അസുരൻ [Twinkle AS] [Novel] 91

ഇരുന്നു…എങ്ങോട്ടോ ചുറ്റും നോക്കിക്കൊണ്ട് മിണ്ടല്ലേ ന്ന് പറഞ്ഞ് അർജുൻ എന്റെ അടുത്തേക്ക് ഒന്നൂടി ചേർന്ന് നിന്നു….

പെട്ടന്ന് എന്റെ കണ്ണുകളിലേക്ക് അവനും നോക്കിയപ്പോ നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു…ബോദോദയം വന്ന പോലെ അവൻ തന്നെ എന്നിൽ നിന്ന് അകന്ന് മാറി നെറ്റിയിൽ തടവിക്കൊണ്ട് തിരിഞ്ഞു നടന്നു…

” അതെ,,,,ഇങ്ങോട്ട് രണ്ട് വഴി ഒണ്ടല്ലോ..ഏത് വഴി പോണം…??? ”

” ഒന്ന് ചെലയ്ക്കാതെ നടക്കാൻ പറ്റുവോ..ശല്യം…”

” എന്നുവെച്,,,,കണ്ട കാട്ടിലെക്ക് ഒന്നും ഞാൻ വരില്ല..ആ വഴി കണ്ടിട്ട് കാട്ടിലെക്ക് ആണെന്ന് തോന്നുന്നു…നമുക്ക് ഈ വഴി പോകാം അർജുൻ പ്ലീസ്…എനിക്കെന്തോ അത് പന്തിയുള്ളതായി തോന്നുന്നില്ല…”

” എന്നാ എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല…ഞാൻ അങ്ങോട്ട്‌ പോകുവാ…വേണേൽ വാ…”

ന്ന് പറഞ്ഞ് അവൻ എന്നെ മൈൻഡ് ചെയ്യാതെ ഒരു വഴിയേ പോകാൻ തുടങ്ങി…

” എന്നാ കേട്ടോ…നിങ്ങടെ കൂടെ വരാൻ എനിക്ക് മനസില്ല..ഞാൻ അങ്ങോട്ട്‌ വരില്ല….ഇങ്ങോട്ടെ ഒള്ളൂ….”

ന്ന് പറഞ്ഞു ഞാൻ മുഖം വീർപ്പിച്ചു എതിർ വഴിയിൽ കൂടെ നടന്നതും അർജുൻ ചവിട്ടി തുള്ളിക്കൊണ്ട് എന്നെ തട്ടി മാറ്റി മുൻപിൽ നടന്നു…

അത് കണ്ടപ്പോ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു…

കൊറച്ചു അങ്ങ് ചെന്നപ്പോ ആ സ്ഥലവും മരങ്ങളും ഒക്കെ നേരത്തെ എവിടെയോ കണ്ടപോലെ തോന്നി..
നേരത്തെ കാണാൻ ഞാൻ ഇവിടെ വന്നിട്ട് ഇല്ലല്ലോന്ന് ഓർത്തു അർജുനെ നോക്കിയപ്പോ എന്നെ കൊല്ലാൻ ഒള്ള കൊലവെറിയിൽ നിൽക്കുന്നു…

” ഡീീീ…ഇതാണോടി നിന്റെ മറ്റേടത്തേ വഴി…നിന്നിടത്ത് തന്നെ തിരിച്ചു എത്താൻ ആണേൽ നിനക്ക് ഇവിടെ തന്നെ നിന്നാൽ മതിയായിരുന്നല്ലോ..എന്നാത്തിനാ വെറുതെ മനുഷ്യനെയും കൂടെ ബുദ്ധിമുട്ടിചേ ”

പണി പാളി മക്കളെ…ഞങ്ങൾ നേരത്തെ നിന്ന സ്ഥലം ഇല്ലാരുന്നോ..ഒന്ന് ചുറ്റിക്കറങ്ങി അവിടെ തന്നെ വന്ന് നിന്നു…അതിനാണ് എന്റെ കെട്ടിയോൻ ഇങ്ങനെ കെടന്ന് ഒറഞ്ഞു തുള്ളുന്നത്..

” അതിന് നിങ്ങളോട് ആരേലും പറഞ്ഞോ എന്റെ പിറകെ വരാൻ..സ്വയം വന്നതല്ലേ….”

” ഞാൻ ഇല്ലായിരുന്നെങ്കിൽ അടുത്ത ദിവസത്തെ ഫ്ലാഷ് ന്യൂസ്‌ നിന്നെ ആന ചവിട്ടി കൊന്നുന്ന് പറഞ്ഞാവും…”

“ഹും….ഇനിയെന്താ ചെയ്യുന്നേ..” ?

” ദയവ് ചെയ്ത് ഓരോ മണ്ടത്തരങ്ങൾ ഇനിയും ആലോചിക്കരുത്…”

ഞാൻ മിണ്ടാതെ അവനെ തന്നെ നോക്കി നിന്നപ്പോൾ അവൻ എന്നെ തന്നെ ഉറ്റുനോക്കിക്കൊണ്ട് നിന്നു…

” എ…എന്താ….”

” എന്താ ഇത്…?? ”

“എന്ത്….”

” ആ ചെറ്റേടെ സ്വർണം ഒക്കെ എന്തിനാ ഇട്ടേക്കുന്നെന്ന്…വല്ലോരും കണ്ടാൽ വിചാരിക്കും നിന്നെ കല്യാണപന്തലിൽ നിന്ന് അടിച്ചോണ്ട് വന്നതാന്ന്…ഊരി കളയടി ഈ കോപ്പ് ഒക്കെ…”

അർജുൻ പറഞ്ഞപ്പോ ആണ് ഞാനും ആ കാര്യം ഓർത്തത് തന്നെ…അല്ലേലും ആ ജന്തുന്റെ സാധങ്ങൾ ഒക്കെ എന്തിനാ എനിക്ക്…ഞാൻ കഴുത്തിലും കയ്യിലും കിടക്കുന്ന ആ തെണ്ടിടെ സ്വർണം മുഴുവൻ ഊരി ആ നദിയിലേക്ക് എറിഞ്ഞു….

അവസാനത്തേ ഒരു മാല ഊരാൻ നോക്കിയതും എന്നെക്കൊണ്ട് അത് പറ്റുന്നില്ലരുന്നു..മുടിയിൽ എങ്ങാണ്ട് കുടുങ്ങി കിടക്കുവായിരുന്നു…പഠിച്ച പണി പതിനെട്ടും നോക്കിട്ട് അത് ഊരി എടുക്കാൻ പറ്റുന്നില്ല…

കഴുത്തിൽ കൂടെ ഒരു ചുടുനിശ്വാസം പതിച്ചപ്പോ ആണ് ഞാൻ ഞെട്ടി തല ഉയർത്തിയത്…അർജുൻ മുടിയിൽ നിന്ന് ആ മാല ഊരി എടുക്കാൻ നോക്കുവാണ്…മുടിയിൽ എവിടെയോ നല്ലോണം ഉടക്കി നിൽക്കുന്നത് കൊണ്ട് ഒന്നിനും പറ്റാത്ത അവസ്ഥ…

തലയിലെ ഭാരം കൊറയുന്നത് പോലെ തോന്നിയപ്പോ ആണ് മുടി അഴിക്കുവാണെന്ന് മനസിലായത്…അപ്പൊ തന്നെ ചങ്കിൽ കൂടെ ഒരു മിന്നൽ ആയിരുന്നു…

മുടി അഴിച് മുന്നിലേക്ക് ഇട്ടിട്ട് ആ മാല അഴിക്കാൻ നോക്കി…അതും പറ്റാതെ ആയപ്പോ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു കൊളുത്തിൽ കടിച്ചു ഊരാൻ നോക്കി….ഞാൻ ആണേൽ ഇപ്പൊ വീഴും ന്ന് വരെ തോന്നി പോയി…അവന്റെ ചുടുനിശ്വാസം കഴുത്തിൽ പതിക്കുമ്പോ ആകെ കൂടെ ഒരു വെപ്രാളം…

ആ മാല ഊരി അതിലേക്ക് പുച്ഛിച്ചു നോക്കിട്ട് അർജുൻ അതെടുത്തു വലിച്ചെറിഞ്ഞു…

“* അറുത്ത് മാറ്റാൻ പോകുന്ന ബന്ധത്തിന്റെ അടയാളം *”

എന്റെ താലി മാല കയ്യിൽ എടുത്ത് കൊണ്ട് പറയുന്നത് കേട്ടപ്പോ അര്ജുന് എന്നോട് ഒരിക്കൽ പോലും സ്നേഹം തോന്നിയിട്ടില്ലേന്ന് ഓർത്തു അറിയാതെ ഉള്ളിൽ ഒരു നീറ്റൽ…

അവൻ ഇങ്ങനെ ഒക്കെ പറയുമ്പോ കൊള്ളുന്നത് എന്റെ ചങ്കിൽ ആണ്…അവനെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു…എനിക്കൊരിക്കലും അവനെ പിരിയാൻ പറ്റാത്ത വിധം…

*” ഏതായാലും ഇത്രയൊക്കെ നടന്ന സ്ഥിതിക്ക് നീ എന്റെ കൂടെ ഒള്ളത് സേഫ് അല്ല…ഇനി നിനക്ക് എന്റെ ലൈഫിൽ നിന്ന് പോകാം..എന്നെന്നേയ്ക്കുമായി…”*

മറ്റൊന്നും പറയാതെ നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതെ തുടച് മാറ്റികൊണ്ട് ഞാൻ ആ നദിയോരം ചെന്നിരുന്നു…

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤???????

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement ??????

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??

    3. ഖൽബിന്റെ പോരാളി ?

      Aha… എല്ലാരും എത്തിയല്ലോ… ??

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.