ദിയ കുട്ടിയുടെ കാര്യത്തിൽ ധ്രുവൻ കൂടുതൽ കരുതൽ കാണിക്കാൻ തുടങ്ങി.
ഒരിക്കൽ കൂടി അലസത തന്റെ ഭാഗത്ത് നിന്നും ഉണ്ടാകാൻ അവൻ ആഗ്രഹിച്ചില്ല..
നാലാം ദിവസം രാത്രി ഹോസ്പിറ്റലിൽ നിന്നത് അഞ്ജലിയും ധ്രുവനും അജോയും വൈഫും ആയിരുന്നു.
റൂമിന് അകത്തിരുന്നു കാര്യം പറയുക ആയിരുന്ന അവർ ഒരു നിലവിളി ശബ്ദം കേട്ടാണ് പുറത്തേക്ക് ഇറങ്ങിയത്.
എവിടെ നിന്നാണ് ശബ്ദം വന്നതെന്ന് അറിയാതെ അവർ മുറിക്ക് പുറത്ത് പകച്ചു നിന്നു..
സ്ത്രീകളെ അവിടെ നിർത്തി അജോയും ധ്രുവനും നോക്കാനായി പോയി…
പടികെട്ടിൽ നിന്നാണ് ശബ്ദം കേട്ടത് എന്ന് ഊഹിച്ചു അഞ്ജലി അവിടേക്ക് നടന്നടുത്തു.
ആ ഭാഗത്ത് അപ്പോൾ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല..അവൾ ആശങ്കയോടെ അങ്ങോട്ടേക്ക് ചുവടുകൾ വയ്ച്ചു..
പടിക്കെട്ടിന് സമീപം എത്തി അങ്ങോട്ടേക്ക് നോക്കിയ അവൾക്ക് തന്റെ ശരീരം തളർത്തുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്..
മുഖം രക്തത്തിൽ കുളിച്ചു ഒരു മനുഷ്യൻ പടികൾക്ക് കീഴെ നിശ്ചലനായി കിടക്കുന്നു..
രക്തം കാരണം ആ മുഖം വ്യക്തമായി അറിയാൻ കഴിഞ്ഞിരുന്നില്ല..
ഒരു പോലീസ് ഉദ്യോഗസ്‌ഥ ആയിരുന്നിട്ടു കൂടി ആ കാഴ്ച്ച അവളെ അല്പനേരത്തേക്ക് ഭയപ്പെടുത്തി..
ഞൊടിയിടയിൽ ഉള്ളിലെ പതർച്ച മാറ്റി അവൾ അയാൾക്ക് അരികിലേക്ക് നടന്നു..
“ചേട്ടായി….”
അയാളുടെ ശ്വാസം നിലച്ചിരുന്നില്ല എന്ന തിരിച്ചറിവിൽ അവൾ ധ്രുവനെ ഉറക്കെ വിളിച്ചു.
അഞ്ജലിയുടെ നിലവിളി കേട്ട് അങ്ങോട്ടേക്ക് അജോയും ധ്രുവനും ഓടിയെത്തി..
അവരും ആ കാഴ്ച കണ്ട് ആദ്യമൊന്ന് പതറി…
????
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??
സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??
കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..
ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??
Super
പെരുത്തിഷ്ടം കൂട്ടേ??
Waw , polich bro
പെരുത്തിഷ്ടം കൂട്ടേ?
തകർത്തു ??
ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?
Inch poliya mone
ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?