അരുണാഞ്ജലി [പ്രണയരാജ] 441

 

എൻ്റെ രാധേ…. നീ… എന്താ… ഈ…. കാണിച്ചെ.

 

ഒരു നിമിഷം ഞാനറിയാതെ എൻ്റെ തോളിൽ നിന്നും ബാഗു നിലത്തു വീണു. മുന്നോട്ടാഞ്ഞ കാലുകൾ ഞാൻ പോലും അറിയാതെ യാന്ത്രികമായി പിന്നോട്ടു വലിഞ്ഞു. പിന്നെ ഒരു ഓട്ടമായിരുന്നു. പാഞ്ഞുചെന്നതും ഞാൻ കണ്ട കാഴ്ച്ച.

 

അമ്മേ….. എന്താ… അമ്മേ….

 

നിനക്കിപ്പോ സമാധാനമായില്ലെ സാമദ്രോഹി..

 

അച്ഛാ….

 

അമ്മ കൈയ്യിലെ ഞരമ്പു മുറിച്ച് കിടക്കുകയാണ്, അച്ഛൻ്റെ മടിയിൽ തലവെച്ചു കിടക്കുന്നു. അച്ഛൻ നല്ല ദേഷ്യത്തിലാണ്. എൻ്റെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യണം എന്നറിയാതെ,

 

അമ്മേ… വാ… ഹോസ്പിറ്റലിൽ പോവാ…

 

വേണ്ട മോനെ, കഴിയുമെങ്കിൽ എൻ്റെ ചിതക്ക് തീ.. കൊളുത്തിയിട്ട് പൊക്കോ ….

 

രാധേ, നിൻ്റെ മാത്രമല്ല എൻ്റെ കൂടി, നീയില്ലേ പിന്നെ ഞാൻ ആർക്കു വേണ്ടിയാ…

 

എൻ്റെ തലയ്ക്ക് പ്രാന്തു പിടിക്കുന്ന പോലെ, എന്തു ചെയ്യണം എന്നൊന്നുമറിയാതെ ഒരു വല്ലാത്ത മാനസിക അവസ്ഥയിൽ ഞാനും കരഞ്ഞു പോയി.

 

അമ്മേ… പ്ലീസ് വാ… ഹോസ്പിറ്റൽ പോവാ…

 

വേണ്ട മോനെ,

 

ഞാനെവിടെയും പോവില്ല, അമ്മ വാ…

115 Comments

  1. Next part evide broo

Comments are closed.