എന്റെ ആയിഷുന്റെ പ്രസവം സിസേറിയൻ ആയതോണ്ട് പാതി മയക്കത്തിലായിരുന്ന അവളറിഞ്ഞിരുന്നില്ല,, അവൾ ജന്മം നൽകിയ ഞങ്ങളുടെ പൊന്നു മോന് അല്പായുസ് മാത്രമാണുണ്ടായിരുന്നു എന്നുള്ളത്…
അതേ സമയത്തായിരുന്നു ഹോസ്പിറ്റലിൽ മറ്റൊരു സ്ത്രീയും അവരുടെ കൂടെ പ്രായം ചെന്നൊരു സ്ത്രീയും പ്രസവത്തിനായി വന്നത്… ഞാൻ അന്ന് കണ്ട ആ സ്ത്രീക്ക് ഈ നിൽക്കുന്ന പെൺകുട്ടിയുടെ അതേ മുഖ ഛായ ആയിരുന്നു… എന്റെ ഊഹം ശരിയാണെങ്കിൽ ഈ കുട്ടി അവരുടെ മകളായിരിക്കും…
അവരുടെ പ്രസവവും എന്റെ കൂട്ടുകാരന്റെ അധീനതയിലായിരുന്നു,,, എന്റെ തകർച്ച കൊണ്ടാകണം കുഞ്ഞിനെ കൈമാറ്റം ചെയ്യാമെന്ന അവന്റെ തീരുമാനത്തെ ഞാൻ അംഗീകരിച്ചത്,,, അതെന്റെ സ്വാർത്ഥത മാത്രമായിരുന്നു,,, എന്റെ ആയിശുനെ എനിക്ക് നഷ്ടമാകാതിരിക്കാൻ,, ഞങ്ങളുടെ സ്വപ്നങ്ങൾക്ക് മേൽ കരി നിഴൽ വീഴാതിരിക്കാൻ,, ആരുമറിയാതെ ഞാനും ഡോക്ടർ സലാമും കൂടി ആ ദൗത്യം അങ്ങ് നിറവേറ്റി…
ആരോരുമില്ലാത്തവരാണ് അവരെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവരുടെ ചെലവ് മുഴുവൻ ഞാൻ ഏറ്റെടുത്തു,,,
അവരോട് ഡോക്ടർ അന്ന് ധനസഹായം താൻ ഏറ്റെടുത്തോളം എന്ന് പറഞ്ഞപ്പോ അവരിലത് വലിയൊരാശ്വാസമായി മാറിയിരുന്നു,,, ആയിശു ഉണരുമ്പോഴേക്കും ഞാൻ എന്റെ കുഞ്ഞുമായി അവൾക്കരികിലെത്തിയിരുന്നു…..
അവളുടെ സാന്നിധ്യത്തിൽ ഞാൻ എന്റെ മകനായി കണ്ട് അവന് പേര് വിളിച്ചു,, ആദിൽ അഹ്മദ്,,, എന്റെ പേര് കൂട്ടി വിളിച്ചത്,, അവനെന്റെതാണെന്ന് എന്നെ തന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കാനായിരുന്നു.. ആയിരം തവണ ഒരു കള്ളം ആവർത്തിച്ചാൽ അത് സത്യമായെങ്കിലോ എന്ന മിഥ്യാ ധാരണയുമായി ഞാൻ എല്ലായിടത്തും നിന്റെ പേര് എന്നോടൊപ്പം ചേർത്ത് വിളിക്കാൻ തുടങ്ങി…
നീ കിനാവ് കണ്ട് നടന്നപ്പോ എല്ലാവരും നിനക്കു വട്ടാണെന്ന് പറഞ്ഞു പരിഹസിച്ചിരുന്നു,,, പക്ഷെ,, ഞാൻ,,, ഞാൻ മാത്രം നിന്നെ മനസ്സിലാക്കുകയായിരുന്നു… നിന്നിലൂടെ ഞാൻ ഒളിപ്പിച്ചു വെച്ച രഹസ്യം വെളിവാക്കാൻ വേണ്ടിയാകും നിന്റെ മനസ്സിൽ ഇങ്ങനെയൊരു പെൺകുട്ടിയോട് തന്നെ ഇഷ്ടം തോന്നി തുടങ്ങിയത്… അവളുടെ ചിത്രം കണ്ട അന്ന് ഞാൻ ഉരുകി ഇല്ലാതാകുകയായിരുന്നു… ആയിശു ഇന്നും അറിയാത്ത രഹസ്യം പരസ്യമാക്കപെടുമോ എന്ന വേവലാതിയിൽ…
പലവട്ടം അവളെന്നോട് പറഞ്ഞിരുന്നു,, എന്റെ മോനിഷ്ടപ്പെടുന്ന പെണ്ണ് ഈ ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവളെ തന്നെ നിങ്ങള് അവനിക്ക് നൽകണമെന്ന്… പക്ഷെ അന്ന് ഞനവളോട് വഴക്കിട്ടു.. ഞാൻ സനയുടെ ഉപ്പയ്ക്ക് കൊടുത്ത വാക്ക് അത് മാറ്റില്ല എന്ന്,,, അന്നവളെന്നോടൊരു ചോദ്യം ചോദിച്ചിരുന്നു,,, നമ്മുടെ മോനെക്കാളും വലുതാണോ നിങ്ങൾക്ക് നിങ്ങളുടെ വാക്ക്,,,
അന്നാ ചോദ്യത്തിന് മുന്നിൽ ഞാൻ പതറിയിരുന്നു… കാരണം അവളോടെനിക്ക് പറയാൻ പറ്റില്ലല്ലോ,, അവൻ സ്നേഹിക്കുന്നത് അവന്റെ പെങ്ങളെ തന്നെയാണെന്ന്…
ഇത് എന്റെ ഒരു തോന്നൽ മാത്രമാണ്,, ഈ ഒരു കാര്യം തെളിയണമെങ്കിൽ ഡോക്ടർ കൂടി ഇവളെ ഒന്ന് കാണണം… ഇവളുടെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ ഈ സംഭവം അവരിലൂടെ തെളിയിക്കാൻ എനിക്ക് പറ്റുമായിരുന്നു… പക്ഷെ അപ്പോ എന്റെ ആയിഷുന് നഷ്ടമാകുന്നത് അവളുടെ ജീവനായിരിക്കും…
ആദിയുടെ ഉപ്പ പറയുന്നതൊക്കെ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,, ഈ പറഞ്ഞതിനൊരു തെളിവ് എനിക്കവിശ്യമില്ല,, കാരണം ഈ ഭൂമിയിൽ ഷാദിയുടെ ഉപ്പയ്ക്കും എനിക്കും മാത്രമറിയുന്ന രഹസ്യമാണ് ഇത്… ഇന്നത്തോടെ ഷാദിയും അത് അറിഞ്ഞു… അവളുടെ ഉമ്മയ്ക്ക് മറ്റൊരു കുഞ്ഞി കൂടി ജനിച്ചു എന്നുള്ള സത്യം,, അവൻ മരിച്ചിട്ടില്ലെന്ന യാഥാർഥ്യം ഞാൻ ഇതിനോടകം തന്നെ മനസ്സിലാക്കി കഴിഞ്ഞു..
ഒരു തെളിവിനു വേണ്ടി അവൾ കാത്തു നിൽക്കാതെ ആദിയുടെ നെഞ്ചിലേക്ക് വീണവൾ പൊട്ടി കരയാൻ തുടങ്ങിയിരുന്നു.. ഒരു പ്രതികരണവുമില്ലാതെ ആദി അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചോന്നു പിടഞ്ഞു… കാരണം,, അവൻ എന്റെ ഉപ്പയുടെ മകനാണ്,, എന്റെ കൂടെപ്പിറപ്പ്…
ഷാദിയെ പിടിച്ചു മാറ്റി ഞാനവനെ നോക്കിയപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്,, പതിയെ അവനെ എഴുന്നേറ്റിരുത്തുമ്പോൾ അവൻ എന്നെ വിളിക്കുന്നുണ്ടായിരുന്നു അളിയാ എന്ന്… ചങ്ക് പറിക്കുന്ന വേദനയോടെയാണ് ആ വിളി എന്ന് കേട്ടിരുന്ന എനിക്ക് തോന്നി പോയി…
ഞങ്ങൾക്കരികിലേക്ക് ആദിയുടെ ഉപ്പ നടന്നടുത്തു…
“ഞാൻ ഉറപ്പിച്ചു പറഞ്ഞിട്ടില്ല അവൾ ആദിയുടെ പെങ്ങളായിരിക്കുമെന്ന്,, പിന്നെങ്ങനെയാ നിങ്ങള് അത് ഉറപ്പിച്ചത്,, അതുമല്ല എനിക്ക് മറ്റൊരു സംശയം കൂടിയുണ്ട്,, നിനക്കും എന്റെ മോനും സാമ്യതകളാണ് കൂടുതൽ,, അതെന്ത് കൊണ്ടാണ് ??”..
അയാൾക്കുള്ള മറുപടി എന്റെ കയ്യിലുണ്ടായിരുന്നു…
“നിങ്ങൾക് ഉറപ്പില്ലെങ്കിലും ഞങ്ങൾക്ക് ഉറപ്പുണ്ട്,,, ഷാദിയുടെ സഹോദരൻ തന്നെയാണ് ആദി എന്ന്,,, കാരണം ഇതിന്റെ പൂർവകാല കഥ അറിയുന്നൊരാൾ ഞാനാണ്,, നിങ്ങള് പറഞ്ഞത് വെച്ചു നോക്കുമ്പോൾ നിങ്ങളുടെ ഊഹം നൂറു ശതമാനം ശരിയാണ്… പിന്നെ,, നിങ്ങൾക് തോന്നിയ സംശയം,,, അതിന്റെ ഉത്തരവും എനിക്ക് മാത്രമേ അറിയൂ,,, എന്റെയും അവന്റെയും ഞരമ്പുകളിൽ കൂടി ഓടുന്ന ചോര ഒന്നാണ്,, അതായത് എന്റെ ഉപ്പ തന്നെയാണ് അവന്റെയും”..,, പിന്നീട് ഞാൻ അയാൾക്ക് ഞങളുടെ പൂർവകാല കഥകളൊക്കെ പറഞ്ഞു കൊടുത്തു… കേൾവിക്കാരിൽ ഷാദിയും ഉണ്ടെന്ന കാര്യം ഞാൻ പാടെ മറന്നിരുന്നു..
“അളിയാ,,, ഞാൻ നേരിട്ട പരീക്ഷണങ്ങളിൽ ഏറ്റവും വലുത് ഇതാണ് ട്ടോ,,, ജീവന് തുല്യം സ്നേഹിച്ച പെണ്ണ്,, സ്വന്തം പെങ്ങളാണെന്ന് അറിയുമ്പോഴുണ്ടാകുന്ന ഗതികേട്,, ഈ മണ്ണിൽ എനിക്ക് മാത്രേ ഉണ്ടാകൂ “.. കരച്ചിലിനോടൊപ്പം ഒരു പുഞ്ചിരിയും കൂട്ടി ചേർത്ത് ആദി പറയുകയായിരുന്നു..
അവന്റെ തോളിലേക്ക് ചാഞ് സ്നേഹത്തോടെ അവൾ ഇക്കാ എന്ന് വിളിക്കുന്നത് കേട്ടു,,,
“ഇതൊരുമാതിരി മറ്റേടത്തെ വിളി ആയി പോയി ശാദി,,, ഞമ്മള് ആശിച്ചതായിരുന്നു ഈ വിളി,, പക്ഷെ ഇപ്പോ അതിന്റെ അർത്ഥവും ധ്വനിയൊക്കെ മാറി വന്നപ്പോ മനസ്സിന് വല്ലാത്തൊരു ഫീൽ “.. അതും പറഞ്ഞവൻ അവളെ ചേർത്ത് പിടിച്ചു..
“അതേയ് ആദി,, ഇവിടെ ഞാൻ എന്റെ സ്വാർത്ഥത കാണിക്കുന്നു,, എന്താന്ന് വെച്ചാൽ ഞങ്ങള് ഇപ്പോ ഇവിടെ വെച്ചു അറിഞ്ഞ കാര്യം മറ്റൊരാൾ അറിയരുത്,, നീ എന്റെയും ഇവളുടെയും കൂടെപ്പിറപ്പാണെന്നുള്ളത്,, തൽകാലം ആരും അറിയാതിരിക്കട്ടെ,,
എന്റെ വീട്ടുകാർ ആരും ഇതൊന്നും അറിഞ്ഞിട്ടില്ല,, എനി അറിയാനും പാടില്ല… സന്തോഷത്തോടെ കഴിയുന്ന എന്റെ കുടുംബത്തിലേക്ക് ഒരിക്കലും എന്റെ ഉപ്പയുടെ പഴയ കാല ചരിത്രം വരച്ചു കട്ടൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല… “.. അവന്റെ കൈകളെ ചേർത്ത് പിടിച്ചു ഞാനത്രയും പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു…
“നിങ്ങള് രണ്ടു പേരും എനിക്ക് കൂടെപ്പിറപ്പായി കിട്ടിയത് ചെലപ്പോ എന്റെ മാത്രം ഭാഗ്യമായിരിക്കും,, കാരണം ഇങ്ങനെ ഇതുവരെ എവിടെയും ഉണ്ടായിട്ടുണ്ടാകില്ല,, ഭാര്യ എന്റെ പെങ്ങൾ,, ഭർത്താവ് എന്റെ സഹോദരൻ,, ഹാ ഹാ,, നല്ല രസമുണ്ടല്ലേ ഓർക്കുമ്പോ തന്നെ,,, പിന്നെ അളിയൻ പറഞ്ഞത് പോലെ ഞാനായിട്ട് ഈ കാര്യം പറഞ്ഞു വരില്ല… പക്ഷെ എനിക്ക് എന്റെ ഉപ്പയെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്,,, അതൊന്ന് സാധിപ്പിച്ചിരുന്നെങ്കിൽ,, “
അവന്റെ വാക്കുകൾ പറഞ്ഞു തീരുമ്പോഴേക്കും ആദിയുടെ ഉപ്പ തളർന്ന് വീണിരുന്നു… ഓടി ഞാൻ അയൽക്കരികിലേക്ക് എത്തി… പിടിച്ചെഴുന്നേല്പിച്ചു…
“മോനേ,,, ആദി,, ഞാനല്ലെടാ നിന്റെ ഉപ്പ,,, ജന്മം കൊണ്ടല്ലെങ്കിലും കർമം കൊണ്ട് ഞാൻ ഒരുപ്പയുടെ എല്ലാ കടമയും നിനക്കു നിർവഹിച്ചു തന്നില്ലെടാ,, “.. കുഴഞ്ഞു പോകുന്ന വാക്കുകളിലൂടെ അയാൾ അത്രയും പറഞ്ഞൊപ്പിച്ചു…
“ഉപ്പാ,,, ഞാൻ എന്റെ ഉമ്മയെയും ഉപ്പയെയും വിട്ട് എങ്ങോട്ടുമില്ല,,, എനിക്കിന്നുണ്ടായ സൗഭാഗ്യങ്ങളൊക്കെ നിങ്ങളൊരാളുടെ കഷ്ടപ്പാട് കൊണ്ടാ,, അത് ഞാൻ മറന്നിട്ടില്ല,, പിന്നെ ആദിയുടെ പേര് തന്നെ എന്താ,,, ആദിൽ അഹ്മദ് എന്നല്ലേ,, അങ്ങനെയങ് പോകാൻ പറ്റുമോ,, ഈ അഹ്മദ് കുട്ടിനേ വിട്ട്,, “.. ആദിയുടെ ആ വാക്കുകളിൽ അയാൾക്കു ഒരു നവോന്മേഷം തോന്നി…
“അതേയ് ആദി,, നീയെന്നെ ഇങ്ങനെ അളിയാ എന്ന് വിളിക്കണ്ട ട്ടോ,, ഇക്കാ എന്ന് വിളിച്ചാ മതി,, “
“പോടാ അളിയാ,, ഞാൻ ഇന്നെ അങ്ങനെയൊന്നും ബഹുമാനിക്കൂല മോനേ,, ഞാൻ അളിയാ എന്നേ വിളിക്കു,,, ആഹ് പിന്നെ അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അക്കു ആയി ജനിച്ചാൽ മതി എന്നാ ആഗ്രഹം,, അപ്പോഴെങ്കിലും ഷാദിയെ എനിക്ക് എന്റെ പെണ്ണായിട്ട് കിട്ടുമല്ലോ “..
“അതെന്താ ഇക്കാ ഇങ്ങള് അങ്ങനെ പറഞ്ഞേ,, പെങ്ങളായി കിട്ടിയാൽ എന്താ കുഴപ്പം, “
“അത് പിന്നെ,,, പെങ്ങളായാൽ നമ്മൾ ജനിച്ചപ്പോ തൊട്ടന്നെ അതിനെ സഹിക്കണം,, പെണ്ണായാൽ,, ഒരു പത്തിരുപത്തഞ്ചു വയസ്സ് കഴിഞ്ഞാലേ സഹിക്കേണ്ടതുള്ളൂ ”
അതും പറഞ്ഞവൻ അവളെ നോക്കി കളിയാക്കി..
അവൾ ദേഷ്യത്തോടെ അവനെ നുള്ളുകയും അടിക്കുകയുമൊക്കെ ചെയ്തു കൂട്ടുന്നുണ്ട്.. ആഹ് അനുഭവിക്കട്ടെ,,, കുറെയായി ഈ അക്കു ഒറ്റയ്ക്കനുഭവിക്കുന്നു.. ..
സ്നേഹ നിമിഷങ്ങളിലൂടെ ഞങ്ങൾ ഒരുപാട് നേരം സഞ്ചരിച്ചു,,
“ആയിഷുവും സനയും മടങ്ങുന്നതിനു മുമ്പ് നിങ്ങള് പോയ്കൊള്ളു,,, അവരെത്തിയാൽ പിന്നെ പല ചോദ്യങ്ങൾക്കും മറുപടി കൊടുക്കേണ്ടി വരും.. “..
ആദിയുടെ ഉപ്പയുടെ വാക്കിൽ ഞങ്ങളവിടെന്ന് യാത്ര തിരിച്ചു…
മൂന്ന് വർഷങ്ങൾക്ക് ശേഷം,,,
ഞാനിപ്പോ ഒരു കല്യാണപ്പന്തലിലാണുള്ളത്,,, എന്റെ കുഞ്ഞു പെങ്ങളുടെ കല്യാണം,,, അതിനായി ഒരുക്കി കെട്ടിയതാണിന്ന് നിങ്ങള് കാണുന്ന ഈ പന്തൽ,, അന്ന് ഞാൻ നിങ്ങളോട് കഥ പറഞ്ഞു തുടങ്ങിയതും ഇത് പോലൊരു പന്തലിൽ വെച്ചാണ് ട്ടോ,, അന്ന് ഞമ്മളെയായിരുന്നു കല്യാണം…
അല്ലാ,, ഇങ്ങള് കരുതും അപ്പോ ഈ മൂന്ന് വർഷം ഞാനെവിടെയായിരുന്നൂന്ന്,, അതൊരു വലിയ കഥയാണ് ട്ടോ,,, ഞമ്മള് ചുരുക്കി പറഞ്ഞു തരാ,,
അന്ന് പണി കളഞ് നാട്ടിൽ വന്ന ഞാൻ ഷാദിക്കിട്ട് ഒരു പത്തിന്റെ പണി കൊടുക്കാതെ പോകൂല്ലന്ന് ശപഥം ചെയ്തിരുന്നു… പോരാത്തതിന് ഷാദിയും ഞമ്മളെ അതേ ശപഥം കൊണ്ട് നടന്നിരുന്നു… നാട്ടിൽ ഉപ്പയുടെ കച്ചോടം ഞാനായി നോക്കി നടത്തൽ… അങ്ങനെയൊരു പണി ചെയ്യുന്നതിനിടയിൽ ഞമ്മളെ കെട്ടിയോളെ കോളേജിൽ കൊണ്ട് വിടുന്നതും കൂട്ടി കൊണ്ട് പോരുന്നതും ഞമ്മക്കുള്ള മറ്റൊരു പണിയായിരുന്നു…
കോളേജിൽ അവൾക്ക് വേണ്ടി ഒരു സംരക്ഷണ വലയം തീർക്കാൻ ആദി ഉണ്ടായിരുന്നു എന്നുള്ളത് ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷമായിരുന്നു
മാസങ്ങൾ കഴിഞ്ഞിട്ടും ഒരു ജൂനിയർ അക്കൂസ് ഞങ്ങൾക്കിടയിലേക്ക് വരാൻ മടിച്ചു …. അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി… നിച്ചൂക്കയെ പോലെ എനി എനിക്കും സന്താന സൗഭാഗ്യം ഇല്ലാതാകുമോ എന്നോർത്തു… പക്ഷെ ഷാദിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു,, ദിനങ്ങൾ കഴിയുന്തോറും….
നാട്ടിൽ നിന്നിട്ട് ഒരു വർഷം തികായനാകുമ്പോഴേക്കും പുതിയൊരു അതിഥി വരുന്നുണ്ടെന്ന വിവരം എല്ലാരുമറിഞ്ഞു… ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ നിച്ചൂക്കയായിരുന്നു.. ഉപ്പയെ കാണുമ്പോ ഞാൻ മുന്നിൽ നിൽക്കാറില്ല,,, കാരണം ആ പേരും പറഞ് ശാദി കോളേജിൽ പോക്ക് നിർത്തിയിരുന്നു..
വരാനിരിക്കുന്ന ചിലവുകളെ കുറിച്ചോർത്തപ്പോൾ ഞാൻ വീണ്ടും പ്രവാസത്തെ പ്രണയിക്കാൻ തുടങ്ങി,,, അത് മാത്രമല്ല ഷാദിക്ക് ഞമ്മളെ കാണുമ്പോ തന്നെ ഓക്കാനം വരും,,, അങ്ങനെയൊരു സാഹചര്യം മുതലെടുത്തു ഞാൻ നാട് വിട്ടു.. മുന്നിലുള്ള ലക്ഷ്യങ്ങളൊക്കെ പടച്ചോന്റെ സഹായത്താൽ ഭംഗിയോടെ നിറവേറ്റാൻ കഴിഞ്ഞു…
Atho authorude story charateresinte name mattiyathano
.ethayalum i love the story
Ooooh, polichu machane
Super story????????????????
nalla avatharanam….good story
Nalla kadha real life feeling ee author vere stories undo?
വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി
നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു
Polichu
excellent work , good narration , keep going
ഒരു രക്ഷയുമില്ല ??????
superb bro
റമ്സി ഒരുപാട് ഇഷ്ടമായി .
ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..
Awesome brother
Kadha aanekil orupadu eshtapett.
eanikkum ariyenam ethu eadarthathil ulla aalukal aano eanuu
anikum ariyan ullath thanneya jimprootan choichath .plz answer ramzi
Who is Ramsi faiz????
Please respond author
We kadha real story aano Ramsi faiz aayi egane aan ee kadha bandham.
Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
Evideeya sthalam………….
Author please give me a reply
No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്
Pakshe vayichal parayoola imagine story annenu
story kadha super
Real story aano.