അസുരൻ [Twinkle AS] [Novel] 91

…താൻ തന്നെ ആയിരുന്നെങ്കിൽ എങ്ങനെ എങ്കിലും പിടിച്ചു നിക്കാമായിരുന്നു…പക്ഷേ കീർത്തി,,,അവൾ കൂടെ ഒള്ള സ്ഥിതിക്ക് എങ്ങനെ…????

പിന്നെ ഒന്നും നോക്കിയില്ല…അവന്റെ നേർക്ക് ഞൊടിയിടയിൽ കറങ്ങി അവന്റെ കാൽ അയാളുടെ കാലിൽ ലോക്ക് ആക്കിക്കൊണ്ട് അയാളുടെ നെഞ്ചിൽ ആഞ്ഞു തള്ളി..പെട്ടെന്ന് ബാലൻസ് പോയ അയാൾ ഭിത്തിയിൽ ഇടിച്ചു താഴെ വീണു….

ആ സമയം മാത്രം മതിയായിരുന്നു അവന്.. പിന്നെ ഒന്നും നോക്കാതെ കീർത്തിയുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് ആ ബിൽഡിംഗ്‌ ന്റെ പുറകിലത്തെ കാട്ടുവഴിയിൽ കൂടെ ഓടി….

അവളെന്തോ അവനോട് പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവനത് കേൾക്കാൻ കൂട്ടാക്കാതെ അവളെയും കൊണ്ട് ഓടി….

” അർജുൻ സ്റ്റോപ്പ്‌…..”

അവൾ കരഞ്ഞു കൊണ്ട് ഒച്ച വെച്ചതും അവൻ പെട്ടെന്ന് നിന്നു…

തിരിഞ്ഞു അവളെ എന്താ എന്ന അർത്ഥത്തിൽ നോക്കി….

” അർജുൻ പ്ലീസ്…എന്നെ വിട്ടിട്ട് പോ…നീയെങ്കിലും ചെന്ന് രക്ഷപെട്…നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് രക്ഷപെടാൻ സാധിക്കില്ല…”

കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ അവന്റെ കരങ്ങൾ പതിഞ്ഞു കഴിഞ്ഞിരുന്നു….

” മിണ്ടാതെ ഇരിക്കടി….വിട്ടിട്ട് പോകാൻ അല്ല കെട്ടിയത്….രക്ഷപെടുന്നുണ്ടെങ്കിൽ ഒന്നിച്…നിന്നെ രക്ഷപെടുത്താവോന്ന് ഞാൻ ഒന്ന് നോക്കട്ടെ…”

” എന്നെ ഇതിൽ നിന്ന് രക്ഷപെടുത്താൻ സാധിക്കുമെങ്കിൽ എന്നാ രക്ഷപെടുത്ത്….”

ന്ന് പറഞ്ഞ് അവൾ തന്റെ അരപ്പട്ട അവന് നേരെ ചൂണ്ടി കാണിച്ചു….

” ഇത് എന്താ…??? ”

” ബോംബ്…..”

” വാട്ട്‌…..?????? ”

“അതാ അർജുൻ ഞാൻ പറഞ്ഞെ ഒന്ന് രക്ഷപെടാൻ…നമ്മള് അവിടുന്ന് പോന്നപ്പോ തന്നെ അയാൾ ടൈമർ ഓൺ ആക്കി…ഓൺ ആക്കി 60 sec കഴിഞ്ഞാൽ പിന്നെ ഇത് പൊട്ടിത്തെറിക്കും…എന്തൊക്കെയോ സ്‌പോടക വസ്തുക്കൾ കൊണ്ട് ഒള്ളത് ആണ്…നമ്മള് രക്ഷപെടാതെയിരിക്കാൻ വേണ്ടി ഇത് അത്ര പെട്ടന്ന് ഒന്നും അഴിക്കാൻ പറ്റാത്ത പോലെ ആണ് ഫിറ്റ്‌ ചെയ്തു വെച്ചിരിക്കുന്നത്….”

അതിൽ 5 വയറുകൾ ഉണ്ട്…ഒരേപോലെ ഒള്ള രണ്ടെണ്ണം വീതം ഒണ്ട്..ഇതിൽ ഏത് ഇനാക്ടീവ്‌ ചെയ്യതാൽ ആണ് ബോംബ് ന്യൂട്രൽ ആകുന്നത്….

അവൻ അതിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു…

” അർജുൻ…ഇനി വെറും 15 sec മാത്രം ബാക്കിയൊള്ളു…”

അവൻ അവിടെയുള്ള ഒരു നീല വയറും ചുമന്ന വയറും കണ്ണുകൾ അമർത്തി അടച്ചു കൊണ്ട് ഒരുമിച്ച് പിടിച്ച് വലിച്ചു….

പെട്ടെന്ന് വലിയൊരു ഒച്ച കേട്ടതും…

” അയ്യോ……….”

” കെടന്ന് അലറാത്തേടി കോപ്പേ…ബോംബ് ഇനാക്ടിവ് ആയി…”

ഇറുക്കി അടച്ച കണ്ണുകൾ പതിയെ തുറന്ന് കൊണ്ട് അവൾ ആശ്വാസത്തോടെ കണ്ണ് തുറന്നു…

” പിന്നെ എന്താ ഒച്ച കേട്ടെ….”

” ആ ക്രിസ്റ്റഫർ ന്റെ ആൾക്കാർ വന്നതിലുള്ള സിംബൽ ആണ്…അപ്പൊ എങ്ങനാ…ഇവിടെ നിക്കാൻ ആണോ പ്ലാൻ…”

അവൻ അത് ചോദിച്ചു തീർന്നതും അവൾ പെട്ടെന്ന് അവന്റെ കയ്യും പിടിച്ചു മുൻപിൽ ഓടി…ഓടുന്നതിനിടയിൽ തല ചെരിച്ചു അവനെ നോക്കി സൈറ്റ് അടിച്ചു കാണിച് തിരിഞ്ഞതും മുന്നിൽ കണ്ട വേരിൽ കാലുടക്കി അവൾ നിലത്തേക്ക് ഉരുണ്ട് വീണു….അവന്റെ കയ്യിൽ മുറുക്കി പിടിച്ചത് കൊണ്ട് അവളോടൊപ്പം അവനും നിലത്തേക്ക് വീണു…ഒരു ചരിവ് പോലെ ഒള്ള സ്ഥലത്തേക്ക് വീണത് കൊണ്ട് എങ്ങോട്ടെന്നറിയാതെ അവര് പൊടിയും കരികിലയും നിറഞ്ഞ മണ്ണിലൂടെ ഉരുണ്ട് പോയി…

 

ഒരു ചരിവ് പോലെ ഒള്ള സ്ഥലത്തേക്ക് വീണത് കൊണ്ട് എങ്ങോട്ടെന്നറിയാതെ അവര് പൊടിയും കരികിലയും നിറഞ്ഞ മണ്ണിലൂടെ ഉരുണ്ട് പോയി…

നേരെ ചെന്നത് ഒരു സൂയിസൈഡ് പോയിന്റ് പോലെയുള്ള സ്ഥലത്തു ആണ്…ഇതിലെ താഴെ പോയാൽ ജീവൻ തിരിച്ചു കിട്ടാൻ പോലും അസാധ്യം ആണ്…അതുപോലെ നിലകാണാ വെള്ളം ആണ് താഴെ നിറച്ചും…

അത് മനസിലാക്കി കൊണ്ട് അവളെയും കൊണ്ട് താഴേക്കു വീഴാതെ ഞാൻ അവിടെ കണ്ട വേരിൽ മുറുക്കി പിടിച്ചു….

” അർജുൻ..താ,,,താഴെ….നോക്ക്…”

“കെടന്ന് പെടയ്ക്കാതേടി…ഒന്നാമതെ ബലം അതികം ഇല്ലാത്ത വേരും കൂടി ആണ്…”

” അർജുൻ…എനിക്ക് പേടിയാകുന്നുണ്ട്…”

“ഒരു കാര്യം ചെയ്യ്…ഞാൻ ആദ്യം കേറാം…പിന്നാലെ നിന്നെ കേറ്റാം..നീ ഈ വേരിൽ മുറുക്കി പിടിക്ക്….”

“ഇല്ല എനിക്ക് പേടിയാ…ഞാൻ ആദ്യം കേറാ…”

ന്നും പറഞ്ഞു പെണ്ണ് കെടന്ന് തുള്ളിയതും ആ വേരു മണ്ണിൽ നിന്ന് ഇളകി പറിഞ്ഞു വന്നു….

” അർജുൻ………”

18 Comments

  1. Adipoli polichu broooo

  2. രാജാവിന്റെ മകൻ

    വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️

  3. അടിപൊളി…..❤❤❤❤❤???????

  4. Adipoli thread aayirunnu.
    iniyum nalla kathakal ezhuthukal.
    There’s lots of space for improvement ??????

  5. ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..

  6. മേനോൻ കുട്ടി

    ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???

    1. അവസാനം കിട്ടി അല്ലേ

      1. Thnks bro❤️

    2. അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??

    3. ഖൽബിന്റെ പോരാളി ?

      Aha… എല്ലാരും എത്തിയല്ലോ… ??

  7. സൂപ്പർ

  8. Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….

    With love,
    അച്ചു

  9. Kidilan story

  10. Super story

  11. ജിoമ്മൻ

    ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????

  12. സൂപ്പർ

  13. Super story. But speed koodippoyi. Kurechu slow aakkamayirunnu.

Comments are closed.