അസുരൻ [Twinkle AS] [Novel] 91

Views : 28496

മനസ്സിനെ അങ്ങനെ ഒക്കെ പറഞ്ഞ് ആശ്വസിപ്പിച് വീണ്ടും കളം മാറ്റി ചവിട്ടി..അല്ല പിന്നെ…

” ശ്ശോ,,,എനിക്ക് നാണവാകുന്നുണ്ട് ട്ടോ ഏട്ടാ…ഞാൻ പറയുമ്പോഴെ അങ്ങ് സ്നേഹം പ്രകടിപ്പിക്കാൻ നോക്കിക്കോളും…ഇങ്ങനെ ഒരു മനുഷ്യൻ…പോ അവിടുന്ന്….” 🙈

” ഓഹോ,,,എന്താ ഒരു നാണം…അപ്പൊ കാര്യങ്ങൾ എല്ലാം എളുപ്പവായല്ലോ..”

ജാങ്കോ നീ അറിഞ്ഞോ ഞാൻ വീണ്ടും പെട്ടു….ഈ കാലമാടൻ ഇങ്ങനെ അല്ലാരുന്നല്ലോ പറയേണ്ടത്…ഒന്ന് പോടീ ന്ന് പറയും ന്ന് കരുതി അങ്ങ് ഡയലോഗ് അടിച്ചു വിട്ടതാരുന്നു…ഇടി വെട്ടിയവനെ പാമ്പ് കടിച്ചാൽ എങ്ങനെ ഇരിക്കും ന്ന് അറിയാത്തവർ എന്നെ അങ്ങ് നോക്കിയാ മതി…ഞാൻ പഠിച്ച സ്കൂളിലെ ഏറ്റവും തെമ്മാടി ഇവൻ ആയിരുന്നോ എന്റെ കുലദേവങ്ങളെ…

ഇനി ഒറ്റ ഒരു വഴിയേ ഒള്ളു…അത് തന്നെ… തോമസ് കുട്ടീ വിട്ടോടാ…🏃🏃

ഞാൻ അവനെ പുറകിലേക്ക് ഒരു ഉന്ത് കൊടുത്തിട്ട് വാതിലിന്റെ അടുത്തേക്ക് ഓടി ചെന്ന് തുറക്കാൻ നോക്കിയതും ദേ കിടക്കുന്നു ചട്ടിയും കലവും…ഞാൻ നൈസ് ആയിട്ട് ഒന്ന് തിരിഞ്ഞു നോക്കിയപ്പോ ഡോർ ലോക്ക് ചെയ്തു കീ കയ്യിൽ ഇട്ട് അമ്മാനമാടി കളിക്കുന്ന അർജുനെ ആണ് കണ്ടത്…

നീ പെട്ടു മോളെ പെട്ടു…ഒന്നും നോക്കണ്ട അങ്ങ് സറണ്ടർ ചെയ്തേക്ക്…ഞാൻ ഒന്ന് കണ്ണടച്ചു ദീർഘ ശ്വാസം വിട്ട് കണ്ണ് തൊറന്ന് നോക്കിയപ്പോ അവൻ ദേ തൊട്ട് മുന്നിൽ…

എന്റെ അടുത്തേക്ക് ഒന്നൂടി ചേർന്ന് നിന്നതും ** എന്നെ ഒന്നും ചെയ്യല്ലേ അർജുൻ…ഞാൻ എന്തും ചെയ്യാം..**
എന്നങ്ങ് പറഞ്ഞ്..ഇരിക്കട്ടെ,,,നിങ്ങള് ഇപ്പൊ വിചാരിക്കും ഇവള് ഒരു ജേർണലിസ്റ്റ് തന്നെ ആണോന്ന്..നോക്കണ്ട,,,ഇവന്റെ മുന്നിൽ മാത്രം ഒരു പതർച്ച…😝

” ഓഹോ അപ്പൊ എന്തും ചെയ്യാൻ തയാർ ആണ് ല്ലേ…”

മുഖത്തേക്ക് വീണ് കിടന്ന എന്റെ മുടി വിരൽ കൊണ്ട് പുറകിലേക്ക് ആക്കി അവൻ ചോദിച്ചു….

” ങേ….എന്നുവെച്ചാ,,,,അങ്ങനെ അല്ല..”

” എങ്ങനെ ആണേലും കൂടുതൽ ഒന്നും അല്ല…നിന്റെ പെട്ടിയും കിടക്കയും എടുത്ത് പട്ടി ചന്തയ്ക്ക് പോയത് ആണേന്ന് ഓർത്ത് അങ്ങ് പൊക്കോണം..അതും ഇപ്പൊ തന്നെ…മനസിലായോ…?? ”

“………”

” മനസിലായോടി മരയോന്തേ….”

” ഹ്മ്മ്….”

മരയോന്ത് തന്റെ കെട്ടിയോൾ..ശ്ശെടാ അത് ഞാൻ തന്നെ അല്ലെ…അല്ലാ മരയോന്ത് തന്റെ കെട്ടിയോൾടെ കെട്ടിയോൻ..അല്ല പിന്നെ…💪

പിന്നെ ഒരു അഞ്ചു മിനിറ്റ് പോലും താമസം വേണ്ടി വന്നില്ല..കുറ്റി ചെടിടെ കീഴെനിന്ന് ബാഗും ഒക്കെ എടുത്ത് നേരെ ബസ് സ്റ്റാൻഡിലേക്ക് എന്നേം കൊണ്ട് പോയി…നാട്ടിലേക്ക് ഒള്ള ഫസ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത് ഞാൻ വണ്ടിയിൽ കേറുന്നത് വരെയും അവിടെ നിന്നു… വണ്ടി എടുത്തതും അവൻ ആരെയോ ഫോൺ വിളിച്ച് നടന്നു പോയി…

അങ്ങനെ അങ്ങ് തോറ്റു ഓടുന്ന ആൾ അല്ല മോനെ ഈ കീർത്തി..ഞാൻ വീണ്ടും വരുന്നു…നിന്റെ രഹസ്യങ്ങൾ എന്ത് തന്നെ ആയാലും ഞാൻ കണ്ടുപിടിച്ചിരിക്കും…ഞാൻ പിന്നെ ഒട്ടും നേരം കളയാതെ അവിടെ ഒരു സാധനം മറന്നു വെച്ചുന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറങ്ങി നേരെ പുറത്തേക്ക് ഓടി…

ഓടി കിതച്ചു ചെന്ന് നോക്കിയപ്പോ അവൻ ആരോടോ അര്ജന്റ് ആയിട്ട് സംസാരിക്കുന്നു…മുഖത്ത് ടെൻഷനും അതിലേറെ ദേഷ്യവും ഒണ്ട്…കാറിന്റെ ബോണറ്റിൽ ആഞ്ഞു അടിചിട്ട് വേഗം വണ്ടിയും എടുത്ത് പോയി…അവിടെ കിടന്ന ഒരു ടാക്സിക്കരനെ വിളിച് ഞാനും…

അവന്റെ വണ്ടി ചെന്ന് നിന്നത് ഒരു പബ്ബ് ന്റെ മുന്നിൽ ആണ്…അർജുൻ ചുറ്റിനും ഒന്ന് നോക്കിയിട്ട് അകത്തേക്ക് കേറി പോയി…അവനെ ഫോളോ ചെയ്ത് ഞാനും കൊറച്ചു ഡിസ്റ്റൻസിൽ പിറകെ പോയി…

അകത്ത് ഭയങ്കര പാട്ടും ബഹളവും ഒക്കെ ആണ്…തിക്കിന്റെയും തിരക്കിന്റെയും ഇടയിൽ കൂടി ഞാനും പതിയെ നുഴഞ്ഞു കയറി…കൊറച്ചു മാറി സൈഡിലെ സോഫയിൽ ഇരിക്കുന്ന ആൾടെ അടുത്തേക്ക് അവൻ ചെന്നു…ആൾക്ക് കൈ കൊടുത്തു അവിടെ ഇരുന്നു…

അർജുന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് കൊണ്ട് എനിക്ക് മുഖം വ്യക്തമാകുന്നില്ല…ആരായിരിക്കും അത്..???അതും ആലോചിച്ചു ഇരിക്കുമ്പോ ആണ് അയാൾ എഴുന്നേറ്റ് അർജുന്റെ അടുത്ത് സോഫയിൽ വന്നു ഇരുന്നത്…

അയാളെ കണ്ടപ്പോ എവിടെയോ കണ്ട് പരിചയം ഒള്ള പോലെ തോന്നി…എവിടെ ആയിരുന്നു..???ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല…എന്നാലും എവിടെയോ…??? പക്ഷേ എവിടെ…???

അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയതും നാവിൻ തുമ്പത്ത് ഒള്ള പോലെ തോന്നുന്നു…ബട്ട് എന്തോ… ആരായിരിക്കും…ഛേ….

അയാളെ ഒന്നൂടി ഒന്ന് സൂക്ഷിച്ചു നോക്കിയതും അയാളുടെ കയ്യിൽ ഒരു ശൂലം പച്ച കുത്തി വെച്ചിട്ടുണ്ടാരുന്നു…

യെസ്…അതെ…ഇത്,,ഇത് അയാൾ തന്നെ ആണ്…5 മാസങ്ങൾക്ക് മുൻപ് നടന്ന ഒരു മർഡർ കേസ് അന്യേശിച്ച ACP ശരൺ കുമാർ….അന്ന് ആ കേസന്യേഷണത്തിന് വേണ്ടി ഞാൻ അയാളെ ഒരുപാട് ഹെൽപ് ചെയ്തിട്ടുണ്ടായിരുന്നു…

ഇയാൾ….??? അർജുനും ശരൺ സാറും തമ്മിൽ എന്താണ് ബന്ധം….???എന്തിനാ അർജുൻ സാറിനെ കാണാൻ വന്നത്…??? ഒരുപക്ഷെ അർജുനെ സഹായിക്കുന്നത് സാർ ആകുവോ..??

Recent Stories

The Author

kadhakal.com

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤😍😍🤩🤩🔥🔥😍

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement 👌🏻👌🏻🎊🎉

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി 👌👌👌

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി😅😂

    3. ഖൽബിന്റെ പോരാളി 💞

      Aha… എല്ലാരും എത്തിയല്ലോ… 😁😅

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… 👏👏👍👍👍

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com