അവളാണെന്‍റെ ലോകം [Novel] 149

ഷാദിയുടെ ഉപ്പ അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു… ആ നിമിഷം തൊട്ട് അവളുടെ ഉമ്മയോടെനിക്ക് വല്ലാത്ത ഒരാരാധന തോന്നി തുടങ്ങി… സ്വന്തം ജീവിതം തകർന്നാലും ഞങ്ങളുടെ ജീവിതം ഒന്നും ആകരുതെന്ന് കരുതി പിന്മാറിയ ആ വലിയ മനസ്സിനോട് ഇഷ്ടവും തോന്നി തുടങ്ങി… ഉമ്മാ,, ആ നിങ്ങളുടെ മകളാണ് ഇന്നെന്റെ ഭാര്യ… നിങ്ങൾ അന്നെന്റെ കുടുംബത്തോട് കാണിച്ച ആ ഉപകാരത്തിനു പകരമായി,, നിങ്ങളുടെ പോന്നു മോളേ ഒരു പോറലുമേൽക്കാതെ,, സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു ഞാനും നിങ്ങളോട് പ്രത്യുപകാരം ചെയ്യാം…

ചിന്തകളെ വകഞ്ഞു മാറ്റി ഉപ്പ വീണ്ടും കഥ പറയാൻ തുടങ്ങി…

വീണ്ടും അവളുടെ ജീവിതത്തിൽ വിധി അവളെ തോൽപിച്ചു… പക്ഷെ അതൊരു തോൽവിയാണോ ജയമാണോ എന്ന് തിരിച്ചറിയാൻ അവൾക്കാകുമായിരുന്നില്ല.. അവളൊരു ഉമ്മയാകാൻ പോകുന്നുവെന്ന സത്യം അവളെ തേടി വന്നപ്പോഴേക്കും ആ കുഞ്ഞിന്റെ ഉപ്പ അവളിൽ നിന്നും അകന്നു പോയിരുന്നു,,, അല്ലാ,, അവളായിട്ട് അകറ്റിയിരുന്നു… അന്നൊരുപാട് അവൾ കരഞ്ഞിട്ടുണ്ടാകണം…

അന്ന് വീട് മാറി അവൾ വന്നത് ഞങ്ങളുടെ നാട്ടിലേക്കായിരുന്നു… അവൾ ഗർഭിണിയാണെന്ന് അറിഞ്ഞത് കൊണ്ട് അവളുടെ പ്രായം ചെന്ന ഉമ്മാ വീട്ടു വേലക്ക് പോയി തുടങ്ങി… ഞങ്ങളുടെ വീട്ടിലായിരുന്നു അവർ ജോലിക്ക് വന്നത്… പക്ഷെ മകൾ ഗർഭിണിയാണെന്നോ അവൾ വാടക വീട്ടിൽ ഒറ്റയ്ക്കാണെന്നോ ഒന്നും അവളുടെ ഉമ്മ ആരോടും പറഞ്ഞില്ല…

പടച്ചോന് അവളോടുള്ള മുഹബത് കൂടിയത് കൊണ്ടാകണം അവൾ ജന്മം നൽകിയ കുഞ്ഞിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രം നൽകി തിരിച്ചു വിളിച്ചത്… പ്രസവം കുറച്ചു ക്രിട്ടിക്കൽ ആയത് കൊണ്ട് വലിയൊരു ഹോസ്പിറ്റലിൽ വെച്ചായിരുന്നു അവൾ അഡ്മിറ്റായത്… പ്രസവത്തിന് വേണ്ടിയുള്ള ചിലവിന്റെ തുക തികയാതെ വന്നപ്പോ അവളെ പരിശോധിച്ച ഡോക്ടർക്ക് തന്നെ സഹാനുഭൂതി തോന്നിയത് കൊണ്ട് അവരെ അവിടെ അദ്ദേഹം ബുദ്ധി മുട്ടിച്ചില്ല…

മാസങ്ങൾക്ക് ശേഷം അവളുടെ ഉമ്മയുടെ മരണവും സംഭവിച്ചു… ഉമ്മയ്ക്ക് പകരം അവൾ വീട്ടിൽ ജോലിക്ക് വരാൻ തുടങ്ങി… അന്നാണ് ഞങ്ങളറിഞ്ഞത് ഇങ്ങനെയൊരു മകൾ ഉണ്ടെന്ന കാര്യം… അന്ന് ഞാൻ പ്രവാസിയായിരുന്നു… പലതും നേടിയെടുക്കുന്നതിനിടയിൽ വിവാഹം കഴിക്കാൻ ഞാൻ വിമുഖത കാട്ടിയിരുന്നു…
സഹോദരന്മാരാൽ സമ്പന്നനായിരുന്നു ഞാൻ… അത് കൊണ്ട് തന്നെ അവരുടെയൊക്കെ വിവാഹം കഴിഞിരുന്നു,, അതിൽ എന്റെ അനുജന്മാരുടേതടക്കം…

സൈനയെ കണ്ട നാൾ തൊട്ട് ഞാൻ എന്റെ വിവാഹത്തെ കുറിച്ചും ചിന്തിച്ചു തുടങ്ങി… അവളോട് ഈ കാര്യം സൂചിപ്പിച്ചപ്പോൾ അവൾ എതിർത്തു…. രണ്ട് വർഷത്തോളം ഞാൻ അവളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു… ഒടുവിൽ അവളുടെ ജീവിതം മുഴുവൻ എന്നോട് പറഞ്ഞു തന്നു.. രണ്ടാം കെട്ടുകാരിയാണ് താനെന്നും ഒരു കുഞ്ഞിന് ജന്മം നൽകിയവളാണെന്നും പറഞ്ഞവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ പിന്തിരിഞ്ഞില്ല… എനിക്ക് സപ്പോർട്ടിന് എന്റെ ഉമ്മയും കൂടിയായപ്പോൾ അവൾ സമ്മതിച്ചു… പക്ഷെ അന്നത്തോടെ എന്റെ സഹോദരന്മാർ എന്നെ അകറ്റി നിർത്തിയിരുന്നു.. വേലക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരിൽ അവർ എനിക്കന്യരായി മാറി…. ഇന്നും എന്റെ മോൾക്ക് അവരുടെയാരുടെയും സ്നേഹ സാമീപ്യം കിട്ടിയിട്ടില്ല..

പിന്നീടങ്ങോട്ട് എനിക്കും അവൾക്കും സന്തോഷത്തിന്റെ നാളുകളായിരുന്നു… സന്തോഷം ഇരട്ടിപ്പിക്കാൻ ഷാദി മോളുടെ വരവും… സൈന ആഗ്രഹിച്ചത് ഒരു ആൺകുട്ടിയെ ആയിരുന്നു… അത് വേറൊന്നും കൊണ്ടല്ല,, ജീവിതത്തിൽ അവളനുഭവിച്ച യാതനയൊക്കെ ഒരു പെണ്ണായതിന്റെ പേരിലായിരുന്നു… ആൺ കുട്ടിയാകുമ്പോ കാര്യ പ്രാപ്തി നേടി മറ്റാരുടെയും സഹായമില്ലാതെ ജീവിക്കാമല്ലോ …പക്ഷെ അതവളുടെ തോന്നൽ മാത്രമാണെന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തിരുന്നു… കാരണം എന്റെ മകൾക്ക് അതിന്റെയൊന്നും ആവിശ്യമില്ല.. എന്റെ സൈന അനുഭവിച്ച യാതനയൊന്നും ഷാദിക്ക് അനുഭവിക്കേണ്ടി വരില്ല… കാരണം ഞാനത്രയ്ക്ക് സമ്പാദിച്ചു വെച്ചിട്ടുണ്ട്… പക്ഷെ,,,

അവിടെ വെച്ചു ഉപ്പ പറഞ്ഞു നിർത്തിയിരുന്നു.. പക്ഷെ,, അതിന്റെ ബാക്കി എനിക്കറിയണമെന്നില്ലായിരുന്നു… അറിയാനുള്ളത്,, അവളുടെ ഉമ്മയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചതെന്നാണ്…

ഉപ്പയുടെ യാത്ര തുടർന്നു കൊണ്ടിരുന്നു… എന്റെ ചോദ്യത്തിനുള്ള ഉത്തരം തേടി ഞാനും ആ യാത്രയിൽ പങ്കാളിയായി….

സന്തോഷം നിറഞ്ഞ ദിവസങ്ങൾ കുറഞ്ഞു വന്നു ഞങ്ങളുടെ ജീവിതത്തിൽ… അവൾക്കെന്നും തല വേദനയായിരുന്നു… ആദ്യമൊന്നും അവൾ കാര്യമാക്കി എടുത്തില്ല.. പക്ഷെ അവളുടെ പ്രസവത്തിനു ശേഷം അസുഖം കൂടി കൂടി വന്നു…. ഒരുപാട് വൈകിയാണ് അറിഞ്ഞത് ബ്രെയിൻ ട്യൂമർ ആണെന്ന്… അന്നതിനുള്ള ട്രീറ്റ്മെന്റ് കുറവായിരുന്നു… എന്നിരുന്നാലും മാക്സിമം നോക്കിയിരുന്നു…

പക്ഷെ,, പടച്ചോൻ അവളോട് വീണ്ടും സ്നേഹം കാട്ടിയപ്പോൾ അവൾ സന്തോഷത്തോടെ,, എന്നെയും ഷാദിയെയും തനിച്ചാക്കി പോയി… അന്ന് എന്റെ മോൾക്ക് 6 വയസ്സായിരുന്നു പ്രായം… തിരിച്ചറിവിന്റെ പ്രായത്തിൽ തന്നെ ഉമ്മയെ നഷ്ടപ്പെട്ട വേദനയോടെ എന്റെ മോൾ എന്നിൽ മാത്രം ഒതുങ്ങി… പുറത്തേക്കിറങ്ങാനുള്ള മനോഭാവം പോലും അവൾക്കില്ലായിരുന്നു… ഒടുവിൽ അവൾക്കൊരു കൂട്ടു വേണമെന്നുള്ള അവളുടെ വാശി പുറത്തു എനിക്ക് മറ്റൊരു വിവാഹത്തിന് മുതിരേണ്ടി വന്നു… അവൾക്കു കൂട്ടായി ഒരു ഇക്കാക്കയെ കിട്ടിയപ്പോൾ അവളറിഞ്ഞിരുന്നില്ല പിന്നീട് അതൊരു ബാധ്യത നിറഞ്ഞൊരു അധ്യായമാകുമെന്ന്….
ഉപ്പ പറഞ്ഞു തുടങ്ങുകയായിരുന്നു..

“സ്വന്തം സഹോദരനല്ലായിരുന്നിട്ടും അവൾ ഇന്ന് വരെ അവനെങ്ങനെയേ കണ്ടുള്ളു… എന്റെ ഭാര്യയുടെ മോനായിരുന്നിട്ട് കൂടി സ്വന്തo മോനായിട്ട് തന്നെയാണ് ഞാനും കരുതിയിരുന്നത്…
ആദ്യമൊക്കെ അവനും അവളോട് നല്ല രീതിയിൽ തന്നെയായിരുന്നു… പക്ഷെ പിന്നീട് അവൾ ഒരു പെണ്ണാണെന്ന് വിളിച്ചറിയിച്ച കാലം തൊട്ട് അവനിൽ അനുരാഗത്തിന്റെ വിത്ത് മുളച്ചു തുടങ്ങി… അത് ഷാദിക്ക് അരോചകമാണെന്ന് പറഞ് അവൾ ഒരുപാട് കരഞ്ഞിരുന്നു … പല രാത്രികളിലും അവനെ ഭയന്ന് ഞാനവൾക്ക് കാവലിരുന്നിട്ടുണ്ട്… പല തവണ അവൾ തന്നെ അവനെ പറഞ്ഞു മനസിലാക്കിയിരുന്നു… പക്ഷെ അവൻ പിന്മാറാൻ തയ്യാറല്ലായിരുന്നു….

ഒടുവിൽ ഞാനവളുടെ വിവാഹം നടത്താൻ തീരുമാനിച്ചു… അവൾക്കു പതിനെട്ട് വയസ്സാകുന്നത് വരെ ഞാൻ കാത്തിരുന്നു… ഉമ്മയുടെ മരണത്തോടനുബന്ധിച്ചു അവളെ ഞാൻ സ്കൂളിൽ ചേർക്കാൻ ഒരല്പം വൈകി പോയിരുന്നു… അത് കൊണ്ടാണ് അക്കു ഇന്നവൾ പ്ലസ് റ്റു കഴിയുമ്പോഴേക്കും വിവാഹിതയായത്…

വളരെ യാദൃശ്ചികമായിട്ടാണ് രണ്ടു വർഷങ്ങൾക്ക് മുമ്പ് നിന്റെ ഉപ്പയെ ഹോസ്പിറ്റലിൽ വെച്ചു കണ്ടത്… അദ്ദേഹത്തെ സൈന പറഞ്ഞ കഥകളിൽ കൂടിയല്ലാതെ എനിക്ക് അറിയുമായിരുന്നില്ല… സൈനയുടെ മുഖ ഛായ അതേ പടി ഷാദിക്ക് കിട്ടിയത് കൊണ്ടാകണം നിന്റെ ഉപ്പയ്ക്കന്നു ഞങ്ങളെ പരിചയപ്പെടാൻ സാധിച്ചത്… ഷാദിയെ ചേർത്ത് പിടിച്ചു അന്ന് നിന്റെ ഉപ്പ ഒരുപാട് കരഞ്ഞിരുന്നു… മക്കളുണ്ടാകില്ലെന്ന പേര് പറഞ്ഞാണ് അവൾ എന്നെ വിട്ടേച്ചു പോയതെന്ന് പറഞ്… അന്ന് നിന്റെ ഉപ്പയാണ് ഞങ്ങളോട് ഷാദിയുടെയും നിന്റെയും കാര്യം സൂചിപ്പിച്ചത്… പഠിക്കണം,, നല്ല നിലയിലെത്തണം എന്ന മോഹം മാത്രമുണ്ടായിരുന്ന ഷാദി നിന്റെ ഉപ്പയുടെ വാക്കുകൾക്ക് മുന്നിൽ പുഞ്ചിരിയോടെ സമ്മതം നൽകിയതെന്ത് കൊണ്ടാണെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല… ഒരുപക്ഷെ അവളുടെ ഉമ്മയെ പോലെ അവളും നിന്റെ ഉപ്പയെ ദൈവ തുല്യനായി കാണുന്നുണ്ടാകണം… ഉമ്മയുടെ സന്തോഷത്തിനു വേണ്ടിയാകണം നീയുമായിട്ടുള്ള വിവാഹത്തിന് അവൾ സമ്മതം തന്നത്… പക്ഷെ അന്നവൾക് വിവാഹ പ്രായമായിരുന്നില്ല… എത്ര വർഷം വരെ വേണമെങ്കിലും കാത്തിരിക്കാം എന്ന് നിന്റെ ഉപ്പയുടെ ഉറപ്പിന്മേൽ അന്ന് ഞങ്ങൾ വാക്കാലുറപ്പിച്ചതായിരുന്നു നിങ്ങളുടെ വിവാഹം…

അന്ന് തൊട്ട് എന്റെ ഭാര്യയുടെ മകൻ ഞങ്ങൾക്ക് നേരെ ആഞ്ഞടിക്കാൻ തുടങ്ങി… ഒടുവിൽ ഞാനൊരു തീരുമാനത്തിലെത്തി… എന്ത് വില കൊടുത്തും ഞാൻ എന്റെ മകളെ അവനിൽ നിന്ന് മോചിപ്പിക്കുമെന്ന്… എന്റെ പേരിലുള്ള പകുതി സ്വത്തിന്റെ അവകാശവും ഇന്നവന്റെ കൈപ്പിടിയിൽ ഒതുങ്ങിയത് കൊണ്ട് അവൻ ഷാദിയെ വിട്ടു തന്നു… എല്ലാത്തിനും മുകളിൽ എനിക്കെന്റെ മകൾ മാത്രമാണ് അക്കു…. അവളുടെ സന്തോഷം മാത്രമാണ് എനിക്ക് വലുത്… ഒരുപക്ഷെ അവളുടെ ജീവിതത്തിൽ അവളറിയാത്ത രഹസ്യം നിന്റെ ഉപ്പ പറഞ്ഞറിഞ്ഞപ്പോൾ തൊട്ട് അവൾ നിന്റെ ഉപ്പയെ എന്നേക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് എന്നെനിക്ക് തോന്നി.. “

അത്രയും പറഞ്ഞു ഉപ്പ കാർ നിർത്തി പുറത്തേക്കിറങ്ങാൻ ആംഗ്യം കാണിച്ചു.. റോഡിനോട് ചേർന്ന് കിടക്കുന്ന വിശാലമായ പാടം ചൂണ്ടി കാട്ടി ഉപ്പ പറഞ്ഞു..

“ഈ കാണുന്ന സ്ഥലവും ആ വീടും മാത്രമേ ഇന്നെന്റെ ഷാദിയുടെ പേരിൽ ഉള്ളു… ബാക്കിയുള്ള എന്റെ സ്വത്ത് സമ്പാദ്യങ്ങളൊക്കെ എന്നിൽ നിന്ന് നഷ്ടമായി.. “… വളരെ വിഷമത്തോടെ ഉപ്പ പറഞ്ഞു നിർത്തി… ഉപ്പയ്ക്ക് മുന്നിൽ ഞാൻ ചെന്നു… ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു തുടങ്ങി…

“എനിക്ക് ഉപ്പയുടെ ഒരു സ്വത്തും സമ്പാദ്യവും വേണ്ട…. നിങ്ങളുടെ പക്കലുള്ള ഏറ്റവും വലിയ സമ്പാദ്യം,,, നിങ്ങളുടെ മകൾ,, അവൾ ഇന്നെന്റെ കയ്യിലാണ്… അത് മാത്രം മതിയെനിക്ക്… മരണം വരെ…. അവളാണ്,,, അവൾ മാത്രമാണ് ഉപ്പാ ഇന്നെന്റെ ലോകം “…

എന്റെ വാക്കുകൾ ഉപ്പയെ തെല്ലൊന്നുമല്ല സന്തോഷവാനാക്കിയത്,, എന്നെ വാരി പുണർന്നു സന്തോഷം പങ്കിടാനും ഉപ്പ മറന്നില്ല…

നേരം ഒരുപാട് വൈകിയതിനാൽ തിരിച്ചുള്ള യാത്രയ്ക്ക് ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞിരുന്നു… മടക്ക യാത്രയിലുടനീളം ഞാനെന്റെ ഉപ്പയെ കുറിച്ചാലോചിച്ചു… ഉപ്പ ചെയ്തത് തെറ്റോ ശരിയോ എന്തുമാവട്ടെ,,, എന്നെ സംബന്ധിച്ചിടത്തോളം ഉപ്പ കാരണം എനിക്കുണ്ടായ സൗഭാഗ്യമാണ് എന്റെ ഷാദി,,, എന്നിലേക്ക് അവളെ ചേർത്ത് വെക്കാൻ കാണിച്ച ആ മനസ്സിനോടെനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്… ഒരുപക്ഷെ ഞങ്ങളുടെ സൗഹൃദത്തിന് ഉപ്പ അതിര് കൽപ്പിച്ചത് ഇതുപോലെയൊന്നും സംഭവിക്കാതിരിക്കാനാവും…

******************************-*-**-

കാർ വീട്ടിലേക്ക് എത്തിയിട്ടും ഷാദിയുടെ പൊടി പോലും കാണാനില്ല… റൂമിൽ കാണുമെന്ന് ഉമ്മ പറഞ്ഞപ്പോൾ ഞാൻ വേഗം മുകളിലെത്തി… മുഖം തിരിഞ്ഞു കിടക്കുന്ന അവളെ ഞാൻ കണ്ടു,,, അവൾ എന്നെ കണ്ടില്ല… അവളോടൊപ്പം ചേർന്ന് കിടക്കാമെന്ന് കരുതി അവളിലേക്കടുത്തതും

“ഷാദി “,,,, എന്നറിയാതെ വിളിച്ചു പോയി… കുറേ നേരം കാണാത്തതിന്റെ ആക്രാന്തം കൊണ്ടാണെന്ന് തോന്നുന്നു മനസ്സ് അറിയാതെ തന്നെ ശബ്ദം അവളുടെ പേരുച്ചരിച്ചത്…

കേൾക്കേണ്ട താമസം പെണ്ണ് ചാടിയെണീറ്റു..

ശോ,,, കൂടെ കിടക്കേണ്ട ചാൻസ് മിസ്സായി… എന്നെ കൊണ്ട് ഞാൻ തന്നെ തോറ്റല്ലോ പടച്ചോനേ…

അവളിലേക്ക് നോക്കിയപ്പോഴാണ് കരഞ്ഞു വീർത്ത മുഖം ഞാൻ കണ്ടത്…
എനിക്ക് മുഖം തരാതെ അവൾ എഴുന്നേറ്റ് പോകാൻ ഒരുങ്ങി…

Updated: March 12, 2018 — 2:03 am

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story????????????????

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.