ഇടതു കൈ മുറിഞ്ഞത് കാരണം പൊക്കാൻ ചെറിയൊരു പാട് ഒള്ളത് കൊണ്ട് വലതു കൈ കൊണ്ട് കഷ്ടപ്പെട്ട് മുടി തോർത്തുവാണ്…അത് കണ്ടപ്പോ എനിക്കെന്തോ പാവം തോന്നി…
ഞാൻ ചെന്ന് ആ ടവൽ മേടിച്ച് കൊറച്ച് പൊങ്ങി നിന്നിട്ട് തോർത്തി കൊടുക്കാൻ തുടങ്ങി…അവന്റെ അത്രേം പൊക്കം ഇല്ല…അതോണ്ടാട്ടോ…എന്നുവെച്ചു കുള്ളത്തി ഒന്നും അല്ല…അത്യാവശ്യം പൊക്കം ഒക്കെ ഒണ്ട്….
ഞാൻ തോർത്തികൊടുത്തോണ്ട് ഇരിക്കുന്നതിനിടയിൽ അവന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയതും എന്നെ കണ്ണിമ വെട്ടാതെ നോക്കി നില്ക്കുവാണ്…
അവന്റെ കൈകൾ എന്റെ ഇടുപ്പിൽ മുറുകി…എന്നെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് കണ്ണുകളിലേക്ക് ഉറ്റുനോക്കി…അവന്റെ കാപ്പിക്കളറുള്ള കാന്ത കണ്ണുകളിലേക്ക് നോക്കിയതും ഞാൻ ഏതോ ഒരു ലോകത്ത് എത്തിപ്പെട്ടത് പോലെ കണ്ണുകൾ പതിയെ അടച്ചു….
അവന്റെ ചുടു നിശ്വാസം എന്റെ നെറ്റിയിൽ പതിക്കുന്നതിനനുസരിച്ചു ഹൃദയമിടിപ്പും കൂടി കൂടി വന്നു….
പെട്ടെന്ന് എന്നെ തള്ളി മാറ്റിക്കൊണ്ട് തലയ്ക്കു ഒരു കൊട്ട് കൊടുത്ത് അർജുൻ തിരിഞ്ഞ് നോക്കാതെ കബോർഡിന്റെ അടുത്തേക്ക് നടന്നു…
എന്നെ നിന്നിൽ നിന്ന് അകറ്റാൻ നോക്കുവാണല്ലേ അർജുൻ…നിനക്ക് അതിന് സാധിക്കില്ല…കാരണം നീ എന്നെ പ്രണയിക്കുന്നുണ്ട്…നിന്റെ കണ്ണുകൾ എന്നോട് അത് പറയുന്നുണ്ട്…എന്തൊക്കെ സംഭവിച്ചാലും ഇനി ഈ കീർത്തി നിനക്ക് മാത്രം ഒള്ളത് ആയിരിക്കും അർജുൻ…നിനക്ക് മാത്രം…
ഷർട്ട് ഒക്കെ എന്റെ സഹായം ചോദിക്കാതെ കഷ്ടപ്പെട്ട് ഇടുന്നുണ്ട്…അത് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
വേഗം ടൈം കളയാതെ ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടു…ബസ്സിൽ തന്നെ ആയിരുന്നു…ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ സീറ്റ്…ഞാൻ വിന്ഡോ സീറ്റ് തന്നെ പിടിച്ചു…രാത്രി ആയോണ്ട് നല്ല കാറ്റും തണുപ്പും ഒക്കെ കൊണ്ടോണ്ട് അർജുനെ നോക്കി ഇരിക്കാൻ എന്താ സുഖം..ഇവടെ ഒരാള് ആണേൽ ഇങ്ങനെ ഒരാൾ അടുത്ത് പോലും ഇല്ലാത്ത പോലെ ആണ് ഇരിക്കുന്നത്….
നാട്ടിൽ എത്തി വീട്ടിലേക്ക് ഞങ്ങൾ ഒരുമിച്ച് കേറി ചെല്ലുന്നത് കണ്ടിട്ട് അമ്മ എന്നോട് എന്തായിന്നൊക്കെ കണ്ണ് കൊണ്ട് ചോദിച്ചു…ഒന്നുല്ലാന്ന് പറഞ്ഞ് കണ്ണടച്ച് കാണിച്ച് ചിരിച്ചോണ്ട് ഞാൻ റൂമിലേക്ക് കേറി പോന്നു….
______________
നാട്ടിൽ വന്നിട്ടിപ്പോ ദിവസം മൂന്നായി..അർജുൻ എന്നിൽ നിന്ന് അകന്ന് നടക്കാൻ നോക്കുവാനെങ്കിലും ഞാൻ വിട്ടുകൊടുക്കില്ല…എപ്പോഴും എന്തേലുവൊക്കെ പറഞ്ഞ് അവന്റെ കൂടെ കാണും….
ഇന്ന് ഞങ്ങള് അമ്മേടെ തറവാട്ടിലേക്ക് പോകുവാണ്..അമ്മേടെ അനിയന്റെ മോൾടെ കല്യാണം ആണ്…കല്യാണത്തെലെന്നെ ചെല്ലണം ന്ന് പറഞ്ഞോണ്ട് വൈകുന്നേരം തന്നെ ഞാനും അമ്മയും റെഡി ആയി…അർജുൻ പുറത്ത് നിന്ന് വന്നപ്പോ കൊറച്ചു താമസിച്ചത് കൊണ്ട് അവിടെ ചെന്നപ്പോ സമയം 8 മണി ആവാറായിരുന്നു…
അവിടെ ചെന്നപ്പോ മൈലാഞ്ചി ഇടീൽ ചടങ്ങ് ഒക്കെ തുടങ്ങിയിരുന്നു…അർജുൻ ഒരു വെള്ള ഷർട്ടിൽ കടുനീല പാറ്റേൺ ഡിസൈൻ..ഞാൻ കടുനീല സാരിയിൽ വെള്ള കല്ല് പിടിപ്പിച്ചത്…മാച്ച് ആയിട്ട് ഇരിക്കട്ടെ…അര്ജുന് അത് ഇഷ്ടായില്ലന്ന് ആ മുഖം കണ്ടപ്പോ തന്നെ എനിക്ക് മനസിലായി…
അവിടെ ഒള്ളോരോടൊക്കെ പെട്ടെന്ന് തന്നെ കൂട്ടായത് കൊണ്ട് എല്ലാരും കൂടെ മൈലാഞ്ചി ഇടാൻ എന്നെയും വിളിച്ചോണ്ട് പോയി..അർജുനെ ആരൊക്കെയോ ഓരോ കാര്യം പറഞ്ഞ് വിളിച്ചോണ്ട് പോയി….
കല്യാണപ്പെണ്ണിന്റെ കയ്യിൽ മൈലാഞ്ചി ഇട്ട് കഴിഞ്ഞ് കൊറച്ചു കഴിഞ്ഞപ്പോ എന്റെയും തീർന്നു…അവരോടു കൊറേ മിണ്ടിയും പറഞ്ഞുവിരുന്ന് മൈലാഞ്ചി ഉണങ്ങാൻ ആയി വരുന്നതേ ഒള്ളൂ…
ഞാൻ അർജുനെ ചുറ്റും നോക്കി നിക്കുമ്പോ ആണ് മുകളിൽ അവൻ ഏതോ പെണ്ണിനോട് ചിരിച്ചും കളിച്ചും സംസാരിക്കുന്നത് കണ്ടത്…എന്നോട് പോലും ഇങ്ങനെ സംസാരിച്ചിട്ടില്ല…ദുഷ്ടൻ…
പിന്നെ അവിടെ ഇരിക്കപ്പൊറുതി കിട്ടാത്തൊണ്ട് അവരോടു ഇപ്പൊ വരാന്ന് പറഞ്ഞ് ഞാൻ വേഗം മുകളിൽ ചെന്ന് നോക്കിയപ്പോ കാണുന്നില്ല…
ഞാൻ മുഖം വീർപ്പിച്ചൊണ്ട് താഴേക്ക് പോകാൻ തിരിഞ്ഞതും ആറുമായിട്ടോ കൂട്ടി മുട്ടി…എന്റെ നോട്ടം നേരെ ചെന്ന് പതിഞ്ഞത് എന്റെ മൈലാഞ്ചി മുഴുവൻ പതിഞ്ഞ ആ ഷർട്ടിൽ ആണ്…മുഖം ഉയർത്തി നോക്കിയതും അർജുനെ കണ്ട് ഞാൻ ചിരിക്കണോ കരയണോ ന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു…അവൻ എന്നെ തുറിച്ചു നോക്കി ** ഡീീീ** ന്ന് വിളിച്ച് എന്തോ പറയാൻ തുടങ്ങിയതും ഞാൻ അവനെ തട്ടി മാറ്റി പുറകോട്ട് നോക്കി നാക്ക് നീട്ടിക്കാണിച്ചു ഓടി…
താഴേക്ക് ചെന്ന് കിതച്ചോണ്ട് പുറകിലേക്ക് നോക്കി ശ്വാസം വലിച്ച് വിട്ടതും ആരോ ഞൊടിയിടയിൽ എന്റെ കൈ പിടിച്ച് ഏതോ മുറിയിൽ കേറ്റി കുറ്റിയിട്ടു….
മുറിയിലെ വെളിച്ചത്തിൽ ഞാൻ നോക്കിയതും അർജുൻ മീശ പിരിച് താടി തടവി എന്നെ നോക്കി പുരികം പൊക്കി കാണിച്ചു….
” എവിടേക്കാ നീ ഓടി പോകുന്നെ..എന്റെ വൈറ്റ് ഷർട്ടിൽ ഈ കുന്തം തേച് വെച്ചിട്ട് അങ്ങനെ അങ്ങ് പോകാന്നു വിചാരിച്ചോ…?? ”
” അ…അത്…അത് പിന്നെ ഞാൻ…അറിയാതെ…”
” ഓഹോ……”
Adipoli polichu broooo
വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️
അടിപൊളി…..❤❤❤❤❤???????
Adipoli thread aayirunnu.
iniyum nalla kathakal ezhuthukal.
There’s lots of space for improvement ??????
ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..
ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???
♥️❤️?
അവസാനം കിട്ടി അല്ലേ
Thnks bro❤️
അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??
Aha… എല്ലാരും എത്തിയല്ലോ… ??
സൂപ്പർ
Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….
With love,
അച്ചു
Kidilan story
Super story
ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????
സൂപ്പർ
Super story. But speed koodippoyi. Kurechu slow aakkamayirunnu.