അസുരൻ [Twinkle AS] [Novel] 91

ദേഷ്യം വന്ന് മുഖം എല്ലാം വലിഞ്ഞു മുറുകിയിരുന്നു…പാഞ്ഞു ചെന്ന് അവന്റെ മുഖത്തേക്ക് പഞ്ചു ചെയ്തു..അവിടെ ഒരു കാലനെ പോലെ ആയിരുന്നു എന്റെ ബിഹേവിയർ…ആകെ തലയ്ക്കു ഭ്രാന്ത്‌ പിടിച്ച് എന്താ ചെയ്യുന്നെന്ന് കൂടി എനിക്ക് അറിയില്ലരുന്നു…

വഴക്കിന്റെ ഇടയിൽ തെറിച്ചു വീണ കത്തി എടുത്ത് അവൻ എന്റെ നേരെ വീശിയപ്പോ ചെറുതായിട്ട് ഒന്ന് മുറിഞ്ഞു…

അവന്റെ കൈ പിടിച്ചു തിരിച്ചു കത്തി കൈക്കലാക്കിയ ഞാൻ അവന്റെ വയറ്റിലേക്ക് കുത്തി..അലറിക്കൊണ്ട് പിന്നിലേക്ക് തെറിച്ചു വീണ അവന്റെ അടുത്ത് ചെന്ന് മുട്ടുകുത്തിയിരുന്ന് ആളിക്കത്തുന്ന പകയോടെ അവനെ നോക്കി…

*” നീ ഈ ഭൂമിക്ക് ഭാരമായി ഇനിയും ജീവിച്ചു ഇരിക്കേണ്ട…എന്റെ അനിയത്തി മരിക്കാൻ കാരണം നീയും കൂടിയാ….എന്റെ അനിയത്തിക്ക് വേണ്ടി…”*

ന്ന് പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് കത്തി കുത്തി ഇറക്കിക്കൊണ്ട് ഞാൻ അലറി….

*” എന്റെ അച്ഛനെ വണ്ടി ഇടിപ്പിച് കൊന്ന നിനക്ക് ഞങ്ങടെ വേദന പറഞ്ഞാൽ മനസിലാവില്ല….ഇത് എന്റെ അച്ഛന് വേണ്ടി…”

കുത്തിയിറക്കിയ കത്തി വലിച്ചൂരി ഒന്നൂടി അവന്റെ നെഞ്ച് ലക്ഷ്യം ആക്കി കത്തി വായുവിൽ കൂടി ഉയർന്നു പൊങ്ങി……

” ആആഹ്ഹ്ഹ്……….”

വായിൽ കൂടി ചോര ശർദിച്ച അവനെ നോക്കി ഒന്ന് പുച്ഛിച്ചു എന്റെ ശരണിനു വേണ്ടി അവന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കിയിട്ട് അവന്റെ നെഞ്ചിൽ ചവിട്ടി ആ പുഴയിലേക്ക് തള്ളി ഇട്ടു…

“* ഇനി ഒരു പെണ്ണിന്റെയും കണ്ണ് നീ കാരണം നിറയാൻ പാടില്ല…*”

അവനെ തള്ളി ഇട്ട സ്ഥലത്ത് കൂടി ചുമപ്പ് നിറത്തിലുള്ള രക്തം വെള്ളത്തിൽ കൂടി പരന്നു….

ശ്വാസം ഒന്ന് നീട്ടി വലിച്ച് പിന്നിലേക്ക് നോക്കിയതും കീർത്തി എന്നെ നോക്കി വിറച്ചോണ്ട് നിൽക്കുന്നു…അവളുടെ അടുത്തേക്ക് ചെന്നതും പെണ്ണ് ബോധം കെട്ടു എന്റെ കയ്യിലേക്ക് വീണു….വാടിയ താമര പോലെ തളർന്ന് എന്റെ കയ്യിൽ കിടക്കുന്ന അവളെ വേദന പോലും വകവയ്‌ക്കാതെ എടുത്തോണ്ട് ഞാൻ മുന്നിലേക്ക് നടന്നു നീങ്ങി….

____________________

[ കീർത്തി ]

കണ്ണ് തുറന്ന് നോക്കിയപ്പോ ഫാൻ സ്പീഡിൽ കിടന്ന് കറങ്ങുന്നതാണ് കണ്ടത്….ഞാൻ പതിയെ എഴുന്നേറ്റ് ചുറ്റും നോക്കിയപ്പോ അർജുൻ ടേബിളിൽ കയ്യിൽ തല വെച്ച് കണ്ണടച്ച് കിടക്കുന്നു….ഷർട്ടിൽ നിറച്ചും ചോരയാണ്…അത് കാണുമ്പോ ഓർമ വരുന്നത് അർജുൻ അയാളെ കൊല്ലുന്നതാണ്…

ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റ് നോക്കിയപ്പോ താഴേക്ക് ചുടുരക്തം പതിക്കുന്നുണ്ട്…ഞെട്ടി അർജുനെ നോക്കിയപ്പോ അവന്റെ ഷർട്ടിൽ നിന്നുമാണ്….ഞാൻ അവന്റെ തല ഉയർത്തി എഴുന്നേൽപ്പിച്ചപ്പോ അവന്റെ ഷോൾഡർ മുറിഞ്ഞിട്ടുണ്ട്…അതിന്റെ ആണ് രക്തം…

“അർജുൻ….അർജുൻ…..എഴുന്നേൽക്ക്…”

തട്ടി വിളിച്ചെങ്കിലും അവനിൽ നിന്ന് ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി..അവന്റെ ബോഡി വീക്ക് ആയിട്ടുണ്ടെന്ന് മനസിലായത് കൊണ്ട് തന്നെ റൂമിന്റെ കബോർഡ് തപ്പി നോക്കിയപ്പോ അവിടെ ഫസ്റ്റ് എയ്ഡ് ബോക്സ്‌ കണ്ടു…

എവിടുന്ന് തുടങ്ങണം,,,,എങ്ങനെ തുടങ്ങണം,,,എന്നൊന്നും ഒരു പിടിയും കിട്ടുന്നില്ല….നോക്കി നിന്നിട്ട് കാര്യം ഇല്ലാന്ന് മനസിലായത് കൊണ്ട് ഞാൻ പതിയെ അർജുന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഊരിയിട്ട് വളരെ ശ്രദ്ധയോടെ ഷർട്ട്‌ ഊരി എടുത്തു…

വെള്ളം കൊണ്ട് ചോര മുഴുവനും തുടച് കളഞ്ഞ് പതിയെ മുറിവിൽ മരുന്ന് വെച്ചു…വേദന കൊണ്ട് നിരങ്ങുന്നൊക്കെ ഉണ്ടായിരുന്നു…

” അർജുൻ പ്ലീസ്…ഒന്ന് എഴുന്നേൽക്ക്..”

അവനെ ബെഡിലേക്ക് കിടത്താൻ വേണ്ടി വിളിച്ചതും കണ്ണുകൾ വളരെ ആയാസപ്പെട്ടു തുറന്നു…പതിയെ അവനെ എഴുന്നേൽപ്പിച്ചു തോളിലേക്ക് കൈ ഇടീപ്പിച്ചു ബെഡിലേക്ക് കിടത്തിയിട്ട് ഞാൻ ഫ്രഷ് ആകാൻ വേണ്ടി പോയി…

കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും അർജുൻ ബെഡിൽ എഴുന്നേറ്റിരിക്കുന്നത് ആണ് കണ്ടത്…

” അർജുൻ..എന്തിനാ എഴുന്നേറ്റെ…കിടന്നോ…”

“പറഞ്ഞു നിൽക്കാൻ ടൈം ഇല്ല കീർത്തി…നമുക്ക് എത്രയും പെട്ടന്ന് നാട്ടിലേക്ക് പോകണം…”

” പക്ഷേ നിങ്ങടെ ഈ അവസ്ഥയിൽ..”

” പറയുന്നത് കേട്ടാ മതി…എനിക്ക് കൊഴപ്പം ഒന്നുല്ല…”

ഞാൻ എന്തേലും പറയുന്നതിന് മുൻപേ വേദന പോലും വകവയ്ക്കാതെ ടൗവലും കൊണ്ട് ബാത്‌റൂമിലേക്ക് പോയി…ഞാൻ വേഗം ചെന്ന് റെഡി ആയി ബാഗ് ഒക്കെ പാക്ക് ചെയ്തോണ്ട് ഇരിക്കുമ്പോ ആണ് കുളിച്ചിട്ട് അർജുൻ ഇറങ്ങി വരുന്നത്….

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤???????

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement ??????

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??

    3. ഖൽബിന്റെ പോരാളി ?

      Aha… എല്ലാരും എത്തിയല്ലോ… ??

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.