീ ആദ്യം എനിക്ക് പാട്ട് പാടി താ… “
“പാട്ടൊക്കെ പാടണമെങ്കിൽ നീ ആദ്യം എന്റെ മുന്നിലേക്ക് വാടി,, അപ്പോ ഞാൻ പാടി തരാം.. എത്രയായി നീ എന്നെ പറ്റിക്കുന്നു… കിനാവിൽ വന്നിട്ട് മുങ്ങി പോകലല്ലേ നിന്റെ പരിപാടി,, ഇനിയത് നടക്കില്ലടി… “
“കണ്ണ് തുറന്ന് നോക്കിയാലല്ലേ ആദി എന്നെ കാണൂ,, പെട്ടെന്ന് തുറന്നാട്ടെ… “..കേൾക്കേണ്ട താമസം ഞാൻ ഉറക്കിൽ നിന്നുണർന്നു രണ്ടു കണ്ണും തുറന്ന് നോക്കി… അപ്പോ ഞാൻ കണ്ട കാഴ്ച എന്നെ വല്ലാതെ നിരാശപ്പെടുത്തി കളഞ്ഞു…
“ഡി സന,,, നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാ എന്റെ അനുവാദമില്ലാതെ ഈ റൂമിലേക്ക് വരരുത് എന്ന്… നിനക്കെന്താ പറഞ്ഞാൽ മനസിലാവൂലെ ??”…
സന,, എന്റെ മുറപ്പെണ്ണാണ്,, ഉപ്പാന്റെ പെങ്ങളെ മോൾ… എനിക്ക് കാണുന്നത് തന്നെ വെറുപ്പാണ്… എന്നാലും പെണ്ണ് ഒലിപ്പീരും കൊണ്ട് അടുത്തേക്ക് വരും… നാശം…
“എനിക്ക് ഈ ബെഡ്റൂമിലേക്ക് എപ്പോ വേണേലും വരാം… കാരണം ഇതെന്റെയും കൂടിയുള്ള റൂമാണ്… ഈ നിൽക്കുന്ന ആദി എന്നെ കെട്ടാൻ പോകുന്ന ചെക്കനും… അപ്പോ പിന്നെ അനുവാദമില്ലാതെ കടന്നു വരുന്നതിൽ തെറ്റില്ലല്ലോ മോനെ,, ” എന്നും പറഞ്ഞവൾ എനിക്കരികിലേക്ക് വന്നു..
“നിന്നെ കെട്ടാൻ പോകുന്നത് ഞാനാണെന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ ??ദേ പെണ്ണേ ഞാനൊരു കാര്യം പറഞ്ഞേക്കാം… എന്റെ മനസ്സിലൊരു പെണ്ണുണ്ട്… അവളെയല്ലാതെ മറ്റൊരാളെ ഞാൻ നികാഹ് ചെയ്യുമെന്ന് ഇവിടെ ആരും മനക്കോട്ട കെട്ടണ്ട… “..വളരെ ദേഷ്യത്തോടെ തന്നെ ഞാൻ അതും പറഞ്ഞു റൂമിൽ നിന്ന് പുറത്തിറങ്ങാനൊരുങ്ങുമ്പോഴേക്കും മുന്നിലൊരു തടസ്സമായി അവൾ വന്നു നിന്നു..
“അതിനു ആദിയുടെ ഉപ്പ
സമ്മതിച്ചിട്ട് വേണ്ടേ ??പിന്നെ,,, ഞാനല്ലാതെ നിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണിനെ വാഴ്ത്താൻ ഈ സനയും സമ്മതിക്കില്ല “..അതും പറഞ്ഞവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു…
ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ തന്നെ ഞാനവളെ എന്നിൽ നിന്നും പിടിച്ചു മാറ്റി…
“എന്റെ ഉപ്പയുടെ സമ്മതം വാങ്ങാൻ എനിക്കറിയാം… നിന്റെ സമ്മതം ഇവിടെ ആർക്കു വേണെമെടി,,, പിന്നെ എന്റെ ദേഹത്ത് തൊടാനുള്ള പെർമിഷൻ ഞാൻ ആർക്കും കൊടുത്തുട്ടില്ല… ഇനി മേലാൽ എന്റെ നേർക്ക് വന്നാൽ,,, അപ്പോ നീ അറിയും എന്റെ തനി സ്വഭാവം “… അതും പറഞ്ഞു ഞാൻ താഴേക്കിറങ്ങി പോയി…
*************************
ഏകദേശം ഉച്ചയോടടുത്തപ്പോഴേക്കും ഷാദിയുടെ ഉപ്പയും ഉമ്മയും ഇക്കാക്കയുമൊക്കെ എത്തി…. ഉപ്പയെ കണ്ടതും അവൾ ഓടി ചെന്ന് ആ നെഞ്ചിലേക്ക് വീണു വാരി പുണർന്നു…. അത് കണ്ട് നിന്ന ഞാൻ പതിയെ എന്റെ നെഞ്ച് ഒന്ന് തടവി നോക്കി…
റബ്ബേ,, ഈ പെണ്ണ് ഇനിയെന്നാണാവോ ഈ നെഞ്ചിലേക്കൊന്നു ചായുക,,,,
ഓരോന്ന് ചിന്തിച്ചിരിക്കുന്നുണ്ടെങ്കിലും എന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു…. ഉമ്മയെ കണ്ടിട്ട് അവൾക്കു യാതൊരു ഭാവ മാറ്റവുമില്ല… അവളുടെ ഇക്കാക്ക അവളിലേക്ക് അടുക്കുമ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറുന്നുണ്ട്… ഇനി ഇവർക്കിടയിൽ വല്ല രഹസ്യങ്ങളുമുണ്ടോ ???വെറുമൊരു സംശയമായി തള്ളി കളയാനും പറ്റുന്നില്ലല്ലോ….
അവൾക്ക് എന്നോടുള്ള അകൽച്ചയും,,, എന്റെ ഉപ്പയ്ക്ക് അവളോടുള്ള അതിരു കവിഞ്ഞ സ്നേഹവും,,,, വീട്ടുകാരോടുള്ള അവളുടെയീ മനോഭാവവും…. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ഇത് വെറുമൊരു സംശയമായി തള്ളി കളയാൻ പറ്റില്ല…. അറിയണം എല്ലാം…. അവളിൽ നിന്നു തന്നെ….
അതറിയാനുള്ള കാത്തിരിപ്പിലാണ് ഇനി ഞാൻ….. കൂടെ നിങ്ങളും….
ഭക്ഷണമൊക്കെ കഴിച്ചു ഷാദിയുടെ വീട്ടുകാർ പോകാനൊരുങ്ങി…. അപ്പോഴാണ് അവളുടെ ഉപ്പ എന്നെ അവരുടെ അരികിലേക്ക് വിളിച്ചത്.. “എന്നാ മോനെ ഇനി അങ്ങോട്ടൊക്കെ വരുന്നത് ??”
“അത് ഉപ്പാ,,, നോക്കട്ടെ,, വരുമ്പോ ഞാൻ പറയാം “… എന്ന് മാത്രം പറഞ്ഞു ഞാൻ നിർത്തി…
Atho authorude story charateresinte name mattiyathano
.ethayalum i love the story
Ooooh, polichu machane
Super story????????????????
nalla avatharanam….good story
Nalla kadha real life feeling ee author vere stories undo?
വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി
നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു
Polichu
excellent work , good narration , keep going
ഒരു രക്ഷയുമില്ല ??????
superb bro
റമ്സി ഒരുപാട് ഇഷ്ടമായി .
ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..
Awesome brother
Kadha aanekil orupadu eshtapett.
eanikkum ariyenam ethu eadarthathil ulla aalukal aano eanuu
anikum ariyan ullath thanneya jimprootan choichath .plz answer ramzi
Who is Ramsi faiz????
Please respond author
We kadha real story aano Ramsi faiz aayi egane aan ee kadha bandham.
Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
Evideeya sthalam………….
Author please give me a reply
No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്
Pakshe vayichal parayoola imagine story annenu
story kadha super
Real story aano.