അവളാണെന്‍റെ ലോകം [Novel] 149

“എവിടെയാ ആദി ഉള്ളത്, ?? എനിക്കൊന്നു കാണണം,, നിങ്ങളാഗ്രഹിച്ച പോലെ ഈ പ്രോഗ്രാം നല്ല രീതിയിൽ തന്നെ നടക്കും,, ഞാനൊന്നു അവനെ കണ്ടിട്ട് വരാം.. “..

എന്റെ മറുപടി കേട്ടവർ ആദ്യം ഒന്നന്ധാളിച്ചു.. പിന്നീടെനിക്ക് ആദിയുള്ള സ്ഥലം എവിടെയാണെന്ന് സൂചിപ്പിച്ചു അവരിൽ നിന്നൊരു മോചനം നൽകി…

ഓഡിറ്റോറിയത്തിന് സമീപത്തുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ തനിച്ചിരിക്കുന്ന അവനരികിലേക്ക് ഞാൻ നടന്നടുത്തു…

“ആദിൽ,, എന്താ ഇവിടെ വന്നിരിക്കുന്നത്,,, ഞാനിയാളുടെ പാട്ട് ഇതുവരെ നേരിട്ട് കേട്ടിട്ടില്ല ട്ടോ,,, അതൊന്നു കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചാണ് ഇന്ന് വന്നത് തന്നെ,, പ്ലീസ്,, എനിക്ക് വേണ്ടി,, നിന്നെ കാത്തിരിക്കുന്നവർക്ക് വേണ്ടി,, വന്ന് ഒന്ന് പാടാമോ,, ??”… വളരെ സ്നേഹത്തോടെയുള്ള എന്റെ സംസാരം,, അവനെ തെല്ലൊന്നുമല്ല സന്തോഷവാനാക്കിയത്..

അവനെന്റരികിലേക്ക് വന്നു,, കണ്ണുകളിലേക്ക് അനുരാഗത്തിന്റെ നോട്ടമെറിഞ്ഞു അല്പ നേരം നിന്നു…

“ശാദി,,, നിനക്ക് വേണ്ടി ഒന്നല്ലടാ ഒരായിരം പാട്ട് ഈ ആദി പാടി തരും,,, നിനക്ക് വേണ്ടിയല്ലാതെ പിന്നെ ഞാൻ ആർക്ക് വേണ്ടിയാടാ പാടുക ??.. “..

“എന്നാ നീ നടക്ക്,, ബാക്കി സംസാരം നമുക്ക് പാട്ട് കഴിഞ്ഞതിനു ശേഷമാകാം,, “.. അവനിൽ നിന്നകലം പാലിച്ചു ഞാൻ പറഞ്ഞു..

“എനിക്കൊരുപാട് സംസാരിക്കാനുണ്ട് ശാദി,, ഈ പാട്ട് കഴിഞ്ഞയുടൻ ഞാൻ വരാം,, നമുക്കൊരുമിച്ചിരുന്നു സംസാരിക്കാം.. “

“ഉം,, ശരി “..

“അതേയ് ശാദി,, വിരോധമില്ലെങ്കിൽ ഓഡിറ്റോറിയാം വരെ എന്നോടൊപ്പം ചേർന്നു നടക്കുമോ ?? പ്ലീസ് ഡാ,, “..

ആ ചോദ്യം എന്നെ വല്ലാതെ നിരാശയാക്കി,, ഇല്ല,, ഈ ജന്മമെനിക്ക് അതിനു കഴിയില്ല,, എന്റെ ഇക്കയോടൊപ്പമല്ലാതെ ഞാനാരോടും ചേർന്നു പോകാൻ ആഗ്രഹിക്കുന്നില്ല…

“ഹേയ്,,, വിരോധമുണ്ടായിട്ടൊന്നുമല്ല ആദി,, ആരേലും കണ്ടാൽ അതൊരു പ്രശനമാകേണ്ട,, “.. മനസ്സിനുള്ളിൽ സങ്കടമൊതുക്കി എങ്ങനെയൊക്കെയോ ഞാനത്രയും പറഞ് നിർത്തി..

ചിരിച്ചു കൊണ്ട്,, പല തവണ എന്നെ പിന്നിലേക്ക് കണ്ണോടിച്ചു കൊണ്ടവൻ ഓടിയകന്ന് പോകുന്നത് നോക്കി നിന്നു ഞാൻ… ഷാദിയുടെ മുന്നിൽ ഇതേ മാർഗമുണ്ടായിരുന്നുള്ളു,, അവരുടെ വാക്കുകളെ ധിക്കരിക്കാതിരിക്കാൻ…

എന്തിനാ ഇക്കാ,, എന്നെയിവിടെ തനിച്ചാക്കി പോയത് ??അത് കൊണ്ടല്ലേ എനിക്കിന്ന് ഇത്രയും വേദന സഹിക്കേണ്ടി വരുന്നത്…
********-**************************

ആളൊഴിഞ്ഞൊരിടം നോക്കി ഞാനും ആദിയും നടന്നു നീങ്ങി… ക്യാന്റീനോട് ചേർന്നുള്ള പഴയൊരു കെട്ടിടത്തിന് മുന്നിലെ തിണ്ണയിൽ ഞാനിരുന്നു… എനിക്കഭിമുഖമായി നിൽക്കുകയാണ് അവനിപ്പോൾ…

അവനിലേക്ക് നോക്കാതെ മുഖം കുനിച്ചിരിക്കുകയാണ് ഞാൻ… എല്ലാം സംസാരിച്ചു തീർക്കണമെന്ന് ഒരൊറ്റ ഒരുദ്ദേശമേ എനിക്കുള്ളൂ,,,,

അവന്റെ പ്രണയത്തെ കുറിച്ചു അവൻ ഒരുപാട് പറയുന്നുണ്ട്,, വാക്കു കൊണ്ടുള്ള വർണ്ണനകൾ കൊണ്ടവൻ പൊതിയുന്നുണ്ട് എന്നെ… എന്റെ കാതുകൾ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല..

“എന്താടോ താനൊന്നും പറയാത്തെ ??”

അവന്റെ ചോദ്യം എന്നെ ചിന്തയിൽ നിന്നുണർത്തി…

“മുഖവുരയില്ലാതെ തന്നെ ഞാൻ പറയാം,,, ആദി,, പതിനായിര കണക്കിനാളുകൾ നിന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്,,, അതിലാരെങ്കിലും ഒരാളുടെ സ്നേഹത്തിനു താൻ മറുപടി കൊടുക്കുകയാണെങ്കിൽ ഇന്നെനിക്ക് ഈ സാഹചര്യം അഭിമുഘീകരിക്കേണ്ടി വരില്ലായിരുന്നു,, “

“ഓഹോ,, അപ്പോ ഇത് പറയാനാണോ താൻ ഇത്രയും നേരം മുഖം കുനിച്ചിരുന്നത്,,, പതിനായിരക്കണക്കിനാളുടെ മനസ്സ് കാണാൻ നിനക്ക് കഴിഞ്ഞു അല്ലേ ?? എന്നിട്ടുമെന്തെടാ ഈ ആദിയുടെ മനസ്സ്,,, അതിനുള്ളിലെ നിന്നോടുള്ള സ്നേഹം അത് നിനക്കു മനസ്സിലാക്കാൻ പറ്റാഞ്ഞത് ??…. ആരുടെ സ്നേഹവും ഞാനാഗ്രഹിക്കുന്നില്ല ശാദി,,, നീ,, നീ,, മാത്രം മതിയെനിക്ക്,,, നിന്റെ സ്നേഹം മാത്രം മതിയെടാ… “

“തനിക്ക് നാണമില്ലെടോ,,, അന്യന്റെ ഭാര്യയെ ആഗ്രഹിക്കാൻ മാത്രം അധപ്പതിച്ചു പോയോ നീ ??.. നാലാൾ അറിയപ്പെടുന്നൊരാൾ ആണ് നീ,,,, ആ നീ ഇങ്ങനെ സ്ഥലകാല ബോധമില്ലാതെ സംസാരിക്കരുത്,, കുറേക്കൂടി പ്രാക്റ്റിക്കൽ ആയി ചിന്തിക്ക്,,, “

“അന്യന്റെ ഭാര്യയാകാൻ ഞാൻ പറഞ്ഞോ നിന്നോട്,,,, ഇല്ലല്ലോ,,, മറ്റൊരാളുടെ ഭാര്യയാണെന്ന് അറിഞ്ഞു കൊണ്ടൊന്നുമല്ലല്ലോ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയത്,,, അങ്ങനെയായിരുന്നെങ്കിൽ നിനക്കു പറയാം ആദി അധപതിച്ചു പോയവനാണെന്ന്… നിന്നെ ഞാൻ ആഗ്രഹിച്ചതും സ്നേഹിച്ചതും എല്ലാം എന്റെ മാത്രം കിനാവിൽ കൂടിയാണ്… അതിനെ വേണമെങ്കിൽ നിങ്ങൾക്കൊക്കെ വട്ടാണെന്ന് പറഞ് എന്നെ പരിഹസിക്കാം… അതിലൊന്നും എനിക്ക് സങ്കടമില്ല… പക്ഷെ നീ,, എന്റേത് മാത്രമാണ്… നിന്നെ മറ്റൊരാളുടേതായി കാണാൻ എനിക്ക് ബുദ്ധിമുട്ടാണ്.. ഇനിയും ആ ബുദ്ധിമുട്ട് എനിക്ക് നേരിടേണ്ടി വന്നാൽ,,,, “

“താനെന്താ പറഞ്ഞു വരുന്നത് ??? എനിക്ക് മനസ്സിലായില്ല “…

“നിന്നെ എന്റേത് മാത്രമാക്കാൻ ഞാനേത് അറ്റം വരെയും പോകും,,, അതിനു തടസ്സമായി നിൽക്കുന്നത് നിന്റെ മറ്റവനെങ്കിൽ,, അവനെയും ഞാൻ ഇല്ലാതാക്കും… “.. പറഞ്ഞു തീർന്നതും ഞാൻ ദേഷ്യത്തോടെ എഴുന്നേറ്റു…

ഏന്തി വലിഞ്ഞു അവന്റെ കോളറയിൽ പിടിച്ചു വലിച്ചു,,,

“അതിനു മുന്നെ നിന്നെ ഞാൻ ഇല്ലാതാക്കിയാലോ ??,,, ഈ ജന്മം ഷാദിക്കൊരു പ്രണയമുണ്ടെങ്കിൽ അതെന്റെ ഇക്കയോട് മാത്രമായിരിക്കും,,, “.. അത്ര പറഞ്ഞിട്ടും എന്റെ ദേഷ്യം കെട്ടടങ്ങിയിരുന്നില്ല…. എന്റെ ഇക്കയെ ആര് പറയുന്നതും എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്…

പൊടുന്നനെയാണ് അവൻ എന്റെ കൈകൾക്ക് മീതെ അവന്റെ കരങ്ങളെ പ്രതിഷ്ഠിച്ചത്…

“നിന്റെ കൈ കൊണ്ട് മരിക്കാനാണെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ ശാദി,,, നിന്റെ സ്നേഹത്തിന് ഞാൻ അർഹനല്ലെങ്കിൽ പിന്നെ മരണമാണ് പെണ്ണേ നല്ലത്.. “… അത് പറഞ്ഞു തീരുമ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

അവനിൽ നിന്നെന്റെ കൈകളെ മോചിപ്പിച്ച ശേഷം ഞാൻ പറയാൻ തുടങ്ങി…

“പ്ലീസ് ആദി,,, എന്നെ വിട്ടേക്ക്,,, ആരുമറിയാതെ ജീവിച്ചു പോകേണ്ട രണ്ടു ജന്മങ്ങളാണ് ഞാനും എന്റെ ഇക്കയും… ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു വിലങ്ങു തടിയായി നീയെനി വരാൻ പാടില്ല… നിനക്കെന്നോട് ഒരല്പം സ്നേഹമുണ്ടെങ്കിൽ എനി എനിക്ക് മുന്നിൽ നീ ഈ കാരണവും പറഞ് വരരുത്…. ഇതെന്റെ അപേക്ഷയാണ്… “

“ഇല്ല,, ശാദി,,,, ഇനി,, ഞാൻ,, വരില്ല,,, നിനക്ക് മുന്നിലേക്ക്,, ഇനിയെന്താ വേണ്ടതെന്ന് ആദിക്കറിയാം… നീ ആഗ്രഹിച്ച പോലൊരു ജീവിതം നിനക്കുണ്ടാകട്ടെ,,, എങ്കിലും എനിക്ക് വേണ്ടി ഒരു കാര്യമെങ്കിലും ചെയ്യുമോ ശാദി,,, ഒരു വട്ടം,, ഒരു വട്ടം മാത്രം എന്റെ മുഖത്തേക്ക് നോക്കി സ്നേഹത്തോടെ ‘ഇക്കാ ‘ എന്നൊരു വിളി… കേൾക്കാനുള്ള കൊതി കൊണ്ടാടാ… “…

അവനെയും അവന്റെ വാക്കുകളെയും ഗൗനിക്കാതെ ഞാനവിടെ നിന്നും പോയി മറഞ്ഞിരുന്നു…
*************—-***********************

രണ്ട് ദിവസം കോളേജിൽ പോകാതെ ഞാൻ വീട്ടിൽ തന്നെ കഴിച്ചു കൂട്ടി… ആരോടും ഒന്നും മിണ്ടാതെ,, റൂമിനു വെളിയിലിറങ്ങാതെ ഞാൻ മറ്റൊരു ഷാദിയായി മാറി…

ഇക്കയുടെ ഫോൺ കാൾ വന്നപ്പോൾ ഒന്നും സംസാരിക്കാതെ ഞാൻ ഫോൺ വെച്ചിരുന്നു.. വയ്യ എനിക്ക് ഇക്കയോടൊന്നും പറയാൻ… എനിക്ക് ഇപ്പോ വേണ്ടത് എന്റിക്കയുടെ സ്നേഹ സാമീപ്യമാണ്… അതില്ലെങ്കിൽ ഏത് നിമിഷവും ശാദി മാനസികമായി തകർന്ന് പോയേക്കാം…
എന്തോ അത്‌ മനസ്സിലാക്കിയ ഉപ്പ ഇക്കയെ വിളിച്ചു സംസാരിച്ചിട്ടുണ്ട്… നാട്ടിലേക് വരാൻ… വരുമോ ഇല്ലയോ എന്നെനിക്കറിയില്ല…
*************************************

എനി ശാദി കഥ പറഞ്ഞാൽ ശരിയാവില്ല….
ഞാൻ വരുന്നു,, എന്റെ പെണ്ണിനരികിലേക്ക്,, അവൾക്കു സംഭവിച്ച ദുരന്തമെന്താണെന്നറിയാൻ,,,…

എന്റെ സാമീപ്യം ഇന്നവൾക്ക് അത്യാവശ്യമാണ്,,, ജോലിയുടെ കാര്യം നോക്കാതെ ഞാൻ അവിടെന്ന് പുറപ്പെട്ടു കഴിഞ്ഞു,,, എനിക്ക് വലുത് എന്റെ ഷാദിയാണ്… അവളെ എന്റെ പഴയ ഷാദിയാക്കി മാറ്റാൻ എനി ഈ അക്കുവിനെ കഴിയുകയുള്ളു……

സ്നേഹത്തിന്റെ മറ്റൊരധ്യായം തുറക്കാൻ അക്കു നാട്ടിലേക്ക്,,,,, ഇനിയിവിടെ നടക്കാൻ പോകുന്ന അപ്രതീക്ഷിതമായ സംഭവ വികാസങ്ങളിലൂടെ കഥ ക്ലൈമാക്സിലേക്ക്….
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ പൂമുഖത്തു തന്നെ അവളുണ്ടാകുമെന്ന് കരുതിയെങ്കിലും അവിടെയെവിടെയും കണ്ടില്ല.. ഉപ്പയാണ് പറഞ്ഞത് അവൾ റൂമിൽ കാണുമെന്ന്… ഒട്ടും വൈകാതെ ഞാനവളിലേക്ക് നടന്നടുത്തു..

എന്റെ ഷാദിക്കുണ്ടായ മാറ്റത്തെ കുറിച്ചറിയാൻ ഞാൻ അജുവിനെ ഏൽപ്പിച്ചിരുന്നു,,, വീട്ടിൽ വെച്ചു അവൾക്ക് യാതൊരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല… പിന്നെയവൾക് ബന്ധം കോളേജുമായത് കൊണ്ടാണ് ഞാൻ അജുവിനോട് കോളേജുമായി ഒന്ന് അന്വേഷണം നടത്താൻ പറഞ്ഞു വിട്ടത്… അവനാകുമ്പോ വീടിനു വെളിയിലുള്ള സൗഹൃദങ്ങൾ കൊണ്ട് എല്ലാം മനസ്സിലാക്കി തിരിച്ചു വരും…

മാനസികമായി തകർന്നിരിക്കുന്ന ഷാദിയെ,, ചോദ്യ ശരങ്ങൾ കൊണ്ട് വീണ്ടും തളർത്താതിരിക്കാനാണ് ഞാനാ ദൗത്യം അജുവിൽ ചാർത്തിയത് തന്നെ… ഷാദിക്കിപ്പോ ആവിശ്യം എന്റെ സ്നേഹ സാമീപ്യമാണ്… അതേ അക്കു ഇനി പഴയ പോലെ ഷാദിക്കരികിലേക്ക്,,,

റൂമിലേക്ക് കടന്നു ചെല്ലുമ്പോൾ അവൾ ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ട് എന്തോ ചിന്തിച്ചു നിൽക്കുകയാണ്… ശബ്ദമുണ്ടാക്കാതെ പതിയെ ഞാൻ ചെന്ന് പിറകിലൂടെ അവളെയൊന്നു ചേർത്ത് പിടിച്ചു.. പെട്ടെന്നുള്ള പിടിത്തം കാരണം പെണ്ണൊന്നു പേടിച്ചിട്ടുണ്ട്…

“ശാദി “,,,

കാതിൽ പോയി മെല്ലെ വിളിച്ചു… അവളെയൊന്നു തിരിഞ്ഞു നോക്കാൻ വിടാതെ ഞാനെന്റെ പിടിത്തം ഒന്നൂടെ മുറുകെയാക്കി..

“ഇക്കാ,, വിട്,,, ഞാനൊന്നു കാണട്ടെ ഇങ്ങളെ,,, പ്ലീസ്,, ” അവൾ കെഞ്ചിയിട്ടും ഞാനങ്ങിയില്ല…

“കാണാനിനിയും സമയമുണ്ടല്ലോ ശാദി,,, ആദ്യം എനിക്ക് പ്രോമിസ് താ,,, ഇനി ഇങ്ങനെ ആരോടും കൂട്ടാവാതെ കരഞ്ഞോണ്ടിരിക്കില്ല എന്ന്,,, കരഞ്ഞു കൊണ്ട് എന്നെ വരവേൽക്കൂലാന്ന്,,, അങ്ങനെയെങ്കിൽ ഞാൻ നിനക്കു മുന്നിലേക്കു വരാം,, “

“ഇല്ല ഇക്കാ,, ഇങ്ങള് കൂടെയുണ്ടാകുമ്പോ ശാദി കരയില്ല,,, എന്നും ഇങ്ങനെ ഉണ്ടായ മതി.. “

“ആഹാ ബെസ്ററ്,,, എന്നും നിന്നെയും പിടിച്ചോണ്ടിരുന്നാൽ തൊള്ളയിലേക്ക് വല്ലതും പോകുന്ന വഴിയങ് അടയും മോളേ,,, ഇപ്പോ ഞാൻ എവിടെയും പോകുന്നില്ല… അവിടെത്തെ പണി കളഞ്ഞിട്ടാ ഇങ്ങോട്ട് പോന്നത്… എനി നിനക്കിട്ട് ഒന്ന് പണിയാതെ അക്കു എങ്ങോട്ടേക്കുമില്ല.. “.. അതും പറഞ് ഞാനെന്റെ പിടിത്തം വിട്ടു.. ഉടനെ തന്നെ അവൾ എന്നെ തിരിഞ്ഞു നോക്കി…

കരഞ്ഞു കലങ്ങിയ കണ്ണുകളിലൂടെ അവൾ എന്റെ കണ്ണുകളെ അനുരാഗം കൊണ്ട് കൊത്തി വലിക്കുന്നുണ്ടായിരുന്നു,, എത്ര സമയം അങ്ങനെ നിന്നു എന്നറിയില്ല,,, അവളുടെ കൈകൾ എന്റെ കഴുത്തിനെ വലയം ചെയ്തു വെച്ചു കൊണ്ടവൾ പറഞ്ഞു തുടങ്ങുകയായിരുന്നു…

“ഇക്ക അരികിലുള്ളപ്പോ എനിക്കൊന്നുമില്ല.. ഇതുവരെ ഞാനേതാവസ്ഥയിലാണ് കഴിഞ്ഞു പോയതെന്ന് എനിക്കോർക്കാൻ കൂടി പറ്റുന്നില്ല,, “..

അവളുടെ വാക്കുകളിലൂടെ അവളനുഭവിച്ച വേദനയുടെ രേഖാ ചിത്രം എനിക്ക് മുന്നിൽ തെളിയാൻ തുടങ്ങി… ഇനിയും അവളെ സംസാരിക്കാൻ അനുവദിച്ചാൽ വീണ്ടുമവൾ സങ്കടപെടേണ്ടി വരും.. അവളെ എന്നിലേക്ക് ചേർത്തി പിടിച്,, അധരങ്ങൾ തമ്മിൽ കിന്നാരം പറയാനൊരുങ്ങുമ്പോഴാണ്,,,

“എന്റെ അക്കൂക്ക ഈ റൊമാൻസൊക്കെ ഡോറടച്ചിട്ടു ചെയ്തൂടെ ??ഞങ്ങളൊക്കെ ഇവിടെയുണ്ടെന്ന കാര്യം മറക്കണ്ട,, ഒന്നാമത് പ്രായം തികഞ്ഞു നിൽക്കുന്ന പെണ്ണാ ഞാൻ,, ആ എന്നെയിങ്ങനെ ഇങ്ങള് രണ്ടാളും കൂടി വഴി തെറ്റിക്കരുത് “… ഹംന അതും പറഞ് ഞങ്ങൾക്കരികിലേക്ക് വന്നപ്പോഴേക്കും അവളെന്നിൽ നിന്ന് അകന്ന് മാറിയിരുന്നു..

പടച്ചോനേ,, വന്ന് കേറിയപ്പോ തന്നെ പ്ലിങ്ങായി പോയല്ലോ,,, ശോ,, ആ ഡോറടക്കാത്തതാ പറ്റി പോയത്,,

Updated: March 12, 2018 — 2:03 am

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story????????????????

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.