അരുണാഞ്ജലി [പ്രണയരാജ] 441

 

ഈ സമയം പൂജാരി എൻ്റെ നേർക്ക് താലി നീട്ടി

 

കെട്ടുമേളം… കെട്ടുമേളം…..

 

എന്നുറക്കെ പറഞ്ഞതും എൻ്റെ അരികിൽ നിന്നും ഒരാൾ എന്നെ തോണ്ടുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കിയപ്പോ അമ്മ. മറുത്തൊന്നും ചിന്തിക്കാതെ ഒരു വാശിയോടെ ഞാൻ ആ താലി കൈയ്യിലെടുത്തു. രണ്ടാം കൈകളിലുമായി താലി പിടിച്ച സമയത്ത് എൻ്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

കല്യാണം കൂടാൻ വന്നവർക്കെല്ലാം നവവരൻ്റെ കല്യാണ പേടിയോടെയുള്ള താലികെട്ട് കണ്ടു ചിരിക്കാൻ അവസരമൊരുങ്ങി. എന്നാൽ എൻ്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ കോപത്തെ അടക്കാൻ ഞാൻ പെടുന്ന പെടാപ്പാടിൻ്റെ പ്രത്യാഘാതം മാത്രമായിരുന്നു ആ കൈ വിറ. ഒരുവിതത്തിൽ ആ കഴുത്തിൽ താലിക്കയറ്, അല്ല ഞാൻ ചാർത്തിയത് അവൾക്കൊരു കൊലക്കയറായിരുന്നു.

 

പണ്ടാറം കഴിഞ്ഞെന്നു കരുതിയപ്പോ ദേ നീട്ടുന്നു കുങ്കുമം, പിന്നിൽ നിന്നും അമ്മയുടെ തോണ്ടലും ഒരു വിതത്തിൽ കുങ്കുമം അവളുടെ നെറുകയിൽ ചാർത്തി. നെറുകയിൽ കുങ്കുമത്തിൻ്റെ ചുവപ്പ് കണ്ടപ്പോ ചോരയെ പോലെ തോന്നി. ഞാൻ മനസിൽ ഒരു ദൃശ്യം കണ്ടു.അതോർത്തപ്പോ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

 

ഞാൻ എൻ്റെ ദേഷ്യം പ്രകടിപ്പിക്കാനായി അവിടെയുള്ള നിലവിളക്കെടുത്ത് അഞ്ജലിയുടെ നെറുകയിൽ അടിച്ചു. നെറ്റി പൊട്ടി ഒഴുകുന്നു ചോര, ആ ചോരയായാണ് ആ കുങ്കുമത്തെ ഞാൻ സംങ്കൽപ്പിച്ചത് അതെനിക്കു പകർന്ന ആശ്വാസം കുറച്ചല്ല, അതാണ് എന്നിൽ പുഞ്ചിരി വിരിയാൻ കാരണമായതും

 

അപ്പോയേക്കും എൻ്റെ മുന്നിലേക്ക് മോതിരങ്ങൾ നീട്ടി, ഒരു വിതത്തിൽ മോതിരമിടൽ നടത്തി, പിന്നിൽ നിന്നും നിർത്താതെ തോണ്ടാൻ അമ്മയും ഉണ്ട്, ഒടുക്കം എൻ്റെ കഴുത്തിൽ ഒരു സ്വർണ്ണമാല അണിയാൻ അവൾ നിന്നപ്പോൾ ഒരു പെണ്ണിനു മുന്നിൽ തലകുനിക്കാൻ മടിച്ചു ഞാൻ നിന്നു.

 

ശക്തമായി അമ്മയെന്നെ തോണ്ടി, പിന്നെ നുള്ളി. എനിക്കറിയാം അതെല്ലാം ഒരു ഭിക്ഷണിയാണ്, എനിയും ഞാൻ കൈ മുറിക്കുമെന്നതിൻ്റെ , ഞാൻ തന്നെ തോറ്റു കൊടുത്തു, അവൾ എന്നെ മാലയണിയിച്ചു. പിന്നെ പൂമാലയും ,ബൊക്കയും മാറി.

 

115 Comments

  1. Next part evide broo

Comments are closed.