ഒന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അർജുൻ സകല ദേഷ്യവും ആവാഹിച്
കൈ ചുരുട്ടി അയാൾടെ മോന്തയ്ക്ക് ഒരെണ്ണം കൊടുത്തു..പെട്ടെന്നുള്ള അവന്റെ ആക്ഷനിൽ ഒന്ന് പകച്ചെങ്കിലും തല കൊടഞ്ഞു കഴുത്ത് അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച് അവന്റെ നേരെ പാഞ് അടുത്ത്…അതിനിടയിൽ അയാളെ ഹെൽപ് ചെയ്തോണ്ട് അര്ജുന് നേരെ ശരൺ പിസ്റ്റലിൽന്റെ ഗ്രിഗർ വലിച്ചു…അർജുന്റെ തോളിൽ കൂടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആ ബുള്ളറ്റ് പാഞ്ഞു പോയി….ദേഷ്യം ഇരച്ചു കേറിയ അർജുൻ ആ പിസ്റ്റൾ കൈക്കലാക്കി ശരൺ ന്റെ മുട്ടിലേക്ക് വെടി വെച്ചു…
അയാൾ കാലിൽ പിടിച്ച് അലറിക്കൊണ്ട് നിലം പതിച്ചു…ക്രിസ്റ്റഫർ ന്റെ കൂടെ വന്ന ഗുണ്ടകൾ ഓരോന്നായി അർജുനോട് ഏറ്റുമുട്ടാൻ തുടങ്ങി….
ഞാൻ ഓടി ചെന്ന് കാറിന്റെ പിന്നിൽ ഒളിച്ചു….കൊറേ നേരം കഴിഞ്ഞപ്പോൾ ഒച്ച കേക്കാൻ പറ്റാതെ വന്നപ്പോ ഞാൻ ഒളികണ്ണ് ഇട്ട് നോക്കി….
പെട്ടെന്ന് അർജുന്റെ അലർച്ച കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയതും എന്റെ കഴുത്തിലും കത്തി അമർന്നിരുന്നു……
അർജുനെ നിസ്സഹായതയോടെ നോക്കിയതും അവനെ കൊറേ ഗുണ്ടകൾ ചേർന്ന് പിടിച്ചു വെച്ചിരിക്കുകയാണ്…..
” കണ്ടോ…….നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലേ,,,എന്നോട് ഏറ്റുമുട്ടാൻ നിൽക്കരുത് ന്ന്….ഹമ്,,,,ഏതായാലും നിന്നെ സമ്മതിച്ചു….എന്റെ അടുത്ത് ഇത്രയും നേരം പിടിച്ചു നിൽക്കുകയെന്ന് പറഞ്ഞാൽ ചെറിയ കാര്യം അല്ലല്ലോ….”
പുച്ഛം നിറഞ്ഞ വാക്കുകൾ അയാൾ പറഞ്ഞു നിർത്തി…..
” നിനക്ക് ആവിശ്യം എന്നെയല്ലേ….അവളെ വിട്….വിടാൻ…”
” എന്താടാ നിന്റെ പെണ്ണിനെ തൊട്ടപ്പോ പൊള്ളിയോ….????
ഇവളെ ഞാൻ നേരത്തെ നോട്ടം ഇട്ടതായിരുന്നു…ജേർണലിസ്റ്റ് ആണെന്ന് പറഞ്ഞ് എനിക്കെതിരെ തെളിവുകൾ ശേഖരിക്കാൻ ഇറങ്ങി തിരിച്ചവരിൽ മുൻപന്തിയിൽ ആയിരുന്നു ഇവള്…അന്നെ ഞാൻ നോട്ടം ഇട്ടു വെച്ചതായിരുന്നു….കൊറേ അവന്മാരെ കൊന്ന് തള്ളിയിട്ട് ഒള്ള കൈയാ ഇത്….പക്ഷേ,,,,,ഇവളെ അങ്ങ് കൊല്ലാൻ തോന്നുന്നില്ല….
( അതും പറഞ്ഞ് അവളെ അയാൾ ചൂഴ്ന്ന് നോക്കി….അയാളുടെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അയാളുടെ പിടി സ്ട്രോങ്ങ് ആയിരുന്നു….)
ഏതായാലും നിനക്ക് ഞാൻ ഒരു ഓഫർ തരാം….നിനക്ക് വേണേൽ ജീവനും കൊണ്ട് രക്ഷപെടാം….ഈ കാലന്റെ കൈ കൊണ്ടുള്ള മരണം നിനക്ക് ഒഴിവാക്കാം….എന്ത് പറയുന്നു….”
” തുഫ്ഫ്…….ചത്താലും നിന്റെ ഒന്നും മുന്നിൽ ഞാൻ തല കുനിയ്ക്കില്ലടാ ചെറ്റേ…..”
” സ്വയം മരണത്തിലേക്ക് നടക്കുന്ന വിഡ്ഢി ആയ നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല…നിന്റെ ടൈം ആയി…അനിയത്തിടെ കൂടെ പരലോകത്തേക്ക് നിന്നെയും പറഞ്ഞു അയയ്ക്കാം….”
അയാൾ കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാണിച്ചതും അടുത്ത് നിന്ന ഏതോ ഒരുത്തൻ മൂർച്ച ഏറിയ കത്തിയുമായി അയാളുടെ അടുത്തേക്ക് ചെന്നു…..
അയാളെ നോക്കി വേണ്ടാന്ന് അപേക്ഷിചെങ്കിലും അയാൾ അതിനെ പുച്ഛിച്ചു തള്ളി….അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ വയറ്റിലേക്ക് കത്തി ആഞ്ഞു കുത്തി…
“* അർജുൻ…………നോ……….*”
അയാളെ നോക്കി വേണ്ടാന്ന് അപേക്ഷിചെങ്കിലും അയാൾ അതിനെ പുച്ഛിച്ചു തള്ളി….അർജുന്റെ അടുത്തേക്ക് ചെന്ന് അവന്റെ വയറ്റിലേക്ക് കത്തി ആഞ്ഞു കുത്തി…
“* അർജുൻ…………നോ……….*”
” ഓഹ് നോ……”
കീർത്തിയെ കൊണ്ടുവിടാൻ വേണ്ടി ബസ് സ്റ്റോപ്പിൽ ഇരിക്കവേ കണ്ണടച്ച് അറിയാതെ ഒന്ന് മയങ്ങി പോയ അവൻ മയക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റു…ആകെ വിയർത്തിരുന്നു…അതൊക്കെ സ്വപ്നം ആയിരുന്നോ…??? ഇല്ല,,,അങ്ങനെ ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല….
പെട്ടന്ന് തന്റെ അടുത്തിരുന്ന കീർത്തിയെ ഓർത്തതും അവൻ ഒരു ഞെട്ടലോടെ ചുറ്റിലും നോക്കി…അവൾ തന്റെ അടുത്തില്ലെന്ന സത്യം മനസ്സിലായതും അവന്റെ ഉള്ളിൽ പേടിയുടെ വിത്തുകൾ മുള പൊന്തി…
കണ്ട സ്വപ്നം അവന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി നിന്നു….
പെട്ടെന്ന് തന്നെ അവൻ അവിടെ മുക്കും മൂലയും അരിച്ചു പെറുക്കാൻ തുടങ്ങി…അവൾക്ക് പോകാൻ ഒള്ള ബസ് വന്ന് പോയിക്കഴിഞ്ഞരിന്നു…
നിരാശയോടെ അതിലേറെ ടെൻഷനോടെ അവൻ മുടി പിച്ചി….
* ക്ണിം ക്ണിം *
പെട്ടെന്ന് ഫോൺ ബെൽ അടിച്ചതും അവൻ * UNKNOWN NUMBER * ന്ന് എഴുതി കാണിച്ച സ്ക്രീനിലേക്ക് ഉറ്റുനോക്കി….
” ഹ…ഹലോ….”
“എന്താ അർജുൻ ശബ്ദത്തിൽ ഒരു ഇടർച്ച…ഓഹ് ഭാര്യയെ തിരഞ്ഞു മടുത്തോ…സോ പുവർ ”
” ഹലോ…ആരാടാ നീ…??? ”
” ഏതായാലും നിന്റെ മിത്രം അല്ലെന്ന് ഉറപ്പിച്ചോ…* നിന്റെ അന്തകൻ…നീയെന്ന അസുരന്റെ അന്തകൻ * ”
” ഫോണിൽ കൂടെ ഡയലോഗ് അടിക്കാൻ നിക്കാതെ ആണാണെങ്കിൽ നേർക്ക് നേർ വന്ന് സംസാരിക്കടാ….”
” ഹ്മ്മ്….അതിന് തന്നെയാടാ വിളിച്ചേ…
ഭാര്യയെ ജീവനോടെ കാണണം എന്നുണ്ടെങ്കിൽ ഞങ്ങൾ പറയുന്നിടത്തേക്ക് വരണം…അതിനിടയിൽ അതിബുദ്ധി കാണിക്കാൻ നോക്കിയാൽ പൊന്ന് മോനെ….”
” ഞാൻ എവിടെ വരണം….??? ”
” ബൈപ്പാസ് റോഡിന്റെ പുറകിലൂടെ ഒള്ള വഴിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ….അതും തനിച്ച്….10 മിനിട്ടിനുള്ളിൽ ഇവിടെ എത്തിയിരിക്കണം….”
Adipoli polichu broooo
വായിക്കാൻ വൈകി പോയി എന്ന വിഷമം മാത്രമേ എനിക്ക് ഇപ്പൊ ഒള്ളൂ ♥️♥️♥️♥️♥️♥️
അടിപൊളി…..❤❤❤❤❤???????
Adipoli thread aayirunnu.
iniyum nalla kathakal ezhuthukal.
There’s lots of space for improvement ??????
ഖൽബെ ഇജ്ജ് മുത്താണ്.. എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല.. സൂപ്പർ സ്റ്റോറി..
ഈ ഖൽബ് കാരണം… ആരും അറിയാതെ പോയിരുന്ന ഒരു നല്ല കഥ എല്ലാർക്കും വായിക്കാൻ പറ്റി ???
♥️❤️?
അവസാനം കിട്ടി അല്ലേ
Thnks bro❤️
അവസാനം കിട്ടി ല്ലേ..കണ്ടപ്പോ തന്നെ ഓടി വന്നു ബുക്ക് മാർക്കി??
Aha… എല്ലാരും എത്തിയല്ലോ… ??
സൂപ്പർ
Kidu story…… iniyum ith poleyulla novel ezhuthan ningalude thoolikaik kazhiyate…….
With love,
അച്ചു
Kidilan story
Super story
ബ്രോ കഥ സൂപ്പർ ആണ്….. ഒന്ന് മനസ് വച്ചിരുന്നു എങ്കിൽ ഒരു തുടർ കഥ ആകാമായിരുന്നു…… ?????
സൂപ്പർ
Super story. But speed koodippoyi. Kurechu slow aakkamayirunnu.