ഒരു കൊച്ചു പെൺക്കുട്ടി കരയുകയാണ്. അവൾക്കരികിൽ ഒരു ആൺക്കുട്ടി. പെൺക്കുട്ടി വീണു മുട്ട് പൊട്ടിയിട്ടുണ്ട്. ചോര പൊടിഞ്ഞ മുട്ടുകാട്ടി കരയുന്നു. തൻ്റെ കയ്യിലെ കോലു മുഠായി അവൾക്കു നൽകി കരച്ചിൽ നിർത്താൻ ശ്രമിക്കുന്ന പയ്യനെ കണ്ടതും ഒരു പുഞ്ചിരി എന്നിൽ വിടർന്നു.
കാറിൻ്റെ ചലനം ആ കാഴ്ച്ചയെ എൻ്റെ മിഴികളിൽ നിന്നും മായ്ച്ചപ്പോ ഞാൻ ആദ്യമായി അഞ്ജലിയെ കുറിച്ചു ചിന്തിച്ചു. സത്യത്തിൽ ഞാനല്ലെ അവളെ ചതിച്ചത് , അതറിയുമ്പോ അവളല്ലെ ദേഷ്യപ്പെടേണ്ടത്. ശരിയാണ്.
പെണ്ണിനെ വിശ്വസിക്കാത്ത, പെണ്ണിൻ്റെ സാമിപ്യം ഇഷ്ടപ്പെടാത്ത ഞാൻ, എൻ്റെ അമ്മയുടെ ജീവൻ രക്ഷിക്കാനായി ഒരു പെണ്ണിൻ്റെ ജീവിതം നശിപ്പിച്ചു. ഏയ് അങ്ങനെ വരില്ല. പെണ്ണല്ലേ… വർഗ്ഗം ഞാനവളെ തെട്ടില്ലേലും തൊടാൻ ഇഷ്ടം പോലെ ആളു കാണുമല്ലോ…. കാമം തലയ്ക്കു പിടിച്ചവർഗ്ഗം.
നിൻ്റെ സ്പർഷനം ഞാനാഗ്രഹിക്കുന്നില്ല അഞ്ജലി, പക്ഷെ ഇപ്പോ ഞാൻ ഒന്നും പറയാതിരിക്കുന്നത്, ഇന്ന് ഞാൻ നിന്നോട് ഒരു ചതി ചെയ്ത പോലെ എനിക്കു തോന്നി. അതിൻ്റെ കുറ്റബോധം എനിക്കുണ്ട് , അതു കൊണ്ട് മാത്രം . നി സ്വപ്നം കാണുന്ന ഒന്നും നിനക്കു കിട്ടാൻ പോകുന്നില്ല എന്ന് നീ ഇന്നു രാത്രി അറിയും. അതിന് അതികസമയം കാത്തിരിക്കേണ്ട.
അവളെൻ്റെ തോളിൽ തല ചായ്ച്ച് പതിയെ മയങ്ങിയപ്പോ ഒരു നോക്ക് ഞാനവളെ നോക്കി നിന്നു. എല്ലാം മറന്ന് , സ്വയം മറന്ന് അവളുടെ സുന്ദര മുഖം ഞാൻ നോക്കി നിന്നു. അടുത്ത നിമിഷം തന്നെ മിഴികൾ കാറിനു പുറത്തെ കാഴ്ച്ചകളിലേക്ക് ഞാൻ പറിച്ചു നട്ടു. എനിക്കറിയില്ല എന്തിനാ… ഞാനവളെ കുറച്ചു നേരം നോക്കിയിരുന്നത് എന്നു പോലും.
മിഴികൾ അടച്ച് അവളുറങ്ങുന്നതു കാണാൻ ഒരു കുഞ്ഞു പൈതലിനെ പോലെ സുന്ദരമാണ്. ആ നിഷ്കളങ്കതയാവാം ചിലപ്പോ ഞാൻ നോക്കി നിന്നത്.
അരുൺ നീയെന്തിനാ… അവളെ കുറിച്ചു ചിന്തിക്കുന്നത്.
വേണ്ട…. നിനക്കറിയോ… നിന്നെ കെട്ടുന്നതിന് മുന്നേ… എത്ര എണ്ണത്തിൻ്റെ മേൽ അവൾ കുതിര കയറിയിട്ടുണ്ടാവും.
അതു പോട്ടെ, നാളെ അവൾ വേറൊരാളുടെ അടുത്തു പോവില്ലെന്ന് നിനക്കുറപ്പുണ്ടോ…..
ഒരു നിമിഷം കണ്ണാച്ചു കിടന്നു ഞാൻ. മിഴികൾ പതിയെ ഈറനണിഞ്ഞു. കണ്ണുനീർ ധാരയായി ഒഴുകി തുടങ്ങി. അറിയാതെ ആ പേര് എൻ്റെ നാവിൽ തുമ്പിൽ ഉണർന്നു.
Next part evide broo