ധ്രുവന്റെ കണ്ണിൽ നിന്നും കണ്ണീർ ഒരു മഴക്ക് സമാനം ഒഴുകി..
സ്വന്തമെന്നു പറയാൻ ആകെയുണ്ടായിരുന്ന വീട്..
അച്ഛന്റെയും അമ്മയുടെയും തന്റെ എല്ലാമെല്ലാമായ മീനുവിന്റെയും ഓർമകൾ ഉറങ്ങുന്ന വീട്..
അവരുടെ മുഖങ്ങൾ മനസ്സിൽ ഓടിയെത്തുമ്പോൾ ആ നെഞ്ചകം നീറി പുകഞ്ഞിരുന്നു.
“എങ്ങനാ ചേട്ടായി…”
തളർന്ന സ്വരത്തോടെ അവൾ ചോദിച്ചു…
“അറിയില്ല….”
ഭിത്തിയോരം തല ചേർത്ത് എങ്ങോട്ടോ നോക്കി അവൻ പറഞ്ഞു…
“ചേട്ടായി നമ്മുടെ മോള്…”
ആ വാക്കുകളാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…
ക്ഷണനേരത്തേക്ക് അവൻ മോളെ മറന്നിരുന്നു..
“ഒന്നും സംഭവിക്കില്ല അവൾക്ക്… ഇവിടെ തന്നെ കാണും ….നീ ധൈര്യമായിട്ടിരിക്കു…”
അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു അവൻ.
അപ്പോഴേക്കും അവന്റെ ഫോണിലേക്ക് വീണ്ടുമൊരു കാൾ വന്നിരുന്നു.
ഫോണിന്റെ ശബ്ദം അവരുടെ ഉള്ളിലെ ഭയം വര്ധിപ്പിച്ചുകൊണ്ടേയിരുന്നു…
വിറക്കുന്ന കൈകളോടെ ഫോൺ എടുത്ത് അവൻ തന്റെ ചെവിയോട് ചേർത്തു.
മറുവശത്ത് നിന്നുള്ള വാക്കുകൾ കേട്ടതും അവൻ ഒരു ദീർഘനിശ്വാസം വിട്ടു.
ഉള്ളിലെ ഭാരം ഇറങ്ങിയത്പോലെ തോന്നി.
അവന്റെ ഓരോ മുഖ ചലനങ്ങളും സസൂക്ഷമം വീക്ഷിക്കുകയായിരുന്നു അഞ്ജലി.
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??