അവളാണെന്‍റെ ലോകം [Novel] 149

“നീ എന്തിനാ കരഞ്ഞതെന്ന് പറയാതെ ഞാനിവിടെന്ന് പുറത്തിറങ്ങൂല “എന്നും പറഞ്ഞു ഞാൻ മുഖം തിരിച്ചു…

“ഇക്കാ,,,, അത്,,, ഇക്ക എന്നെ വിട്ട് പോകുന്ന കാര്യം പറഞ്ഞപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല,, അതാ,,, ഉപ്പയോട് ഞാൻ കാര്യമായിട്ട് പറഞ്ഞത് തന്നെയാ ഇക്കയുണ്ടായിരുന്നെങ്കിൽ കോളേജിലേക്കുള്ള യാത്രയൊക്കെ എളുപ്പമായിരിക്കുമെന്ന്,,, ഇക്കയില്ലാത്ത നിമിഷങ്ങളെ കുറിച്ചോർക്കുമ്പോൾ തന്നെ ഇപ്പോ എനിക്ക് സങ്കടം വരും… എനിക്ക് പറ്റില്ല ഇക്കയില്ലാതെ ഈ വീട്ടിൽ തനിച്ചു താമസിക്കാൻ ” അതും പറഞ്ഞവൾ തിരിഞ്ഞു നിന്ന എന്റെ പിന്നിലൂടെ വന്ന് വീണ്ടും വാരി പുണർന്ന് കരയാൻ തുടങ്ങി… ഇപ്പോഴാ എനിക്ക് സമാദാനമായത്,, ഷർട്ടിന്റെ ബാക്ക് ഭാഗവും കണ്ണീരിൽ കുതിർന്നു ഒരു പരുവത്തിലായി…

അവളെക്കാൾ വിഷമം എനിക്കുണ്ടായിട്ടും ഞാനത് പുറത്തു കാണിച്ചില്ല…

“എടി,, ഷാദി,,, നീ പോയി വേറൊരു ഷർട് എടുത്തിട്ട് വന്നേ,, ഇതും ഇട്ടോണ്ട് എനി പോകാൻ പറ്റില്ല,,, മൊത്തം നിന്റെ കണ്ണീരാ,, എന്റെ ഗ്ലാമറിൽ നീ കണ്ണ് വെച്ചപ്പോഴേ എനിക്ക് തോന്നിയിരുന്നു നീ എന്നെ ഹലാക്കിന്റെ അവലും കഞ്ഞിയാക്കുമെന്ന് “.. ഉള്ളിൽ കരഞ്ഞു കൊണ്ട് പുറത്തു ഞാൻ ചിരി അഭിനയിച്ചു അവളിൽ നിന്ന് ആ വിഷയത്തെ മാറ്റി മറച്ചു…

സുറുമയെഴുതിയ അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയത് നോക്കി ഞാൻ കുറേ കളിയാക്കി ചിരിച്ചു,, അവൾക്ക് ചിരി വന്നില്ലെങ്കിലും ഞാൻ ഇക്കിളിയാക്കി കുറച്ചൊക്കെ അവളെ ചിരിപ്പിച്ചു…
കഴുത്തിൽ കിടക്കുന്ന അവളുടെ മഹർ മാലയെ തൊട്ട് കാണിച്ചു കൊടുത്തിട്ട് ഞാൻ പറഞ്ഞു

“ഷാദി,,, ഞാൻ നിന്നോടൊപ്പം എന്നുമുണ്ട് എന്നുള്ളതിനുള്ള തെളിവാണ് നിന്റെ ഈ നെഞ്ചിൽ കിടന്നാടുന്ന ഈ മാല” അത് പറഞ്ഞിട്ടും അവൾക്ക് വലിയൊരു തെളിവ് മുഖത്തു വന്നിട്ടില്ല… പിന്നെ ഞാൻ എന്റെ പതിനെട്ടാമത്തെ അടവ് പ്രയോഗിച്ചു…
എന്നിലേക്ക് ചേർത്ത് നിർത്തി നെറുകയിൽ ഒരു മുത്തം നൽകി… എനിക്കഭിമുഖമായി നിർത്തി

പതിയെ ഞാനെന്റെ കൈ അവളുടെ ഉദരത്തിൽ വെച്ചു പറഞ്ഞു,, നിന്റെ ഉള്ളിൽ ഈ അക്കൂന്റെ രക്തതുടിപ്പ് കൂടിയായാൽ പിന്നെ ഷാദി ഒറ്റക്കാവില്ലല്ലോ,,, “

അത് പറഞ്ഞപ്പോഴേക്കും പെണ്ണ് നാണം കൊണ്ട് എന്നെയൊന്നു നുള്ളി നോവിപ്പിച്ചു… ദുഃഖങ്ങളോട് തൽകാലം വിട പറഞ്ഞു കൊണ്ട് ഞാനും അവളും വീട്ടിൽ നിന്ന് യാത്ര തിരിച്ചു…

*******************************************

“എവിടെയെത്തി ആദി നിന്റെ ദിവ്യ പ്രണയം ??”… എനിക്കരികിലേക്ക് വന്നു കൊണ്ട് ആ ചോദ്യം ചോദിച്ചയാളുടെ മുഖത്തേക്ക് ഞാനൊന്നു നോക്കി…..

ഒരു പുഞ്ചിരിയോടെ ഞാൻ എന്റെ പ്രണയത്തെ കുറിച്ചു വാചാലനാകാൻ തുടങ്ങി….

ഞാനെന്റെ പ്രണയത്തെ കുറിച്ചു വാചാലനായി…
“അതേ,, ഈ ആദിയുടെ പ്രണയം ദിവ്യമാണ് ഉമ്മാ,,, സ്പർശന സുഖം ഏൽക്കാതെ കിനാവിലൂടെ മാത്രം നെയ്തെടുത്ത സ്നേഹാഗോപുരം,,കളങ്കമേൽക്കാത്ത പ്രണയം ,,,,, അത് കൊണ്ട് തന്നെ ദിവ്യ പ്രണയം എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ “…. അതും പറഞ് ഞാൻ എന്റെ ഉമ്മയ്ക്ക് മുന്നിൽ വന്നു നിന്നു… എന്തോ ഉമ്മയെനിക്ക് മുഖം തരാതെ പിന്തിരിഞ്ഞു കളഞ്ഞു… പിറകിലെ ചെന്ന് ഞാൻ ഉമ്മയുടെ കഴുത്തിന് ഇരു കരങ്ങൾ കൊണ്ട് വലയം ചെയ്തു വെച്ചു…
“എന്തേയ്,,, ആയിഷുമ്മ കുട്ടിക്ക് ഇന്നിത്ര ഗൗരവം,,, ഓഹ്,, ഇങ്ങളെ അഹമ്മദ് മാരൻ വന്നില്ലല്ലോ,,, അതിന്റെ പവർ കട്ട് ആണോ മുഖത്തു “… അതും പറഞ് ഞാൻ ഉമ്മയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…
“പോടാ ഹംക്കെ,,, സ്വന്തം ഉപ്പാനെ പറയുന്നത് കേട്ടില്ലേ,,, ഇങ്ങനെയൊക്കെ പറയാൻ എന്റെ മോന് നല്ലോണം അറിയാല്ലോ “.. പറഞ്ഞു തീർന്നതും ഉമ്മയെന്റെ കൈകളെ അടർത്തി മാറ്റി എന്റെ ബെഡിൽ പോയിരുന്നു…
“എന്തിനാ ആദി,, ഇയ്യിങ്ങനെ വാശി കാണിക്കുന്നേ,, ??,, എന്താ ഏതാ എന്നറിയാത്ത ഒരു പെൺകുട്ടിക്ക് വേണ്ടി നീ ഇങ്ങനെ ഉപ്പയോട് എതിർത്ത് സംസാരിക്കേണ്ട കാര്യമില്ലായിരുന്നു… ഉപ്പയ്ക്കത് നിന്നോടുള്ള ദേഷ്യം കൂട്ടുകയേ ഉള്ളു… ”
“ഉമ്മ പറഞ്ഞത് ശരിയാണ്,,, പക്ഷെ എനിക്ക് പറ്റില്ല,, സനയെ എന്റെ പെണ്ണായിട്ട് കാണാൻ,, സങ്കൽപ്പിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്.. ”
“ഹും,,, സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഒരല്പം പ്രയാസമാണ് ആദി,,, ജീവിതത്തിൽ ഇന്നേ വരെ നേരിൽ കാണാത്ത പെണ്ണിനെ നിന്റെ സ്വന്തമാണെന്ന് സങ്കൽപ്പിക്കാൻ കഴിയുന്ന നിനക്കു,, ജീവനേക്കാളേറെ നിന്നെ സ്നേഹിക്കുന്ന പെണ്ണിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാൽ അത് ഞാൻ വിശ്വസിക്കണോ,,, നിന്റെ ഉപ്പ കൊടുത്ത വാക്കിന്റെ പുറത്തു മാത്രമാണ് അവൾ നിന്നെയും പ്രതീക്ഷിച്ചു ജീവിതം തള്ളി നീക്കുന്നത്… എന്നെങ്കിലും നിന്റെ മനസ്സ് മാറുമെന്ന് കരുതി,,, പക്ഷെ നീ,, നാൾക്കു നാൾ കഴിയുന്തോറും ഞങ്ങളുടെയൊക്കെ പ്രതീക്ഷകളെ തകിടം മറിക്കുകയാണ് ചെയ്യുന്നത്… നീയെന്താ ആദി പ്രായോഗികമായി ഇനിയും ചിന്തിക്കാത്തത്,, നീ കിനാവ് കണ്ടത് പോലൊരു പെണ്ണെനി ഇല്ലെങ്കിലോ ???”…
ഉമ്മയുടെ വാക്കുകളും,, ഏറെ വേദനിപ്പിക്കുന്ന ചോദ്യവും എന്നിലേക്ക് വന്നടുത്തപ്പോൾ,, ശരീരവും മനസ്സും പാതി തളർന്ന് ഞാനെന്റെ ഉമ്മയുടെ മടിയിലേക്ക് ചാഞ്ഞു…
“അറിയില്ല ഉമ്മാ ഞാനെന്താ ഇങ്ങനെയെന്ന്,,, പ്രായോഗികമായി ഞാൻ ഒരുപാട് ചിന്തിച്ചതാണ്,, അവളെന്നൊരു പെണ്ണ് ചിലപ്പോ ഈ മണ്ണിൽ ഉണ്ടായിരിക്കില്ലന്ന്,, എന്നിട്ടും മനസ്സ് വീണ്ടും വീണ്ടും അവളെ കാത്തിരിക്കുന്നതോർക്കുമ്പോൾ ചെറിയൊരു പ്രതീക്ഷ എന്നിലും ഉടലെടുക്കുന്നു… എല്ലാ സൗഭാഗ്യങ്ങളും പടച്ചോനെനിക്ക് തന്നു,,, പക്ഷെ ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ നിർഭാഗ്യവാനായി പോയല്ലോ ഉമ്മാ,,, ഈയൊരു വർഷം കൂടി നിങ്ങളെനിക്ക് സമയം തരണം,, അതിനുള്ളിൽ അവളെനിക്ക് മുന്നിൽ പ്രത്യക്ഷമാകുന്നില്ല എങ്കിൽ,, നിങ്ങൾ പറയുന്നതൊക്കെയും അനുസരിക്കാൻ ഞാൻ തയ്യാറാണ്… ” പറഞ്ഞു തീരുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു…,ആ കണ്ണുനീർ ഉമ്മാ കണ്ടത് കൊണ്ടാകണം അവസാനമായി പ്രതീക്ഷയേകുന്ന വാക്കുകൾ എനിക്ക് സമ്മാനിച്ചിട്ട് പോയത്
“പടച്ചോന്റെ കിതാബിൽ അവളെ നിനക്കാണ് വിധിച്ചതെങ്കിൽ,, എന്ത് വലിയ തടസ്സമുണ്ടായാലും അവൾ നിന്നെ തേടി വരും “….
*******************************
മനസ്സിലൊരു ലക്ഷ്യവുമായാണ് ഞാൻ എന്റെ യാത്ര ആരംഭിച്ചത്… ഉപ്പയ്ക്ക് ഷാദിയോടുള്ള അതിരു കവിഞ്ഞ സ്നേഹം,, അതെന്തു കൊണ്ടാണെന്ന് എനിക്ക് അറിയണം… ഒന്നുകിൽ ഷാദിയിലൂടെ,,, അല്ലെങ്കിൽ അവളുടെ ഉപ്പയിലൂടെ,,,… എന്റെ ഉപ്പയേക്കാളും സൗമ്യനാണ് അദ്ദേഹം.. അപ്പൊ എന്ത് കൊണ്ടും അവളുടെ ഉപ്പയോട് ചോദിക്കുന്നത് തന്നെയായിരിക്കും ഉത്തമം..
“ഇക്ക ഇങ്ങളെന്തേലും പറയ്,,,, എനിക്ക് ബോറടിക്കുന്നു “..
ചിന്തകളെ കീറി മുറിച്ചു കൊണ്ട് ഷാദിയുടെ വാക്കുകൾ എന്നെ തേടി വന്നു…
“ആഹാ,, ബോറടിക്കുന്നെങ്കിൽ നീ തിരിച്ചടിക്കെടി,, ”
“ദേ,, ഇക്ക ചളി വാരി എറിയരുത്,, കഴുകാൻ വെള്ളം സ്റ്റോക്കില്ല ട്ടോ “…
“ഞമ്മളെന്തേലും പറഞ്ഞാൽ ചളി,, നീ പറഞ്ഞാൽ കാര്യം,,, ഇതെവിടെത്തെ ന്യായമാ,, “.. ഞാനല്പം ഗമ പിടിച്ചിരുന്നു ഡ്രൈവ് തുടർന്ന് കൊണ്ടിരുന്നു…
അതിനേക്കാൾ ഗർവ് പെണ്ണിന്…. എന്റെ പടച്ചോനേ ഇതൊരു വഴിക്ക് പോകൂല്ല….
“ഷാദി,,, ഈ ഡ്രൈവിംഗ് എനി രണ്ടു മണിക്കൂർ കൂടിയുണ്ട്,, അതുവരെ ഇങ്ങനെ മുഖം വീർപ്പിക്കാനാണോ ഇന്റെ ഉദ്ദേശം,, അങ്ങനെയെങ്കിൽ ഞാനിപ്പോ തന്നെ വണ്ടി തിരിച്ചു വിടും “…
ആ പറഞ്ഞത് ഏറ്റു… അവൾ മെല്ലെ എന്നെ നോക്കി ചിരിച്ചു… കവിളിൽ പിടിച്ചൊരു നുള്ളും തന്നു… ഈ നുള്ള് പീന്നെനിക്കിടെക്കിടെ തന്നോണ്ടിരിക്കും… അതൊരു കിസ്സായിരുന്നെങ്കിൽ ഏറ്റു വാങ്ങാൻ എന്ത് രസമായിരിക്കും… അല്ലെങ്കിലും ഇവൾക്കൊക്കെ ഞമ്മളെ രസം അറിഞ്ഞു പ്രവർത്തിക്കാനറിയൂല…
“അയ്യേ,, ഞാൻ മുഖം വീർപ്പിച്ചിട്ടൊന്നുമില്ല,, ഇക്കയുടെ മുഖ ഭാവം കണ്ടപ്പോ അത് പോലെ അനുകരിച്ചു നോക്കിയതാ,,, അതേതായാലും സക്സസ്സ് ആയി… ”
“അത് ഞമ്മക്കിട്ട് താങ്ങിയതാണല്ലേ,,, ഹാ ഏതായാലും വേണ്ടില്ല,, നീ പറ നിന്റെ വിശേഷങ്ങൾ ”
“എന്റെ വിശേഷം അറിയാൻ എനി കുറച്ചു ദിവസം കൂടി കഴിയണം മോനേ,,, അപ്പോ പറയാം ” അത് പറഞ്ഞിട്ട് അവളെന്നെയൊന്നു കണ്ണിറുക്കി കാണിച്ചു..
“ആഹാ,, ഇന്റെ സംസാരം ഇപ്പൊ ഞമ്മളെ ലെവലിലേക്ക് വരുന്നുണ്ടല്ലോ,,, അതേതായാലും നന്നായി.. ”
“ഇക്ക പറയ്,, ഇക്കയുടെ വിശേഷങ്ങൾ,, ഇങ്ങക്ക് ഫ്രണ്ട്‌സ് ആയിട്ട് ആരുമില്ലേ ??”
“ഉണ്ടല്ലോ,,, എന്റെ ബെസ്ററ് ഫ്രണ്ട് ആണ് നിച്ചൂക്ക,, പിന്നെ വീടിനു വെളിയിൽ സൗഹൃദങ്ങൾ കുറവാണു… ഉപ്പയ്ക്ക് താല്പര്യമില്ലാത്ത കാര്യമാണ്… അധികം സൗഹൃദം ആരോടുമില്ല… എനിക്കുമില്ല നിച്ചൂക്കയ്ക്കുമില്ല,,, അതിന്റെയൊക്കെ കൂടി അജുവിനുണ്ട്… ഇഷ്ടം പോലെ… അവനെ തന്നെ ഉപ്പ വഴക്ക് പറയാറുണ്ട്… അവനതൊന്നും കാര്യമാക്കാറില്ല… എന്തേലും പ്രശ്നം വന്നാൽ സഹായിക്കാൻ ഫ്രെണ്ട്സ് മാത്രേ കാണൂന്ന് പറഞ് അവൻ ഉപ്പയോട് തർക്കിക്കുന്നത് കാണാം… അവൻ പറഞ്ഞതും ശരിയാണ്,,, “…
“അപ്പോ ഇക്കയ്ക്ക് പഠിക്കുന്ന ടൈമിലും ഫ്രണ്ട്സ് ഒന്നുമുണ്ടായില്ലേ ??”
“ഉണ്ടായിരുന്നു,, കോളേജിൽ മാത്രം ഒതുങ്ങുന്ന സൗഹൃദം ആയിരുന്നു.”
“അപ്പൊ പ്രണയമോ ??”

Updated: March 12, 2018 — 2:03 am

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story????????????????

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.