“സ്വന്തം ജീവൻ പോലും പണയം വച്ചല്ലേ നമ്മൾ ഈ പണിക്ക് ഇറങ്ങിയത്.. നീ തളരരുത്..”
അവന്റെ തോളിൽ തട്ടി മനോജ് ആശ്വസിപ്പിച്ചു..
“കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതാണ്…നമ്മൾ സൂക്ഷിക്കണം..”
മനോജിന്റെ വാക്കുകൾ ധ്രുവനിൽ ഞെട്ടലുണ്ടാക്കിയില്ല.
“ഞാൻ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു.. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ എന്റെയൊരു ചെറിയ ശ്രദ്ധക്കുറവ് മൂലമാണ് എന്റെ മോളെ…
ഇല്ല ഇനി ഒന്നിനും വേണ്ടിയും എന്റെ മോളെയോ അഞ്ജലിയെയോ ഞാൻ നഷ്ടപ്പെടുത്തില്ല… എനിക്ക് കൂട്ടായി എന്റെ അച്ഛനും അമ്മയും മീനുവും ഉണ്ട്…ആ ഊർജം മതി എനിക്ക്”
ആകാശത്തേക്ക് നോക്കി ധ്രുവൻ മനോജിനോട് പറഞ്ഞു.
××××××××××××××××××××××××××××××××××××
പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയിട്ടും മുഹ്‌സിന് സമാധാനം ഉണ്ടായിരുന്നില്ല.
ഹോസ്പിറ്റലിലെ ഓരോ ഇടനാഴികൾ തോറും അവൻ മിന്ഹയെ അന്വേഷിച്ചു നടന്നു.
അവളോട് ഒരു മാപ്പ് പറഞ്ഞു തന്റെ ഉള്ളിലെ കുറ്റബോധത്തിന്റെ ഭാരം ഒന്നിറക്കി വക്കാൻ അവൻ വല്ലാതെ ആഗ്രഹിച്ചു.
ഡ്യൂട്ടി സമയം ആരംഭിച്ചിട്ടും അവളെ കാണാത്തത് അവന്റെ ഉള്ളിലെ പാപഭാരം കൂട്ടി.
ഇനി താൻ അങ്ങനെ പറഞ്ഞതുകൊണ്ട് ഇനി അവൾ ജോലി നിർത്തിയോ എന്ന സംശയം അവന്റെ ഉള്ളിൽ വല്ലാതെ പിടിമുറുക്കി.
അവളെപ്പറ്റി ആരോടാണ് ചോദിക്കുക..
അല്ലെങ്കിലും ഇന്നലെ വന്ന താൻ ഒരു നഴ്‌സിനെ കുറിച്ച് അന്വേഷിച്ചാൽ ആളുകൾ എന്ത് കരുതും.
അതുകൊണ്ട് ആ മോഹം അവൻ പാടെ ഉപേക്ഷിച്ചു.
ഡോക്ടർ ജെയിംസിന് ഒപ്പം അവൻ റൗണ്ടസിന് യാന്ത്രികമായി പങ്കെടുത്തു.
????
Page kootte aythoo
തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??
കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.
ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.
ഖുറേഷി അബ്രഹാം,,,,,,
എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??
Super
ഏറെയിഷ്ടം കൂട്ടേ??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
ഏറെയിഷ്ടം കൂട്ടേ??
NICE STORY BRO – WAITING FOR NEXT PART
ഏറെയിഷ്ടം കൂട്ടേ??
കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
നല്ല അടിപൊളി കഥ…????
ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??