മിന്ഹയെ റൂമിലാക്കി അവൻ പുറത്തിറങ്ങി..
അവളെ ഒറ്റക്ക് നിർത്താനുള്ള സാഹചര്യം അല്ലയെങ്കിൽ കൂടി അവന് അത് ചെയ്യേണ്ടി വന്നു…
അപ്പോഴേക്കും പുറത്ത് ആളുകൾ കൂടിയിരുന്നു….
ആദ്യം ആ പടിയുടെ അടുത്തേക്കാണ് അവൻ പോയത്..
ക്യാമറ സ്ഥാപിച്ചിട്ടുണ്ടോ എന്ന സംശയം ദൂരീകരിക്കാൻ ആണ് അങ്ങനെ ചെയ്തത്..
പക്ഷെ ശുഭ പ്രതീക്ഷകളെ ആസ്ഥാനത്താക്കുന്ന കാഴ്ചയാണ് അവന് അവിടെ കാണാൻ കഴിഞ്ഞത്..
അവിടെ ക്യാമറ സ്ഥാപിച്ചിരുന്നു…
ഏകദേശം കാര്യങ്ങൾ കൈവിട്ട് പോയി എന്നവന് തോന്നി ..
ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നുണ്ടായിരുന്നു…
ഇതിനിടയിൽ ഷെറിനെയും അവിടെ കണ്ടു…
അവളിൽ നിന്നും ജെയിംസിനെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയതായും അറിഞ്ഞു…
അയാളുടെ ജീവന് ആപത്തൊന്നും വരരുതെയെന്നു പ്രാർത്ഥിച്ച നിമിഷം.
കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അങ്ങോട്ടേക്ക് മുഹ്‌സിൻ നടന്നു…
അവിടെ അപ്പോഴേക്കും ആളുകൾ കൂടിയിരുന്നു…
ഡോക്ടർസും സ്റ്റാഫ്‌സും എല്ലാം അവിടെ ഉണ്ടായിരുന്നു…
അവൻ തന്റെ ഒരുപറ്റം സഹപ്രവർത്തകരുമായി സംസാരിച് വിവരങ്ങൾ അറിയാൻ ശ്രമിച്ചു..
തലക്ക് കാര്യമായി ക്ഷതമേറ്റിട്ടുണ്ട് എന്നതാണ് സുഹൃത്താക്കളിൽ നിന്നും അവന് അറിയാൻ കഴിഞ്ഞത്…
ഒന്നും പറയാറായിട്ടില്ല എന്നതായിരുന്നു അപ്പോഴത്തെ അവസ്ഥ…
പക്ഷെ അവനെ ഞെട്ടിച്ച മറ്റൊരു വാർത്ത അവരിൽ നിന്നും അവൻ കേട്ടു…
ജെയിംസ് മദ്യപിച്ചിരുന്നു എന്നത്….
മറ്റുള്ള സഹപ്രവർത്തകർക്കും അതൊരു പുതിയ അറിവായിരുന്നു…
????
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️
നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??
സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??
കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,,
താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..
ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??
Super
പെരുത്തിഷ്ടം കൂട്ടേ??
Waw , polich bro
പെരുത്തിഷ്ടം കൂട്ടേ?
തകർത്തു ??
ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?
Inch poliya mone
ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?