അരുണാഞ്ജലി [പ്രണയരാജ] 442

അല്ല ഞാൻ അനുസരിക്കുകയല്ലല്ലോ… എൻ്റെയും ആവിശ്യകത അതല്ലെ, അവൾ ഭാര്യയുടെ അധികാരം കാട്ടാൻ നിക്കില്ല, എനി ഒരു കിടക്ക പങ്കിടേണ്ടതില്ല. ഇതും ഒരു കണക്കിന് ഭാഗ്യമാ… കുറച്ചു കാലം സഹിക്കാം കുട്ടികളാവാതാവുമ്പോ മച്ചിയെന്നു പറഞ്ഞ് ഒഴിവാക്കാ… ഈശ്വരാ…. ഇതും പാളരുതേ…… 

 

 

ഈ സമയം പുറത്തായിരുന്ന അഞ്ജലിയുടെ ഫോൺ റിംഗ് ചെയ്തു. അവൾ കോൾ എടുത്തതും റീത്ത.

 

എങ്ങനുണ്ട് മോളെ അദ്യരാത്രി, മണവാളൻ എങ്ങനെ

 

ഒന്നു പോയേടി

 

കണ്ടോ കണ്ടോ പെണ്ണിനു നാണം വന്നു.

 

ആ കാളരാത്രി ഓർത്ത് ഞാൻ നാണിക്കാൻ, എൻ്റെ റീത്ത ഞാൻ ഫുൾ കലിപ്പിലാ….

 

എന്താടി, എന്താ… പറ്റിയെ

 

നല്ല ബെസ്റ്റ് ഫസ്റ്റ് നൈറ്റ്, ഒരാൾക്കും ഇങ്ങനെ ഒരു രാത്രി കൊടുക്കല്ലെ ദേവി…..

 

നീ പറയുന്നുണ്ടോടി

 

ഞാൻ പറയാം….

 

ഇന്നലെ രാത്രി ഒരു ഫ്രണ്ട് ചുമന്നു കൊണ്ട് വന്നു കട്ടിലിൽ കിടത്തി, മണവാളനെ, ആദ്യരാത്രി മദ്യപിച്ച് ബോധരഹിതനായി വന്നിരിക്കുന്നു. എടി , എന്തൊക്കെ ആശയോടെ പ്രതീക്ഷയോടെയാ ഞാനാ വീടിൻ്റെ പടി ചവിട്ടിയെ ഒക്കെ ആ രാത്രി അവസാനിച്ച പോലെ, കൊറെ ഞാൻ കരഞ്ഞു ആ രാത്രി . എൻ്റെ കണ്ണുനീർ കാണാൻ മാത്രം ആരുമുണ്ടായിരുന്നില്ല.

115 Comments

  1. Next part evide broo

Comments are closed.