അസുരൻ [Twinkle AS] [Novel] 91

Views : 28496

പണ്ടാരം…വേറെ വഴി നോക്കിയേ പറ്റു..വന്ന വഴി തിരിച്ചു ഇറങ്ങിയിട്ട് ഞാൻ അതിന്റെ ഓപ്പോസിറ് ഒള്ള കുറ്റിച്ചെടിടെ പിറകിൽ ചെന്ന് ഒളിച്ചു ഇരുന്നു….കൊറച്ചു കഴിഞ്ഞപ്പോ അവൻ ഇറങ്ങി വന്നു….

ഞാൻ റൂമിലെ ടേബിളിൽ നോക്കിയപ്പോ അവിടെ ഇരിക്കുന്ന കാഴ്ച കണ്ട് പകച്ചു പണ്ടാരവടങ്ങി പോയി…

** എന്റെ ഫോൺ **

ദൈവമേ,,,,പണി പാളി…എന്റെ ഫോൺ…അവന്റെ ഫോൺ സേർച്ച്‌ ചെയ്യാൻ പോയ തൃതിയിൽ എടുത്തത് ആയിരിക്കും…ഉയ്യോ…അവന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ പണി പാളും…എന്റെ അടിയന്തിരം നടക്കുല്ലോ എന്റെ കൃഷ്ണ…!!!!

എങ്ങനെ എങ്കിലും അത് തിരിച്ചു എടുക്കണം..എന്താപ്പോ ഒരു വഴി…ഓഹ്..കോപ്പ്…ആലോചിച്ചിട്ട് ഒന്നും കിട്ടുന്നുവില്ലല്ലോ…

ആഹ് ഐഡിയ….ആൻ ഐഡിയ ക്യാൻ ചേഞ്ച്‌ ഔർ ലൈഫ്…💡

__________________

” സർ,,,,മേ ഐ കമിങ്….”

” കമിങ്….”

നിങ്ങള് നോക്കണ്ടാ ഇത് ഞാൻ തന്നെ ആണ്…ഇനി ഇതേ ഒരു വഴി ഒള്ളൂ…

” ഹൂ ആർ യു…??? ”

” സർ,,,ഞാൻ ഇവിടെ ഫുഡ്‌ ഒക്കെ ഉണ്ടാക്കാൻ….സാറിനെ സഹായിക്കാൻ വന്നതാണ്…”

” ഓഹ്…”

“സർ,,,റൂം നല്ല വൃത്തികേട് ആയിട്ട് ഒണ്ടല്ലോ…സർ കൊറച്ചു നേരം പുറത്ത് ഇറങ്ങി നിന്നാൽ ഞാൻ വൃത്തിയാക്കി തരാം… ”

ദൈവമേ,,,സമ്മതിക്കനെ…എന്നാലേ ഈ ഫോണും കൊണ്ട് രക്ഷപെടാൻ പറ്റുള്ളൂ…

” ഓഹ് നോ താങ്ക്സ്….യൂ ക്യാൻ ഗോ..”

പണ്ടാരം,,,മനുഷ്യനെ ഒരു രീതിയിലും ജീവിക്കാൻ വിടൂലല്ലോ…ഇനി എങ്ങനെ ഫോൺ എടുക്കും…അവന്റെ കണ്ണ് വെട്ടിച്ചു എടുത്തേ പറ്റു…പതിയെ ടേബിളിന്റെ അടുത്തേക്ക് നീങ്ങിയതും ടേബിൾ ഫാനിന്റെ കാറ്റ് കൊണ്ട് മാസ്ക് പോലെ വെച്ച ടവൽ പറന്നു പൊങ്ങി…

ഞാൻ ഞെട്ടിത്തരിച്ചു തിരിഞ്ഞു നോക്കിയതും അർജുൻ നമ്മളെ കണ്ട് ഞെട്ടി നിക്കുവാണ്…

“* നീ…നീയോ…….*”

ഞാൻ ആണേൽ ചിരിക്കണോ കരയണോന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയിൽ ആയി പോയി…

” ഓഹോ…എന്നെ ഫോളോ ചെയ്തു വന്നതാനല്ലേ…എന്താടീ നിന്റെ ഉദ്ദേശം…”

അതും ചോദിച്ചു അവൻ അടുത്തേക്ക് ദേഷ്യപ്പെട്ട് വന്നതും കർട്ടന്റെ പിറകിൽ കൂടി ഓടാൻ തുനിഞ്ഞ എന്നെ പിടിച്ചു വലിച്ചു നേരെ നിർത്തി…

” പറയടീ കോപ്പേ,,,,ആരെ കെട്ടിക്കാൻ ആണ് നിന്റെ ഈ കോപ്പിലെ എൻട്രി…”

“………..”

” പറയടി…പറയാൻ….നീ എന്തിനിവിടെ വന്നു…??? ”

“ഞാ…ഞാൻ…ഞാൻ…അത് പിന്നെ…നിങ്ങളെ കാണാൻ…”

” എന്ത്…??? ”

വേഗം കളം മാറ്റി ചവിട്ടുന്നതാണ് ബുദ്ധി…

” നിങ്ങളെ കാണാനാ വന്നത്…നിങ്ങള് എന്ത് മനുഷ്യനാ..ഇന്നലെ അങ്ങ് കെട്ടിക്കൊണ്ട്‌ വന്നതല്ലേ ഒള്ളു…അതിനിടയിൽ ഇങ്ങോട്ട് വന്നു..എന്നെ കുറിച്ച് ഒന്നും ഓർത്തില്ലല്ലോ..സങ്കടം ഉണ്ട്…”

അല്ല ചെങ്ങായിസ്,,,ഞാൻ ഇതെന്തു കുന്തവാ ഈ പറയുന്നേ..വല്ലോം മനസിലായോ…ഇല്ലല്ലേ…പേടിക്കണ്ട..എനിക്കും മനസിലായില്ല…

വരുന്നത് വെച്ച് കാണാം…എങ്ങനെ എങ്കിലും ഇവന്റെ കയ്യിൽ നിന്ന് രക്ഷപെട്ടെ പറ്റു..തർക്കിക്കാൻ ആണേൽ അന്ന് ബാൽക്കനിയിൽ നിന്ന് താഴെ ഇട്ടപോലെ ഇടും…അതിനേക്കാൾ നല്ലത് സമാധാനത്തിന്റെ വഴിയാണ്..

” ഓഹോ…അപ്പോ അങ്ങനെ ആണ്…എന്നെ കാണാതെ ഇരിക്കാൻ പറ്റാഞ്ഞിട്ട് വന്നതാനല്ലേ…ശ്ശോ..നീ എന്നെ ഇത്രമാത്രം സ്നേഹിച്ചിട്ടും നിന്റെ സ്നേഹം കാണാതെ പോയാൽ അത് ഭയങ്കര മോശമാണ്…
ഏതായാലും ഞാൻ എന്റെ മനസ്സിലെ സ്നേഹം അങ്ങ് പ്രകടിപ്പിക്കാൻ തീരുമാനിച്ചു…”

അത്രയും പറഞ്ഞ് മീശ പിരിച്ചു ചെറിയൊരു കള്ളചിരിയോടെ വരുന്ന അർജുനെ കണ്ടിട്ട് എന്റെ ഒള്ള ജീവൻ മുഴുവൻ പോയി…

രക്ഷിക്കണേ….പറഞ്ഞത് അബദ്ധം ആയി പോയല്ലോ എന്റെ ഈശ്വരാ…!!!

 

അത്രയും പറഞ്ഞ് മീശ പിരിച്ചു ചെറിയൊരു കള്ളചിരിയോടെ വരുന്ന അർജുനെ കണ്ടിട്ട് എന്റെ ഒള്ള ജീവൻ മുഴുവൻ പോയി…

രക്ഷിക്കണേ….പറഞ്ഞത് അബദ്ധം ആയി പോയല്ലോ എന്റെ ഈശ്വരാ…!!!

” എന്താ എന്റെ ഭാര്യ ആലോചിച്ചു നിക്കുന്നെ…??? എന്ത്യേ,,,സ്നേഹം പ്രകടിപ്പിക്കണ്ടെ…”

” അ,,,അ,,,അർജുൻ…അത് പിന്നെ…ഞാൻ…”

“അ…അ അർജുൻ അല്ല…അർജുൻ വിശ്വനാദ് …അതല്ലല്ലോ നമ്മടെ ടോപ്പിക്ക്…എന്തായിരുന്നു….ആഹ്…സ്നേഹം…”

അതും പറഞ്ഞു ഷർട്ടിന്റെ ബട്ടൺ രണ്ടെണ്ണം ഊരി എന്റെ അടുത്തേക്ക് ഒരു പ്രത്യേക ചിരിയാലെ നടന്നു വന്നു…ഇപ്പൊ എന്റെ തല മുഴുവൻ ചുറ്റുന്ന പോലെ ഒണ്ട്…🤕
വടി കൊടുത്തു അടി മേടിച്ച പോലെ ആയല്ലോ എന്റെ സിവനെ…ഇനി ഈ കുരുക്കിൽ നിന്ന് എങ്ങനെ രക്ഷപെടും..

എടുത്തു ചാടി ഒന്നും ചെയ്യരുത് കീർത്തി…ഇവൻ ഒരു പൊട്ടൻ ആണ്..ബുദ്ധി കൊണ്ട് നേരിടണം..💡

Recent Stories

The Author

kadhakal.com

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤😍😍🤩🤩🔥🔥😍

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement 👌🏻👌🏻🎊🎉

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി 👌👌👌

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി😅😂

    3. ഖൽബിന്റെ പോരാളി 💞

      Aha… എല്ലാരും എത്തിയല്ലോ… 😁😅

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… 👏👏👍👍👍

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com