പെട്ടെന്നാണ് അവിടേക്ക് അവൾ ഓടി കിതച്ച്
എത്തിയത്.
അവളെ കണ്ടതും അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
പക്ഷെ അവൾ അവനെ ശ്രദ്ധിച്ചതെയില്ല..
തന്നോട് നീരസത്തിലാണ് എന്നത് അവളുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അവൻ ഊഹിച്ചെടുത്തു.
വൈകിയത് കൊണ്ട് ഡോക്ടർ മിന്ഹയെ രോഗികളുടെ മുന്നിൽ വച്ച് വഴക്ക് പറഞ്ഞു.
എല്ലാം കേട്ട് തലകുനിച്ച് നിൽക്കുന്ന അവളെ കണ്ടതോടെ അവന്റെ ഉള്ളിലെ വേദന കൂടി.
ഒരു ദിവസംകൊണ്ട് അവളോടുള്ള തന്റെ മനോഭാവത്തിലുണ്ടായ മാറ്റം അവനെ അത്ഭുതപ്പെടുത്തി.
അവളും അവരോടൊപ്പം റൗണ്ടസിൽ ചേർന്നു.
പലപ്പോഴും മുഹ്‌സിന്റെ കണ്ണുകൾ അവളെ നോക്കിയെങ്കിലും അവൾ അങ്ങനെ ഒരാൾ ഉള്ളതായി തോന്നാത്ത രീതിയിൽ ആണ് നടന്നത്.
അവളെ തനിച്ച് കാണുന്നതിനായി അവൻ വഴികൾ ആലോചിച്ചു.
റൗണ്ട്‌സ് പൂർത്തിയാക്കി ഡോക്ടർ ജെയിംസ് പോയതും തന്റെ ക്യാബിനിലേക്ക് മിന്ഹയെ മുഹ്‌സിൻ വിളിച്ചു.
തന്റെ കൂടെ നടക്കുമ്പോൾ ഇന്നലെ കണ്ട ഭയം അവളുടെ കണ്ണുകളിൽ കാണാൻ ഇല്ലായിരുന്നു.
മുഖത്ത് നിശ്ചയദാർഢ്യം നിഴലിച്ചിരുന്നു.
ക്യാബിനിൽ കയറിയതും അവൻ തന്റെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് അവളോടും ഇരിക്കാൻ ആവശയപ്പെട്ടു.
പക്ഷെ അവന്റെ ക്ഷണം അവൾ നിരസിക്കുകയാണ് ഉണ്ടായത്.
“ഞാൻ എന്റെ ഉമ്മയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്..ഉമ്മയെ സ്നേഹിക്കുന്ന ഒരാളും സ്ത്രീകളെ ബഹുമാനിക്കാതിരിക്കില്ല..ഞാനും ആ ഗണത്തിൽപ്പെട്ട ആളാണ്.”
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??