“ഇക്കാ,,, വാ,, നമുക്ക് പോകാം… എനിക്ക് പേടിയാകുന്നു,, “
ഷാദിയുടെ വാക്കുകൾ എന്നെ ചിന്തയിൽ നിന്നുണർത്തി… പാവം എന്തോ വല്ലാതെ ഭയന്നിട്ടുണ്ട്… എന്നാലും ആരായിരിക്കും അയാൾ ??… ആഹ്,, ആരേലുമാവട്ടെ… വെറുതെ അതോർത്തു ടെന്ഷനടിക്കണ്ട…
ഞാൻ യാത്ര തുടർന്നിട്ടും ഇത്തവണ അവളുടെ ഭാഗത്തു നിന്ന് യാതൊരു സംസാരവും കേൾക്കുന്നില്ല… അവളേതോ ലോകത്താണെന്ന് തോന്നുന്നു…
“ഷാദി,,, നീയെന്താടാ ആലോചിക്കുന്നേ ??എന്തേലും പറയെടാ,,, ഒന്നും മിണ്ടാതിരിക്കുമ്പോ എനിക്കെന്തോ സഹിക്കാൻ പറ്റുന്നില്ല ട്ടോ “…
“ഒന്നുമില്ല ഇക്കാ,, ഞാൻ വെറുതെ ഓരോന്ന്,, ശരിക്കും അയാൾക്ക് ആള് മാറിയതായിരിക്കുമോ ഇക്കാ,, ?? ഇനി അയാൾ എന്നെ തപ്പി കോളേജിലേക്കെങ്ങാനും വരുമോ ?? അതൊക്കെ ഓർത്തു എനിക്ക് പേടിയാകുന്നു ഇക്കാ,, “..
“അയ്യേ,,, അതാണോ നീ ഇത്രേം നേരം ആലോചിച്ചു കൂട്ടിയത്… ഒന്ന് പോടി,,,, അയാള് എനി നിന്നെ തപ്പി വരാനൊന്നും പോണില്ല… എനി അഥവാ എന്റെ പെണ്ണിനെ തപ്പി അയാള് വന്നു എന്നിരിക്കട്ടെ,,, അന്ന് അയാള് വിവരമറിയും… “
“എന്ത് വിവരം “
“ഈ അക്കു ആരാണെന്ന് അയാൾ അറിയും അത്രന്നെ “.. അതും പറഞ് ഞാനൊന്നു ചിരിച്ചു..
“ഹും,, അതിനു മുന്നെ അയാള് ആരാണെന്ന് അക്കു അറിയും… ഒന്ന് പോ ഇക്കാ,,, ” എന്നും പറഞ് അവൾ ഞമ്മളെ പള്ളക്കിട്ട് ഒന്ന് ഇക്കിളിയാക്കി…
“ഡി അധികം ഇക്കിളിയാക്കല്ലേ,,, ബൈക്കിന്റെ കൺട്രോൾ കയ്യിന്ന് പോകും.. പിന്നെ രണ്ടും കൂടി പരലോകത്തെത്തും,, പറഞ്ഞില്ലാന്ന് വേണ്ട “…
“എന്നാ നമുക്ക് രണ്ടാൾക്കും ഒരുമിച്ച് പരലോകത്തേക്ക് പോകാം,,, അവിടെയാകുമ്പോ രണ്ടാൾക്കും ഒന്നിച്ചു ജീവിക്കാല്ലോ,,, ഇവിടെയാകുമ്പോ ഇക്കാ അടുത്താഴ്ച എന്നെ വിട്ടു പോകുമ്പോ നമ്മൾ രണ്ടാളും രണ്ടിടത്തായി ജീവിക്കേണ്ടി വരൂല്ലേ “….
“അയ്യോടാ,,, ഓൾടെ ഒരു ഒലക്കമ്മലെ ഫുദ്ധി,,, ഡി പൊട്ടിക്കാളി,, നമ്മൾ രണ്ടാളും പരലോകത്തു പോയാ,, നമ്മുടെ ട്രോഫി ആര് ഏറ്റു വാങ്ങും ഈ ദുനിയാവിന്ന് ??,, അത് കൊണ്ട് നമുക്ക് മെല്ലെ നമ്മുടെ മക്കൾസിനെയൊക്കെ കൂട്ടിയിട്ട് തന്നെ പരലോകത്തേക്ക് പോകാ ട്ടോ… ഇപ്പോ എന്റെ മോളുസ് ഇക്കാനെ മുറുക്കെ പിടിച്ചു ഇരുന്നാട്ടെ,,, ഞാനൊന്നു സ്പീഡ് കൂട്ടട്ടെടി പെണ്ണെ,, “… അതും പറഞ് ഞാൻ അതി വേഗത്തിൽ ബൈക്കുമായി കുതിച്ചു പാഞ്ഞു….
***********************************
പെണ്ണേ,,, നിനക്കും എനിക്കുമിടയിലുള്ള കൂടിക്കാഴ്ച നഷ്ടപ്പെടുത്തിയത് അവനാണ്… എനി ഒരിക്കൽ കൂടി ഞാൻ നിന്നരികിലേക്ക് വരും,,, അന്ന് അവന്റെ അഭാവം കൂടിയേ തീരൂ… ഇല്ലെങ്കിൽ ഞാനുദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കാതെയാകും…. ഇന്നുവരെ ഞാൻ എന്തൊക്കെ നടത്താൻ നിശ്ചയിച്ചിട്ടുണ്ടോ അതൊക്കെ നിറവേറ്റിയിട്ടുണ്ട്… അതിനടയിൽ തടസ്സമായി ആരേലും വന്നാൽ,, പിന്നെ എന്ത് ചെയ്യണമെന്നും എനിക്കറിയാം….
പക്ഷെ ഇന്നെന്റെ ജീവിതത്തിൽ നീ ഒരു തടസ്സമല്ല,, മറിച്ചു ഞാനെന്റെ ജീവിതത്തിൽ സൂക്ഷിച്ചു വെച്ച രഹസ്യങ്ങളുടെ കണക്കു പുസ്തകത്തിൽ അറിഞ്ഞോ അറിയാതെയോ നീയെന്ന ഒരേട് കൂടി ചേർക്കപ്പെട്ടു കഴിഞ്ഞു….
നിന്നിലൂടെ അത് പരസ്യമാകേണ്ട ഒരു സാഹചര്യം വന്നാൽ പിന്നെയീ അഹമ്മദ് ഇത്രയും കാലം കഷ്ടപെട്ടത് വെറുതെയാകും . എനിക്കറിയാനുണ്ട് നിന്നിലൂടെ പലതും… ഒരു കൂടിക്കാഴ്ച അനിവാര്യമാണ് നമുക്ക് രണ്ട് പേർക്കും.
********** ********* **
വീട്ടിലെത്തിയ ഉടൻ ഞാൻ ഹംനയോട് കോളേജിലെ വിശേഷങ്ങൾ പറഞ്ഞിരുന്നു… ആദിൽ പഠിക്കുന്ന കോളേജിലേക്കാണ് ഷാദി എനി പഠിക്കാൻ പോകേണ്ടതെന്ന് പറഞ്ഞപ്പോ തൊട്ട് ഹംന ഭയങ്കര സന്തോഷത്തിലായിരുന്നു… കോളേജിൽ എന്തേലും പ്രോഗ്രാം ഉണ്ടെങ്കിൽ ഞാൻ എന്തായാലും ഇത്തയോടൊപ്പം പോകുമെന്ന് ഹംന പറയുകയും ചെയ്തു… നീ എപ്പോഴും എന്റെ കൂടെ വന്നോടി എന്ന് തിരിച്ചു ഷാദിയും അവളോട് പറയുന്നത് കേട്ടു…
***************************************
ഞങ്ങൾക്ക് മുന്നിലുള്ള ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു… എനി വെറും രണ്ട് ദിവസം മാത്രമാണ് എനിക്കും ഷാദിക്കുമിടയിൽ ബാക്കിയുള്ളത്… ഇതുവരെ ഞാൻ എന്റെ സങ്കടം പുറത്തു കാണിച്ചിരുന്നില്ല… പക്ഷെ ഇനിയെനിക്ക് അതിനാകുമോ എന്നറിയില്ല…
അവളിപ്പോഴേ എന്നോട് പരിഭവം പറഞ്ഞു നടക്കാൻ തുടങ്ങി… തിരിച്ചൊരു മറുപടി കൊടുക്കാൻ കഴിയാതെ പലപ്പോഴും ഞാനവളിൽ നിന്ന് ഒഴിഞ്ഞു മാറിയത് എന്റെ സ്നേഹ പ്രകടനങ്ങളിലൂടെയായിരുന്നു… പക്ഷെ,, ഇപ്പോ അവൾ അതിനും എനിക്ക് നിന്ന് തരുന്നില്ല… എന്നിൽ നിന്നു പരമാവധി ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്…
രാവിലെ തന്നെ അവൾ റൂമിലേക്ക് അളക്കാനുള്ള ഡ്രസ്സ് എടുക്കാൻ കയറുന്നത് കണ്ടാണ് ഞാനും റൂമിലേക്ക് വെച്ചു പിടിച്ചത്… കയറിയ ഉടൻ ഞാൻ ഡോറിന്റെ ലോക്കിട്ടു… കൂടാതെ ഞാനും ഒരു ലോക്കായി വാതിലിനോട് ചാരി നിന്നു…
“ഇക്ക ഒന്നവിടെന്ന് മാറിയേ,,, എനിക്ക് താഴേക്ക് പോണം,,, ഒരുപാട് ജോലിയുള്ളതാ “
“പൊയ്ക്കോളൂ,, എന്നെ ഇവിടെന്ന് മാറ്റിയിട്ട് നിനക്കു പോകാൻ പറ്റുമെങ്കിൽ നീ പൊയ്ക്കോ “.. എന്നും പറഞ് ഞാൻ കയ്യും കെട്ടി അവളെ തന്നെ നോക്കി നിന്നു…
“ഇങ്ങക്ക് അവിടെന്ന് മാറാൻ പറ്റുമോ ഇല്ലയോ ??”.. വളരെ ദേഷ്യത്തോടെയാണ് പെണ്ണെന്നോട് അത് ചോദിച്ചത്… തോറ്റു കൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലാത്തത് കൊണ്ട് ഞാനവിടെന്ന് അനങ്ങിയില്ല…
“ഇതെന്റെ വീട്,, എന്റെ ബെഡ് റൂം,,എനിക്കെവിടെ വേണേലും നിൽക്കാം.. പിന്നെ,, ഈ നിൽക്കുന്നത് എന്റെ ഭാര്യ,, അവൾ എപ്പോ ഈ റൂമീന്ന് പുറത്തു പോകണമെന്ന് തീരുമാനിക്കേണ്ടതും ഞാൻ മാത്രം,,, “.. അതും പറഞ് ഞാനവളെ എന്നിലേക്കടുപ്പിക്കാൻ നോക്കിയെങ്കിലും അവൾ പിടി തരാതെ കുതറി മാറിയിരുന്നു..
“ദേ,, ഇക്കാ,, അധികം കൊഞ്ചാൻ നിൽക്കല്ലേ,,, നിങ്ങള് എവിടെ വേണേലും നിന്നോ,, എനിക്കൊരു കുഴപ്പവുമില്ല,, ഇപ്പോ എനിക്ക് ആ ഡോർ തുറന്ന് തന്നേ,, എനിക്ക് പോയിട്ട് നൂറു കൂട്ടം പണിയുണ്ട്.. “..
“ഷാദി,, നീയിങ്ങനെ വാശി കാണിക്കല്ലേ,, എനി നമുക്ക് മുന്നിൽ ആകെ രണ്ടു ദിവസമേയുള്ളു,,, അതും കൂടി നീയിങ്ങനെ പരിഭവം പറഞ് കളയല്ലെടി പെണ്ണെ,,, പ്ലീസ് “..
അതും പറഞ് ഞാൻ ഡോറിൽ നിന്നും മാറി അവൾക്കരികിലേക്ക് പോയെങ്കിലും അവൾ പിറകിലോട്ട് പോയി കൊണ്ടിരുന്നു..
“എന്തിനാ രണ്ടു ദിവസം കൂടി നിൽക്കുന്നത്,, പറ്റുമെങ്കിൽ ഇന്ന് തന്നേ പൊയ്ക്കോളൂ,, അപ്പോ ഇങ്ങക്ക് കൂടുതൽ സന്തോഷാകുമല്ലോ,, എന്നെ വിട്ട് എത്രയും പെട്ടെന്ന് പോകണമെന്നല്ലേ നിങ്ങൾടെ ആഗ്രഹം… പൊയ്ക്കോ,, “.. അതും പറഞ്ഞവൾ കരയാൻ തുടങ്ങിയിരുന്നു… പാവം പിരിയാൻ കഴിയാത്ത വേദന കൊണ്ടാകണം ഇങ്ങനെയൊക്കെ പറയുന്നത്..
“ആഹാ,, ബെസ്ററ്,,,ഗൾഫിലേക്ക് പോകേണ്ട ഞാനാ കരയേണ്ടത്,,, എന്നിട്ട് നീ നിന്ന് മോങ്ങുന്നോ ?? ഇത് നല്ല ഐഡിയ ആണല്ലോ ഷാദി,,, സത്യം പറഞ്ഞാൽ ഞാനല്ലെടി പരാതി പറയേണ്ടത്,,, ഞാനിവിടെന്ന് പോകുമ്പോ എനിക്ക് നഷ്ടമാകുന്നത് എന്റെ ഭാര്യ,, കുടുംബം,, എന്റെ നാട്,,, വീട്,, ഇതൊക്കെയാണ്… എന്നാൽ നിനക്കോ,, ഞാനോറ്റൊരാളെ നിനക്കു നഷ്ടമാകുന്നുള്ളു,, അതെന്താ നീ മനസ്സിലാക്കാത്തത്,,, പിന്നെ നിന്നോടുള്ള ഇഷ്ട കുറവ് കൊണ്ടൊന്നുമല്ലല്ലോ ഞാൻ പോകുന്നത്,,, നമുക്കു ജീവിക്കാൻ വേണ്ടിയല്ലേടാ “..
“എനിക്ക് നഷ്ടമാകുന്നത് ഇക്ക ഒറ്റൊരാളെ തന്നെയാണ്,,, പക്ഷെ ഒരാളിൽ ആണ് എന്റെ ജീവനും ജീവിതവും ഉള്ളത് എന്ന കാര്യം ഇക്ക മറക്കരുത് “… അതും പറഞ് അവൾ എന്നിലേക്ക് വീണു വീണ്ടും പൊട്ടി കരയാൻ തുടങ്ങി…
റബ്ബേ,,, തകർന്നു പോകുമോ ഞാൻ… എന്റെ പെണ്ണിനെ വിട്ട്,,, അവളുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ചു അവളിൽ നിന്നകന്ന് പോകാൻ എനിക്ക് പറ്റുമോ ??..
“ഇക്കാ,,, കുറച്ചു നാൾ കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ,,, ഇക്ക എനിക്ക് താരാന്ന് പറഞ്ഞ ഗിഫ്റ്റ് എനിക്ക് കിട്ടിയില്ല ട്ടോ,,, പടച്ചോൻ എന്നോട് കനിഞ്ഞില്ല… ഇക്കയില്ലെങ്കിൽ ഇക്കയുടെ ജീവന്റെ തുടിപ്പെങ്കിലും എന്നിലുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ഞാൻ ഇത്രയും നാൾ പിടിച്ചു നിന്നത്… എനി എനിക്ക് വയ്യ ഇക്കാ,,, ഒറ്റയ്ക്കിവിടെ,,, പറ്റില്ല എനിക്ക്… “
അവളുടെ കരച്ചിലിന്റെ ശക്തി കൂടി കൂടി വരുമ്പോഴും എന്റെ മനസ്സ് മരവിച്ചു കഴിഞ്ഞിരുന്നു… പടച്ചോനേ വീണ്ടും പരീക്ഷണമാണോ ??അവളേറ്റവും കൂടുതൽ ആഗ്രഹിച്ചത് കൊടുക്കാൻ കഴിയാതെയാണല്ലോ എനിക്ക് പോകേണ്ടി വരുന്നത്,,,
ഞാനും നീയും കിനാവ് കണ്ട ലോകത്ത് പുതിയൊരാൾ കൂടി വരുമെന്ന അമിത പ്രതീക്ഷ ഇന്ന് വെറുതെയായല്ലോഡാ … വയ്യ എനിക്കിതൊന്നും താങ്ങാൻ… നിന്നെ സമാധാനിപ്പിക്കാൻ എനിക്ക് മുന്നിൽ ഇപ്പോൾ വാക്കുകളില്ല പെണ്ണേ,,, സ്നേഹപ്രകടനം കൊണ്ട് മൂടാനുള്ള മാനസീകാവസ്ഥയിലുമല്ല ഞാനിപ്പോൾ..
അവൾ പറഞ്ഞു നിർത്തിയ വാക്കുകൾക്കൊരു സമാധാന സന്ദേശം നൽകാൻ പോലും എനിക്കായില്ല… എന്നിൽ നിന്നവളെ അടർത്തി മാറ്റി ഞാൻ റൂം വിട്ടിറങ്ങി… അവളെയൊന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ…
പിന്നീടുള്ള ദിവസം വളരെ യന്ത്രികമായിരുന്നു എന്റെ ദിനചര്യകൾ പലതും…. ഞാനനുഭവിക്കുന്ന വേദനകളൊന്നും മറ്റുള്ളവർക്ക് കാണിക്കാതെ പരമാവധി പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞു…. പക്ഷെ,, ഷാദി അവളറിയുന്നുണ്ടായിരുന്നു എന്റെ ഉള്ളം… കരഞ്ഞു തീർക്കേണ്ട നൊമ്പരങ്ങളെ നെഞ്ചിലൊളിപ്പിച്ചു,, വിതുമ്പാൻ വെമ്പി നിന്ന അധരങ്ങളെ പുഞ്ചിരിയിൽ ഒതുക്കി നിർത്തിയ എന്റെ കഴിവിനെ കുറിച്ചോർത്തു അവൾ ആശ്ചര്യപ്പെട്ടു കാണും… അവളെ പോലെ കണ്ണീരൊലിപ്പിക്കാൻ എനിക്ക് പറ്റില്ലല്ലോ…
**********************************
ഈയൊരു രാവ്,,, അത് കൂടി പുലർന്നാൽ ഞാനവളിൽ നിന്ന് അകലേണ്ടി വരും… മനസ്സറിഞ്ഞു ഞാൻ പ്രാർത്ഥിച്ചു പോയിരുന്നു,, ഈ രാവ് ഞങ്ങൾക്ക് വേണ്ടി പുലരാതിരുന്നെങ്കിൽ എന്ന്…
എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന ഷാദി,,, അവളിപ്പോൾ എന്നോട് പരിഭവം പോലും പറയാതായി,,, മൗനം കൊണ്ട് പ്രണയം തീർക്കാൻ അവൾക്കിന്ന് കഴിയുന്നു എന്നുള്ളതും എന്നെയേറെ അത്ഭുതപ്പെടുത്തുന്നു…
“ഷാദി,,, നിനക്കൊരു കാര്യം കേൾക്കണോ ”
അവളുടെ മുടിയിഴകളിൽ തലോടി ഞാനതു ചോദിച്ചിട്ടും അവളോരുത്തരം നൽകിയില്ലെനിക്ക് … കണ്ണീരു കൊണ്ട് അവൾ തീർത്ത സ്നേഹ സാഗരത്തിനടിയിലമർന്നു എന്റെ നെഞ്ച് പിടയുന്നുണ്ട്..
“ഡാ ഷാദി,, പ്രണയത്തിന്റെ തീവ്രത അറിയണമെങ്കിൽ ഒരിക്കലെങ്കിലും വിരഹത്തിന്റെ നോവ് നമ്മൾ അനുഭവിച്ചറിയുക തന്നേ വേണം… ചിലപ്പോഴൊക്കെ ഈ വിരഹം മധുരമൂറുന്ന നോവായി പരിണമിക്കാറുണ്ടെടാ,,, “
“മതി ഇക്കാ,,,, എനിക്കീ വാക്കുകളൊന്നും കേൾക്കാൻ താല്പര്യമില്ല… അതിലൊന്നും മാഞ്ഞു പോകാത്ത സങ്കടമാ ഇന്നെന്റെയുള്ളിൽ…. ഇക്ക ഉറങ്ങിക്കോളൂ,,, നാളെ യാത്ര പോകേണ്ടതല്ലേ,,, “
“അപ്പോ നിനക്കുറങ്ങണ്ടേ ഷാദി ??”
“വേണ്ട,,, ഇന്നെനിക്കുറങ്ങാൻ പറ്റില്ല… ഈ ഹൃദയമിടിപ്പിന്റെ താളം ഇന്ന് കൂടിയേ എനിക്കനുഭവിക്കാൻ കഴിയൂ,,, അത് കഴിഞ്ഞാൽ,,, “.. അതും പറഞ്ഞവൾ തലയുയർത്തി എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു…
“അയ്യടാ,, അങ്ങനെയിപ്പോ എന്നെ ഉറക്കി കിടത്തി നിനക്കും പോയി ഉറങ്ങാനല്ലേ.. ഇന്ന് നിന്നെ ഞാൻ ഉറങ്ങാൻ വിടില്ലെടി “.. എന്നും പറഞ്ഞു ഞാനവളെ ബെഡിലേക്ക് തള്ളിയിട്ട് അവളെയൊരുപാട് ഇക്കിളിയാക്കി… അവളുടെ പൊട്ടിച്ചിരി കൊണ്ട് റൂം ശബ്ദ മുഖരിതമായി മാറി…. ഒരുപാട് വിശേഷങ്ങൾ പറഞ്ഞും,, അവളെ ചിരിപ്പിച്ചും ഞാനാ രാവിനെ യാത്രയാക്കി… ഒടുവിൽ ഒരു താക്കീതും അവൾക്കു കൊടുത്തിരുന്നു..
“നാളെ രാവിലെ ഞാനിറങ്ങുമ്പോൾ നിന്റെ കണ്ണ് നിറയാൻ പാടില്ല,,, അങ്ങനെ വന്നാൽ പിന്നെ അക്കൂന് പിടിച്ചു നിൽക്കാൻ പറ്റില്ല… അത് കൊണ്ട് ഞാൻ യാത്ര പുറപ്പെട്ട് കഴിഞ്ഞാൽ എന്റെ മോളുസ് എത്ര വേണേലും കരഞ്ഞോളു ട്ടോ “…
സമ്മതമെന്ന അർത്ഥത്തിൽ അവൾ അതിനോട് യോജിച്ചിരുന്നു…
*****************************
Atho authorude story charateresinte name mattiyathano
.ethayalum i love the story
Ooooh, polichu machane
Super story????????????????
nalla avatharanam….good story
Nalla kadha real life feeling ee author vere stories undo?
വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി
നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു
Polichu
excellent work , good narration , keep going
ഒരു രക്ഷയുമില്ല ??????
superb bro
റമ്സി ഒരുപാട് ഇഷ്ടമായി .
ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..
Awesome brother
Kadha aanekil orupadu eshtapett.
eanikkum ariyenam ethu eadarthathil ulla aalukal aano eanuu
anikum ariyan ullath thanneya jimprootan choichath .plz answer ramzi
Who is Ramsi faiz????
Please respond author
We kadha real story aano Ramsi faiz aayi egane aan ee kadha bandham.
Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
Evideeya sthalam………….
Author please give me a reply
No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്
Pakshe vayichal parayoola imagine story annenu
story kadha super
Real story aano.