എങ്കിലും പൊടുന്നനെ ആ പതർച്ച മാറ്റി അവർ ജെയിംസിനെ പൊക്കിയെടുത്തു…
അപ്പോഴേക്കും ഒരുപാട് ആളുകൾ അവിടേക്ക് ബഹളം കേട്ട്
എത്തിയിരുന്നു.
ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന മിക്ക ഡോക്ടർമാരും ജെയിംസിനെ കൊണ്ടുപോയ മുറിയിലേക്ക് എത്തിയിരുന്നു..
സംഭവം അറിഞ്ഞ മാർട്ടിനും വീട്ടിൽ നിന്നും പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് വന്നു..
ഹോസ്പിറ്റലിലെ ഒരു സീനിയർ ഡോക്ടർ എന്ന നിലയിലും കോശിയുടെ വിശ്വസ്തൻ എന്ന നിലയിലും ജെയിംസ് അവിടുത്തെ പ്രമുഖൻ ആയിരുന്നു..
ആയതിനാൽ അയാളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമങ്ങളിൽ ആയിരുന്നു ഡോക്ടർസ്…
മാർട്ടിനും ഡോക്ടർസിനൊപ്പം ജോയിൻ ചെയ്തു..
അഞ്ജലിയും ചേട്ടത്തിയും റൂമിലേക്ക് പോയി..
അജോയും ധ്രുവനും സ്ഥിതിഗതികൾ അറിയാൻ പുറത്ത് തന്നെ ഉണ്ടായിരുന്നു…
ധ്രുവന് ഡോക്ടർ ജെയിംസിനെ നന്നായി അറിയാവുന്നതാണ്…
കോശിയുടെ മരുമകൻ എന്ന നിലയിൽ അയാൾ അവനോട് വളരെ സൗഹൃദപരമായി ഇടപെട്ടിരുന്നു..
കോശി അറിയാതെ ആണ് ആ സൗഹൃദം നിലനിർത്തിയത് എന്നും അവന് അറിയാമായിരുന്നു.
അയാൾ ഒരു മദ്യപാനി അല്ലെന്നും വ്യക്തമായിരുന്നു അവന്..
പക്ഷെ അയാളുടെ അടുത്ത് ചെന്നപ്പോൾ ഉണ്ടായ മദ്യത്തിന്റെ മണം ധ്രുവന്റെ പോലീസ് മൈൻഡിനെ ഉണർത്തി…
എന്തൊക്കെയോ സംശയങ്ങൾ അവനിൽ മുളപൊട്ടി…
അവിടെ കൂടിയ മറ്റ് സഹപ്രവർത്തകരിൽ നിന്നും അവൻ പലതും ചോദിച്ചു മനസ്സിലാക്കി..
അവിടെ കൂടിയവർക്കും മറിച്ചൊരു അഭിപ്രായം ജെയിംസിനെ കുറിച്ച് ഇല്ലായിരുന്നു..
ആരിലും സംശയം തോന്നിക്കാത്ത രീതിയിൽ ആയിരുന്നു അവന്റെ അന്വേഷണം..
????
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??
സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??
കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..
ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??
Super
പെരുത്തിഷ്ടം കൂട്ടേ??
Waw , polich bro
പെരുത്തിഷ്ടം കൂട്ടേ?
തകർത്തു ??
ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?
Inch poliya mone
ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?