അതിജീവനം 3 [മനൂസ്] 3032

 

അസ്ഥിതറയിലേക്ക് വിരൽ ചൂണ്ടി അവൻ അവളോട് പറഞ്ഞു.

 

അവനെ ഒന്ന് സമാധാനിപ്പിക്കാൻ പോലും ആകാതെ അവളും കരഞ്ഞു.

 

“മരണക്കിടക്കയിൽ വച്ച് അച്ഛൻ പറഞ്ഞത് അമ്മയെയും മീനുവിനെയും പൊന്നുപോലെ നോക്കണമെന്നാണ്…

 

അച്ഛന്റെ അഭാവം മനസ്സിനെ വല്ലാതെ തളർത്തിയിരുന്നു..

 

പക്ഷെ അപ്പോഴൊക്കെയും അച്ഛന് കൊടുത്ത വാക്ക് മനസ്സിലേക്ക് ഓടി വന്നു.

 

അമ്മയും മീനുവും ഉണ്ടല്ലോ എനിക്ക് എന്ന ചിന്ത ആശ്വാസം നൽകി..

 

പക്ഷെ അച്ഛന്റെ വിയോഗത്തോടെയുള്ള വിഷമം സഹിക്ക വയ്യാതെ അമ്മയും എന്നെ തോൽപ്പിച്ചു രോഗത്തിനും അത് വഴി മരണത്തിനും കീഴടങ്ങി.

 

പിന്നീടങ്ങോട്ട് എന്റെ മീനുവിന് വേണ്ടിയായി ജീവിതം.. അവളെ വളർത്താൻ പലതും ത്യജിക്കേണ്ടി വന്നു…

 

പക്ഷെ വിഷമം തോന്നിയില്ല… അവളിലൂടെ എല്ലാം നേടാൻ ആഗ്രഹിച്ചു…

 

ഒരു നല്ല മനുഷ്യന്റെ കരുണകൊണ്ടു എന്റെ എല്ലാ സാമ്പത്തിക പരാധീനതകളും മാറിയിരുന്നു…

 

വിധി വീണ്ടും വില്ലനായി എന്റെ മുന്നിൽ അവതരിച്ചു.

 

ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ദൈവം എന്റെ മീനുവിനെയും എന്നിൽ നിന്നകറ്റി..

 

ഇപ്പൊ അവരുടെ ഓർമകൾ നിറഞ്ഞ ഈ വീടും എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു..”

 

പൊട്ടിക്കരച്ചിലോടെ അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു.

 

അവൾക്കും അവനെ തലോടാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല..

 

അപ്പോഴേക്കും മുറ്റത്തൊരു ജീപ്പ് വന്ന് നിന്നു..

 

അതിൽ നിന്നും ദിയ കുട്ടിയും മനോജും ഇറങ്ങി വന്നു..

 

ദിയയെ അഞ്ജലിയെ ഏല്പിച്ചു മനോജ് ധ്രുവനെയും കൂട്ടി അല്പം മാറി നിന്നു..

15 Comments

  1. ????

  2. Page kootte aythoo

    1. തീർച്ചയായും ശ്രമിക്കാം..ഏറെയിഷ്ടം??

  3. ഖുറേഷി അബ്രഹാം

    കഥ വളരെ നന്നായി തന്നെ മുന്പോട്ട് പോകുന്നുണ്ട്, നല്ല ഭംഗിയുള്ള എഴുത്താണ്. ഓരോ കാര്യവും വ്യ്കതമായി മനസിലാക്കാൻ സാധിക്കുന്നു. മുഹ്‌സിന് പറഞ്ഞ വാക്കുകൾ കുറച്ചു കടുപ്പമുള്ളതാനാണെകിലും അവൻ കണ്ടത് വച്ചു നോക്കുമ്പോൾ അവന്റെ ഭാഗത്ത് തെറ്റ് ഇല്ല, ആരായിരുന്നാലും അങ്ങനെയേ വിജാരികു. യെങ്കിലും അവന്റെ വാക്കുകൾ കുറച്ചു കൂടി പോയി. അതവൻ മനസിലാക്കാൻ ഉമ്മ വേണ്ടി വന്നു. അതെല്ലങ്കിലും അങ്ങനെയേ സ്ത്രീകൾക് പെട്ടെന്ന് മറ്റുള്ളവരുടെ മനസ് വായിക്കാൻ കഴിയും.
    മിൻഹ അവളുടെ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്ന പോലെയാണ് തോന്നുന്നത്. ശെരിയാണ് അവളുടെ ഉമ്മക്കും അനിയത്തിക്കും വേണ്ടി ആയിരിക്കാം പക്ഷെ ഏതൊരു കാര്യത്തിനും പ്രതി വിധി ഉണ്ടാകും ഇല്ലെങ്കിൽ അത് നമ്മൾ സൃഷ്ടിക്കണം.

    ധ്രുവന്റെ ജീവിതത്തിൽ എന്തൊകെയോ നടന്നിട്ടുണ്ട് എന്നൊരു തോന്നൽ. അത് കൊണ്ടാണല്ലോ വീട് കത്തിച്ചത്. അത് പോലെ അഞ്ജലിയുടെ കുടുംബവുമായി അവർ വീണ്ടും ഒന്നിക്കുമെന്ന് കരുതുന്നു. കഥയും അതിന്റെ പോകും ഇഷ്ടപ്പെട്ടു.

    ഖുറേഷി അബ്രഹാം,,,,,,

    1. എല്ലാവരും അവരുടെ ശരികൾക്ക് പിറകെ പോകുന്നു.. ആ ശരികൾ മറ്റുപലർക്കും തെറ്റായി തോന്നാം..ജീവിതത്തെ ധൈര്യത്തോടെ നേരിടാതെ മിന്ഹ എന്തിന് വേണ്ടി ഒളിച്ചോടുന്നു എന്നതിന്റെ ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും..
      എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം തരാൻ ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം ഖുറേഷി??

    1. ഏറെയിഷ്ടം കൂട്ടേ??

  4. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി ബ്രോ ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. ഏറെയിഷ്ടം കൂട്ടേ??

  5. NICE STORY BRO – WAITING FOR NEXT PART

    1. ഏറെയിഷ്ടം കൂട്ടേ??

  6. കഥ മനോഹരമായി പുരോഗമിക്കുന്നു, എഴുത്തും സൂപ്പർ…

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??

  7. നല്ല അടിപൊളി കഥ…????

    1. ബാക്കി ഉടൻ വരും..പെരുത്തിഷ്ടം പുള്ളെ??

Comments are closed.