അസുരൻ [Twinkle AS] [Novel] 91

ന്നും പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് നടന്നതും ഞാൻ പതിയെ പിന്നിലേക്ക് ഓരോ സ്റ്റെപ്പും എടുത്തു വെച്ചു…അവസാനം ഭിത്തിയിൽ തട്ടി നിന്നു…

“മ…മര്യാദക്ക് മാറി നിന്നോ…അ..അല്ലെങ്കിൽ ഞാൻ ബാക്കി കൂടെ തേക്കും…”

” ഓഹോ…അങ്ങനെ ആണോ…എന്നാ ഒന്ന് കാണണല്ലോ അത്…തേക്കടി..തേക്കാൻ….”

ന്ന് പറഞ്ഞ് ഒന്നൂടി അടുത്തേക്ക് ചേർന്ന് നിന്നതും ഞാൻ കണ്ണും പൂട്ടി ഒന്നൂടി തേക്കാൻ നിന്നതും എന്റെ കൈ പിടിച്ചു തിരിച്ച് എന്നെ കറക്കി തിരിച്ചു നിർത്തി…

എന്റെ തോളിൽ അവന്റെ കട്ടത്താടി അമർന്നതും ഞാൻ അവിടെ കെടന്ന് തുള്ളി….

അപ്പൊ തന്നെ അർജുന്റെ ഫോൺ ബെൽ അടിച്ചതും അവൻ ആരോടൊക്കെയോ എന്തൊക്കെയോ പറഞ്ഞ് എന്നെ നോക്കി * ഇന്ന് റൂമിലേക്ക് വാടി…കാണിച്ച് തരാം * ന്ന് പറഞ്ഞ് ഡോർ തുറന്ന് പോയി…

_________________

രാത്രി പതിനൊന്നര ഒക്കെ ആയപ്പോ എല്ലാരും തന്നെ സ്വന്തം റൂമിലേക്ക് ചെന്ന് ഉറങ്ങാൻ പോയി…

ഞാൻ റൂമിലേക്ക് പമ്മി പമ്മി ചെന്ന് ഒളിഞ്ഞു നോക്കിയെങ്കിലും അർജുനെ കണ്ടില്ല…റൂം മുഴുവൻ തപ്പിയെങ്കിലും കാണാൻ ഇല്ലാരുന്നു…

എവിടെ പോയിന്നു വിചാരിച്ചു നിക്കുമ്പോ ആണ് ടെറസിൽ ഒരു നിഴൽ കണ്ടത്…അങ്ങോട്ട് ചെന്നതും തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

ഞാൻ പുറകിലൂടെ ചെന്ന് പതിയെ അവന്റെ തോളിൽ കൈ വെച്ചു..ഞെട്ടിക്കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോ എന്നെ കണ്ടതും അവന്റെ മുഖത്ത് ഒരാശ്വാസം വീണത് ഞാൻ ശ്രദ്ധിച്ചു….

” അർജുൻ,,,എന്താ ഇവിടെ വന്ന് നിക്കുന്നെ….”

” നീ എന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നേ…ഞാൻ എവിടെ വേണേലും നിക്കും…അതൊന്നും നിന്നെ ബോദിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല…”

“എന്തിനാ അർജുൻ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ…അതിനും മാത്രം ഞാൻ എന്താ ചെയ്തെ…”

” നീ എന്തിനാ കീർത്തി…എന്റെ ലൈഫിൽ ഒരു ഇത്തിൾ കണ്ണിയെ പോലെ പറ്റിപിടിച്ചു നിൽക്കുന്നത്…
എന്റെ കൂടെ നിനക്ക് ചെലപ്പോ നല്ലൊരു ലൈഫ് കിട്ടില്ല..നീ എന്നെ മറന്നേക്ക്…നമ്മക്ക് പിരിയാം…ഞാൻ മുന്നിൽ നിന്നോണ്ട് നിന്റെ കല്യാണം നടത്തിത്തരാം…”

” എ…എന്താ പറഞ്ഞെ….പിരിയാന്നോ ??? അത്രയ്ക്ക് എന്നെ സഹിക്കാൻ പറ്റാണ്ടായോ…എന്തിനാ അർജുൻ എന്നെ നിന്നിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്നത്…നീ എന്നെ സ്നേഹിക്കുന്നുണ്ട്..നിന്റെ കണ്ണുകൾ എന്നോട് അത് പറയുന്നുണ്ട്…ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ലേ നീ…??? പറയ്…പറയാൻ……”

അവന്റെ ഷർട്ടിൽ കുലുക്കിക്കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞോണ്ട് ചോദിച്ചു..

” ഞാ…ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല..”

അവൻ പറഞ്ഞത് കേട്ടതും ഞാൻ രണ്ടടി പുറകോട്ട് നീങ്ങി…

” പിന്നെ ഞാൻ ആർക്ക് വേണ്ടിയാ ജീവിച്ചു ഇരിക്കുന്നെ…നിനക്ക് എന്നെ വേണ്ടേൽ പിന്നെ എനിക്കി ജീവിതം വേണ്ട അർജുൻ…ബട്ട് സ്റ്റിൽ ഐ ലവ് യൂ….”

ന്നും പറഞ്ഞോണ്ട് മുന്നും പിന്നും ആലോചിക്കാതെ ഞാൻ ടെറസിൽ നിന്ന് എടുത്തു ചാടാൻ നിന്നു….ഞാൻ ചാടാൻ തുടങ്ങിയതും അവൻ എന്റെ കയ്യിൽ പിടിച്ചു വലിച്ചു…

കരഞ്ഞോണ്ട് ആ കണ്ണുകളിലേക്ക് നോക്കിയതും കവിളിലേക്ക് നോക്കി ഒറ്റ അടി ആയിരുന്നു…

” നിനക്കെന്താടി ഭ്രാന്ത് ആണോ…????
എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…ഇനി ഞാൻ കാരണം നിനക്ക് എന്തേലും സംഭവിച്ചാൽ അതെനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല…അതോണ്ടാടി നിന്നെ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്നത്..അപ്പൊ അവള്…..
ഒരെണ്ണം വെച്ച് തന്നാൽ ഒണ്ടല്ലോ…

ഇഷ്ടാടി എനിക്ക്….ഒരുപാട് ഇഷ്ടാ നിന്നെ.. എന്റെ ജീവനേക്കാൾ ഇഷ്ടാ…”

ന്ന് പറഞ്ഞ് അവൻ എന്നെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു…ഞാനും അവനെ ഇറുക്കി കെട്ടിപ്പിടിച്ചു…എത്ര നേരം അങ്ങനെ നിന്നുന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല….

” കീർത്തി…ഡീ…കരയല്ലേ…ആരേലും കണ്ടാൽ…വാ…”

അവന്റെ കൂടെ മുറിയിലേക്ക് നടക്കുമ്പോ എന്റെ ഉള്ളിൽ മഞ്ഞു വീണ ഫീലിംഗ്സ് ആയിരുന്നു…മുറിയിൽ എത്തിയതും അവള്ടെ ഇപ്പോഴത്തെ സാട് മൂഡ് മാറ്റാൻ വേണ്ടി അവൻ പറഞ്ഞു തുടങ്ങി….

” ഡീ പെണ്ണെ…”

” മ്മ്….”

” ഡീ..നമുക്ക് ഒരിടം വരെ ഒന്ന് പോയാലോ…”

” എങ്ങോട്ട്…?? ”

” നീ വാ പെണ്ണെ…”

അതും പറഞ്ഞോണ്ട് പുറത്ത് ഇരുന്ന ബുള്ളറ്റ് വഴിയിലെക്ക് ഉന്തി ഇറക്കി…ഗേറ്റ് അടച്ചിട്ട് അവളും അവന്റെ തോളിൽ പിടിച്ച് പുറകിൽ കേറി….രാത്രിയിൽ കൂടെ തന്റെ പാതിയുമായി ഒരു ബുള്ളറ്റ് യാത്ര….പറഞ്ഞറിയിക്കാൻ പറ്റുന്നില്ല….ഉഫ്ഫ്….?

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤???????

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement ??????

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??

    3. ഖൽബിന്റെ പോരാളി ?

      Aha… എല്ലാരും എത്തിയല്ലോ… ??

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.