അതും പറഞ്ഞ് അരുണിനെ ഒന്നു രൂക്ഷമായി നോക്കി കൊണ്ട് ,അവൻ പുറത്തേക്കു നടന്നു. അജു പോയതും അഞ്ജലി പറഞ്ഞു തുടങ്ങി.
look , അരുൺ, ഇന്നലെ നടന്നത് ഇപ്പോ മറക്കുക ok
അതു കേട്ട നിമിഷം അവനിൽ പ്രതീക്ഷയുടെ നാമ്പു മുളപ്പൊട്ടി. ഇവക്കിത് ഒരു വലിയ കാര്യമല്ല , ആദ്യമായിട്ടൊന്നുമാവില്ല അതാ.. ഇങ്ങനെ എന്നു അവൻ ചിന്തിച്ചു കൊണ്ടിരിക്കുന്ന നേരം അവളുടെ മറുപടി വന്നു.
ദേ… ഈ.. താലിച്ചരടിൻ്റെ ബലത്തിൽ എനി മേലാൽ എൻ്റെ ദേഹത്ത് തൊട്ടു പോകരുത്.
ഇന്നലെ , രാത്രി, അത് എന്നെ ഇഷ്ടപ്പെട്ടു കെട്ടിയ എൻ്റെ ഭർത്താവ് എന്ന നിലയ്ക്ക് ഞാൻ വഴങ്ങി തന്നതാ.. പക്ഷെ,
ഇന്ന് , ഇന്നു രാവിലെ നിങ്ങൾ പറഞ്ഞതു വെച്ച് എനി എൻ്റെ സമ്മതമില്ലാതെ എൻ്റെ ദേഹത്ത് തൊട്ടാൽ നിങ്ങൾ വിവരമറിയും.
പിന്നെ, എനിക്കൊരു വിലയുണ്ട് നിങ്ങളുടെ വീട്ടിൽ അത് കളഞ്ഞു കുളിക്കാൻ എനിക്കാവില്ല. സോ ഇത് നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാ മതി.
പിന്നെ ഞാൻ പറഞ്ഞത് നമ്മുടെ ബെഡ്റും കാര്യത്തിൽ മാത്രമാണ്, വീട്ടിൽ എല്ലാവരുടെ മുന്നിലും ഞാൻ ഉത്തമ ഭാര്യയായിരിക്കും, അവരുടെ മുന്നിൽ മാന്യമായ രീതിയിൽ എന്നെ തൊടുന്നത് ഞാൻ വിലക്കില്ല, അവരെങ്കിലും വിശ്വസിച്ചോട്ടെ നമ്മൾ തമ്മിൽ ഇഷ്ടത്തിലാണ്
അപ്പോ അരുൺ പറഞ്ഞതൊക്കെ ഓർമ്മയില്ലെ
അതെ എന്ന് തലയാട്ടാൻ മാത്രമേ… അവന് കഴിഞ്ഞൊള്ളു. അവൾ ഒരു പുഞ്ചിരി തൂകി കൊണ്ട് പുറത്തേക്കു പോയി.
സത്യത്തിൽ അരുൺ തകർന്നു കഴിഞ്ഞു. സ്ത്രീ വിരുദ്ധനായ താൻ, ഒരു സ്ത്രിയോട് തെറ്റു ചെയ്തു. ഒരു കാമഭ്രാന്തനെ പോലെ അവളുടെ മാനം കവർന്നു. ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവളെ പൂർണ്ണ പവിത്രതയോടെ തന്നെ വേണം തൻ്റെ ജീവിതത്തിൽ നിന്നും പടിയിറക്കാൻ എന്നു കരുതിയതാണ് ; ആ നേരത്തെ മദ്യപാനം അതു വേണ്ടായിരുന്നു. ഇപ്പോ അവൾ പറയുന്നത് അനുസരിക്കേണ്ട അവസ്ഥ വന്നു. തെറ്റു ചെയ്തു പോയില്ലെ അനുസരിക്കാം.
Next part evide broo