അസുരൻ [Twinkle AS] [Novel] 91

Views : 28496

*” ആാാഹ്…………………”*

അവളെ നോക്കി ഒന്ന് പുരികം കൂർപ്പിച്ചു അവൻ ഒരു കള്ളചിരി ചിരിച്ചു…എന്താ നടക്കാൻ പോകുന്നെന്ന് മനസിലാക്കുന്നതിന് മുന്നേ അവൻ അവളെ ബാൽക്കനിയിൽ നിന്ന് താഴേക്ക് ഇട്ടു…

*” ആാാഹ്…………………”*

“* ബ്ലും……*”

വലിയ ഒച്ചയോടെ അവൾ സ്വിമ്മിംഗ് പൂളിലേക്ക് വീണു..ആഴം ഇല്ലാത്ത കാരണം അവൾ ഒരുവിധം എങ്ങനെയോ കരയ്ക്ക് കേറിയിട്ട് ശ്വാസം ആഞ്ഞു വലിക്കാൻ തൊടങ്ങി..

‘ പണ്ടാരക്കാലൻ…ശരിക്കും ഒരു അസുരൻ തന്നെയാ…എന്നെ ബാൽക്കനിയിൽ നിന്ന് താഴോട്ട് ഇടുന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…ഇനി അങ്ങേരോട് കൊമ്പ് കോർക്കുമ്പോ സൂക്ഷിക്കണം…’

മനസ്സിൽ ഓരോന്ന് ചിന്തിചോണ്ട് ഇരുന്നപ്പോഴേക്കും അമ്മ ഒച്ച കേട്ട് ഇറങ്ങി വന്നു..മുഖത്ത് പരിഭ്രമം ഉണ്ട്…

” മോളെ…എന്താ…എന്താ പറ്റിയെ..??നീയെങ്ങനെയാ പൂളിൽ വീണേ…”

ഞാൻ പറയാൻ തുടങ്ങിയതും പുറകിൽ നിന്ന് അപശബ്ദം പോലെ അങ്ങേര് പറഞ്ഞു തൊടങ്ങി…

” അമ്മേടെ മരുമോൾക്ക് കൊറച്ചു കുസൃതി കൂടുതൽ ആണ്…ബാൽക്കനിയിൽ നിന്ന് കാല് തെന്നി വീണതാ…”

എന്റെ ദൈവമേ…!!!!
കല്ല് വെച്ച നൊണ…ഇങ്ങേരു ഒരു നൊണയൻ ആണ്…അതെങ്ങനെ,,,ഒരാളെ കൊന്നവനാനോ കള്ളം പറയാൻ പാട്..

” സൂക്ഷിക്കണ്ടെ മോളെ…പൂളിൽ വീണത് കൊണ്ട് രക്ഷപെട്ടു..വാ…തലയിൽ വെള്ളം ഇറങ്ങാണ്ട..”

അമ്മ എന്നെയും വിളിച്ചോണ്ട് പോയപ്പോ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി…പുച്ഛം മുഖത്ത് ഫിറ്റ് ചെയ്ത് ഇപ്പൊ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ നോക്കുന്നു…
ഡ്രെസ്സ് ഒക്കെ മാറി റൂമിൽ വന്നപ്പോ അവൻ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കാരുന്നു…

അങ്ങനെ ഒന്നും തന്നെ വെറുതെ വിടാൻ പോണില്ല മിസ്റ്റർ അർജുൻ…തന്നെ ഞാൻ നിയമത്തിന്റെ മുന്നിൽ എത്തിചിരിക്കും…അതിന് എന്ത് റിസ്ക് വേണേലും ഞാൻ എടുക്കും…

പെട്ടന്ന് അവനൊരു ഫോൺ കാൾ വന്നതും എന്നെ ഒന്ന് തലയുയർത്തി നോക്കിയിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു…

” ഓഹ്…തന്റെ കൂട്ട് പ്രതി ആയിരിക്കും അല്ലെ വിളിച്ചത്…”

“ആഹാ മനസിലാക്കി കളഞ്ഞല്ലോ…”

” തനിക് ഒരു നാണവുമില്ലല്ലേ…അറ്റ്ലീസ്റ്റ് ഒരു കുറ്റബോധം എങ്കിലും…ഒരാളെ കൊന്നിട്ട് ഞെളിഞ്ഞു ഇരിക്കുന്നത് കണ്ടില്ലേ….ഇതുപോലെ എത്രയെണ്ണം ചെയ്തിട്ടുണ്ടെന്ന് ആർക്ക് അറിയാം..”

” തെറ്റ് ചെയ്തവർ കുറ്റബോദിച്ചാ പോരെ…😏
ഏതായാലും ചോദിച്ച സ്ഥിതിക്ക് പറഞ്ഞേക്കാം…ഒരു കൊല മാത്രം അല്ല അഞ്ചാറു റേപ്പും ചെയ്തിട്ടുണ്ട്…എന്ത്യേ…??? ”

” താൻ മനുഷ്യൻ അല്ലടോ…തനി അസുരൻ ആണ്…”

” ചെലയ്ക്കാതെ വാ അടച്ച് കെടന്നോണം…കോപ്പ്…അതിനിടയിൽ മോള് അതിബുദ്ധി കാണിക്കാൻ നോക്കിയാൽ വിവരം അറിയും…പറഞ്ഞേക്കാം..” 😡

അതും പറഞ്ഞ് അസുരൻ ബെഡിൽ കേറി കെടന്നു…ഞാൻ നിലത്ത് ഭിത്തിയിൽ ചാരി ഓരോന്ന് ഓർത്ത് കൊണ്ട് ഇരുന്നു..കാലത്തെ ആർക്കും കവച്ചു കടക്കാൻ പറ്റില്ലല്ലോ…ഏതായാലും ഈ അസുരനെ ഞാൻ വെറുതെ വിടാൻ പോണില്ല…എന്റെ ലൈഫ് കൂടി തകർത്ത രാക്ഷസൻ ആണ്…

അങ്ങനെ കരഞ്ഞു തളർന്ന് ഇരിക്കാനും എനിക്ക് മനസ്സില്ല…ഒരു ജേർണലിസ്റ്റ് ന് എന്തൊക്കെ ചെയ്യാൻ കഴിയും ന്ന് ഞാൻ കാണിച്ചു തരാടാ മോനെ അസുര….സ്വയം ആത്മഗതം പറഞ്ഞോണ്ട് ഫോണിൽ നിന്ന് ആ വീഡിയോ എടുത്ത് നോക്കി…സേഫ്റ്റിക്ക് വേണ്ടി ഇതിന്റെ ഒരു നൂറു കോപ്പി എടുത്ത് കാണും ഞാൻ…ആ വീഡിയോയിൽ അർജുന്റെ കണ്ണിൽ എരിയുന്നത് പക ആണെന്ന് തോന്നി പോയി…എന്തിനായിരിക്കും ഒരു കൊലപാതകം നടത്തിയത്…?? അതും വെൽ പ്ലാനിംഗ് ആയി…???? പറ്റിയ ഏക അബദ്ധം ഞാൻ കണ്ടു എന്നത് മാത്രം ആണ്…അത് ഒഴിച്ചാൽ ബാക്കി എല്ലാം പെർഫെക്ട്….

ഒരു ആശ്വാസത്തിന് വേണ്ടി വാട്സാപ്പിൽ കേറി എല്ലാരുടെയും സ്റ്റാറ്റസ് നോക്കിക്കൊണ്ട് ഇരുന്നു…

* കുറ്റവാളികൾ എന്ന് നമ്മൾ വിചാരിക്കുന്ന പലരെയും കുറ്റവാളികൾ ആക്കിയത് ഈ സമൂഹം തന്നെയാണ്____💔

ആരും അറിയാത്ത , ആരെയും അറിയിക്കാത്ത അവരുടെ വിഷമങ്ങൾ വികാരങ്ങളിലുടെ അടക്കി നിർത്താൻ സാധിക്കാതെ വരുമ്പോഴാണ് അവ കുറ്റകൃത്യങ്ങൾ ആവുന്നത്….നൂറിൽ ഇരുപത്തിയഞ്ചു ശതമാനവും നീതിക്ക് വേണ്ടിയുള്ള സമരം ആണ്………💥 *

Recent Stories

The Author

kadhakal.com

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤😍😍🤩🤩🔥🔥😍

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement 👌🏻👌🏻🎊🎉

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി 👌👌👌

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി😅😂

    3. ഖൽബിന്റെ പോരാളി 💞

      Aha… എല്ലാരും എത്തിയല്ലോ… 😁😅

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… 👏👏👍👍👍

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com