അസുരൻ [Twinkle AS] [Novel] 91

വേരു ഇളകി വീണതും ഞാനും അർജുനും കൂടെ ആ കൊക്കയിലേക്ക് വീണു….

പിന്നെ കണ്ണ് തുറന്ന് നോക്കുമ്പോ ഞാൻ വെള്ളത്തിന്റെ ഒരു ഓരം ചേർന്ന് കെടക്കുവാണ്..ഞാൻ അപ്പൊ തന്നെ ഞെട്ടി എഴുന്നേറ്റു നോക്കിയപ്പോ ദേ കിടക്കുന്നു എന്റെ കെട്ടിയോൻ….ഇതെപ്പോ ലാൻഡ് ആയി

സാധാരണ ഞാൻ വായിച്ച സ്റ്റോറികളിൽ ഒക്കെ നായകൻ ആദ്യം എഴുന്നേക്കും..പിന്നെ നായികനെ എഴുന്നേൽപ്പിക്കാൻ ഒള്ള പരിശ്രമത്തിൽ ആവും…സത്യം പറഞ്ഞാൽ ഞാൻ ഒരു വായന പ്രേമി ആണ്…ആരോടും പറയണ്ടാട്ടോ…കഥകളിൽ ഒക്കെ ഒള്ളതിന്റെ നേരെ തിരിച്ചാണല്ലോ ഇതിപ്പോ…..ഇതെന്താ എഴുന്നേക്കാത്തതു..ഇനി കാറ്റേങാനും പോയോ..?

ഞാൻ പൾസ് നോക്കിയപ്പോ സംഭവം ഒന്നും കേക്കുന്നില്ല..എന്റെ സിവനെ ഇങ്ങേരുടെ കാറ്റ് പോയിന്നു തോന്നുന്നു..ഇനി ഞാൻ എങ്ങനെ രക്ഷപെടും…

ഞാൻ അർജുന്റെ നെഞ്ചത്ത് ഇടിച്ചു വിളി തുടങ്ങി…ഏതായാലും അങ്ങനെ ഒന്നും മരിക്കുന്ന ആളല്ല ഇതെന്ന് ഞാൻ എന്നോ മനസിലാക്കിയതാണ്…

“അർജുൻ…എഴുന്നേക്ക്…അർജുൻ..ഒന്ന് എഴുന്നേൽക്ക് പ്ലീസ്..ഇതാരാ വന്നേക്കുന്നെന്ന് നോക്ക്..ഞാനാ കീർത്തി…”

ഞാൻ അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചതും അവൻ പതിയെ ചുമച്ചു കൊണ്ട് എഴുന്നേറ്റ് ചുറ്റും നോക്കി,,,ശ്വാസം നേരെ വലിച്ചു വിട്ടു…

” എന്തോന്നാടി കോപ്പേ..മനുഷ്യന്റെ നെഞ്ച് ഇടിച്ചു കലക്കിയല്ലോ നീ..”

” തന്റെ കാറ്റ് പോയിന്നു വിചാരിച്ചു..അതാ..”?

” അവള്ടെ…എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്……”

ന്ന് പറഞ്ഞു അർജുൻ എഴുന്നേറ്റു ചുറ്റും നോക്കി..ഒരു കാട് പോലെ ഒള്ള സ്ഥലം..അത് കണ്ടപ്പോ ന്റെ മനസ്സിൽ നൂറു ലഡ്ഡു ഒരുമിച്ച് പൊട്ടി…വായിച്ച സ്റ്റോറി മുഴുവൻ മനസ്സിൽ കെടന്നു കറങ്ങിക്കൊണ്ട് ഇരുന്നു..ഇന്ന് ഇവിടെ ഒരു റൊമാൻസ് നടക്കും..?

” അർജുൻ,,,വാ പോകാം…”

” എങ്ങോട്ട്….???”

” ഇവിടെ ഇങ്ങനെ നിന്നാൽ മതിയോ..നമുക്ക് രക്ഷപെടണ്ടെ..വാ കാട്ടിലെക്ക് പോകാം…”

” അതിന് നിന്റെ കുഞ്ഞമ്മ ഇവിടെ മാപ്പ് വരച്ചു വെച്ചേക്കുവാണോ തിരിച്ചു പോകാൻ…”

” പിന്നെ ഇവിടെ ഇരുന്നാൽ ന്റെ കുഞ്ഞമ്മ വന്നു മാപ്പ് വരച്ചു തരോ..ഇതിനെ ഒക്കെ കെട്ടാൻ പോയ എന്നെ പറഞ്ഞാൽ മതീല്ലോ..എന്റെ വിധി…”

ഞാൻ പറഞ്ഞത് ഒന്നും ഒരു മൈൻഡും ചെയ്യാതെ അർജുൻ കൊറച്ചു മാറി ഒരു കല്ലേലു കേറി ഇരുന്നു..ഞാൻ നോക്കിപ്പോ ചെക്കൻ ബനിയൻ ഒക്കെ ഊരി എടുത്തു പിഴിഞ്ഞു വെള്ളം കളയുവാണ്..ഇങ്ങനെ ഒക്കെ നിന്ന് മ്മളെ ഒരു കോഴി ആക്കല്ലേ ചെക്കാ..സ്വന്തം കെട്ടിയോനെ വായി നോക്കുന്ന ഒരു കെട്ടിയോൾടെ ആത്മഗതം ആട്ടോ..?

അവൻ ബനിയൻ ഒക്കെ ഊരി മാറ്റി ആ കല്ലേലു കെടന്നു..ഞാൻ പിന്നെ എന്നാ കാണാൻ നിക്കുവാ..ഞാനും ആ പുഴ വെള്ളത്തിൽ കാലും ഇട്ട് അങ്ങ് ഇരുന്നു….

കൊറച്ചു കഴിഞ്ഞപ്പോ എന്റെ ചങ്ക് വന്നു…ആരാ..??? അതന്നെ വിശപ്പ്…ഇനി ബലം പിടിച്ചു ഇരുന്നിട്ട് കാര്യല്ല…

“അർ..അല്ല,,,ഏട്ടാ ..”

ഞാൻ അവന്റെ അടുത്ത് ഇരുന്നു തോണ്ടി തോണ്ടി വിളിച്ചതും അവൻ ഞെട്ടി എഴുന്നേറ്റ് എന്നെ ഏതോ നികൃഷ്ട ജീവിയെ പോലെ നോക്കാൻ തൊടങ്ങി..

” ഏഹ്…എന്താ വിളിച്ചേ…”

“ഏട്ടാന്ന്…”

“ഓഹോ..അപ്പൊ എന്തോ കാര്യസാധനം ഒണ്ട്. വളച്ചു കെട്ടില്ലാതെ മര്യാദക്ക് പറഞ്ഞോ…”

” അത് പിന്നെ എനിക്ക് നല്ലോണം വയറു വേദനിക്കുന്നു..വയറ്റിൽ കൂടെ ഒരു കാളലു ഒക്കെ പോലെ തോന്നുന്നു..”

“അതിനെയാണ് മലയാളത്തിൽ വിശപ്പ് ന്ന് പറയുന്നത്…”

“അതെനിക്കറിയാ..എനിക്ക് നല്ലോണം വിശക്കുന്നുണ്ട്..എന്തേലും കൊണ്ട് തരോ…പ്ലീശ്….പ്ലീശ്…”

“കാര്യം കാണാൻ കഴുത കാൽ പിടിക്കാൻ വരുന്നു കേട്ടിട്ട് ഉണ്ട്..ഇപ്പൊ കണ്ടു..ഏതായാലും നീ ചോദിച്ചതല്ലേ..നേരെ പോയി ലെഫ്റ്റ് തിരിഞ്ഞാൽ ഒരു തട്ടുകട ഉണ്ട്..ചെന്ന് മേടിച്ചു കഴിക്ക്..ഹല്ല പിന്നെ…”

എനിക്കങ്ങു എരിഞ്ഞു കേറി..സംയമനം പാലിചേ പറ്റു..പന്ത് ഇപ്പൊ അവന്റെ കോർട്ടിൽ ആണ്…

” പിന്നെ.. ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ പ്ലാൻ…വാ അർജുൻ എങ്ങനെ എങ്കിലും പുറത്ത് കടക്കാൻ നോക്കാം…”

” ഇനിയും കൂടുതൽ മണ്ടത്തരം ചെയ്തു വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു തലയിൽ വെക്കാതെ മര്യാദക്ക് എന്റെ പിറകെ വാ…”

ന്ന് പറഞ്ഞ് അർജുൻ എങ്ങോട്ടെന്നില്ലാതെ മുൻപിൽ നടന്നു..പിറകെ ഞാനും…മനുഷ്യന് വിശന്നിട്ടു ആണേൽ കൊടലും കരിഞ്ഞു…എനിക്കിനി വയ്യായെ…?

സഹികെട്ടു ഞാൻ അർജുൻ ന്ന് അലറാൻ നിന്നപ്പോഴേക്കും പെട്ടെന്ന് അവൻ എന്റെ വാ പൊത്തിപിടിച്ചു മരത്തിന്റെ മറവിൽ കൊണ്ട് പോയി…

ഞാൻ അവന്റെ കണ്ണുകളിലേക് മാറി മാറി നോക്കികൊണ്ട്‌

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤???????

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement ??????

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??

    3. ഖൽബിന്റെ പോരാളി ?

      Aha… എല്ലാരും എത്തിയല്ലോ… ??

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.