അസുരൻ [Twinkle AS] [Novel] 91

Views : 28496

വണ്ടി ചെന്ന് നിന്നത് ബീച്ചിൽ ആണ്…കൈകൾ കോർത്തു പിടിച്ച് അവർ ആ പൊടിമണ്ണിൽ കൂടി നടന്ന് നീങ്ങി…കാറ്റ് കൊണ്ട് അവളുടെ മുടി അവന്റെ മുഖത്ത് തട്ടി പറക്കുന്നുണ്ടായിരുന്നു….

” അജുവേട്ടാ….”

” ങേ…എന്തോ എങ്ങനെ..ഏട്ടാന്നോ…”

അവന്റെ ചോദ്യം കേട്ടതും അവൾ ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി..

” നിന്നെ ഞാൻ ഇപ്പൊ എന്താ വിളിക്കാ,,.ആാാഹ്…കീർത്തി,,,കീറുന്ന് വിളിക്കാം…” 😂

” അയ്യേ ഡാ ദുഷ്ട….”

ന്ന് പറഞ്ഞ് അവൾ അടിക്കാൻ തുടങ്ങിയതും അവൻ അവിടുന്ന് എഴുന്നേറ്റ് ഓടി…തിരമാലകൾക്ക് ഇടയിലൂടെ അവൻ ഓടിയതും അവൾ അടിച്ചു വരുന്ന തിരമാലയിൽ ബാലൻസ് കിട്ടാതെ വീണു…മുഴുവൻ നനഞ്ഞു കുളിച്ച അവൾ അവനെ അരിശത്തോടെ നോക്കി…

” അയ്യേ…സാരി മുഴുവൻ നനഞ്ഞു..കണ്ടോ..എന്നാ പണിയാ കാണിച്ചേ. ഇനി ഇതും കൊണ്ട് വീട്ടിലേക്ക് കേറി ചെന്നാൽ…ഹോ…ആലോചിക്കാൻ പോലും വയ്യാ..”

അവളെ ആ നനഞ്ഞ കോലത്തിൽ കാണുമ്പോ തന്നിൽ എന്തൊക്കെയോ വികാരങ്ങൾ വരുന്നത് അവൻ അറിഞ്ഞു…ഇനിയും ഇവിടെ നിന്നാൽ കണ്ട്രോൾ പോകുന്നു മനസിലായത് കൊണ്ട് അവൻ അവളെയും ഉന്തിക്കൊണ്ട് നേരെ വണ്ടിയുടെ അടുത്തേക്ക് പോയി…വീട്ടിൽ എത്തിയിട്ട് ഒച്ച കേക്കാതെ വണ്ടി താഴെ സ്റ്റാൻഡിൽ ഇട്ടു..

മുഴുവൻ നനഞ്ഞ് കുളിച്ച് നിൽക്കുന്ന അവൾ വേഗം റൂമിലേക്ക് ചെന്നു…അവളുടെ പുറകെ റൂമിലേക്ക് ചെന്ന അവൻ തെന്നി മാറിയ അവളുടെ സാരിയിൽ കൂടി അവളുടെ വയറിലേ കുഞ്ഞ് മറുകിലേക്ക് നോക്കി…അവൾ തന്നോട് ദേഷ്യത്തിൽ സംസാരിക്കുന്നത് ഒന്നും അവൻ ശ്രദ്ധിച്ചില്ല…

അവളെ ഈ കോലത്തിൽ കാണുമ്പോ തനിക് എന്തൊക്കെയോ ഫീലിംഗ്സ് തോന്നുന്നത് പോലെ അവന് ഫീൽ ചെയ്തു…അവളുടെ അടുത്തേക്ക് ചെന്ന് ആ കുഞ്ഞ് മുഖത്തേക്ക് നോക്കി..അവൾ അവനോടു എന്തൊക്കെയോ ദേഷ്യത്തിൽ സംസാരിക്കുന്നുണ്ട്…അവനൊന്നും മിണ്ടാതെ അവള്ടെ വാ പൊത്തിപിടിച്ചു അരയിൽ കൂടി കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു…

അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും അവന്റെ പിടി മുറുകി തന്നെ ആയിരുന്നു…പതിയെ തന്റെ എതിർപ്പുകൾ മാറിയത് അവൾ അറിഞ്ഞു…അവന്റെ കൈകൾ അവളുടെ വായിൽ നിന്ന് എടുത്തു….

പതിയെ തന്റെ മിഴികൾ അടച്ചതും റോസാപ്പൂ ഇതൾ പോലെയുള്ള അവളുടെ നനുത്ത ചുണ്ടിലേക്ക് അവൻ തന്റെ അധരങ്ങൾ അടുപ്പിച്ചു…

അതെ സമയം അവന്റെ കൈകൾ വെളുത്തു തുടുത്ത അവളുടെ വയറിൽ കൂടെയും പുറം കഴുത്തിൽ കൂടെയും ഇഴഞ്ഞു നടക്കുന്നത് അനുസരിച്ചു അവളുടെ കൈ അവന്റെ ഷർട്ടിൽ പിടി മുറുക്കിയിരുന്നു…

പെട്ടെന്ന് ബോധം വന്നപോലെ അവനെ തള്ളിമാറ്റി നാണം കൊണ്ട് തല താഴ്ത്തിയതും അർജുൻ അവളെ കറക്കി തന്നിലെക്ക് ചേർത്ത് മുടി വകഞ്ഞ് മാറ്റി പിൻകഴുത്തിൽ ചുംബിച്ചു….തന്റെ ശരീരത്തിൽ കൂടി എന്തോ തരിപ്പ് കേറിയത് പോലെ തോന്നിയതും അവൾ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..

ഒരു ചെറുപുഞ്ചിരിയാലെ റൂമിലെ ജനലിൽ കൂടി പടർന്നിറങ്ങുന്ന നിലാവെളിച്ചത്തേ സാക്ഷിയാക്കി അവൻ അവളെയും കൊണ്ട് ബെഡിലേക്ക് ചാഞ്ഞു….

_______________

( 7 മാസങ്ങൾക്കു ശേഷം )

” മോളെ കീർത്തി….”

“ആഹ്…വരുന്നു അമ്മേ….”

വീർത്ത വയറിൽ കൈ താങ്ങി പിടിച്ച് കീർത്തി പതിയെ ഹാളിലേക്ക് നടന്നു വന്നു….

” മോളെ…ന്യൂസ്‌ നോക്ക്…അർജുൻ tv യിൽ ലൈവ് ആണ്…”

അത് കേട്ടതും ചിരിച്ചു കൊണ്ട് അവൾ tv യിലേക്ക് നോക്കി….സെക്സ് റാക്കറ്റിന് വേണ്ടി തട്ടിക്കൊണ്ട് പോയ പെൺകുട്ടികളെ രക്ഷിച്ചേന്ന വാർത്ത കേട്ട് അവൾക് തന്റെ ഭർത്താവിനെ കുറിച്ച് അഭിമാനം തോന്നി…

തന്റെ വയറ്റിലേക്ക് കൈ വെച്ച് അവൾ പുഞ്ചിരിച്ചു….

മുറിയിലേക്ക് പതിയെ നീങ്ങിയ അവൾ ഫോണിലെ അവന്റെ ഫോട്ടോയിലേക്ക് ഇമ ചിമ്മാതെ നോക്കി…

തനിക്ക് ആറാം മാസം ആയത് കൊണ്ട് ഇപ്പൊ തന്റെ വീട്ടിൽ ആണ്…അർജുൻ ഒരുപാട് എതിർത്തിരുന്നു എങ്കിലും താൻ തന്നെ ആണ് അവനെ സമാധാനിപ്പിച്ചത്…

പക്ഷേ,,,തനിക്കിപ്പോ അർജുൻ ഇല്ലാതെ പറ്റുന്നില്ല…ഓരോ നിമിഷവും അവൻ അടുത്ത് വേണമെന്ന് തോന്നുന്നു…

” വാവേ,,,,നിന്റെ അച്ഛന് നമ്മളോട് ഒരു സ്നേഹവും ഇല്ല..കണ്ടില്ലേ വരാണ്ട് ഇരിക്കുന്നത്..ഇനി വന്നാ നമക്ക് മിണ്ടണ്ടാട്ടോ…”

ഞാൻ അത് പറഞ്ഞു തീർന്നതും കുഞ്ഞ് ചവിട്ടുന്നു…അച്ഛനെ പറഞ്ഞപ്പോ ഇഷ്ടപ്പെട്ടില്ല…😅

” അച്ചോടാ കുഞ്ഞു…അമ്മ ചുമ്മാ പറഞ്ഞതാട്ടോ…അച്ഛന് നമ്മളോട് വല്യ സ്നേഹാണ്…നിന്റെ അച്ഛൻ ഒരു റിയൽ ഹീറോ ആണ് വാവേ…ഒരാള്ടെ ജീവൻ എടുക്കാൻ ആർക്കും പറ്റും,,പക്ഷേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അതാ ഏറ്റവും വലിയ കാര്യം…”

” ആണോ….”

Recent Stories

The Author

kadhakal.com

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤😍😍🤩🤩🔥🔥😍

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement 👌🏻👌🏻🎊🎉

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി 👌👌👌

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി😅😂

    3. ഖൽബിന്റെ പോരാളി 💞

      Aha… എല്ലാരും എത്തിയല്ലോ… 😁😅

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… 👏👏👍👍👍

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com