വല്ല കാര്യവും ഉണ്ടോ അവർക്ക്, ഇവളെ എനിക്കു കെട്ടിച്ചു തരണ്ട വല്ല ആവിശ്യവും ഉണ്ടോ നിങ്ങളെ കൊണ്ട് ഞാൻ എൻ്റെ കാല് പിടിപ്പിക്കും നോക്കിക്കോ… എന്നെ ഈ കോമാളി വേഷം കെട്ടിച്ചതിൽ നിങ്ങൾക്കും പങ്കുണ്ട്.
ഒടുക്കം അമ്പലനടയിൽ പോയി പ്രാർത്ഥിച്ചു. ഫോട്ടോഗ്രാഫർമാരുടെ കലപിലയും. എനിക്കാകെ കലി തുള്ളി വരുന്ന അവസ്ഥ. എൻ്റെ അരികിൽ നിന്നും മാറാതെ അമ്മ തൊട്ടടുത്തു തന്നെയുണ്ട്.
ചേച്ചി ആ കൈ ഒന്നു കോർത്തു പിടിച്ചേ…
ഒരു ഫോട്ടോഗ്രാഫർ വകയാണ് ആ ഡയലോഗ്, അതു കേൾക്കേണ്ട താമസം ഒരു നാണം കലർന്ന ചിരിയും ചിരിച്ച് അവൾ എൻ്റെ കൈകൾ കോർത്തു പിടിച്ചു. ആ സമയം ദേഷ്യത്തോടെ ഞാനാ മുഖത്തേക്കു നോക്കി.
ഇവിടെ തുടങ്ങുകയാണ് അരുണിൻ്റെയും അഞ്ജലിയുടെയും ജീവിത കഥ
” അരുണാഞ്ജലി ”
ഒരുവിതത്തിൽ കുറേ… ഫോട്ടോ.. ഒക്കെ എടുത്തു. ഞങ്ങൾ അടുത്ത പടിയിലേക്ക് കടന്നു. ഫോട്ടോഗ്രാഫർ ഒരു തലവേദന തന്നെയായിരുന്നു. ചിരിക്കു..ചിരിക്കു എന്നവർക്ക് പറഞ്ഞാ മാത്രം മതി. ദേഷ്യം കൊണ്ട് വിറക്കുന്നവൻ എങ്ങനെ ചിരിക്കാനാ… അത് ഈ പന്നികൾക്ക് അറിയേണ്ട.
അങ്ങനെ നവവധൂവരൻമാർ സദ്യ കഴിക്കാനായി പോയി. ഞങ്ങളുടെ കൂടെ കഴിക്കാൻ ഇരുന്നത് അച്ഛനും അമ്മയും. സത്യത്തിൽ അവരുടെ ബുദ്ധിപരമായ നീക്കങ്ങൾ കണ്ട് എനിക്കു പോലും ചിരി വന്നു. എൻ്റെ അവസ്ഥ നല്ല പോലെ അറിയാവുന്ന അഞ്ച് ചങ്കുകൾ മാത്രമാണ് എൻ്റെ കല്യാണത്തിന് കൂടിയത്. അതു കൊണ്ട് അവരാരും തന്നെ എന്നോട് അതു ചെയ്യ് ഇത് ചെയ്യ് എന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കാനും നിന്നില്ല.
ഒടുക്കം സമയമായപ്പോ കാറിൽ വീട്ടിലേക്കു തിരിച്ചു . കാറിൽ ഞാനും അവളും അമ്മയും കയറി. കാർ മുന്നോട്ടു യാത്രയായി. പുതിയൊരു ജീവിതത്തിൻ്റെ നല്ല തുടക്കവും സ്വപ്നം കണ്ട് ഒരു പെൺക്കുട്ടിയും. എല്ലാ മോഹങ്ങളും നശിച്ച്, ജീവിതം തന്നെ വെറുത്ത് കോമാളി വേഷം ധരിച്ച ഞാനും യാത്രയായി…..
Next part evide broo