അരുണാഞ്ജലി [പ്രണയരാജ] 441

അതും പറഞ്ഞ് അമ്മയുടെ കൈ പിടിച്ചു സത്യം ചെയ്തു. 

പിന്നെ ആശുപത്രിയിൽ എത്തിയതും ICU വിനു മുന്നിൽ നിന്നുരുകിയതും എല്ലാം ഒരോർമ്മ മാത്രം. എത്രയൊക്കെയായാലും അമ്മ, അമ്മ തന്നെയല്ലെ. ആ മാതൃത്വത്തിന് മുന്നിൽ ഞാനും തോറ്റു പോയ നിമിഷം.

 

ആശുപത്രിയിൽ അമ്മ കഴിഞ്ഞ നാളുകൾ ഇന്നും എനിക്കോർമ്മയുണ്ട്, ബന്ധുക്കളും മിത്രങ്ങളും അയൽവാസികളും എല്ലാം ഒരു കുറ്റക്കാരനെ പോലെ എന്നെ നോക്കി കണ്ട സമയം. ആർക്കും എന്നെ മനസിലായില്ല, അല്ലെ മനസിലാക്കാൻ ശ്രമിച്ചില്ല.

 

ക്ലാസ് ടെസ്റ്റിന് ഒരു മാർക്കു കുറഞ്ഞതിനു പോലും തല്ലു കൊള്ളേണ്ടി വന്ന  ബാല്യം, അതൊക്കെ നേരിൽ കണ്ടിട്ടുള്ള അയൽപ്പക്കക്കാർക്കും എന്നെ മനസിലായില്ല. ബാല്യം കൗമാരം എല്ലാം ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലങ്ങൾ തന്നെയാണ്.

 

ഞാൻ ഏറെ ഇഷ്ടപ്പെട്ട കുറച്ചു സമയങ്ങൾ, ഒരു ചെറിയ കാലയളവ്, അതുണ്ടായിരുന്നു കുറച്ചു കാലങ്ങൾ മുന്നെ, പക്ഷെ ആ മധുരിക്കുന്ന കാലഘട്ടമാണ് ഇന്നെൻ്റെ ഏറ്റവും വലിയ ശാപം, ഇന്ന് ഞാനിങ്ങനെയൊക്കെ ആവാൻ കാരണവും.

 

ആശുപത്രിയിൽ നിന്നും ഇറങ്ങിയതും അമ്മ എനിക്കായി പെണ്ണിനെ തേടാൻ തുടങ്ങി. ഞാനും ഒന്നുമറിയാത്ത പോലെ നടന്നു. പെണ്ണു കാണാൻ വിളിച്ചപ്പോ എനിക്കും ദേഷ്യം വന്നു.ഞാൻ വരില്ല എന്നു തീർത്തു പറഞ്ഞു.

 

അപ്പോ നീയെന്നെ ചതിക്കായിരുന്നല്ലെ

 

ഞാനാരെയും ചതിച്ചിട്ടില്ല, എന്നെ ചതിച്ചിട്ടേ ഉള്ളു

 

അപ്പോ നീയെന്താ പെണ്ണു കാണാൻ വരാത്തെ

 

ഞാൻ പറഞ്ഞു നിങ്ങൾ കാണിക്കുന്ന പെണ്ണിൻ്റെ കഴുത്തിൽ ഞാൻ താലിചാർത്തും, അല്ലാതെ ഇങ്ങനെ വേഷം കെട്ടാൻ എനിക്കാവില്ല.

 

115 Comments

  1. Next part evide broo

Comments are closed.