അതിജീവനം 3 [മനൂസ്] 3032

Views : 76278

“ഞാൻ കുറച്ചുനേരം കിടക്കട്ടെ ഉമ്മ..”

 

“എന്തെങ്കിലും എടുത്ത് തലയിൽ പുരട്ട് മോളെ..”

 

റൂമിൽ കയറി കിടന്നെങ്കിലും ഉറക്കം അവളുടെ കണ്ണുകളെ തേടിയെത്തിയില്ല.

 

പലവിധ ചിന്തകളാൽ മനസ്സ് ഉഴറി.

 

മുഹ്‌സിന്റെ ഓരോ വാക്കുകളും കൂരമുള്ളുപോലെ അവളുടെ ഉള്ളിൽ തറഞ്ഞു കൊണ്ടേ ഇരുന്നു.

 

തന്നെ പെറ്റുവളർത്തി എന്ന തെറ്റുകൊണ്ടു തന്റെ ഉമ്മ പോലും ഇന്ന് മറ്റൊരാളുടെ കണ്ണിൽ മോശക്കാരിയായി.

 

അവളുടെ മനസ്സിലേക്ക് ഓർമകളുടെ തിരമാലകൾ ആർത്തലച്ചു.

 

തന്റെ ജോലികൾ യാന്ത്രികമായി തന്നെ മുഹ്‌സിൻ ചെയ്തു തീർത്തു.

 

ഹോസ്പിറ്റലിലെ ആദ്യ ദിവസം തന്നെ തന്റെ ജോലി തീർക്കാതെ പോകാൻ അവനിലെ നല്ലവനായ ഡോക്ടറുടെ മനസ്സ് അനുവദിച്ചില്ല.

 

എങ്ങനെയോക്കെയോ അവൻ ഡ്യൂട്ടി ചെയ്ത് തീർത്തു വീട്ടിലെത്തി.

 

അവന്റെ വരവ് കണ്ട് പുഞ്ചിരിച്ച ഉമ്മക്ക് ഒരു കൃത്രിമ പുഞ്ചിരി നൽകി അവൻ ഉള്ളിലേക്ക് കയറി.

 

മകന്റെ മനസ്സിലാക്കാൻ കഴിയുന്ന ഏതൊരു ഉമ്മയെയും പോലെ അവർക്കും തന്റെ മകന്റെ ഉള്ളിൽ വിഷമം ഉള്ളത് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.

 

പക്ഷെ അവർ ഒന്നും ചോദിക്കാൻ ശ്രമിച്ചില്ല.

 

നേരെ മുറിയിലേക്ക് കയറിയ മുഹ്‌സിൻ വളരെ നേരങ്ങൾക്ക് ശേഷമാണ് വെളിയിലേക്ക് വന്നത്.

 

രാത്രിയിലെ അത്താഴം കഴിച്ചെന്നു വരുത്തി കൈ കഴുകി അവൻ റൂമിലേക്ക് നടന്നു.

 

അവന്റെ പോക്കും നോക്കി നിൽക്കുകയായിരുന്നു ആ ഉമ്മ അപ്പോഴും.

Recent Stories

The Author

മനൂസ്

15 Comments

  1. 🤗🤗🤗🤗

  2. Page kootte aythoo

    1. തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം💞💞

  3. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
    മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.

    ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.

    ഖുറേഷി അബ്രഹാം,,,,,,

    1. എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
      എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി💞💞

    1. ഏറെയിഷ്ടം കൂട്ടേ💞💞

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി ബ്രോ 😍 കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

    1. ഏറെയിഷ്ടം കൂട്ടേ💞💞

  5. NICE STORY BRO – WAITING FOR NEXT PART

    1. ഏറെയിഷ്ടം കൂട്ടേ💞💞

  6. കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ💞💞

  7. നല്ല അടിപൊളി കഥ…🥰🥰🥰🥰

    1. ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ💗💗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com