അരുണാഞ്ജലി [പ്രണയരാജ] 441

പിന്നെ മറ്റൊന്നും അമ്മയ്ക്കാവശ്യമുണ്ടായിരുന്നില്ല, നീണ്ട അന്വേഷണങ്ങൾക്കെടുവിൽ അവർ പെണ്ണിനെ കണ്ടെത്തി  , പേര് അഞ്ജലി, അച്ഛൻ്റെ ബാല്യകാല സുഹൃത്തിൻ്റെ മകൾ , അതിൽ കൂടുതൽ ഒന്നും ഞാൻ ചോദിച്ചിട്ടില്ല. 

ഞാൻ അരുൺ, ഫ്രീലൈൻ ആപ് ഡെവലപ്പർ ആണ്, പല കമ്പനികളുമായി ടൈ അപ്പ് ഉള്ളതു കൊണ്ട് ജീവിച്ചു പോകുന്നു.

 

എൻ്റെ കാര്യങ്ങൾ വഴിയെ പറയാം, അമ്മയുടെ കാര്യം തന്നെ പറയാം. അങ്ങനെ അമ്മ കണ്ടെത്തിയ മരുമകൾ, അവളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, നിശ്ചയം പോലും വെക്കാതെ നേരെ കല്യാണം, അതും എൻ്റെ വീടിനടുത്തുള്ള അമ്പലത്തിൽ വെച്ച്.

 

കത്തടിച്ചപ്പോ പേരിന് എൻ്റെ മുന്നിൽ അമ്മ ഇട്ടു തന്നതിൽ നിന്നാണ് ഞാൻ കെട്ടാൻ പോകുന്ന പെണ്ണിൻ്റെ പേര് അഞ്ജലിയാണെന്ന് ഞാൻ അറിഞ്ഞതു തന്നെ. പിന്നെ ആരോ പറഞ്ഞു കേട്ട അറിവാ അച്ഛൻ്റെ ബാല്യകാല കൂട്ടുകാരൻ്റെ മകൾ.

 

വിവാഹം, എന്ന ഒന്ന് എൻ്റെ മനസിന് ഉൾക്കൊള്ളാനാവില്ല. പെണ്ണ് എന്ന വാക്കു കേൾക്കുന്നതേ എനിക്കിഷ്ടമല്ല, ഞാനിന്ന് ഏറ്റവും കൂടുതൽ വെറുക്കുന്നത് പെണ്ണിനെയാണ്. എനിക്ക് സ്ത്രീകളിൽ വിശ്വാസമില്ല. ആ എൻ്റെ കല്യാണമാണ് ഇന്ന് .

 

വധുവിനെ കൊണ്ടു വരാ….

 

പുജാരിയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. മിഴികൾ ഉയർത്തിയ ഞാൻ ആദ്യമായി കണ്ടു അവളെ, അഞ്ജലിയെ , ചുവന്ന സാരിയിൽ , ആടയാഭരണങ്ങൾ അണിഞ്ഞ് ദേവതയെ പോലെ, ഒരു നവവധുവിൻ്റെ നാണത്തോടെ തല കുമ്പിട്ടു കൊണ്ടവൾ നടന്നു വരുന്നു. കൈയ്യിലേന്തിയ താലവും, അവൾക്കു പിറകിൽ തോഴികളുടെ കൂട്ടവും മന്ദം മന്ദം അവൾ നടന്നു വന്നു കതിർമണ്ഡപത്തിൽ എൻ്റെ അടുത്തു വന്നിരുന്നു.

 

ആ ഒരൊറ്റ നിമിഷം എല്ലാം തിട്ടത്തെറുപ്പിച്ച് അവിടെ നിന്നും ഇറങ്ങി പോവാൻ എനിക്കു തോന്നി. അതു ചെയ്യാനായി തുനിഞ്ഞ നിമിഷമാണ് എനിക്കെതിരെ നിൽക്കുന്ന അമ്മയുടെ മുഖം കണ്ണിൽ പതിഞ്ഞത്. ആ രാത്രി വീണ്ടും ആവർത്തിക്കുമോ എന്ന ഭയത്താൽ ഞാൻ അവിടെ അടങ്ങിയിരുന്നു.

 

പൂജാരി മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു. അവളുടെ ദേഹം എൻ്റെ ദേഹത്തെ തൊട്ടുരുമ്മി ഇരിക്കുന്നത് എനിക്കും അസഹനീയമായിരുന്നു. ഇരച്ചു കയറുന്ന ദേഷ്യം കടിച്ചമർത്തി ഞാൻ അവിടെ ഇരുന്നു.

115 Comments

  1. Next part evide broo

Comments are closed.