ആരുടെയോ സ്റ്റാറ്റസ് കണ്ടപ്പോ ഓർമ വന്നത് അർജുനെ ആണ്…ഒരുപക്ഷെ,,,അവനും നീതിക്ക് വേണ്ടിയുള്ള ഒരു കുറ്റം ആണോ ചെയ്തത്…???
ഓരോന്ന് ആലോചിച്ചു അറിയാതെ ഇരുന്ന് ഉറങ്ങി പോയി…പിന്നെ രാവിലെ എഴുന്നേൽക്കുന്നത് ഒച്ചയും ബഹളവും കേട്ടാണ്…
” വാട്ട് നോൺസെൻസ് ആർ യൂ ടോക്കിങ്ങ്…?? ബ്ലഡി @%#&…ഐ ഡോണ്ട് വാണ്ട് എനി എസ്ക്യൂസ്…ടു വാട്ട് ഐ സൈ…”
അതും പറഞ്ഞു കാൾ കട്ട് ചെയ്ത് വേഗം ബാത്റൂമിലേക്ക് കേറി പോയി…
ആര് മൈൻഡ് ചെയ്യുന്നു…??? ഞാനും വേഗം കുളിച്ചു ഫ്രഷ് ആവാൻ വേണ്ടി അമ്മയോട് എണ്ണ മേടിച്ചോണ്ടു റൂമിലേക്ക് വന്നു…മുടിയിൽ എണ്ണ ഒക്കെ വെച്ച് കുളിക്കാൻ വേണ്ടി പുറത്ത് കാത്തു നിന്നത് മിച്ചം…കാലൻ ഇറങ്ങി വരുന്നില്ല…
സഹികെട്ടു ഞാൻ വാതിലിൽ ആഞ്ഞു ചവിട്ടി…
” ഡോ…താൻ എന്താ വെള്ളം കണ്ടിട്ടില്ലേ…ഇറങ്ങി വാടോ…കൊറേ നേരായല്ലോ നീരാടാൻ തുടങ്ങിട്ട്…ഇറങ്ങി വന്നില്ലേൽ ഈ വാതിലും പൊളിച്ചു ഞാൻ വരും…”
” വാതിൽ പൊളിച് കൊണ്ട് വരാൻ നിന്റെ തന്ത സ്ത്രീധനം തന്നത് ഒന്നുല്ലല്ലോ…ഇത്രയ്ക്കും തൃതി കാട്ടാൻ നിന്റെ കുഞ്ഞമ്മ പെറ്റു കെടപ്പുണ്ടോ ഇവിടെ…മര്യാദക്ക് അവിടെ നിന്നോണം….”
പണ്ടാരക്കാലൻ…….!!!
അവള് ബെഡിൽ ചെന്നിരുന്നതും കൊറച്ചു കഴിഞ്ഞപ്പോ അവൻ ഇറങ്ങി വന്നു…ദേഷ്യത്തോടെ അവനെ നോക്കി ബാത്റൂമിലേക്ക് കേറാൻ നിന്ന അവളെ , എണ്ണയിൽ തെന്നി വീഴാൻ പോയ അവൻ പിടിച്ചതും ഒരുമിച്ച് ആയിരുന്നു…എണ്ണയിൽ തെന്നി അവൾക്ക് മേലെയായി വീണ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ അമർന്നു…ശരീരത്തിൽ കൂടി ഒരു തരിപ്പ് പാഞ്ഞു പോകുന്നത് അവൾ അറിഞ്ഞു…അവനെ ഉന്തി മാറ്റി അവനെ ഈർഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവൾ ബാത്റൂമിലേക്ക് ഓടി പോയി….അവൻ സ്വയം തലയ്ക്കു ഒന്ന് അടിച്ചിട്ട് എന്തോ ഓർത്ത പോലെ ഫോണും കൊണ്ട് ബാൽക്കനിയിലേക്ക് നടന്നു….
കുളിച്ചു ഇറങ്ങി വന്ന അവള് ഫോണിൽ അവൻ സംസാരിക്കുന്നത് കേട്ട് ഒന്ന് നിന്നു..
*” അതൊക്കെ ഞാൻ സെറ്റ് ആക്കിക്കോളാടാ…എന്റെ ടാർഗറ്റ് അവനാണ്…ഐ വാണ്ട് ഹിം…ഞാൻ വരും…ഹ്മ്മ്…ഒരു ശല്യം കൂടി ഒണ്ട് ഇവിടെ…എനിക്ക് പറ്റിയ ഒരു അബദ്ധം….അവള് കേട്ടാൽ പ്രശ്നം ആണ്…ഓക്കേ…അപ്പൊ പറഞ്ഞ പോലെ….”*
ഓഹോ…അപ്പൊ എങ്ങോട്ടോ മുങ്ങാൻ ഒള്ള പ്ലാൻ ആണല്ലേ…വഴിയുണ്ട്…
ഓരോന്ന് ആലോചിച്ചു ഫ്രഷ് ആയി താഴേക്കു ചെന്നു…അമ്മയോട് ഒന്നും രണ്ടുമൊക്കെ പറഞ്ഞോണ്ട് ഇരുന്ന് കൂട്ടായി….അപ്പോഴാണ് നമ്മടെ അസുരന്റെ വരവ്…സ്റ്റൈൽ ആയിട്ടുണ്ട്…പറഞ്ഞിട്ടെന്താ…കൊലപാതകി ആയി പോയില്ലേ…
” അമ്മേ…എനിക്ക് അത്യാവശ്യം ആയിട്ട് ബാംഗ്ലൂർ വരെ ഒന്ന് പോണം..വരാൻ മാക്സിമം ഒരാഴ്ച ആകും…”
” എന്നതാ അജു നീയി പറയുന്നേ..ഇന്നലെ നീ കെട്ടിക്കൊണ്ട് വന്ന ഒരു പെൺകൊച്ചു ഇവിടെ ഒണ്ട്..അതിനെ ഇട്ടിട്ട് പോകണം ന്നാണോ നീ പറയുന്നത്…”
“പിന്നെ ഞാൻ അവളെ മടിയിൽ ഇരുത്തി താലോലിക്കണോ…??? ”
എന്ത് സാധനവ ഇത്…സാധാരണ ഇഷ്ടം ഇല്ലേലും അമ്മമ്മാരുടെ സന്തോഷത്തിന് വേണ്ടി ഭാര്യയോട് ഇഷ്ടം അഭിനയിക്കുന്നത് ഒക്കെ കേട്ടിട്ടുണ്ട്..ഇതിപ്പോ അംബിനും വില്ലിനും അടുക്കാത്ത സാധനം ?♀
” എന്തൊക്കെ ആണേലും ശരി…നീ പോകുവാനെൽ മോളെയും കൊണ്ട് പോയാ മതി…അല്ലെങ്കിൽ വേണ്ട…”
” ഡീീീ…നിനക്ക് എന്റെ കൂടെ പോരണോ…”
” ങേ…” ?
” പോരണോന്ന്……” ?
” വേ…വേണ്ട….”
” കേട്ടല്ലോ അമ്മേ…അവൾക്ക് വരണ്ടാന്ന്…പിന്നെ എന്തിനാ ഇവളെ നിർബന്ധിച്ചു കൊണ്ടുപോകുന്നത്…”
” എന്താന്നു വെച്ചാ ചെയ്യ്…”
അതും പറഞ്ഞ് അമ്മ അകത്തേക്ക് കേറി പോയി….
” ഡോ…അടുത്തത് ആരെ കൊല്ലാൻ പോകുവാ…”
” നിന്റെ…….എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ട…കേറിപ്പോടി ശവമെ…”
* പോടാ പട്ടി…തെണ്ടി…നിന്നെ ഞാൻ എടുത്തോളാം..* മനസ്സിൽ വിളിച്ചതാട്ടോ….അവൻ ഇപ്പൊ ബാംഗ്ലൂർക്ക് പോകുന്നത് ഒരുപക്ഷെ അടുത്ത ആരെയെങ്കിലും അപായപ്പെടുത്താൻ ആകുവോ…ഇല്ല…അതിന് സമ്മതിക്കാൻ പാടില്ല…എങ്ങനെ എങ്കിലും ഞാനും കൂടി അങ്ങോട്ട് പോയെ മതിയാവു…പക്ഷേ അവൻ അറിഞ്ഞോണ്ട് നടക്കില്ല…
അമ്മേടെ അനുവാദം വാങ്ങി പോയെ പറ്റു…അസുര,,,ഞാൻ ഇതാ വരുന്നു…
Adipoli polichu broooo
വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️
അടിപൊളി…..❤❤❤❤❤???????
Adipoli thread aayirunnu.
iniyum nalla kathakal ezhuthukal.
There’s lots of space for improvement ??????
ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..
ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???
♥️❤️?
അവസാനം കിട്ടി അല്ലേ
Thnks bro❤️
അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??
Aha… എല്ലാരും എത്തിയല്ലോ… ??
സൂപ്പർ
Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….
With love,
അച്ചു
Kidilan story
Super story
ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????
സൂപ്പർ
Super story. But speed koodippoyi. Kurechu slow aakkamayirunnu.