അസുരൻ [Twinkle AS] [Novel] 91

എന്തൊക്കെ വന്നാലും ആ വീഡിയോ നഷ്ടപ്പെടുത്തില്ലന്ന് ഉറപ്പിച്ചു അവൾ ധൈര്യം സമ്പരിച്ചു…

” നിങ്ങളെന്നെ എന്തൊക്കെ ചെയ്താലും ആ വീഡിയോ ഞാൻ തരില്ല…”

“മര്യാദക്ക് പറഞ്ഞാൽ അനുസരിക്കാൻ വയ്യല്ലേടീ…”

അതും പറഞ്ഞവൻ എന്നെ പൊക്കിയെടുത്തു…രക്ഷപെടാനായി അവന്റെ ചുമലിൽ ചെണ്ട കൊട്ടിയെങ്കിലും അവന്റെ പിടുത്തം അയഞ്ഞില്ല…അവസാനത്തേ അടവായ കരച്ചിൽ അവന്റെ മുന്നിലേക്ക് പൊഴിച്ചതും അവൻ അവളെ ബെഡിലേക്ക് ഇട്ട് വലതു വശത്ത് ഒറ്റ കൈ കുത്തി നിർത്തി അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു…

ധൈര്യം വീണ്ടെടുത്തവനെ ആഞ്ഞു തള്ളിയ അവൾ കുതറി എഴുന്നേറ്റതും അവളുടെ സാരിത്തുമ്പിൽ പിടിച്ചവൻ വലിച്ചു…

” അങ്ങനെ അങ്ങ് പോയാലോ….”

“സാരിയിൽ നിന്ന് വിടടാ….വിടാൻ….”

“കെടന്ന് അലറാതേടി പുല്ലേ….നീ രണ്ട് പേടിപ്പിരു പേടിപ്പിക്കുമ്പോ നിന്റെ മുന്നിൽ പേടിച് നിൽക്കുന്ന കൊറേ ലവന്മാരെ നീ കണ്ടിട്ടുണ്ടാവും…ആ ലിസ്റ്റിൽ എന്നെ ഉൾപ്പെടുത്താൻ നോക്കിയാൽ മോള് വിവരം അറിയും…”

അവളെന്തോ പറയാൻ തുടങ്ങിയതും പെട്ടെന്ന് വാതിലിൽ ഒരു കൊട്ട് കേട്ടു..സാരിയിൽ നിന്ന് വിട്ട അവൻ ഡോർ തുറക്കാൻ പോയതും അവൾ സ്വയം പറഞ്ഞു…

*” അസുരൻ “*

” ഡാ…മോള് ഫ്രഷ് ആയോ…?? ”

അമ്മയുടെ ചോദ്യത്തിന് മറുപടിയായി അവൻ ഡോർ മലർക്കേ തുറന്ന് പുറത്തേക്ക് പോയി…അവളോട് കുളിച്ചിട്ട് വരാൻ പറഞ്ഞു അമ്മ കയ്യിൽ ഒരു സെറ്റ് സാരിയും കൊടുത്തു…

തണുത്ത വെള്ളം തലയിലൂടെ അരിചിറങ്ങിയപ്പോഴേക്കും അല്പം ആശ്വാസം തോന്നി…കുളിചിറങ്ങിയ അവളെ സെറ്റ് സാരി ഉടുക്കാൻ അമ്മ സഹായിച്ചു…കഴുത്തിൽ താലി മാലയും കയ്യിൽ രണ്ട് വളയും മോതിരവും കാതിൽ കമ്മലും ഒഴിച്ചാൽ ബാക്കിയെല്ലാം ഊരി മാറ്റി…
അതിലും അവൾക്ക് പ്രത്യേക ഐശ്വര്യം ആയിരുന്നു…

അവളെ നോക്കി എന്തോ മറന്ന പോലെ നിന്ന അമ്മ ഒന്നു പുഞ്ചിരിചിട്ട് അവൾക്ക് നേരെ സിന്ദൂരചെപ്പ് നീട്ടി…അവർക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു ഒരു നുള്ള് സിന്ദൂരം തന്റെ സീമന്ത രേഖയിൽ അവൾ ചാർത്തി…

അടുത്ത ബന്ധുക്കളെ പരിചയപ്പെടാൻ അമ്മ അവളെ താഴേക്കു കൊണ്ട് പോയി…ആ മണിമാളികയിൽ നിൽക്കുമ്പോഴും അവൾക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി…സമയം കടന്ന് പോയതും ബന്ധുക്കൾ ഓരോന്നായി പോയി തുടങ്ങി…

അവള്ടെ കയ്യിൽ ഒരു ഗ്ലാസ്‌ പാല് കൊടുത്ത് അമ്മ അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു…

വിറയ്ക്കുന്ന കാലടികളോടെ റൂമിലേക്ക് ചെന്നതും തന്നെ കാത്തെന്ന പോലെ ഇരിക്കുന്ന അവനെയാണ് കണ്ടത്..പതിയെ ഡോർ ലോക്ക് ചെയ്തു അവൾ ശ്വാസം നേരെ വിട്ട് അവനുനേരെ നടന്നു വന്നു…

“* കീർത്തി രാമചന്ദ്രൻ….ഒരു പാവം പാവം കൃഷി ഓഫിസറുടെ ഒറ്റമകൾ..ജേർണലിസ്റ്റ്…അങ്ങനെ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ഈ അർജുന്റെ കാൽചുവട്ടിൽ…ഓഹ്…സോ പിറ്റി..”

അവന്റെ പറച്ചില് കേട്ട് അവള്ടെ മുഖത്ത് ഒരു പുച്ഛചിരി മാത്രം ആയിരുന്നു…

” എന്താടീ നിന്ന് കിണിക്കുന്നത്..?? നിന്റെ അമ്മായി പെറ്റോ…??? ”

” അതല്ലല്ലോ മിസ്റ്റർ അർജുൻ ഇവിടുത്തെ വിഷയം…എനിക്കിപ്പോ നിങ്ങളോട് സഹതാപം തോന്നുന്നു…നിങ്ങളുടെ ഉദ്ദേശം എനിക്ക് മനസിലായി…എന്നെ വിരട്ടി നിർത്തിയിട്ട് നിങ്ങൾക്ക് ആ വീഡിയോ കൈക്കലാക്കണം…എന്നാൽ നിങ്ങളൊന്നു കേട്ടോ ഈ കീർത്തി ജീവനോടെ ഉള്ളിടത്തോളം തനിക്കതു കിട്ടാൻ പോണില്ല….”

” നോട്ട് ബാഡ്…ആത്മവിശ്വാസം കൊള്ളാം…നൈസ്..പക്ഷേ അത് കളി അറിയാവുന്നവന്റെ മുന്നിൽ ആകരുത്…നിന്റെ കയ്യിൽ ഇരിക്കുന്ന വീഡിയോസ് എനിക്ക് കൈക്കലാക്കാൻ വളരെ സിംപിൾ ആണ്…അതും ഇപ്പൊ തന്നെ….”

” ഓഹോ…അങ്ങനെ ആണെങ്കിൽ എനിക്കൊന്ന് കാണണം…തന്റെ വിളച്ചിൽ ഒന്നും എന്റെ അടുത്ത് നടക്കില്ല..”

“അത്രയ്ക്കു ആയോ…പറഞ്ഞല്ല പ്രവർത്തിച്ചാ എനിക്ക് ശീലം..”

അവന്റെ ഈ ഡയലോഗിൽ അവളൊന്നു പതറിയെങ്കിലും അത് മുഖത്ത് കാണിച്ചില്ല…അവനെ ഒരു പുച്ഛത്തോടെ നോക്കി…

അവളെ നോക്കി മീശ പിരിച്ചുകൊണ്ടവൻ അവളുടെ അടുത്തേക്ക് നടന്നു…അവൻ അടുക്കും തോറും അവളിൽ ചെറിയ തോതിൽ പേടി ഉയർന്നു വന്നു..

അവൻ അടുത്ത് എത്തിയതും കയ്യിലെ പാൽ ഏതോ ഒരു പ്രേരണ ശക്തിയാൽ അവന്റെ മുഖത്തേക്ക് അവൾ ഒഴിച്ചു..

ഗ്ലാസിലെ പാൽ മുഴുവനും അവന്റെ മുടിയിൽ കൂടെയും മുഖത്തുടേയും അരിച്ചിറങ്ങി…പാൽ കൈ കൊണ്ട് ഒപ്പിയെടുത്ത അവൻ അവളെ തുറിച്ചു നോക്കിക്കൊണ്ട് * ഡീീീ * ന്ന് പറഞ്ഞ് അവൾക്ക് നേരെ അലറി…

അവന്റെ വരവ് കണ്ടിട്ട് തനിക്ക് എന്തോ പണി വരാൻ പോകുന്നുണ്ടെന്നു മനസിലാക്കിയ അവൾ ഓടാൻ തുടങ്ങിയതും അവൻ അവളെ കൈകളിൽ കോരിയെടുത്തു ബാൽക്കണിയിലേക്ക് നടന്നു…

അവൻ ഒന്നും ചെയ്യാൻ പോകുന്നില്ലന്ന വിശ്വാസത്തിൽ അവൾ മൈൻഡ് ചെയ്യാതെ അല്പം പുച്ഛഭാവത്തിൽ തന്നെ അവനെ നോക്കി…

അവളെ നോക്കി ഒന്ന് പുരികം കൂർപ്പിച്ചു അവൻ ഒരു കള്ളചിരി ചിരിച്ചു…എന്താ നടക്കാൻ പോകുന്നെന്ന് മനസിലാക്കുന്നതിന് മുന്നേ അവൻ അവളെ ബാൽക്കനിയിൽ നിന്ന് താഴേക്ക് ഇട്ടു…

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤???????

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement ??????

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??

    3. ഖൽബിന്റെ പോരാളി ?

      Aha… എല്ലാരും എത്തിയല്ലോ… ??

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.