* കൂ…കൂ….കൂ….*
അവനെന്തെങ്കിലും പറയുന്നതിന് മുൻപ് ഫോൺ കട്ടായിരുന്നു….അങ്ങോട്ട് തിരിച്ചു വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു….
എന്റെ ജീവൻ പോയാലും വേണ്ടില്ല…കീർത്തി,,,,അവൾക്കെന്തെങ്കിലും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല….സമയം പാഴാക്കാതെ അർജുൻ തന്റെ കാറും കൊണ്ട് സ്പീഡിൽ കുതിച്ചു….
______________________
അവർ പറഞ്ഞ സ്ഥലത്ത് എത്തിയതും ഏകദേശം ഒരു ഹൊറർ വില്ല പോലെ ഉണ്ടായിരുന്നു…തന്റെ ഓരോ ചലനങ്ങളും സൂക്ഷമമാക്കിക്കൊണ്ട് അവൻ ഓരോ സ്റ്റെപ്പും എടുത്തു വെച്ചു….
അടഞ്ഞു കിടന്ന ഡോർ പതിയെ തുറന്നതും അവിടുത്തെ കാഴ്ച കണ്ട് അവൻ ഒരു ഞെട്ടലോടെ ചുറ്റും നോക്കി….
അവിടെ ഒരു കല്യാണ വീട് പോലെ അലങ്കരിച്ചു വെച്ചിരിക്കുന്നു…ഒരു മണ്ഡപവും അവിടെ താലിയും രണ്ട് മാലയും ഒക്കെ അറേഞ്ച് ചെയ്തു വെച്ചിരിക്കുന്നു…
പെട്ടെന്ന് കൊലുസിന്റെ ഒച്ച കേട്ടതും അവന്റെ കണ്ണുകൾ സ്റ്റേർ കേസിലേക്ക് ചെന്നു….കല്യാണപ്പെണ്ണിനെ പോലെ കീർത്തി സർവാഭരണ വിഭൂഷിതയായി ഇറങ്ങി വരുന്നു…അവളെ കണ്ടതും ഒരു ഞെട്ടലോടെ അവളെ നോക്കിയതും അവള്ടെ പിറകെ കൊറേ പേർ ഇറങ്ങി വരുന്നു…
അവരിലെക്ക് കണ്ണ് പായിച്ചതും അവന്റെ കണ്ണുകൾ ഒരാളിൽ ഉടക്കി…
*” അവൻ….ക്രിസ്റ്റഫർ…”*
” വെൽക്കം വെൽക്കം അർജുൻ…ഓഹ്…പറഞ്ഞതിലും 3 മിനിറ്റ് മുൻപേ എത്തിയല്ലോ…സോൾജിയർ തന്നെ…
ഏതായാലും വന്ന സ്ഥിതിക്ക് എന്റെയും അതായത് ഈ ക്രിസ്റ്റഫറിന്റെയും നിന്റെ ഭാര്യ ആയ കീർത്തിയുടെയും മാര്യേജ് ആണ്…”
” വാട്ട്….??? ആർ യൂ ഫണ്ണി മിസ്റ്റർ…??? ”
“എന്താ അർജുൻ ഫണ്ണി ആയിട്ട് നിനക്ക് തോന്നിയോ…??? നിനക്ക് വിശ്വസിക്കാൻ പ്രയാസം ആണെങ്കിൽ നിന്റെ ഈ ഭാര്യയോട് തന്നെ ചോദിക്ക്…”
ക്രിസ്റ്റഫർ പറയുന്നത് കേട്ടതും അർജുൻ ഒരു പുച്ഛത്തോടെ കീർത്തിയുടെ അടുത്തേക്ക് ചെന്നു…
” നീയെന്തിനാ ഒരു കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി നിക്കുന്നത്…??? എന്താ ഇവനെ കെട്ടാൻ പോകുവാണോ…”
” ……………”
” നിന്റെ നാവിറങ്ങി പോയോടി പുല്ലേ…”
അവൻ ഒന്ന് പേടിപ്പിച്ചപ്പോഴേക്കും അവൾ ഞെട്ടി പോയിരുന്നു…ഒഴുകിയിറങ്ങാൻ വെമ്പുന്ന മിഴികളെ തടഞ്ഞു നിർത്തിക്കൊണ്ട് നെഞ്ച് പൊട്ടുന്ന വേദനയിൽ അവൾ പറഞ്ഞു തുടങ്ങി…
” അതെ,,,,,ഇയാളെ കെട്ടാൻ വേണ്ടി തന്നെയാ ഒരുങ്ങി നിൽക്കുന്നത്…കെട്ടിയെന്ന് അല്ലാതെ നീ എന്നെ ഭാര്യ ആയിട്ട് ഇതുവരെ കണ്ടിട്ടില്ലല്ലോ..പിന്നെ ഞാൻ ആരുടെ കൂടെ പോയാലും നിനക്കെന്താ….
നീയെന്തിനാ അർജുൻ ഇങ്ങോട്ട് വന്നത്…????എന്തിനാ….??? പോയി തരുവോ ഒന്ന്… പ്ലീസ്…”
അവളുടെ ഓരോ വാക്കുകളും കണ്ണുനീരിന്റെ ഉപ്പുരസത്തിൽ അലിഞ്ഞു പോയിരുന്നു….
” ഞാൻ പോകുവായിരുന്നു…പക്ഷേ നിന്റെ ഈ കണ്ണുനീർ….നീ പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന് വ്യക്തമാകാൻ എനിക്ക് ഇതിലും വലിയ തെളിവ് ഒന്നും വേണ്ട കീർത്തി…ഈ അര്ജുന് ഒരു മടക്കം ഉണ്ടെങ്കിൽ അത് നിന്നെയും കൊണ്ടാകും….നിന്നെയും കൊണ്ട് മാത്രം….”
” അർജുൻ പ്ലീസ്.. നീ ഇവിടുന്ന് എങ്ങനെ എങ്കിലും രക്ഷപെടണം..പ്ലീസ്…നിന്റെ ജീവൻ ആപത്തിൽ ആണ്…”
” എന്നിൽ വിശ്വസിക്കുന്നവരെയും സ്നേഹിക്കുന്നവരെയും ഞാൻ ഒരിക്കലും ഒറ്റപ്പെടുത്തില്ല…നീ ആരെയാ കീർത്തി പേടിക്കുന്നെ…നിന്നെ ആർക്കേലും തൊടണം എങ്കിൽ അതെന്റെ ജീവൻ എടുത്തിട്ട് മാത്രേ പറ്റു…..”
” അർജുൻ….എന്റെ…..”
“ശൂ…..മിണ്ടിപ്പോകരുതു….നീ പറഞ്ഞു പറയേണ്ടത് എല്ലാം…അവന് ജീവനിൽ കൊതി ഇല്ലങ്കിൽ പിന്നെ അവന് ജീവിക്കാൻ അർഹത ഇല്ല…കൊല്ലടാ ഈ നായിന്റെ മോനെ….”
അതും പറഞ്ഞ് ക്രിസ്റ്റഫർ അലറിയതും അടുത്ത് നിന്ന ഒരു ഗുണ്ട അവന്റെ നേരെ ഓടി അടുത്തു….
അവന്റെ അടുത്തേക്ക് ഓടി പോകാൻ നിന്ന അവള്ടെ കൈ ബലമായി പിടിച്ചു വെച്ച് ക്രിസ്റ്റഫർ അടി നോക്കി നിന്ന് വീക്ഷിച്ചു…അർജുന്റെ ഫൈറ്റ് കണ്ടതും അയാൾ നേരിയ തോതിൽ ഒന്ന് വിയർത്തു പോയി…* ഒരു പട്ടാളക്കാരന്റെ മുഴുവൻ ഗാഭീര്യവും കാണിക്കുന്നുണ്ട് * ന്ന് അയാൾ മനസ്സിൽ ഓർത്തു….
അവസാനത്തെ ആളെയും തറപറ്റിച്ച ശേഷം അർജുൻ ഒന്ന് തലയുയർത്തി അയാളെ നോക്കി…
” വൗ…..നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു അർജുൻ…ഗ്രേറ്റ്…”
” നിന്റെ കൂട്ടത്തിലെ അവസാനത്തെത് നീയാണ്…നിനക്കോർമ ഉണ്ടോ എന്റെ അനിയത്തിയെ നിന്റെ അനിയൻ കൊന്നപ്പോൾ കോടതിയിൽ നിന്ന് ജാമ്യം ലഭിച് നീ അവനെ ഇറക്കിക്കൊണ്ട് പോയത്…അന്നേ അവന്റെ അന്ത്യം എന്റെ കൈകൊണ്ടു ആയിരിക്കുമെന്ന് ഞാൻ തീരുമാനിച്ചതാരുന്നു…ഇനി നീ…”
” ഹ ഹ ഹ…..എന്നെ ഇല്ലാതെയാക്കിയിട്ട് ഇവളെയും കൊണ്ട് ഇവിടുന്ന് രക്ഷപെടാം എന്നാണോ നീ വിചാരിച്ചേ…10 മിനിറ്റിനുള്ളിൽ എന്റെ ഫുൾ ഗാങ് ഇവിടെ എത്തും…ഇവളെയും കൊണ്ട് ഇവിടുന്ന് ജീവനോടെ രക്ഷപെടാൻ നിന്നെ കൊണ്ട് സാധിക്കില്ല…”
അവനെ നോക്കി ഒരു പുച്ഛഭാവത്തോടെ പറഞ്ഞു അയാൾ നിർത്തി
Adipoli polichu broooo
വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️
അടിപൊളി…..❤❤❤❤❤???????
Adipoli thread aayirunnu.
iniyum nalla kathakal ezhuthukal.
There’s lots of space for improvement ??????
ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..
ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???
♥️❤️?
അവസാനം കിട്ടി അല്ലേ
Thnks bro❤️
അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??
Aha… എല്ലാരും എത്തിയല്ലോ… ??
സൂപ്പർ
Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….
With love,
അച്ചു
Kidilan story
Super story
ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????
സൂപ്പർ
Super story. But speed koodippoyi. Kurechu slow aakkamayirunnu.