അവളാണെന്‍റെ ലോകം [Novel] 149

പടച്ചോനേ ഞാൻ മനസ്സിൽ കൂടി ചിന്തിക്കാത്ത കാര്യമാ ഈ പെണ്ണ് ഇവിടെന്ന് പറഞ്ഞു കൂട്ടുന്നത്… ഇതൊക്കെ കേട്ട് ഷഫ്‌ന നല്ല ചിരിയൊക്കെ മുഖത്തു ഫിറ്റ് ഞമ്മളെ നോക്കുന്നുണ്ട്.. എല്ലാം കേട്ടിട്ട് ഷാദിയൊന്നും പ്രതികരിക്കുന്നില്ലല്ലോ…

“ഈ ഞങ്ങൾ എന്ന് പറഞ്ഞത് ആരൊക്കെയാടി ഹംന ??” ചോദിച്ചത് അജുവായിരുന്നു…

“ഞാനും ഷഫ്‌നയും ഇത്തയും പിന്നെ ഈ ഷാദിയും… നിച്ചൂക്കയും ഇത്തയും ബൈക്കിൽ വന്നോട്ടെ “..

“ആഹാ,, ഷഫ്‌നയുണ്ടോ,,, എന്നാ ഞാനുമുണ്ട്. പിന്നെ ഷാദിയോട് കുറെയായി ഞമ്മളൊറ്റക്ക് ഒന്ന് സംസാരിച്ചിട്ട്,, ഇന്നേതായാലും അതും നടത്താം “.. അതും പറഞ്ഞു അജു എന്നെയൊന്നു നോക്കി..

“ഒരു കാര്യം ചെയ്യ്,, നീ ഇവരെയൊക്കെ കൂട്ടി പൊയ്ക്കോ,, പോക്കറ്റ് മണി ഞാൻ തരാം.. ”
ഞാൻ അജുനോട് പറഞ് രക്ഷപെടാന്ന് വിചാരിച്ചു… അപ്പോഴാണ് ഉമ്മ അങ്ങോട്ടേക്ക് വന്നത്.

“ഷാദി,, നിന്നെ ഉപ്പ വിളിക്കുന്നുണ്ട്,, നീ ഒന്നങ്ങോട്ട് ചെല്ല് “… ഉമ്മ പറഞ്ഞു തീർന്നതും ഷാദി എന്നെയൊന്നു തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ അവിടെന്ന് പോയി…

ഷാദിക്ക് വേണ്ടി ഞാനൊഴിച്ചിട്ട കസേരയിലേക്ക് ഷഫ്‌ന വന്നിരിക്കുമെന്നോർത്തിട്ട് ഞാനുടനെ അജുന്റെ അടുത്തേക്ക് മാറിയിരുന്നു… ഷഫ്‌നയാണെങ്കിൽ എനിക്കഭിമുഖമായി തന്നെ പോയി ഇരിക്കുകയും ചെയ്തു… പടച്ചോനേ,, എന്റെ ഷാദി വരുന്നതിനു മുന്നെ ഇവിടെന്ന് രക്ഷപ്പെടണം…

“അക്കൂക്ക,, ഇങ്ങൾ ഞമ്മളെ കൂട്ടിയിട്ട് പോകുമോ ഇല്ലയോ ??” ഹംന കട്ട കലിപ്പിൽ ആണ് ഞമ്മളോട് ചോദിച്ചത്..

ഷഫ്‌നയുണ്ടെന്ന് അറിഞ്ഞാൽ ഷാദി പിണങ്ങും,, അത് കൊണ്ട് എന്തേലും പറഞ്ഞു തടിയൂരണം..

“എനിക്കിന്ന് പറ്റില്ല മോളെ,, നമുക്ക് നാളെ പോകാം.. “.. അതും പറഞ് ഞാൻ എഴുന്നേറ്റതും ഷഫ്‌നയുടെ കമ്മന്റ് വന്നതും ഒരുമിച്ചായിരുന്നു..

“എന്താ അക്കു ഇയ്യിപ്പോ ഇങ്ങനെ,, ?? കല്യാണമൊക്കെ കഴിഞ്ഞപ്പോഴേക്കും നമ്മളാരെയും വേണ്ടാതായി അല്ലേ “… സെന്റി അടിച്ചോണ്ടുള്ള ഓൾടെ ആ ചോദ്യം ഞമ്മക്കെവിടെയും പിടിച്ചില്ല… തിരിച്ചൊരു മറുപടി കൊടുക്കാനൊരുങ്ങുമ്പോഴേക്കും ഷാദി മുഖം വീർപ്പിച്ചു കൊണ്ട് എനിക്കരികിലേക്ക് വന്നു…

“ഇക്കാനെ ഉപ്പ വിളിക്കുന്നുണ്ട് “… എന്ന് മാത്രം പറഞ് ഷാദി മുഖം താഴ്ത്തി അവിടെ തന്നെ നിന്നു… ഷഫ്‌നയോട് ഒരു മറുപടി പറയാൻ നിൽക്കാതെ ഞാൻ അവിടെന്ന് പോകാനൊരുങ്ങി… ഇടയ്ക്കെപ്പോഴെ ഷാദിയിലേക്ക് ഒരു നോട്ടമെറിഞ്ഞപ്പോൾ അവളും ഷഫ്‌നയും എന്തോ സംസാരിച്ചിരുന്നു ചായ കുടിക്കുന്നത് കണ്ടപ്പോൾ ഉള്ളിലൊരു ചിരി വന്നു…

“എന്താ ഉപ്പാ വിളിപ്പിച്ചത് “.. വളരെ താഴ്മയോടെ ഞാൻ ചോദിച്ചു…

“അങ്ങേയ്ക്ക് ഇന്ന് വല്ല വയ്യായ്കയും ഉണ്ടോ ??”…

ചോദ്യത്തിന്റെ ശൈലി മാറിയത് കണ്ടു ഞാനൊന്നു ഉപ്പയുടെ മുഖത്തേക്ക് നോക്കി… എന്നെ പരിഹസിച്ചു കൊണ്ടുള്ള ആ ചോദ്യം എന്തിനാണെന്ന ഭാവത്തിൽ ഞാനെന്റെ നോട്ടം തുടർന്നു,, വാക്ക് കൊണ്ടൊരു മറുപടി കൊടുക്കാതെ,,

“നീ ഇന്ന് തന്നെ ഷാദിയെയും കൂട്ടി ഓൾടെ വീട് വരെ ഒന്ന് പോയി വാ,,,, പിന്നെ അതിനുള്ള സമയം കിട്ടിയെന്ന് വരില്ല,,,, എനിക്കിന്ന് വയ്യ എന്നൊരു കാരണം എനിക്ക് കേൾക്കണ്ട അക്കു,, , അവളുടെ അഡിമിഷനും കാര്യങ്ങളുമൊക്കെ നീ തന്നെ നോക്കണം… നീ പോകുന്നതിന്റെ ഉള്ളിൽ തന്നെ എല്ലാം ശരിയായാൽ അത്രയും നല്ലത് “… ഒറ്റ ശ്വാസത്തിൽ ഉപ്പ അത്രയും പറഞ്ഞു നിർത്തി…..

“ആഹ്,, ഞാൻ പൊയ്ക്കൊള്ളാം,, “

“പറ്റുമെങ്കിൽ ഇന്ന് തന്നെ തിരിച്ചു വരണം,, അല്ലെങ്കിൽ നാളെ രാവിലെ അവിടെന്ന് തിരിക്കണം.. ഷാദിയെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഇപ്പോ മനസ്സിനെന്തോ സമാദാനക്കേടാണ്… “

“അത്രയും ദൂരം പോയിട്ട് ഇന്ന് തന്നെ വരാൻ പറ്റൂന്ന് തോന്നുന്നില്ല ഉപ്പ,,, ഇൻശാ അല്ലാഹ് നാളെ രാവിലെ ഞാൻ അവിടെന്ന് തിരിക്കാം.. “.. അതും പറഞ്ഞു ഞാനവിടെന്ന് പിന്തിരിഞ്ഞു..

“അക്കു,, നീ ഒന്നവിടെ നിന്നേ “.. പിന്നിൽ നിന്നും ഉപ്പയുടെ വിളി കേട്ട് ഞാനൊന്നു തിരിഞ്ഞു നോക്കി..

“നിനക്ക് കുറച്ചൂടെ ലീവ് നീട്ടി കിട്ടാൻ പറ്റുമോന്ന് ഒന്ന് നോക്കണം,,, അവളോട് ഞാനൊന്ന് സംസാരിച്ചപ്പോ ഓൾക്കെന്തോ ടെൻഷൻ ഉള്ള പോലെ തോന്നി,,, എന്താന്ന് ചോദിച്ചപ്പോ പറഞ്ഞു,, കോളേജിലേക്കുള്ള പോക്കും വരവുമൊക്കെ ഒന്ന് പരിചിതമാകുന്നത് വരെ ഇക്ക കൂടെയുണ്ടായാൽ മതി എന്ന് “…

സന്തോഷം തോന്നിയിരുന്നു ഉപ്പയുടെ ആ സംസാരത്തിൽ,, പക്ഷെ,, നടക്കാൻ പോകാത്ത കാര്യമാണെന്നോർത്തപ്പോൾ മനസ്സൊന്നു നൊന്തു.. അത് പുറത്തു കാണിക്കാതെ ഉപ്പയോട് നോക്കാം എന്നൊരു മറുപടി മാത്രം കൊടുത്തു ഞാനിവിടെന്ന് പോന്നു..

**********************************

എന്നിലേക്കടുക്കാതെ അവൾ അകന്നു കൊണ്ടിരുക്കുന്നതെന്തിനാണ് എന്ന കാര്യം ആലോചിച്ചിട്ട് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല… ആദ്യമൊക്കെ ആദി,, ആദി എന്നും വിളിച്ചു എന്നോട് കിന്നാരം പറയാനും എന്റൊപ്പമിരിക്കാനുമൊക്കെ അവൾക്കായിരുന്നു ഉത്സാഹം കൂടുതൽ,, ഇന്നത് മാറി,,, കിനാവിൽ പോലും വരാൻ അവൾക്കിന്ന് മടിയായിരിക്കുന്നു… എന്താണിതിന്റെയൊക്കെ അർത്ഥം…

മനസസ്സിൽ തോന്നിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടാതെ വന്നപ്പോൾ ഞാനെന്റെ സിസ്റ്റത്തിന്റെ മിന്നിലിരുന്നു… ഞാൻ വരച്ചെടുത്ത എന്റെ പെണ്ണിന് ജീവൻ നൽകിയിട്ടുള്ളത് ഇതിനുള്ളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഫോട്ടോകളിലൂടെയാണ്.. ഞാനും അവളും ഒന്നിച്ചിരിക്കുന്ന ഫോട്ടോ എഡിറ്റിംഗാണ് ഇപ്പോ എന്റെ മെയിൻ ഹോബി.. എന്റെ പ്രിയപ്പെട്ട ഗുൽമോഹറിന്റെ ചുവട്ടിൽ,, എന്റെ തോളോട് ചാഞ്ഞിരിക്കുന്ന പെണ്ണ്,,, അതിലാണവൾക്ക് മൊഞ്ചു കൂടുതൽ എന്നെനിക്ക് തോന്നുന്നു… അല്ല അതിൽ തന്നെയാണ് അവൾ സുന്ദരി… എന്നോട് ചേരുമ്പോൾ മാത്രമേ എന്റെ കണ്ണിൽ നിനക്ക് മൊഞ്ചു കൂടുന്നുള്ളു പെണ്ണെ.. ഫോട്ടോ അനിമേഷൻസ് കണ്ടു കൊണ്ടിരിക്കുമ്പോഴാണ് എന്റെ തോളിലൊരു കര സ്പർശം കൊണ്ടത്… ആരാണെന്നറിയാൻ ഞാനൊന്ന് തിരിഞ്ഞു നോക്കി
**************************************
ഷാദിയുടെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഞാനും അവളും… അതിനിടെ പിണക്കം ആണെന്ന് പറഞ് ഹംന എന്നോട് വഴക്കിട്ട് പോകുകയും ചെയ്തു….. പർദ്ദയൊക്കെ ഇട്ട് ഷാദി ഇന്ന് പതിവിലുമധികം സുന്ദരിയായിരിക്കുന്നു,,, ആ കണ്ണുകളിൽ ഇന്നവൾ സുറുമയെഴുതുന്നത് ഞാൻ നോക്കിയിരുന്നു… അതും കൂടിയായപ്പോൾ പെണ്ണ് ഒന്നൊന്നര മൊഞ്ചിൽ അങ്ങനെ വെട്ടി തിളങ്ങി നിൽക്കയാണ്….അതും കൂടി കണ്ടപ്പോൾ എനിക്ക് ഈ യാത്ര അങ്ങ് ക്യാൻസൽ ചെയ്താലോ എന്ന് വരെ തോന്നി പോയി…

“ഷാദി,, നീ ഇന്ന് ഒടുക്കത്തെ ഗ്ലാമറിലാണല്ലോ “..

“ആഹാ,, കേൾക്കാൻ നല്ല സുഖമുള്ള വാക്കുകൾ,,, ഞമ്മക്ക് എത്ര ഗ്ലാമർ ഉണ്ടായാലും ഇങ്ങളോളം എത്തില്ലല്ലോ “…

“അതെന്താ ഷാദി,, ഇയ്യ്‌ ഞമ്മളെ ആക്കിയതാണോ ??”

“ഹേയ്,, ഞാൻ കാര്യം പറഞ്ഞതാ,,, അല്ലെങ്കിലും ഇങ്ങളെ മൊഞ്ചു കണ്ടിട്ടല്ല ഷഫ്നയ്ക്കൊക്കെ ഒരിളക്കം കൂടുതൽ “..

“ദേ,, പിന്നേം ഷഫ്‌ന,,, നിനക്കു ഈ പേര് ഒരു ദിവസം പറഞ്ഞില്ലെങ്കിൽ മനസ്സമാദാനം കിട്ടൂലെടി പെണ്ണെ “,,, അതും പറഞ് ഞാൻ ബെഡിലിരുന്നു… എന്റെ മുഖ ഭാവം മാറിയത് കൊണ്ടാകണം അവൾ എനിക്ക് മുന്നിൽ വന്ന് നിന്നത്…

“അതൊന്നുമല്ല ഇക്കാ,, എനിക്ക് ആദ്യം അവളോട് ദേഷ്യമൊക്കെ തന്നെയായിരുന്നു,, ഇപ്പോ അടുത്തറിഞ്ഞപ്പോ അതൊക്കെ പോയി,,, അതുമല്ല അവളെക്കാൾ ഇപ്പോ ഇനി ഇക്കയെ മനസിലാകുന്നത് കൊണ്ട് കുഴപ്പമില്ല,, ഞാൻ ആ പേര് പറഞ് എന്റിക്കാനേ വേദനിപ്പിക്കില്ല… എന്ന് കരുതി മോനധികം അവളോട് മിണ്ടാനും പോകണ്ട ട്ടോ “…അതും പറഞ് അവൾ എന്റെ മൂക്കു പിടിച്ചു വലിച്ചു,,,, തിരികെ നടക്കാൻ ഒരുങ്ങിയ അവളെ അവിടെ തന്നെ പിടിച്ചു നിർത്തി… മുഖമുയർത്തി ഞാനവളോട് ചോദിച്ചു..

“നീയെന്താ ഉപ്പാനോട് പറഞ്ഞത് “

“ഞാനൊന്നും പറഞ്ഞില്ലല്ലോ,, ഉപ്പ ഇന്ന് അഡ്മിഷന്റെ കാര്യമൊക്കെ പറഞ്ഞപ്പോ പെട്ടെന്ന് എനിക്കെന്തോ ടെൻഷൻ ആയി,, എന്റെ മാറ്റം കണ്ടപ്പോ ഉപ്പ ചോദിക്കും ചെയ്തു,, നിനക്കെന്താ മോളെ ടെൻഷൻ എന്ന്,, അപ്പോ ഞാൻ വേഗം വിഷയം മാറ്റാനായി പറഞ്ഞു,, അത് ഇക്ക പെട്ടെന്ന് തന്നെ പോകുന്നോണ്ടുള്ള ടെൻഷൻ ആണെന്ന്,, വേറൊന്നും പറഞ്ഞില്ല “..

“ഓഹ്,, അപ്പോ ഉപ്പയുടെ മുന്നിൽ നിന്ന് വിഷയം മാറ്റാൻ പറഞ്ഞതാണല്ലേ,, ഞാൻ കരുതി ശരിക്കും നിനക്ക് ടെൻഷൻ ആയോണ്ടാണെന്ന്,,, എന്നാ ശരി,, നീ പെട്ടെന്ന് റെഡി ആക്,,, നമുക്കിറങ്ങാം “.. പറഞ്ഞു തീർന്നതും aഎഴുന്നേറ്റ് നിന്ന എന്റെ നെഞ്ചിലേക്ക് വീണ് അവൾ പൊട്ടി കരയാൻ തുടങ്ങി…

“എന്താ,,, ഷാദി,, ഇത്,,, നീയെന്തിനാ കരയുന്നെ,,, ഈ ഇക്കാനോട് പറയെടി കാര്യം എന്താണെന്ന്,,, “… എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ എന്നെ കൂടുതൽ മുറുകെ പുണർന്ന് കരയുകയാണ് അവൾ ചെയ്തത്… മാറ്റിയിരുന്നു എന്റെ ഷർട്ട് മുഴുവൻ അവൾ കരഞ്ഞു കൊളമാക്കി വെച്ചു… ഒടുവിൽ ഞാൻ തന്നെ അവളെ എന്നിൽ നിന്നടർത്തി മാറ്റി… അവളുടെ മുഖം എന്റെ കൈകളിൽ താങ്ങി ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു… കരഞ്ഞു തളർന്നത് കൊണ്ടാകണം അവൾ ഒന്നുമില്ലെന്ന് മറുപടി പറഞ് ഒഴിയാൻ നോക്കിയത്…

Updated: March 12, 2018 — 2:03 am

20 Comments

  1. Atho authorude story charateresinte name mattiyathano
    .ethayalum i love the story

  2. Ooooh, polichu machane

  3. Super story????????????????

  4. nalla avatharanam….good story

  5. Nalla kadha real life feeling ee author vere stories undo?

  6. വെറും സാങ്കൽപ്പിക കഥയാണ്…. വായിച്ച് അഭിപ്രായം പറഞ എല്ലാ പ്രിയ കൂട്ടുകാർക്കും നന്ദി

  7. നഷ്ടപ്പെട്ടുപോയ പ്രണയം ഓർമ്മവന്നു

  8. excellent work , good narration , keep going

  9. ഒരു രക്ഷയുമില്ല ??????

  10. റമ്സി ഒരുപാട് ഇഷ്ടമായി .
    ഒരു കാൻവാസിൽ വരച്ച ചിത്രം പോലെയുണ്ടായിരുന്നു . ജീവിതം കണ്മുന്നിൽ കണ്ടപോലെ തോന്നി ഇനിയും ഇതുപോലെയുള്ള നല്ല സ്രിഷ്ടികൾക്കായി കാത്തിരിക്കുന്നു…..

  11. Awesome brother

  12. Kadha aanekil orupadu eshtapett.
    eanikkum ariyenam ethu eadarthathil ulla aalukal aano eanuu

  13. anikum ariyan ullath thanneya jimprootan choichath .plz answer ramzi

  14. Who is Ramsi faiz????

    1. Please respond author
      We kadha real story aano Ramsi faiz aayi egane aan ee kadha bandham.
      Akku,Shadi,Aadil and their father’s shrrikkum ulla kadhapathrangal aano
      Evideeya sthalam………….

      Author please give me a reply

      1. No… വെറും സാങ്കൽപ്പിക കഥ മാത്രമാണ്

        1. Pakshe vayichal parayoola imagine story annenu

  15. story kadha super
    Real story aano.

Comments are closed.