അവളാണെന്‍റെ ലോകം [Novel] 149

ഇക്കാ,,, ഇക്കാന്റെ ഈ മൊഞ്ചിൽ തന്നെ ഈ പൊട്ടി പെണ്ണ് വീണു പോയി… പിന്നെ ആ നെഞ്ചിൽ ഒളിപ്പിച്ചു വെച്ച എന്നോടുള്ള മുഹബ്ബത്തും,, ഇക്കയുടെ നേരത്തെയുള്ള നോട്ടത്തിൽ തന്നെ എനിക്ക് പിടി കിട്ടിയിരുന്നു,,, പക്ഷെ അതിനേക്കാളുമൊക്കെ എനിക്ക് വലുതാണ് എന്റെ ലക്ഷ്യം… എന്റെ ഉപ്പ പറഞ്ഞു തന്ന വാക്കുകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
“നീ ഒരു പെണ്ണാണ്,, അത് കൊണ്ട് തന്നെ ഒരുപാട് പരിമിതികൾ നിനക്കുണ്ട്,, അതിനെയൊക്കെ അതിജീവിച്ചു എന്റെ മോൾ നന്നായി പഠിച്ചു ഒരു ജോലി നേടണം… ജീവിതത്തിൽ ഒറ്റപെട്ടു പോകുന്ന ഒരവസ്ഥ വന്നാൽ,, ആരുടേയും മുന്നിൽ കൈ നീട്ടാതെ അന്തസ്സോടെ ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം അനിവാര്യമാണ്… പിന്നെ ഞാനിപ്പോ നടത്തുന്ന കല്യാണം,, അത് മോൾക്ക് വേണ്ടി ഞാൻ ഒരുക്കുന്ന സുരക്ഷാ വലയമാണ്,,… എന്ത് വന്നാലും മോളുടെ പഠനം പാതി വഴിയിൽ നിർത്താൻ പാടില്ല “… എന്റെ ഉപ്പയുടെ നിശ്ചയദാർഢ്യത്തോടെയുള്ള ഈ വാക്കുകൾക്കു വേണ്ടി മാത്രമാണ് ഇക്കാ,, ഞാൻ ഇങ്ങനെയൊരു അകലം സൃഷ്ടിച്ചത്..അതെത്രത്തോളം പോകുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല….

ഓരോന്നു ആലോചിച്ചു അവർ രണ്ടു പേരും നിദ്രയെ പുൽകി….
*******************************

അവിടെ അവർ രണ്ടു പേരും ഉറങ്ങി കഴിഞ്ഞു… പക്ഷെ അങ്ങകലെ മറ്റൊരു നാട്ടിൽ,, കൊട്ടാര സമാനമായൊരു വീടുണ്ട്,, അവിടെ ഒരാൾ മാത്രം ഉറങ്ങിയിട്ടില്ല… അവന്റെ ഉറക്കം നഷ്ടപെട്ടിട് ഇപ്പോ 3 വർഷമാകുന്നു… എംകോമിന് പഠിച്ചു കൊണ്ടിരിക്കുകയാണ് അവൻ… എന്ന് കരുതി അവൻ പഠിക്കാൻ വേണ്ടി ഉറക്കമൊഴിച്ചതുമല്ല…

“ഹായ് ഫ്രണ്ട്‌സ്,, ഞാൻ ആദിൽ അഹ്‌മദ്‌,, കുറേ നാളുകളായി ഞാനൊരു പെൺകുട്ടിയെ കിനാവ് കാണാൻ തുടങ്ങിയിട്ട്,, അവളുടെ ഒരു പിക്ചർ വരച്ചെടുക്കാനാണ് ഞാൻ ഉറക്കമൊഴിഞ്ഞിരിക്കുന്നത്… എന്നും എന്റെ സ്വപ്നത്തിൽ വന്നു എന്നോട് കിന്നരിച്ചിട്ട് പോകുന്നവൾ… അവൾക്കു വേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്… നേരിൽ കാണുന്ന നിമിഷത്തിനു വേണ്ടി ഞാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെയായി,, എനി എന്നോടൊപ്പം നിങ്ങളും അവളെ കാത്തിരിക്കേണ്ടി വരും “

ആദിൽ,, അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയാണ്,, പഠനത്തിലും പഠനേതര വിഷയത്തിലും എന്നും മുൻപന്തിയിലാണവൻ,, ചുരുക്കി പറഞ്ഞാൽ ഒരു സകല കലാ വല്ലഭൻ..

നാട്ടുകാരുടെയും കോളേജിലെ കൂട്ടുകാരുടെയും ഇഷ്ടപെട്ട പ്രിയ ഗായകൻ ആദിലിന്റെയും അവന്റെ പെണ്ണിന്റെയും പ്രണയത്തിന്റെ സമാരംഭം അറിയാനും,, അക്കു എന്ന അഷ്കറിന്റെയും ഷാദിയയുടെയും ജീവിത സല്ലാപങ്ങൾ ആസ്വദിക്കുവാനും എനി നിങ്ങൾ കാത്തിരുന്നേ മതിയാകൂ…..
“ഇക്കാ ” സ്നേഹത്തോടെയുള്ള ആ വിളി കേട്ടു ഞാനൊന്നു ഞെട്ടി.. സുബ്ഹി നമസ്‍കാരം കഴിഞ്ഞുള്ള പ്രാർത്ഥനയിലായിരുന്നു ഞാനപ്പോൾ…..

മെല്ലെ ഞാൻ തലയുയർത്തി നോക്കിയപ്പോൾ കുളി കഴിഞ്ഞു നിൽക്കുന്ന അവളെയാണ് ഞാൻ കണ്ടത്… ഇളം നീല നിറത്തിലുള്ള ചുരിദാറിൽ അവൾ ഒന്ന് കൂടി മൊഞ്ചത്തിയായിട്ടുണ്ട്,,, എനി അവൾ എന്റെ കെട്ടിയോൾ ആയോണ്ട് എനിക്ക് മാത്രം തോന്നുന്നതാണോന്ന് അറീല…

“എന്തേയ് ??” അവളിലേക്ക് നോക്കി കൊണ്ട് ഞാൻ ചോദിച്ചു…

“ഇക്കാ,, എന്നെയൊന്നു വെയ്റ്റ് ചെയ്യണേ,,, ഞാൻ നിസ്കരിച്ചു കഴിഞ്ഞാൽ നമുക്കൊരുമിച്ചു താഴേക്കിറങ്ങാം… ഒന്നും പരിചയമില്ലാത്തോണ്ട് ആകെയൊരു ചമ്മൽ… അത് കൊണ്ടാ… ” അതും പറഞ്ഞവൾ നിസ്കരിക്കാൻ പോയി..

ശോ,, വെറുതെ മോഹിപ്പിച്ചു… ഞാൻ കരുതി ഇന്നലെ നടക്കാതെ പോയ ആദ്യ രാത്രി ഇന്നത്തേക്ക് മാറ്റിവെച്ചു എന്ന് പറയാനായിരിക്കുമെന്ന്… ഇതൊരുമാതിരി മറ്റേടത്തെ കൊതിപ്പിക്കലായി പോയി….

അവളുടെ നിസ്കാരവും കഴിഞ്ഞു അവളോടൊപ്പം സ്റ്റെയർ കേസിന്റെ സ്റ്റെപ്പുകളിറങ്ങുമ്പോഴും എന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു… മുഖമൊന്നു ഉയർത്തുക പോലും ചെയ്യാതെ അവൾ വളരെ ശ്രദ്ധയോടെ ഓരോ പടികളിറങ്ങുമ്പോഴും എന്റെ മനസ്സിൽ മുഴുവൻ അവളായിരുന്നു..

കാല് വെച്ചൊന്നു വീഴ്ത്താൻ നോക്കിയാലോ,,, എന്നാ ആ വീഴ്ചയിൽ അവളെ രക്ഷിക്കാനെന്ന പോലെ എന്റെ നെഞ്ചോട് ചേർക്കമായിരുന്നു… മനസ്സിൽ തോന്നിയ ആ ചിന്ത പ്രാവർത്തികമാക്കാൻ ഒരുങ്ങുമ്പോഴേക്കും പടികൾ തീർന്നിരുന്നു…. ഹും…..സാരമില്ല,, ഇനിയും ചാൻസ് വരും…

“നീയെന്താടാ ഇന്ന് പള്ളിയിലേക്ക് വരായിനി ??” മുമ്പിൽ തന്നെ നിന്നു കൊണ്ടുള്ള ഉപ്പയുടെ ചോദ്യമാണത്..

“അത്,,,,, ഉപ്പ ഞാൻ,,,,, ” എന്ന് പറഞ്ഞു തുടങ്ങുമ്പോഴേക്കും ഉപ്പ അവളെയും ചേർത്ത് പിടിച്ചു നടന്നു കഴിഞ്ഞിരുന്നു….

ഉപ്പ ഇതുവരെ ആരെയും ഇങ്ങനെ ചേർത്ത് പിടിച്ചത് ഞാൻ കണ്ടിട്ടില്ല…. ഇതെന്താ ഇവളോട് മാത്രം ഇത്ര സ്നേഹം,,,, ഇവളുമായിട്ട് ഉപ്പയ്ക് വല്ല ബന്ധവുമുണ്ടോ ???അങ്ങനെ വരാൻ വഴിയില്ലല്ലോ,,, ഉപ്പയ്ക്ക് കൂടെപ്പിറപ്പുകളായിട്ട് ആരുമില്ലെന്ന് ആണ് ഞങ്ങളുടെ അറിവ്….. ഹാ എന്തേലും ആവട്ടെ.,,

ഓരോന്നു ചിന്തിച്ചു കിച്ചണിൽ എത്തിയത് അറിഞ്ഞില്ല… പിന്നാലെ അവളും ഉണ്ടായിരുന്നു…

“എന്താ അക്കു പതിവില്ലാതെ ഈ വഴിക്കൊക്കെ ??”പരിഹാസത്തോടെയുള്ള ഇത്താന്റെ ചോദ്യമൊന്നും ഞാൻ കേട്ടില്ല.. കാരണം അവിടെ നല്ല ചിക്കൻ റോൾ പൊരിച്ചെടുക്കുന്ന മണമുണ്ടായിരുന്നു.. ഞാനതിൽ കൊതി പിടിച് മുന്നോട്ട് നടക്കുമ്പോഴാണ് അവനെ കാണുന്നത്…
എന്റെ അജുനെ,,

ഒരു പാത്രം നിറയെ പലഹാരവുമായി ഇരുന്നിട്ട് ഒറ്റയ്ക്ക് വെട്ടി വിഴുങ്ങുകയാണ്… ഗുണ്ടു മണി…

“ഹായ് ഷാദി “

അജു അവളെ നോക്കി വിളിച്ചു

“ഹായ് അജു,, ഹംന എവിടെ ??”എന്നും ചോദിച്ചു കൊണ്ടവൾ അവനരികിൽ പോയിരുന്നു… കണ്ടാൽ തോന്നും അവനാണ് ഓൾടെ കെട്ടിയോനെന്ന്… ഹും…
“ഹംന ക്ലാസിനു പോകാൻ ഒരുങ്ങി കൊണ്ടിരിക്കുകയാ,,, ഹാ പിന്നേ,,
എങ്ങനെയുണ്ട് ഷാദി നമ്മുടെ അക്കു,, സൂപ്പർ അല്ലേ ??”
“പോടാ “എന്നും പറഞ്ഞവൾ അവനിട്ടൊരു നുള്ളും കൊടുത്തു… പിന്നെ കുറേ നേരം രണ്ടും കൂടി ഒരൊന്നന്നര സംസാരായിരുന്നു..

ഓൻറെയൊരു ഒലക്കമ്മലെ ചോദ്യവും അവളുടെയൊരു കിന്നാരവും… അല്ലാ ഇവളല്ലേ ഇന്നലെ പറഞ്ഞത് ഞാനിവിടെയൊക്കെ ഒന്ന് ഇണങ്ങുന്നത് വരെ ഇക്കാനോട് അകലം പാലിക്കുമെന്ന്… എന്നിട്ട് ഇവൾക് അജുനോട് യാതൊരു അകലവും ഇല്ലല്ലോ… ഇത്ര പെട്ടെന്ന് ഇവൾ ഇവിടെയൊക്കെ ഇണങ്ങിയോ ?? അതോ എന്നോട് മാത്രമുള്ള അകൽച്ചയാണോ… എന്തായാലും നിന്നെ ഞാനിന്ന് ശരിയാക്കാടി.. എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ചിക്കൻ റോൾ തിന്നുന്നതിൽ ശ്രദ്ധിക്കാൻ തുടങ്ങി… അപ്പോഴേക്കും അവൾ ചായയും കുടിച്ചു പുറത്തേക്കിറങ്ങിയിരുന്നു…

” ഇത്താ,, മിന്നു മോളെവിടെ ??അളിയനെയും കാണുന്നില്ലല്ലോ,, “

“രണ്ടു പേരും റൂമിൽ നിന്നും കളിക്കുന്നുണ്ട് “

“ഇത്താ എനിക്കൊരു ചിക്കൻ റോളും കൂടി താ,, കുറച്ചു ചായയും എടുത്തോ “.. അജുവാണ് അത് പറഞ്ഞത്…

“എന്റെ അജു,, ഇതൊക്കെ നീ എവ്ടെയാടാ സ്റ്റോർ ചെയ്തു വെക്കുന്നത് ??അതിനുമാത്രമുള്ള വിശാലതയൊക്കെ നിന്റെ വയറിനുണ്ടോടാ ??”

“ദേ അക്കു,, വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ,, എന്നെ എന്ത് വേണേലും പറഞ്ഞോ,, പക്ഷെ എന്റെ തീറ്റയുടെ കാര്യം മാത്രം ആരും പറയരുത്… “

“നിനക്കെന്താടാ അവനെയൊന്നു ഇക്കാ എന്ന് വിളിച്ചാൽ,,, ഒന്നുമില്ലെങ്കിലും അവളുടെ മുന്നിലെങ്കിലും നീ അവനെ അക്കു എന്ന് വിളിക്കാൻ പഠിക്കണം ” എന്നും പറഞ്ഞു കൊണ്ട് ഉമ്മ അജുന്റെ നേർക്ക് തിരിഞ്ഞു..

“അവൻ വിളിച്ചോട്ടെ ഉമ്മാ,, അവന്റെ മടിയിൽ കിടത്തിയിട്ടല്ലേ എനിക്ക് പേരിട്ടത്,, “എന്നും പറഞ്ഞു ഞാനവനെ ഒന്ന് ആക്കി ചിരിച്ചു..

“അതെ,, ആരോഗ്യം കൊണ്ട് ഞാനാണ് മൂത്തത്,, അപ്പോ അക്കു എന്ന് വിളിക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല ”
പിന്നെ ഞാനവനോട് ഒന്നും പറയാൻ പോയില്ല..

“അവൾ ഇതെവിടെ പോയതാ ഉമ്മാ ??”
“ഓളും നാസിയും (നിയാസ്കന്റെ ഭാര്യ) കൂടിയതാ പുറത്തു നിന്ന് അലക്കുന്നു….. ഷാദിക്ക് എല്ലാ ജോലിയും അറിയാന്ന പറഞ്ഞത്.. പാവം കുട്ടി… ഞങ്ങളോടൊക്കെ വളരെ നല്ല പെരുമാറ്റമാ,, ഇന്നലെ കയറി വന്ന പെണ്ണാണെന്ന് പറയൂല… എല്ലാരോടും നല്ല സ്നേഹത്തിലാ.. അതൊക്കെ കൊണ്ടായിരിക്കും നിന്റെ ഉപ്പയ്ക് നീ ഇവളെ തന്നെ കെട്ടണമെന്ന വാശിയുണ്ടായത്… അപ്പോ നിനക്കല്ലേ എവിടെയുമില്ലാത്ത ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിയാൻ നോക്കിയത് “… ഒറ്റ ശ്വാസത്തിൽ ഉമ്മ അത്രയും പറഞ്ഞിട്ട് ഉമ്മാന്റെ പണിയിൽ മുഴുകി…

Updated: March 12, 2018 — 2:03 am

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story????????????????

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.