അതിജീവനം 4 [മനൂസ്] 3014

 

എ സി യുടെ കുളിരിലും അവർ വിയർത്തിരുന്നു..

 

മിൻഹ അവന് പുറംതിരിഞ്ഞു ഭിത്തിയോട് ചാരി നിൽക്കുകയായിരുന്നു..

 

രണ്ട് പേരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയിരുന്നില്ല…

 

ഇതിനിടയിൽ താഴെ നടക്കുന്ന ശബ്ദ കോലാഹലങ്ങൾ കേൾക്കുന്നുണ്ടായിരുന്നു…

 

അവൻ അവൾക്കരികിലേക്ക് നടന്നടുത്തു…

 

“മിന്ഹാ….”

ശബ്ദം കുറച് അവൻ വിളിച്ചു…

 

പക്ഷെ അവളിൽ നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല…

 

അവൻ തന്റെ രണ്ട് കൈകൾ കൊണ്ട് അവളുടെ ചുമലിൽ പിടിച്ച് തനിക്ക് നേരെ അവളുടെ മുഖം കൊണ്ടു വന്നു…

 

അവൾ അപ്പോഴും അവന് നേരെ ദൃഷ്ടികൾ പായിച്ചില്ല…

 

“എന്താണ് ഉണ്ടായത്…”

 

അവൾ അവന് നേരെ കണ്ണുകൾ പായിച്ചു…

 

“പറയ്…”

 

“അത്… അത്… പടികെട്ടിന്റെ മുകളിൽ വച്ച് അയാൾ ബലമായി എന്റെ കൈയിൽ കടന്ന് പിടിച്ചു… പിടി വിടാനായി ഞാൻ ബലം പ്രയോഗിച്ചപ്പോൾ അയാളുടെ കാല് തെന്നി….”

 

പറഞ്ഞത് മുഴുവിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു…

 

കൂടുതലൊന്നും ചോദിച്ചു അവളെ വിഷമിപ്പിക്കാൻ അവൻ മുതിർന്നില്ല…

 

രാത്രി ആയതിനാൽ തങ്ങളെ ആരും കണ്ട് കാണില്ല എന്നതായിരുന്നു ഏക ആശ്വാസം..

 

പക്ഷെ ക്യാമറക്കണ്ണുകൾ എല്ലാം ഒപ്പിയെടുത്തിരിക്കാം എന്ന സംശയം അവന്റെ ഉള്ളിൽ കടന്നുകൂടി…

 

റൂമിൽ കയറിയിട്ട് മണിക്കൂർ ഒന്നായിരിക്കുന്നു..

 

തൽക്കാലം സ്ഥിതിഗതികൾ അറിയാൻ പുറത്തിറങ്ങിയെ മതിയാകു എന്ന് അവൻ തീരുമാനിച്ചു…

15 Comments

  1. ????

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??

    1. പെരുത്തിഷ്ടം കൂട്ടേ??

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ?

  6. തകർത്തു ??

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?

Comments are closed.