അതിജീവനം 3 [മനൂസ്] 3032

മുൻവിധികളോടെ കാര്യങ്ങൾ തീരുമാനിക്കുന്നതിലൂടെ വന്ന തെറ്റ്.

 

പെണ്ണിനെ വാക്ക് കൊണ്ട് മുറിവേൽപ്പുക്കുന്നവൻ പടച്ചോന്റെ മുമ്പിൽ ഉത്തരം പറയേണ്ടി വരും.

 

നാളത്തെ സുപ്രഭാതം അവൾക്ക് മുന്നിൽ ഒരു മാപ്പ് കൊണ്ട് തുടങ്ങണമെന്ന് മനസ്സ് കൊണ്ട് മുഹ്‌സിൻ തീരുമാനിച്ചു.

 

ഉമ്മയെ മുറിയിൽ കിടത്തി അവനും തന്റെ റൂമിലേക്ക് പോയി തെളിഞ്ഞ മനസ്സോടെ.

 

മറുവശത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ വീടിന് വെളിയിലേ തിണ്ണയിൽ മാനം നോക്കി ചിന്തിക്കുകയായിരുന്നു മിൻഹ.

 

ആ ഹോസ്പിറ്റലിലേക്ക് ഒരു തിരിച്ചുപോക്ക് അവൾ ആഗ്രഹിച്ചിരുന്നില്ല.

 

പിന്നീടുള്ള വഴി മരണത്തിലേക്ക് ആണ്.എല്ലാത്തിന്റെയും അവസാനം.

 

പക്ഷെ താൻ മരിച്ചാൽ ഉമ്മയുടെയും അനിയത്തിയുടെയും അവസ്ഥ അവൾ ചിന്തിക്കാതിരുന്നില്ല.

 

എന്തോ ചിന്തിച്ചുറപ്പിച്ചപോലെ അവൾ അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു.

 

***********************************************

 

48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ ആകില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.

 

എല്ലാവരും പ്രാർത്ഥനയോടെ ആ വരാന്തയിൽ നിൽക്കുന്നുണ്ട്.

 

ഇടക്കിടെ ഇച്ഛായൻ തന്നെ നോക്കുന്നുണ്ടെങ്കിലും തന്നോട് ഇതുവരെ മിണ്ടാത്തതിൽ അഞ്ജലി വിഷമിച്ചിരുന്നു.

 

എന്തുകൊണ്ടോ അവൾക്ക് പോയി മിണ്ടാനുള്ള ദൈര്യം ഇല്ലായിരുന്നു.

 

ഒരു അമ്മയുടെ സ്നേഹം തന്ന് തന്നെ വളർത്തിയ അമ്മച്ചിയും ചേട്ടത്തിയും അവൾക്കരികിൽ എത്തിയത് അവൾക്ക് വലിയ ആശ്വാസം തന്നിരുന്നു.

 

ധ്രുവൻ മനോജിനോടൊപ്പം ഏറെ നേരം സംസാരിച്ചു നിന്നു.

 

മനോജ് ഉള്ളത് അവന് വലിയൊരു ആശ്വാസമായിരുന്നു..

15 Comments

  1. ????

  2. Page kootte aythoo

    1. തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??

  3. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
    മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.

    ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.

    ഖുറേഷി അബ്രഹാം,,,,,,

    1. എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
      എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??

    1. ഏറെയിഷ്ടം കൂട്ടേ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. ഏറെയിഷ്ടം കൂട്ടേ??

  5. NICE STORY BRO – WAITING FOR NEXT PART

    1. ഏറെയിഷ്ടം കൂട്ടേ??

  6. കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??

  7. നല്ല അടിപൊളി കഥ…????

    1. ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??

Comments are closed.