റൂമിലേക്ക് കാലെടുത്ത് വാക്കാനൊരുങ്ങിയതും എന്തോ ഓർത്തപോലെ അവൻ തിരിഞ്ഞു നിന്നു.
“ഉമ്മ മരുന്ന് കഴിച്ചോ ഇന്നത്തെ..”
എന്നും മുടങ്ങാതെ അത് കൊടുക്കുന്ന താൻ ഇന്ന് ഉമ്മയെ മറന്നിരിക്കുന്നു.
ഉമ്മ കഴിച്ചോ എന്ന് പോലും തിരക്കിയില്ല.
പുഞ്ചിരിച്ചുകൊണ്ട് ഉമ്മ തലയാട്ടുന്നത് കണ്ടതും അവൻ ഉമ്മക്കരികിലേക്ക് ഓടിയടുത്തു.
“എന്റെ ഉമ്മാനെ മറന്ന് പോയി ഞാൻ കുറച്ച് നേരത്തേക്ക്… പൊറുക്ക് ഉമ്മ”
ഉമ്മയെ കെട്ടിപിടിച്ചു കൊച്ചു കുട്ടിയെ പോലെ അവൻ പറഞ്ഞു.
അവന്റെ തലയിൽ തലോടി ഉമ്മ അവനെ ആശ്വസിപ്പിച്ചു.
ഉമ്മയുടെ മാറിലെ ചൂടുപറ്റി നിന്നപ്പോൾ അവന്റെ മനസ്സിന് അല്പം ശാന്തത കൈ വന്നു.
ഉമ്മയുടെ മടിയിൽ തലവച്ചു കിടന്ന് അവൻ ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു.
എല്ലാം ശാന്തമായി ഉമ്മ കേട്ടിരുന്നു..
എല്ലാം കേട്ട് കഴിഞ്ഞതും കൈകൊണ്ട് ആംഗ്യഭാഷയിൽ ഉമ്മ പലതും അവനോട് പറഞ്ഞു.
തന്നെ സ്നേഹപൂർവം ശകാരിക്കുകയാണ് എന്നത് മനസ്സിലാക്കാൻ അവന് കഴിഞ്ഞു.
പെണ്ണിനോട് ഒരിക്കലും മോശമായ ഭാഷയിൽ സംസാരിക്കരുതെന്നും ആരുടെയും ഉമ്മയെയും ഉപ്പാനെയും കുറിച്ച് മോശമായി പറയരുതെന്നും ഉമ്മ അവനോട് പറഞ്ഞു.
എല്ലാം അവൻ അനുസരണയുള്ള കുട്ടിയെ പോലെ ശ്രദ്ധിച്ചിരുന്നു.
ഇത്രയും നേരത്തെ തന്റെ തെറ്റായ ധാരണകളെയെല്ലാം തിരുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു ഉമ്മയുടെ മറുപടി.
ചെയ്തത് തെറ്റാണെന്ന് ബോധ്യമായ നിമിഷം.
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??