അവൾ [രാഗേന്ദു] 360

Views : 14508

അവൾ

Aval | Author : Raagenthu

ഈ ഭൂമിയിൽ നമ്മൾ എത്ര പേർ സുരക്ഷിതർ ആണ്. അതും സ്വന്തം വീടുകളിൽ…

ഞാൻ ദേവി .. ദേവു എന്ന് വിളിക്കും..

ഒരു സാധാരണ മിഡിൽ ക്ലാസ്സ് ഫാമിലി ആണ് ഞങ്ങളുടേത്. അച്ഛനും അമ്മയും ഏട്ടനും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം.

അതിനു മുൻപ് എന്റെ വീട്ടുകാരെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം…

എന്റെ അച്ഛൻ, പേര് ദേവൻ. ഒരു പാവം നാട്ടിൻപുറത്തു കാരൻ. ഗവൺമെന്റ് ജോലി ആണ്… വില്ലേജ് ഓഫീസർ..

പക്ഷേ ഇതൊക്കെ ഉണ്ടെന്നെ ഉള്ളൂ ആൾ ഒരു പാവാ ആരോടും ഒന്നിനും പോകാത്ത ഒരു പാവം…

അച്ഛന് ജോലി ഞങ്ങളുടെ നാട്ടിൽ നിന്നും കുറെ അകലെയാണ്.അതുകൊണ്ട് ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരുള്ളു.

എന്റെ അമ്മ ശ്യാമ.. അച്ഛൻ വീട്ടിൽ ഇല്ലാത്തതിന്റെ കുറവ് അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല.

പിന്നെ ഏട്ടൻ ജോലി ഒന്നും ആയിട്ടില്ല ബി കോം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നു

അച്ഛൻ അമ്മയെ രണ്ടാമത് വിവാഹം കഴിച്ചതാണ്. അച്ഛന്റെ ആദ്യ വിവാഹത്തിൽ ഉള്ള കുട്ടി ആണ് ഏട്ടൻ.

ഏട്ടന്റെ അമ്മ എന്തോ അസുഖം വന്നാ മരിച്ചത്. പിന്നെ എല്ലാരും കൂടി നിർബന്ധിച്ച് ഏട്ടനെ നോക്കാൻ വേണ്ടി .. അച്ഛൻ എന്റെ അമ്മയെ കെട്ടി. അതിൽ പിറന്നത് ആണ് ഈ ഞാൻ.
അതുകൊണ്ട് തന്നെ ഏട്ടനും ഞാനും തമ്മിൽ 14 വയസിനു വ്യത്യാസം ഉണ്ട്.

എനിക്ക് ചെറുപ്പം തൊട്ടേ ഏട്ടൻ എന്ന് പറഞ്ഞാല്‍ പേടി ആയിരുന്നു.
കാരണം എന്റെ കൂടെ കൂട്ട് കൂട്ടാനോ അല്ലെങ്കിൽ എന്നെ ഒന്ന് വാത്സല്യത്തോടുകൂടി ഒന്ന് നോക്കിയിട്ട് പോലും ഇല്ല.

Recent Stories

The Author

385 Comments

  1. Chechi kadha nannayirunnu to oru diary okke vayikkana pole thonni kure nalukalk sesham kadha vayikkan vannappozhanu chechide kadha und ennu arije appo ath thanne adyam vayikkam ennu vechu njn pandu kadha ezhuthuvo ennu chodichath orkkunnundo appo chechi enne kondu pattula enna paranje ennit eppo nannayi ezhuthittundallo

    Pinne ethil paranja karyam okke kettappol entho pole feel ayi avasanam onnum sambavikkalle ennayi prarthana last page vayichappo vallathoru relief anu thonnniye eppozhum enganathe okke alkkar undavo
    Ethano entho

    Nalla heart touching story ayirunnu to

    With love

    Sja

    ❤️

    1. അജിൻ..
      ഇങ്ങനത്തെ ആൾകാർ ഈ ഭൂമി ഉലടതോളം കാലം എവിടെയെങ്കിലും ഉണ്ടാവും.. പക്ഷേ ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥന.. വീടുകളിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ അത് വിശ്വാസം ഉള്ള ആരോടെങ്കിലും പറയണം.. ദേവി ചെയ്ത തെറ്റ് ആരും ചെയ്യരുത്.. സ്നേഹത്തോടെ❤️

  2. Rages ella ettanmarum egane alla ketto changu parichu സ്നേഹിക്കുന്നവരും ഉണ്ട്

    1. അറിയാം അത് ഞാൻ അവസാനം പറഞ്ഞിട്ടുണ്ട്.. “ഒരാള് ഇങ്ങനെ ചെയ്തെന്ന് വെച്ച് എല്ലവരേം ഞാൻ വേരുതട്ടില എന്ന്”
      ഇത് kandile

    2. Katha എങ്ങനെയുണ്ട്

  3. ഖുറേഷി അബ്രഹാം

    ആത്യമേ ഒരു കാര്യം പറയട്ടെ വായിക്കാൻ തുടങ്ങി രണ്ടാമത്തെ പേജ് ലാസ്റ്റ്‌ മുതൽ എന്റെ ഇമോഷൻസ് ( വയലൻസ് ) കൺട്രോൾ ചെയ്യാൻ കുറച്ചു പാട്പെട്ടു. ഇങ്ങനെ ഉള്ളവന്റെ ഒക്കെ ____ വെട്ടി എടുത്ത് പട്ടിക് എറിഞ്ഞ് കൊടുക്കണം അപ്പോൾ അവന്റെ ഒക്കെ ____ ചൊറിച്ചിൽ ഇല്ലാതാകു.
    എല്ലായ്പ്പോഴും പെൺകുട്ടികൾക്കു രണ്ടാം സ്ഥാനമാണ് എല്ലാവരും നൽകുക അതിന്റെ ഒരു കുറവാണ് അവർ ഈ സമൂഹത്തിൽ ഇപ്പോൾ അനുഭവിക്കുന്നത്. അതാത്യം അവസാനിപ്പിക്കണം.

    ഒരു വായനക്കാരന്റെ ഇമോഷൻസിൽ കയറി പിടിക്കാൻ സാധിക്കുക എന്നുള്ളതാണ് ഓരോ എഴുത്തുകാരന്റെയും വിജയം അതിന് തനിക് സാധിച്ചു. ഇതിനപ്പുറം ഒരു മറുപടി വേണോ. അത്രമാത്രം നന്നായിട്ടുണ്ട്. ഇനിയും നല്ല കഥയുമായി വരിക

    | QA |

    1. Quareshi..

      ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് ഇമോഷൻസിൽ ഈ എഴുത്ത് കേയറി പിടിച്ച് എന്ന് പറഞ്ഞപ്പോ അമ്മൊ.. ഒത്തിരി സന്തോഷം .. പിന്നെ ഇത് വായിച്ച് തൻ്റെ violence Control ചെയ്യാൻ പറ്റി ഇല്ല എന്ന് അറിഞ്ഞതിൽ വിഷമം ഉണ്ട്.. മൂഡ് കളഞ്ഞതിൽ..
      ഒത്തിരി സ്നേഹം❤️

  4. നല്ല ഒരു കഥ. Giving a big message to public അങ്ങനെ ആരെങ്കിലും harassment അനുഭവിക്കുന്നുണ്ടെഗില്‍ തുറന്ന് പറയാന്‍ ഈ കഥ ഒരു പ്രചോദനം ആകട്ടെ
    അമ്മയുടെ role ഇഷ്ടം ആയില്ല. സ്വന്തം മോളെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കില്‍ പിന്നെ അവർ എന്തിനാ ആ കുട്ടിയുടെ അമ്മ എന്ന് പറയുന്നത് അതിൽ എന്ത് അര്‍ത്ഥം അന്ന് ഉള്ളത്
    ഇതുപോലെ ഉള്ള ചേട്ടൻ മാർ അല്ലെങ്കിൽ personally അറിയുന്ന ആളുകൾ ഇല്ലാതെ ഇരിക്കുന്നത് അന്ന് നല്ലത്
    Different dadyike ഉണ്ടായ അവനെ ഒന്നും ചേട്ടൻ എന്നല്ല വിളിക്കേണ്ടത് നല്ല തെറി അന്ന് വിളിക്കേണ്ടത്
    ദേവിക്ക് അമ്മയോട് അല്ലെങ്കിൽ അച്ഛനോട് പറയാമായിരുന്നു. അങ്ങനെ ആരെങ്കിലും harassment അനുഭവിക്കുന്നുണ്ടെഗില്‍ അച്ഛനോടോ അമ്മയോടോ അല്ലെങ്കിൽ വിശ്വാസം ഉള്ള ആരുടെ എടുത്ത് എങ്കിലും പറയണം
    ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളെ പോലെ ആണ്‍കുട്ടികളും ഇതുപോലെ ഉള്ള harassment അനുഭവിക്കുന്നുണ്ട്
    ആര്‍ക്കും അങ്ങനെ ഒന്നും സംഭവിക്കാതെ പ്രാര്‍ത്ഥിക്കുന്നു
    ദേവിക കുറെ കഴിഞ്ഞിട്ട് എങ്കിലും പ്രതികരിച്ചലോ നല്ല കാര്യം. അതുപോലെ ആദ്യമെ പ്രതികരിക്കുകയായിരുന്നു എങ്കിൽ അവന്‍ എന്നല ഒരു തെണ്ടിയും ഒന്നും ചെയ്യാന്‍ വരില്ല. പ്രതികരിച്ചത് കുറഞ്ഞ് പോയി എന്നെ ഞാൻ പറയൂ. Minimum അവന്‍ ജീവിതത്തില്‍ എണീറ്റ് നടക്കാന്‍ പറ്റാത്ത വിധത്തില്‍ കിടത്തണം.
    വടിയിൽ ഒരു തുണി ചുറ്റിയാൽ ആ വടിയെ പോലും വെറുതെ വിടാത്ത ചില മകളുണ്ട്. സ്ത്രീ എന്നോ പുരുഷൻ എന്നോ അമ്മ എന്നോ പെങ്ങള്‍ എന്നോ അനിയന്‍ എന്നോ തിരിച്ച് നോക്കാതെ കാമം അടക്കാൻ ഉള്ള എല്ലാ @##*–*mokalkum minimum അവർ അര്‍ഹിക്കുന്നത് ഒരു point blank shot ആണ്‌
    ആദ്യം ആയി ആണ്‌ കഥ എഴുതുന്നു എന്ന് thonula awesomely writing ഇനിയും ഇതുപോലെ message ഉള്ള നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു
    With love 🖤 🤍

    1. ഈ കമൻ്റ് ഞാൻ ഇപ്പോഴാ കാണുന്നത്. വളരെ സന്തോഷം jagathnathan കഥ iahtapettathuil. അവൾക് പറയാമായിരുന്നു പക്ഷേ എന്തോ പറഞ്ഞില്ല. അവളെ വളർത്തിയത് anagne ആണ്. Boldness തീരെ ഇല്ലാത്ത കുട്ടി. പക്ഷേ boomiuolam സഹിച്ച അവസാനം സഹികെട്ട് പ്രതികരിച്ചു.thanks a lot for this wonderful comment dear. And reply വൈകിയത് kshemikane. സത്യത്തിൽ ഈ കമൻ്റ് ഇവിടെ ഉണ്ടായിരുന്നില്ല😅.

  5. //Ragendu November 16, 2020 at 8:47 am
    പാപ്പൻ..
    നിങൾ അല്ലേ ഞാൻ ആദ്യമായി നിയോഗതിൽ മലയാളത്തിൽ കമൻറ് ഇട്ടപൊ അതിൻ്റെ അടിയിൽ ഇങ്ങനെയൊക്കെ തന്നെയാ എല്ലാവരും ആദ്യമായി എഴുതാ എന്ന് പറഞ്ഞത്… അത് ഇവിടേം വരെ എത്തി😄
    അതെ ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ.//

    കഥ എഴുതുന്ന കാര്യത്തിൽ ആണെങ്കിൽ ഇങ്ങനെയും ഇതിൽ കൂടുതലും സംഭവിക്കട്ടെ എന്നാണ് ആഗ്രഹം….

    ഇന്ദു താൻ വളരെ നന്നായി തന്നെ എഴുതി…

    ഞാൻ നിയോഗത്തിൽ പറഞ്ഞത് ഇപ്പോഴും ഓർത്തിരിക്കുന്നു എന്ന് അറിയുന്നതിൽ പരം സന്തോഷം മറ്റൊന്നും ഇല്ല…

    ഇനിയും എഴുതണം…
    വായിക്കാൻാൻ കാത്തിരിക്കുന്നു….

    ♥️♥️♥️♥️♥️

    1. അത് അങ്ങനെ മറക്കാൻ പറ്റുമോ❤️

  6. v̸a̸m̸p̸i̸r̸e̸

    ഇന്ദുകുട്ട്യേ,
    ഒരു കഥ നല്ലതാകാൻ ഒരിക്കലും സാഹിത്യത്തിന്റെ കടും ചായങ്ങളോ, എടുത്തെഴുതപ്പെടേണ്ട ഉദ്ധരണികളോ ആവശ്യമില്ല……
    സ്വാഭാവികമായ ഒഴുക്കോടെ വായിക്കാൻ സാധിച്ചാൽ മാത്രം മതി, അതെന്തായാലും എനിക്ക് സാധിച്ചു…..!!!
    കഥയെ പറ്റി കൂടുതൽ ഇഴ കീറി പറയാൻ എനിക്കറിയില്ല, നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ…..!!

    സ്വയം അനുഭവമായതുകൊണ്ടു പറയുന്നതാണ്,,,
    ഇത്തരം കാര്യങ്ങൾ ഒരിക്കലും മറച്ചു പിടിക്കരുത്, നമ്മൾക്ക് വിശ്വസ്തരായി തോന്നുന്നത് ആരാണോ, അവരോട് തുറന്നു പറയുക….
    അതിന്റെ പേരിൽ പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ഒരിക്കലും ചിന്തിക്കരുത്…. നമ്മുടെ സേഫ്റ്റി ആണ് ഏറ്റവും വലുത്…..

    ഒഴുക്കിനെ അതിജീവിച്ചവർക്കെ പറയാൻ കഴിയൂ, എന്തു മാത്രം ശക്തിയോടെയാണ് അത് തങ്ങളിലൂടെ കടന്നു പോയതെന്ന്…….
    ഇനി ഒരു പെണ്ണിനും ഇത്തരമൊരു ദുരവസ്ഥ വരാതിരിക്കട്ടെ , എന്ന് പ്രാർത്ഥിക്കാം…

    “പെണ്ണാണെങ്കിൽ തീ ആകണം
    തൊടാൻ വെമ്പരുത്
    തൊട്ടാൽ പൊള്ളണം….”

    -vaмpιre

    1. ഏട്ടാ ഒഴുകൊടെ വായ്കാൻ സാധിച്ചു എന്ന് നിങ്ങളിൽ നിന്നും അറിഞ്ഞതിൽ ഒത്തിരി സന്തോഷം..
      അതെ വരുംവരായകൾ ചിന്തിച്ചത് കൊണ്ടാ ഇങ്ങനെയൊക്കെ സംഭവിച്ചത്.. ഒന്നും നോക്കാതെ അവള് അത് ആരോടെങ്കിലും പറഞ്ഞിരുന്നു എങ്കിൽ..
      എന്തായാലും വളരെ സന്തോഷം കഥ ishtapettathil ഒപ്പം ഒത്തിരി സ്നേഹം❤️

  7. //ഇത് വായിക്കുന്നവർ വിചാരിക്കാം ഈ കുട്ടിക്ക് സംഭവിച്ചത് ആദ്യമേ അമ്മയോട് പറഞാൽ പോരെ എന്ന്.

    പക്ഷേ അത്ര ധൈര്യം ഇല്ലാത്തത് കൊണ്ടാണ്, പറഞാൽ പിന്നീട് എന്തുണ്ടാകും എന്ന് ആലോചിച്ച്//

    സത്യം ആണ് ചില സമയങ്ങളിൽ ഭയം എന്ന വികാരം പലതും മറയ്ക്കാൻ പ്രേരിപ്പിക്കും… ഒന്നും തുറന്നു പറയാനുള്ള ധൈര്യം നൽകില്ല… അത്‌ പെൺകുട്ടികൾക്ക് മാത്രം അല്ല ആൺകുട്ടികൾക്കും ഇതുപോലത്തെ പല അനുഭവങ്ങളുമുണ്ടാകും… നമുക്ക് വേണ്ടപ്പെട്ടവർ നമ്മോട് മോശമായി പെരുമാറുമ്പോൾ അവരെ കുറിച്ച് പറയുമ്പോൾ അത് മറ്റുള്ളവർ വിശ്വസിക്കുമോ എന്നുള്ള ഭയം…
    നമ്മോട് ഭയമേതും കൂടാതെ നമ്മുടെ മക്കൾക്ക് എന്തും പറയാനുള്ള ഒരു ആത്മബന്ധം വളർത്തുകയാണ് വേണ്ടത്…

    നല്ലൊരു മെസ്സേജ് പകർന്നുകൊണ്ടുള്ള മനോഹരമായ എഴുത്ത്… ഇഷ്ടം കൂട്ടെ ❤️❤️

    1. ഷാന..
      ഭയം അത് വല്ലാത്ത ഒരു നശിച്ച വികാരം ആണ്. ദേവിക്ക് ഒന്നും തുറന്ന് പറയാൻ പറ്റാതെ ഇരുന്നതും ഈ ഒരു വികാരം കാരണം ആണ്..
      ഒത്തിരി സന്തോഷം ഒപ്പം ഒത്തിരി സ്നേഹം കഥ ishtapettathil❤️

  8. ആദ്യമേ പറയട്ടെ… അവസാന നിമിഷം വരെ അത് സംഭവിക്കല്ലേ എന്നു ആഗ്രഹിച്ചു കൊണ്ടാണ് വായിച്ചത്.. അങ്ങനെ തന്നെ ആയതിൽ സന്തോഷം…

    പിന്നെ പറയുമ്പോൾ ചിലയിടത്ത് ഒരു ഡയറി എഴുത്ത് പോലെ തോന്നി… ബട്ട്, ഒട്ടും മുഷിപ്പിച്ചില്ലാട്ടോ…

    ആർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് എഴുതുന്നത്.. I mean, ഒരാൾക്കും ഇഷ്ടം വരാനുള്ള ഹ്യുമർ ഓ പ്രണയമോ ഒന്നും ഇല്ലാതെ ജീവിതം നേരിട്ടു എഴുതി.. എന്നിട്ടും പിടിച്ചിരുത്തി വായിപ്പിച്ചു… മനോഹരമായി എന്നെ പറയാൻ ആവൂ..

    താങ്ക്സ് ആൻഡ് കൺഗ്രാറ്റ്സ് ഡിയർ ❤️❤️❤️

    1. പ്രവാസി ബ്രോ..
      ഏട്ടാ എന്താ ഞാൻ പറയാ..ഒരു ഡയറി എഴുതുന്ന പോലെ തന്നെയാ ഞാൻ എഴുതിയത്.. മുഷിപിച്ചില്ല എന്ന് അറിഞ്ഞതിൽ ആശ്വാസം.. കാരണം ജീവിതത്തിൽ ആദ്യമായി എഴുതുന്നത്.. സത്യം പറഞാൽ ഒരു ഡയറി പോലും ഞാൻ എഴുതിയിട്ടില്ല..
      ഒരുപാട് santhoshayi ഏട്ടാ വായച്ച കമൻറ് തന്നതിൽ..
      സ്നേഹത്തോടെ❤️

  9. രാഗേന്ദു….
    കഥയെക്കാളുപരി ഒരു മെസ്സേജ് ആയിരുന്നു. ഈ സമയത്തിന് ആവശ്യമായ മെസ്സേജ്, sex education എന്ന് കേൾക്കുമ്പോൾ അവജ്ഞയും മണ്ടത്തരവും പറയുന്ന നമ്മുടെ നാട്ടിലെ ബുദ്ധിയുള്ളവർക്കിടയിൽ ഇതുപോലുള്ള മനോവൈകല്യമുള്ളവരെ എങ്ങനെ നേരിടണം എന്നോ ആരോടെങ്ങനെ പറയണമെന്നോ അറിയാതെ വീർപ്പമുട്ടുന്ന കുട്ടികൾക്ക് വേണ്ടി ഒരു മെസ്സേജ്
    ഒരു കുടുംബത്തിന് വേണ്ടി ഒരു വ്യക്തിയെയും, ഒരു കുലത്തിന് വേണ്ടി ഒരു കുടുംബത്തെയും, ഒരു ദേശത്തിന് വേണ്ടി ഒരു കുലത്തെയും നശിപ്പിക്കാം എന്ന് ആരോ പറഞ്ഞു കേട്ട പോലെ.
    What has to be done, has to be done.
    വായ മൂടികെട്ടപ്പെട്ടവർക്ക് വേണ്ടി എഴുതിയ ഈ effort നു hats off.
    സ്നേഹപൂർവ്വം Achilies

    1. Achilies ബ്രോ..
      പറഞ്ഞത് 100% ശരിയാ.. സെക്സ് എജ്യൂക്കേഷൻ എന്ന് കേൾക്കുമ്പോ തന്നെ അയ്യേ എന്ന് പറയുന്ന സമൂഹം ആണ് നമ്മുടേത്.. ഇതിനൊക്കെ ഒരു മാറ്റം വരട്ടെ അല്ലേ..
      ഒത്തിരി സന്തോഷം നിങ്ങളുടെ കയ്യിൽ നിന്നും നല്ല വാക്കുകൾ കിട്ടിയതിനു ഓപം ഒത്തിരി സ്നേഹം❤️

  10. ആദ്യ കഥ 138 ലൈക്‌ and 4800 വ്യൂസ്…👏👏👏👏

    1. 😍😍🥳🥳

    2. 🔥🔥Menon kutty🔥🔥

      കണ്ട് പഠിച്ചോ 🤣🤣

  11. ഞാന്‍ അങ്ങു വായിച്ചു കളഞ്ഞു…അല്ല പിന്നെ..

    ആ അമ്മയെ തീരെ ഇഷ്ടായില്ല…ഒരു മകള്‍ക്ക് അമ്മയോട് തുറന്നുപറയാന്‍ പേടിയുണ്ടെങ്കില്‍ അതിന്‍റെ അര്‍ത്ഥം ആ അമ്മ തന്‍റെ ധര്‍മം ശരിയായി പാലിച്ചിട്ടില്ല, മനസിലാക്കിയിട്ടുമില്ല. ഏട്ടനെ പിന്നെ പറയേണ്ടല്ലോ..
    ആദ്യമേ അവള്‍ തുറന്നു പറഞ്ഞിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു.
    തുറന്നു പറയാനുള്ള പേടി എന്നതൊരു തലമുറയുടെ തന്നെ ശാപമാണ്. പെണ്‍കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ വളരെയധികം മിഥ്യാധാരണകളും അബദ്ധജടിലങ്ങളായ അലിഖിത നിയമങ്ങളും വെച്ച് പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ ഇങ്ങനെയൊക്കെയുണ്ടാവുന്നതില്‍ അത്ഭുതപ്പെടാനില്ല എന്നതു വേറെക്കാര്യം.
    ഇതുപോലുള്ള സാമൂഹ്യ ദുരന്തങ്ങളെ നിങ്ങളെപ്പോലെയുള്ള പെണ്‍കുട്ടികള്‍ തന്നെയാണ് തുറന്നുകാട്ടെണ്ടത്. അങ്ങനെയൊരു സാമൂഹിക സാഹചര്യം ഇല്ലെന്നതോടൊപ്പം അതിനുള്ള ധൈര്യം പോലും തൊണ്ണൂറു ശതമാനം പെണ്‍കുട്ടികള്ക്കുമില്ലെന്നതാണ് ദുഖകരമായ വസ്തുത. അപ്പോള്‍ ഇങ്ങനെയുള്ള രചനകള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടണം.

    എഴുത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍ തുടക്കക്കാരിയാണെന്നത് വ്യക്തമായി മനസിലാവുന്നുണ്ട്. ആഖ്യാന രീതി ഒന്നുകൂടി അല്ലെങ്കില്‍ വളരെയധികം ഇമ്പ്രൂവ് ആവാനുണ്ട്. കഥ പറച്ചിലിന്റെ ശൈലിയെക്കാള്‍ ഇതില്‍ മുന്നിട്ടു നിന്നത് ഗദ്യമെഴുതുന്ന രീതിയാണ്.
    it doesn’t mean this is not good. as u are a fresher to the field, this is pretty impressive.
    ഇങ്ങനെയുള്ള തുറന്നുപറച്ചിലുകളാവുമ്പോള്‍ തീര്‍ച്ചയായും ആഖ്യാന രീതി നന്നാവുമ്പോഴേ acceptance ഉണ്ടാവുകയുള്ളൂ. വാക്കുകള്‍ക്ക് synonyms ഉപയോഗിക്കാം. ഒരേ രീതിയിലുള്ള വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ തീര്‍ച്ചയായും പര്യായ പദങ്ങള്‍ ഉപയോഗിക്കണം. ചെറുതായിട്ട് സാഹിത്യത്തിന്‍റെ മേമ്പൊടി ചേര്‍ക്കാനും ശ്രമിക്കുക.
    പിന്നെ ഞാന്‍ എന്ന് frequent ആയിട്ട് യൂസ് ചെയ്തത് കണ്ടു. ഒരു പാരഗ്രാഫില്‍ തന്നെ രണ്ടും മൂന്നും പ്രാവശ്യം. thats not fair. കഴിയുന്നിടത്തോളം ആവര്‍ത്തനം വരാതെ സൂക്ഷിക്കുക. ഒരു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു വായിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. അപ്പൊ ആള്‍ ദ ബെസ്റ്റ്.

    1. ആഹാ അനസെ.. ഞാൻ വിജാരിച്ച് നി വായകാൻ വൈകും എന്ന്. എന്തായാലും വായ്ച്ചിലോ അത് മതി..
      പിന്നെ പറഞ്ഞത് ശേരിയാ.. കഥയായിട്ട അല്ല ഞാൻ ഇത് ezhutiyekunne. ഒരു real life incident അയിട്ട ആണ് ഇതെഴുതിയത്. അത് നിങ്ങളോട് പറയുന്നത് പോലെയാണ് എഴുതിയിരിക്കുന്നത്. കഥയുടെ രീതിയിൽ.. അങ്ങനെ എഴുതുമ്പോൾ കുറെ detailing ഓക്കേ ആവിശ്യം വരും.. പിന്നെ അവർത്ത വാക്കുകൾക്ക് പരിയായം സാഹിത്യത്തിൻ്റെ മെന്മോടി ഓക്കേ ചെയ്യണം എങ്കിൽ മലയാള ഭാഷ നല്ല വശം ഉണ്ടായിരിക്കണം അല്ലേ…
      ഇത് എനിക് മലയാളത്തിൻ്റെ ഗ്രമ്മർ പോയിട്ട് അക്ഷരങ്ങൾ തന്നെ ശെരിക്കും arinjuda😄. മലയാളം arinjuda എന്ന് വല്യ കാര്യമായി അല്ല ഞാൻ പറഞ്ഞത് നാണകെടോട് കൂടി തന്നെയാ.. പിന്നെ ഈ ഫോണിൽ മംഗ്ലീഷ് ടൈപ്പ് ചെയ്യുമപോൾ മലയാളം വരുന്നത് കാരണം രക്ഷപെട്ട് അല്ലെങ്കിൽ ഞാൻ ഈ പണിക്ക് നിക്കില്ലയിരുന്😄.. അപ്പോ എൻ്റെ തെറ്റുകൾ നി ക്ഷണിക്കും എന്ന് ഞാൻ vishwasichotte..

      തെറ്റുകൾ ചൂണ്ടി കാണിച്ച് അത് തുറന്ന് പറഞ്ഞതിൽ ഒത്തിരി സ്നേഹം അനസ്.. എനിക് ഈ കമൻ്റ് വളരെ ഇഷ്ടപ്പെട്ടു..
      സ്നേഹത്തോടെ❤️❤️

      1. *ക്ഷെമിക്കും

      2. //ഇത് എനിക് മലയാളത്തിൻ്റെ ഗ്രമ്മർ പോയിട്ട് അക്ഷരങ്ങൾ തന്നെ ശെരിക്കും arinjuda//

        മലയാള ഭാഷാ പ്രോഫസര്മാര്‍ക്കു വരെ മലയാളം ഗ്രാമര്‍ അറിയില്ലാ…പിന്നെയാ..

        ധാരാളം വായിച്ചാല്‍ തീര്‍ന്നുപോകുന്ന പ്രശ്നങ്ങളെയുള്ളൂ കഥയില്‍. എന്തായാലും എഴുതണം, ഇനിയുമിനിയും…അപ്പോള്‍ നമുക്ക് തന്നെ നമ്മുടെ തെറ്റുകള്‍ മനസിലാവാന്‍ തുടങ്ങും. അത് വീണ്ടും വീണ്ടും ഉഷാറാവണമെന്ന ചിന്ത നമ്മില്‍ നിറയ്ക്കും. അതോടെ സംഗതി സെറ്റ്… പരന്ന വായന നിര്‍ബന്ധം..

        1. ക്ഷമിക്കണോ എന്നതില്‍ ഞാനൊന്ന് ഗഹനമായി ഗവേഷണം നടത്തട്ടെ….

        2. പരന്ന വായന അല്ലേ. ശരിയാ വായന മടിയായ കാര്യം ആണ്. But I’ll try. ഗവേഷണം ഓക്കേ കഴിഞ്ഞ് പറയ് 😄😄

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചത്. വളരെ ഇഷ്ട്ടായി. നല്ലൊരു എഴുത്തുകാരി ആവനുള്ള കഴിവ് കാണുന്നുണ്ട്. ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു

    1. ഉണ്ണിയേട്ടൻ..
      ഒത്തിരി സന്തോഷം..
      ishtapettathil ഒത്തിരി സ്നേഹം❤️

  13. നല്ല എഴുത്ത്… കുറച്ചു നിമിഷത്തേക് വേറെ ഒരു ലോകത്തിലെതിയ പോലെ… പ്രിയ കൂട്ടുകാരിക് ആശംസകൾ..

    1. ഒത്തിരി സന്തോഷം വിനീതെ.. പറഞ്ഞപോഴേകും വായ്ച്ചുലോ. കഥ വേറെ ലോകത്ത് എത്തിച്ചു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം..❤️
      സ്നേഹത്തോടെ❤️❤️

  14. ഒരു പെണ്ണ് എന്ന നിലയിൽ ഒരുപാട് relate ചെയ്യാൻ പറ്റുന്നുണ്ട്.ചിലപ്പോഴൊക്കെ അങ്ങനെയാണ്. പ്രതികരണശേഷി നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്ന അവസ്ഥ. മരവിച്ചു പോകുന്ന നിമിഷങ്ങൾ. On the spot പ്രതികരിക്കാൻ പറ്റാതെ ഉള്ള ജോലിയും കളഞ്ഞു എന്നെ പോലെ സമാധാനമായി വീട്ടിൽ ഇരിക്കുന്നവരും ഉണ്ടാവും. ഏതായാലും കഥ ഇഷ്ടായി.

    1. അഗ്നി.. ❤️
      ശെരിയാ പറഞ്ഞത് പ്രതികരണ ശേഷി നമ്മളെ നോക്കി കൊഞ്ഞനം കാണിക്കും. പലപ്പോഴും കാണിച്ചിട്ടും ഉണ്ട്..
      എന്തായാലും കഥ ishtapettathil ഒരുപാട് സന്തോഷം .. സ്നേഹത്തോടെ❤️

  15. മൊഞ്ചത്തിയുടെ ഖൽബി

    ഹർഷാപ്പിയോട് ഇന്ദു കഥ അയച്ച കാര്യം പറഞ്ഞപ്പോൾ മുതൽ സെർച്ചിങ് തുടങ്ങിയതാ. പിന്നെ ചോദിച്ചില്ല ഏതു പേരിലാണ് എഴുതിയിരിക്കുന്നതെന്ന്.
    കാരണം എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞു അറിയാം എന്ന് ഉറപ്പായിരുന്നു.
    സമകാലീന സാഹചര്യത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയം,, നന്നായികൈകാര്യം ചെയ്തിട്ടുണ്ട്.

    കഥ നന്നായിട്ടുണ്ട്..

    1. ഖൽബി..
      കഥ അയ്ച്ച് 2 ദിവസം പിന്നെ ഇവിടെ വേറെ കഥ ഒന്നും വന്നില്ല.. നല്ല വർകത് ആയിരുന്നു😄😄.
      അവിടെ കഥയുടെ പേര് പറഞ്ഞിലെ വിട്ടുപോയി ആവും..
      എന്തായാലും vaaychulo അതുമതി
      ഒത്തിരി സ്നേഹം കഥ ishtapettathil❤️

  16. നല്ല കഥ….
    ഇപ്പോഴും പല സ്ഥലങ്ങളിൽ നടക്കുന്ന ഒരു ചൂഷണം….ചെറുപ്പത്തിൽ sexual harassment ഭൂരിഭാഗം പെൺകുട്ടികളും ഇതുപോലെ ബന്ധുക്കളുടെയോ അല്ലെങ്കിൽ സ്വന്തക്കാരുടെയോ അടുത്തു നിന്നുമാകാം നേരിട്ടിട്ടുള്ളത്….കഥയെ കഥയായി കാണാൻ ആണ് ഇഷ്ട്ടം എങ്കിലും…. ഇതുപോലെയുള്ള സൃഷ്ടികൾ ഒരു നോവാണ്….

    1. Aks..

      പെൺകുട്ടികൾ മാത്രം അല്ല ആൺ കുട്ടികളും ഇതിന് ഇര തന്നെയാണ്.
      കഥ നല്ലതാണെന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം..സ്നേഹത്തോടെ❤️

      1. സത്യത്തിൽ അത് ഞാൻ വിട്ടുപോയതാണ്… comment submit ചെയ്തതിനു ശേഷമാണ് ഞാൻ ഈ കാര്യം ഓർക്കുന്നത്….

  17. ആരാ മനസ്സിലായില്ല

    സാധാരണ ഒരു കഥ വായിച്ചാൽ കമൻ്റ് കുറച്ച് ചളിയൊക്കെ ചേർത്തായിരുന്നു ഇടാറ്.

    എൻ്റെ കമൻ്റ് വായിക്കുന്ന ഒരാളുടെ മുഖത്തെങ്കിലും ഒരു ചെറിയ ചിരി വരുത്തണം എന്നാണ് ഉദ്ദേശം. അതിൽ ഏറെക്കുറെ വിജയിച്ചിട്ടുണ്ട് എന്നാണ് എൻ്റെ വിശ്വാസവും.

    എന്നാൽ ഇവിടെ അങ്ങനെ ഇടുന്നത് അനുചിതമായ കാര്യമാണ് അതിനാൽ ഇവിടെ അങ്ങനെ ഇടുന്നില്ല.
    ***********
    ഇപ്പോഴും പലയിടത്തും കണ്ടുവരുന്ന ഒരു കാര്യമാണ് ഇതെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. സമൂഹം എത്ര ഉന്നതിയിലെത്തിയെന്ന് പറഞ്ഞാലും പ്രാചികമായ പെരുമാറ്റം പുറത്തെടുക്കുന്ന അനേകം പേര് ഉണ്ട്. പണ്ടൊക്കെ “നിനക്കൊന്നും അമ്മയും പെങ്ങന്മാരും ഇല്ലേ” എന്നത് ഇത്തരക്കാരോടുള്ള സ്ഥിരം ചോദ്യമായിരുന്നു. എന്നാൽ അത് ആനുകാലിക പ്രസക്തി ഇല്ലാത്ത ഒരു ചോദ്യമായി മാറിയിരിക്കുകയാണ്.

    ///അങ്ങനെ ഇരിക്കെ ആണ് എന്റെ ശരീരത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങുന്നത്.
    നിങ്ങൾക് അറിയാമല്ലോ ഒരു 13,14 വയസ് ഓക്കേ കഴിഞ്ഞാൽ ഉള്ള പെൺകുട്ടികളുടെ മാറ്റങ്ങൾ .

    പക്ഷേ ഈ മാറ്റം ആയിരിക്കുമോ എനിക്ക് ഒരു വൻ ശാപം ആയി മാറിയത്. ///
    ഒരു പരിധി വരെ ഇത് ശരിയാണ് പക്ഷേ ഇതേ അവസ്ഥ കുഞ്ഞ് കുട്ടികൾക്കും അനുഭവിക്കേണ്ടി വരുന്നുണ്ടല്ലോ. ഒരു വടിയിൽ തുണിചുറ്റിയാൽ അതിനെ പോലും വെറുതെ വിടാത്ത ചിലർ ….
    ///വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയി പോയി ഞാൻ അപ്പോ…
    നല്ലോണം പഠിച്ചിരുന്ന ഞാൻ പഠനത്തിൽ ശ്രദ്ധിക്കാതെ ആയി.///
    ചില അനുഭവങ്ങൾ മനസ്സിനെ വല്ലാതെ തളർത്തും. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അത് വലിയൊരു സമ്മർദ്ദം തന്നെയാണ്.
    ///പക്ഷേ അമ്മ വിശ്വസിക്കില്ല കാരണം അമ്മക്ക് ഏട്ടനോട് വല്ലാത്ത സ്നേഹം ആയിരുന്നു///
    മക്കളെ അമിതമായി സ്നേഹിക്കുന്നത് ഒരിക്കലും നല്ലതല്ല. മക്കളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ പറ്റിയില്ലെങ്കിൽ മാതാപിതാക്കൾ എന്ന നിലയിൽ അവർ പരാജയപ്പെടുകയാണ്.
    ///പക്ഷേ ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല.

    കുറച്ച് ദിവസത്തെ സന്തോഷം മാത്രേ എനിക്ക് അനുഭവിക്കാൻ സാധിച്ചുള്ളൂ.///
    വിധി എല്ലായ്പ്പോഴും നമുക്ക് അനുകൂലമായിരിക്കും എന്ന് വിശ്വസിക്കരുത്. താൻ അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ധൈര്യം എന്ന് ഒരാൾക്ക് കിട്ടുന്നുവോ അന്ന് അയാളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരും.

    നമ്മടെ റോക്കി ഭായ് പറഞ്ഞപോലെ “പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല”.

    ///മാതാപിതാക്കൾ, പ്രേതെകിച്ചും അമ്മമാർ, കുട്ടികളോട് കൂട്ടുകാർ എന്ന പോലെ പെരുമാറണം എന്നാലേ അവർക്ക് നിങ്ങളോട് എന്തും തുറന്നു പറയാനുള്ള മനസ്സ് ഉണ്ടാവൂ. മകൾ അല്ലെങ്കിൽ മകൻ കടന്നു പോകുന്ന അവസ്ഥ അറിയാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ ഒരു നല്ല അമ്മ ആകില്ല.///
    ഈ പറഞ്ഞത് വളരെ ശരിയാണ് മാതാപിതാക്കളുടെ പ്രതികരണം എങ്ങനെയാവും എന്ന പേടി കൊണ്ടാണ് പലരും പലതും അവരോട് പറയാൻ മടിക്കുന്നത്
    ****************
    അമ്പടികള്ളി ഇന്ദു ചേച്ചി. ആൾ ഒരു കഥാകൃതായിരുന്നല്ലേ.😋😋❤️ പാവം ഞാൻ. ഞാൻ വിചാരിച്ചു നമ്മളെപ്പോലെ കമൻ്റും ഇട്ട്‌നടക്കുന്ന ഒരാളാണെന്ന്.🙃🙃🙃 ഞെട്ടിച്ച് കളഞ്ഞു.❤️❤️
    പേജിൻ്റെ എണ്ണം കുറവാണെങ്കിലും അതിലുൾപ്പെടുത്തിയ ആശയം വളരെ വലുതാണ്.
    ഇനിയിപ്പോ കൊറച്ച് ബഹുമാനിക്കണം. 😪😪😪

    കഥകൾ ഇനിയും ഇട്ടോളൂ വായിക്കും. ഞാൻ ആരോടോ പറഞ്ഞിട്ടുണ്ട് “നല്ല കഥകൾക്ക് ആരാധകരുണ്ടാവും”. 🥳🥳🥳

    1. ആരാ മനസ്സിലായില്ല

      പിന്നെ വായിക്കാൻ late ആയതിൽ ക്ഷമ ചോദിക്കുന്നു

      1. ആരാ മനസ്സിലായില്ല…
        എന്താ ചെക്കാ ബഹുമാനം ഒന്നും വേണ്ട..ഞാൻ അവിടെ കമൻറ് ഇട്ട് നടക്കുന്ന ആൾ തന്നെയാ എപ്പോഴും.. അതിൽ ഒരു മാറ്റവും ഉണ്ടാവില്ല..😄😄..
        ഞാനും നിൻ്റെ കയിന്നു ചളി കമ്മ്മെൻ്റ് തന്നെയാ പ്രതീക്ഷിച്ചത് പക്ഷേ .. ആ പോട്ടെ ചിരിക്കാൻ ഉള്ള വകുപ്പ് പോയി😄.
        ഈ കമൻ്റിൽ പറഞ്ഞത് ഓക്കേ ശെരി തന്നെയാ തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ചെലപ്പോ അവൾക് ഇത്രേം സഹിക്കേണ്ടി വരില്ലായിരുന്നു..
        എന്തായാലും ishtamayennn അറിഞ്ഞതിൽ വ്വളരെ സന്തോഷം .. ❤️
        ക്ഷേമ ഒന്നും ചോദികല്ലെ vaaychulo. അത് മതി..
        സ്നേഹത്തോടെ❤️

        1. ആരാ മനസ്സിലായില്ല

          ///ഞാനും നിൻ്റെ കയിന്നു ചളി കമ്മ്മെൻ്റ് തന്നെയാ പ്രതീക്ഷിച്ചത് പക്ഷേ….///
          ഡോണ്ട് ബറി അടുത്ത കഥയിൽ പരിഹാരമുണ്ടാക്കാം🤘🤘

  18. കഥ കഥയായി തന്നെ വിശ്വസിക്കാൻ ആണ് ഇഷ്ട്ടം… ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ….

    ആദ്യമായി എഴുതിയതാണെന്ന് പറയാതെ മനസ്സിലാവില്ല…

    കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു…..

    ♥️♥️♥️♥️

    1. പാപ്പൻ..
      നിങൾ അല്ലേ ഞാൻ ആദ്യമായി നിയോഗതിൽ മലയാളത്തിൽ കമൻറ് ഇട്ടപൊ അതിൻ്റെ അടിയിൽ ഇങ്ങനെയൊക്കെ തന്നെയാ എല്ലാവരും ആദ്യമായി എഴുതാ എന്ന് പറഞ്ഞത്… അത് ഇവിടേം വരെ എത്തി😄
      അതെ ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ..സ്നേഹത്തോടെ❤️

  19. കഥ നന്നായിട്ടുണ്ട് മറ്റുള്ളവർക്കു ഇതുപോലെ പ്രയോജനമാം വിതം കഥകൾ എഴുതാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു.

    1. ഒത്തിരി സ്നേഹം സുൽഫി❤️

  20. മനോഹരമായിരുന്നു ❤️

    ഒരു മെസ്സേജ് അല്ലെങ്കിൽ ഒരു പാഠം നൽകുന്ന കഥകൾ എപ്പോഴും ഒരാൾക്ക് ഒരു പോസിറ്റീവ് ഫീലിംഗ് ആകും തരുന്നത്, അതു തന്നെ ആണ് എനിക്ക് ഇത് വായിച്ചപ്പോ കിട്ടിയതും ☺️❤️

    ആ കുട്ടിയുടെ മാനസികാവസ്ഥ അവളുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചാൽ മനസിലാക്കാവുന്നതേ ഒള്ളു, മകനെ ഒരുപാട് സ്നേഹിക്കുന്നു ആ അമ്മ അതു വിശ്വസിക്കണം എന്നില്ല, പക്ഷെ നൊന്ത് പെറ്റ അവളെ അവിശ്വസിക്കും എന്ന് കരുതുന്നതും അവൾ ചെയ്ത ഒരു തെറ്റ് ആയിട്ടേ ഞാൻ പറയുവോള്ളു, അതുകൊണ്ട് എപ്പോഴും എന്തേലും പ്രശ്നം ഉണ്ടേൽ അതു എന്തായാലും മാതാപിതാക്കളോട് പറഞ്ഞിരിക്കണം ആണായാലും പെണ്ണായാലും 💯

    രാഗേന്തു ആദ്യ കഥ നന്നായിരുന്നു എന്ന് തന്നെ പറയാം, കൊറവുകൾ എന്ന് പറയാൻ ഉള്ളത് ഒന്നും ഇല്ല, ഒരു തുടക്ക കാരിയുടെ ചില ചെറിയ കുറവുകൾ ലൈക്‌ ഏട്ടൻ അവളെ പ്രാകുന്ന സീൻ അതിൽ അവൾ എല്ലാ രീതിയിലും നശിച്ചു പോണേ എന്ന് പറയുന്നത് “ഞാൻ” എന്നാ വാക് ഓവർ യൂസ് ചെയ്തോ എന്നൊരു ഡൌട്ട് മാത്രേ എനിക്ക് തോന്നിയുള്ളൂ, ഇനി അതു ഇന്ദുസ് മനഃപൂർവം അങ്ങനെ ഡീപ് ആകാൻ ഇട്ടതാണെങ്കി ഓക്കേ, ബാക്കി എല്ലാം വളരെ നന്നായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു 🥰❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. 🔥🔥Menon kutty🔥🔥

      നീ ജീവനോടെ ഉണ്ടോ ടെ 🤔🤔🤔

      1. വിഷ്ണു🥰

        ഇല്ലടാ..😪

        1. Avnte dead body aanoo apol ee cmnt ittd ? 🤔🤔

          1. may be..

          2. Aha pretham oke enik comment തരുന്നു. ധന്യ ആയി😄😄

    2. രാഹുൽ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം..
      നിങ്ങൾക്കൊക്കെ ഇത് ഇഷ്ടമവോ എന്ന് സംശയം ആയിരുന്നു..
      പറഞ്ഞത് ശെരിയാ ദേവി തുറന്ന് പറയണം ആയിരുന്നു അത് അവള് ചെയ്ത ഏറ്റവും വല്യ തെറ്റ്. പക്ഷേ ചെലപ്പോ അങ്ങനെയാണ് പറയണം എന്ന തോന്നും പക്ഷേ അപ്പോഴേക്കും മനസ്സിൽ ഒരു100, ചോദ്യങ്ങൾ വരും.. ഒന്നും അലോജികത്തെ തുറന്ന് പറയുന്നവര് ഉണ്ട് .. പക്ഷേ ദേവി അങ്ങനെ ആയിരുന്നില്ല..
      പിന്നെ ഞാൻ ഇത് കഥ ആയിട്ടല്ല എഴുതാൻ ഉദ്ദേശിച്ചത്. രിയൽ ലൈഫ് സ്റ്റോറി പോലെ അണ് എഴുതിയത്. അവിടെ ദേവി അവള് തന്നെ ഈ കഥ നിങ്ങളോട് പറയുന്ന പോലെ ആണ് എഴുതിയിരിക്കുന്നത് അതുകൊണ്ടാ ദേവിയുടെ ഭാഗം പറയുമ്പോ ‘അവൾ ‘ എന്നതിന് പകരം’ ഞാൻ ‘ എന്ന് കൊടുത്തത്.. അത് മുഷിച്ചിൽ ഉണ്ടക്കിയോ..
      എന്തായാലും തുറന്ന് പറഞ്ഞതിൽ ഓർത്തിരി സ്നേഹം❤️❤️

      1. സോറി മാറി പോയി, ‘ഞാൻ’ അല്ല.

        // തെരുവിൽ ഇറങ്ങും എന്ന് പറഞ്ഞു..
        ഞാൻ പത്തിൽ തോൽക്കും എന്ന് പറഞ്ഞു..എന്റെ ഭാവി നശിക്കും എന്ന് പറഞ്ഞു..
        നല്ലത്‌ ഒന്നും എനിക്ക് കിട്ടില്ല എന്നും ..//

        ..ഇതാണ് ഉദേശിച്ചേ, പറഞ്ഞു, ‘പറഞ്ഞു’ എന്ന് പല വട്ടം വന്നിട്ടില്ലേ അതാണ് ഉദേശിച്ചേ. ചെലപ്പോ അതു ഇങ്ങനെ പറഞ്ഞാലേ അനുയോജ്യം ആകുവോല്ലായിരിക്കും, ബട്ട്‌ അതു ഒരു സുഖം ആയിട്ട് തോന്നിയില്ല..

        1. ആ പല പ്രാവിശ്യം വരുന്നു അല്ലേ ശെരിയാ.. അത് എതുതിപ്പോ എനിക് ഒന്നും തോന്നില്ല ആ ഒരു feelil അങ്ങോട്ട് എഴുതി..
          എന്തായാലും ആ സുഖ കുറവ് തുറന്ന് പറഞ്ഞതിൽ സന്തോഷം കേട്ടോ❤️

  21. Chechi… നന്നായിട്ടുണ്ട്…സത്യമായും ആദ്യം ആയി എഴുതുന്നത് ആണെന്ന് thonnilla..കാരണം മറ്റൊന്നുമല്ല oru റിയൽ ലൈഫ് പോലെ ഫീൽ und…

    ഇനി കഥയിലെ ആ അമ്മ… എനിക്ക് ഇഷ്ടം ആയില്ല… oru മകൾക്കു അമ്മയോട് തുറന്നു parayan പേടി എന്നാൽ ആ അമ്മ oru പരാജയം ആണെന്ന് വേണം parayan…. പിന്നേ ആ നാറിയെ പോലെ പല എണ്ണവും und… ഇമ്മാതിരി ടീമിനെ തട്ടി കളയണം 😡…

    അപ്പോൾ all തെ best ചേച്ചി 😍

    1. കമന്റ്‌ ഇടാൻ വൈകിയതിന് ക്ഷമ തരണം രാഗു ചേച്ചി… 🙏😅

    2. ജീവ..
      ഇഷ്ഠമായതിൽ ഒത്തിരി സന്തോഷം..
      ഈ പ്ലോട്ട് അത് എത്ര പേർക്ക് ഇഷ്ടവും എന്ന് എനിക് പേടിയായിരുന്നു. കാരണം ഇവിടെ ഏട്ടന ഒരു നെഗറ്റീവ് റോള് ആണ്… പക്ഷേ നിങൾ എല്ലാവരും സ്വീകരിച്ചു.. ഒത്തിരി സ്നേഹം..
      റിയൽ ലൈഫ് സ്റ്റോറി പോലെ തന്നെയാണ് എഴുതിയിരിക്കുന്നത്. അങ്ങനെ എഴുതിയത് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം..
      ക്ഷേമ ഒന്നും ചോധികല്ലെ. എപ്പോ വേണമെങ്കിലും വായ്‌കാമല്ലോ.. വായ്ച്ചാൽ മതി അത്രെ ഉള്ളൂ. സ്നേഹത്തോടെ❤️

  22. സേച്ചീ…ഇപ്പൊ വായിക്കാന്‍ കഴിയുന്നോരവസ്ഥയിലല്ല ഉള്ളത്….ഫോണ്‍ കേടുവന്നാച്ച്‌…ലാപ്പ് ആണുള്ളത്…അതിലാണേല്‍ എഴുതുന്ന പണിയിലുമാണ്…നിങ്ങളെന്റെ കഥ കണ്ടിരുന്നില്ലേ..? അപ്പുറത്ത്..? ( പ്രൊമോഷന്‍..ചെറുതായിട്ട് 🙈 )
    അപ്പൊ വായിക്കുമ്പോള്‍ പറയാം..പോരെ..? ഇനി പോരാന്നുണ്ടെല്‍ സേച്ചി പറഞ്ഞാ മതി…ഇല്ലാത്ത സമയമുണ്ടാക്കിയൊന്നും ഞാന്‍ വായിക്കില്ല..കേട്ടോ..😑

    1. നിനക്ക് എപോഴനോ ടൈം കിട്ടുന്നത് അപോ വയ്ചാൽ മതി. ഞാൻ കഥ കണ്ടിരുന്നു 1സ്റ്റ് പാർട്ട് vaaychu ബാക്കി vaaychit cmt idamtto❤️

  23. ന്റെ ചേച്ചി എന്തുന്ന ഈ എഴുതി വച്ചേക്കുന്നെ അടിപൊളി ആയിട്ടുണ്ട് 😍😍 ഇങ്ങനെ ഉള്ളത് ഏട്ടന്മാരെ കിട്ടിയാൽ രണ്ട് പൊട്ടിക്കാൻ തോന്നി പോവും 😡😡 എന്നാലുണ് മകളുടെ മാറ്റങ്ങൾ അത്‌ ആ അമ്മയും അച്ഛനും എന്തേ മനസിലാക്കാത്തത് മക്കളുടെ മാറ്റങ്ങൾ ആദ്യം മനസിലാക്കേണ്ടത് അവർ

    അടുത്ത കഥക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ചേച്ചി 😁😁

    1. Johnase മുത്തെ..
      കൊള്ളാമോ😄😄. എന്തായാലും നിനക്ക് അവളെ ഇഷ്ട്ടപെട്ടുല്ലോ അതുമതി..

      ഒത്തിരി സ്നേഹം❤️❤️

  24. ആരാ മസ്സിലായില്ല

    വായിച്ചില്ല ചേച്ചി ….
    നാളെ വരാം. വായിച്ചിട്ട് അഭിപ്രായം പറയാം
    ഓൺലൈൻ ക്ലാസിൻ്റെ ഇടക്ക് വേരാ😋😋👍👍

    1. പതിയെ വയ്ച്ചാൽ മതി❤️. അതിൻ്റെ ഇടക് പുട്ട് കച്ചവടം😄

  25. വളരെ ഇഷ്ടമായി. ഇതുപോലെ ഒന്നും ആരോടും തുറന്നു പറയാനാകാതെ ഉരുകി ജീവിക്കുന്ന ഒരു പാട് ജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട് അങ്ങനെയുള്ളവർക്ക് ധൈര്യമായി എതിർക്കുവാനും തുറന്നു പറയുവാനുമുള്ള പ്രചോദനമാവട്ടെ ഈ കഥ.

    1. അഗ്നേയ ..
      ഒരുപാട് സന്തോഷം. അതെ ഇപ്പഴും ഉണ്ട് അങ്ങനെ ഉളളവർ ആരോടും തുറന്ന് പറയാതെ മറ്റുള്ളവർക്ക് വിഷമം ആകുമോ എന്നോകെ ഓർത്ത് ഉരുകി ജീവികുന്നവ. ഈ കഥ അവർക്കൊക്കെ പ്രജോധനം അവുമെങ്കിൽ എനിക് അതിൽപരം സന്തോഷം ഇല്ല..
      സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com