അസുരൻ [Twinkle AS] [Novel] 91

ഏയ്‌ ആയിരിക്കില്ല…ഇവർ തമ്മിൽ വല്ല ഫ്രണ്ട്ഷിപ്പും ഉണ്ടാകുവോ..??ആലോചിചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ….

ഇനി….ഇനി എനിക്കറിയാത്ത മറ്റൊരു അർജുൻ ആകുവോ അവൻ ഇവിടെ??

I Mean,,,,Maybe he’s a **POLICE OFFICER**

എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ കീർത്തി…ദിസ്‌ ഈസ്‌ നോട്ട് ഫെയർ…ഇതിൽ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട്…

ശരിക്കും ആരാ അർജുൻ…????
അറിയില്ല….ബട്ട് ഒന്നറിയാം അവനു എന്തോ ലക്ഷ്യം ഒണ്ട്…ആരും അറിയരുത് ന്ന് അവൻ ആഗ്രഹിക്കുന്ന എന്തോ ഒന്ന്…അവനെക്കുറിച്ചു എനിക്ക് അറിഞ്ഞേ പറ്റു…പക്ഷേ എങ്ങനെ????

അത് കണ്ടെത്തണം എന്ന് മനസ്സിൽ ഒറപ്പിച് അവിടേക്ക് നോക്കിയതും അർജുൻ പുറത്തേക്ക് ഇറങ്ങി പോകുന്നു.. പിറകെ ശരൺ സാറും…അർജുനെ പറഞ്ഞു വിട്ട് ശരൺ സാർ കാർ പാർക്കിന്റെ അടുത്തേക്ക് നടന്നു…ഇത് തന്നെ എനിക്ക് ഒള്ള അവസരം…

” എസ്ക്യൂസ്‌ മീ സർ…..”

” യെസ്…..”

എന്നെ തിരിഞ്ഞു നോക്കിയപ്പോ അദ്ദേഹം ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

” യെ…യെസ് ആരാണ്…?? ”

” സാറിന് അത്ര പെട്ടെന്ന് മറക്കാൻ സാധിക്കുവോ..?? സാറിനെ എന്നെ നന്നായിട്ട് അറിയാം ന്ന് എനിക്ക് അറിയാം…അതുകൊണ്ട് കൂടുതൽ തർക്കത്തിന് ഞാൻ നിൽക്കുന്നില്ല…എനിക്ക് അർജുനെ കുറിച്ച് അറിയണം…”

” അർജുനോ…?? ഏത് അർജുൻ..?? ”

” കൂടുതൽ അഭിനയിക്കാൻ ശ്രമിക്കേണ്ട…സാറിനോട് ഇപ്പൊ സംസാരിച്ചിട്ട് പോയ എന്റെ ഹസ്ബൻഡ് അർജുൻ…അവൻ യഥാർത്ഥത്തിൽ ആരാണ്…??? എനിക്കറിയണം…അത് സാറിന് അറിയാമെന്നും എനിക്കറിയാം…സോ പ്ലീസ് ടെൽ മീ…”

ഞാൻ പറഞ്ഞു നിർത്തിയതും സർ ചെറിയൊരു പതർച്ചയോടെ പിന്നിലേക്ക് നോക്കി…എന്താണ് നോക്കുന്നത് എന്നറിയാൻ ഞാനും നോക്കി…

ദേഷ്യം കൊണ്ട് കത്തി കാളി നിൽക്കുന്ന കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുള്ള കനൽ ആളുന്നുണ്ടായിരുന്നു….

അവനെ കണ്ടപ്പോ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ഒരു വിറയാലെ മന്ത്രിച്ചു….

*” അർജുൻ “*

 

ദേഷ്യം കൊണ്ട് കത്തി കാളി നിൽക്കുന്ന കണ്ണുകളിൽ എന്നെ ചുട്ടെരിക്കാനുള്ള കനൽ ആളുന്നുണ്ടായിരുന്നു….

അവനെ കണ്ടപ്പോ അറിയാതെ തന്നെ എന്റെ ചുണ്ടുകൾ ഒരു വിറയാലെ മന്ത്രിച്ചു….

*” അർജുൻ “*

അവനെ കണ്ടിട്ട് ഇപ്പൊ എന്തെന്നില്ലാത്ത ഒരു വെപ്രാളം…എങ്ങോട്ട് എങ്കിലും ഓടി പോയാ മതീന്ന് തോന്നി പോകുന്നു…അത്രയ്ക്ക് ഒണ്ട് അവന്റെ മുഖത്തെ ദേഷ്യം….

ഞാൻ പേടിച്ച് ഒരടി പിന്നിലേക്ക് പോയി..എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുനിമിഷം ശരൺ സാറിനെ തിരിഞ്ഞ് നോക്കിയെങ്കിലും ഞൊടിയിടവേഗത്തിൽ അർജുൻ എന്റെ അടുത്തേക്ക് പാഞ്ഞു വന്ന് കൈയിൽ അമർത്തി പിടിച്ചു കൊണ്ട് എങ്ങോട്ടെന്ന് ഇല്ലാതെ പോയി….

കയ്യിലെ പിടി മുറുകും തോറും അവന് ഇപ്പൊ എന്നോട് എത്രമാത്രം ദേഷ്യം ഉണ്ടെന്നു എനിക്ക് ഊഹിക്കാവുന്നതെ ഒണ്ടായിരുന്നോള്ളൂ…കൈയിൽ അമർത്തുമ്പോ ജീവൻ പോകുന്നത് പോലെ തോന്നുന്നുണ്ടെങ്കിലും അവനെ എതിർക്കാൻ എനിക്ക് തോന്നിയില്ല…

ആരും ഇല്ലാത്ത വിജനമായ ഒരു വഴിയിൽ ആയിരുന്നു അവൻ എന്നേം കൊണ്ട് ചെന്നത്…അത് കണ്ടപ്പോ തന്നെ എന്റെ പേടി ഒന്നൂടി കൂടി…

” എന്തിനാ നീ തിരിച്ചു വന്നത്…??? ”

” അർജുൻ,,,,ഞാൻ….അത് പിന്നെ…”

പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ കൈകൾ അവളുടെ കവിളിൽ പതിച്ചിരുന്നു…അപ്പോഴും അവന്റെ കണ്ണുകളിൽ കൂടുതൽ കനൽ എരിയുന്നത് നിറയുന്ന കണ്ണാലേ അവൾ നോക്കി നിന്നു…

” നിനക്ക് അറിയണം അല്ലെ ഞാൻ ആരാണെന്ന്…??? അല്ലെടീ….അതിന് വേണ്ടിയല്ലേ നീ ഇവിടം വരെ എത്തിയത്…???

** I AM A SOLDIER ** ”

അവന്റെ വാക്കുകൾ ഇടിത്തി പോലെയാണ് ഞാൻ കേട്ടത്…അർജുൻ,,,,അവൻ ഒരു പട്ടാളക്കാരൻ ആണെന്നോ….

” വാട്ട്‌….????? ”

” അതേടീ…..പട്ടാളക്കാരൻ മാത്രം അല്ല…ഒരു മകനും സഹോദരനും കുട്ടുകാരനും ഒക്കെ ആയിരുന്നു…ആ പന്ന പുന്നാര മോനെ ഞാൻ എന്തിനാ കൊന്നത് എന്ന് നിനക്ക് അറിയണ്ടേ…

അതിന് മുൻപ് നീ എന്റെ ലൈഫ് അറിയണം…ഞാൻ എങ്ങനെ ഇങ്ങനെ ആയിത്തിർന്നുന്ന് അറിയണം…

കളരിയ്ക്കൽ വിശ്വനാഥൻ നായരുടെയും നിർമ്മലയുടെയും മകൻ ആയി ജനിച്ചതിൽ കവിഞ്ഞു എനിക്ക് മറ്റൊരു അഹങ്കാരവും ഇല്ലാരുന്നു…ഞാൻ ജനിച് അഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് എനിക്ക് ഒരു കൂടപ്പിറപ്പിനെ ദൈവം തന്നത്…

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤???????

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement ??????

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??

    3. ഖൽബിന്റെ പോരാളി ?

      Aha… എല്ലാരും എത്തിയല്ലോ… ??

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.